ഞാൻ മോൻസന്റെ വീട്ടിൽ പോയപ്പോൾ കാണുന്നത് ഒരു പാടു പേർ സഹായം അന്വേഷിച്ചു വന്നിരുന്നതാണ്. എല്ലാ ദിവസവും 125 പേർക്കു വീട്ടിൽ ഭക്ഷണം കൊടുത്തിരുന്നു. ഇപ്പോൾ അക്കൗണ്ടൊക്കെ ഫ്രീസായി കിടക്കുന്നതു കാരണം 10–30 പേർക്കു മാത്രമേ ഭക്ഷണം കൊടുക്കാൻ കഴിയുന്നുള്ളൂവെന്നൊക്കെയാണ് ഞങ്ങളോടു പറഞ്ഞത്. ഇത്രയേറെ നല്ല മനുഷ്യരുണ്ടല്ലോയെന്നാണ് അന്നു ഞാൻ ചിന്തിച്ചത്... Monson Mavunkal

ഞാൻ മോൻസന്റെ വീട്ടിൽ പോയപ്പോൾ കാണുന്നത് ഒരു പാടു പേർ സഹായം അന്വേഷിച്ചു വന്നിരുന്നതാണ്. എല്ലാ ദിവസവും 125 പേർക്കു വീട്ടിൽ ഭക്ഷണം കൊടുത്തിരുന്നു. ഇപ്പോൾ അക്കൗണ്ടൊക്കെ ഫ്രീസായി കിടക്കുന്നതു കാരണം 10–30 പേർക്കു മാത്രമേ ഭക്ഷണം കൊടുക്കാൻ കഴിയുന്നുള്ളൂവെന്നൊക്കെയാണ് ഞങ്ങളോടു പറഞ്ഞത്. ഇത്രയേറെ നല്ല മനുഷ്യരുണ്ടല്ലോയെന്നാണ് അന്നു ഞാൻ ചിന്തിച്ചത്... Monson Mavunkal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ മോൻസന്റെ വീട്ടിൽ പോയപ്പോൾ കാണുന്നത് ഒരു പാടു പേർ സഹായം അന്വേഷിച്ചു വന്നിരുന്നതാണ്. എല്ലാ ദിവസവും 125 പേർക്കു വീട്ടിൽ ഭക്ഷണം കൊടുത്തിരുന്നു. ഇപ്പോൾ അക്കൗണ്ടൊക്കെ ഫ്രീസായി കിടക്കുന്നതു കാരണം 10–30 പേർക്കു മാത്രമേ ഭക്ഷണം കൊടുക്കാൻ കഴിയുന്നുള്ളൂവെന്നൊക്കെയാണ് ഞങ്ങളോടു പറഞ്ഞത്. ഇത്രയേറെ നല്ല മനുഷ്യരുണ്ടല്ലോയെന്നാണ് അന്നു ഞാൻ ചിന്തിച്ചത്... Monson Mavunkal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ മാവുങ്കൽ അറസ്റ്റിലായതോടെയാണു പ്രവാസി വനിത അനിത പുല്ലയിലിന്റെ പേരും മാധ്യമങ്ങളിൽ നിറയുന്നത്. വാർത്തകൾ പലതും പ്രചരിച്ചതോടെ വിശദീകരണവുമായി അനിത രംഗത്തെത്തുകയും ചെയ്തു. മോൻസൻ മാവുങ്കലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും എന്നാൽ അതു തട്ടിപ്പുകാരനാണെന്ന് അറിയാതെ ആയിരുന്നുവെന്നുമാണ് അനിത പറയുന്നത്. 

തൃശൂർ മാള സ്വദേശിയായ അനിത ഇറ്റാലിയൻ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വർഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ വനിത കോ–ഓർഡിനേറ്ററും ലോക കേരള സഭാ അംഗവുമാണ്. മറ്റുള്ളവരെ പറ്റിച്ചതു പോലെ താനും മോൻസന്റെ തട്ടിപ്പിനിരയായെന്നും പിന്നീട് കാര്യങ്ങൾ മനസ്സിലായപ്പോൾ അകന്നുവെന്നും അനിത പറയുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അനിത പുല്ലയിൽ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

ADVERTISEMENT

മോൻസൻ മാവുങ്കൽ അറസ്റ്റിലായ ശേഷം, മോൻസനെ ഉന്നതർക്കു പരിചയപ്പെടുത്തിയ പ്രവാസി വനിതയെ കുറിച്ചാണു ചർച്ചകൾ വരുന്നത്. ഏതു രീതിയിലാണു താങ്കൾ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്?

ഞാൻ സാമൂഹിക പ്രവർത്തകയാണ്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനായി നിരന്തരം ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുമുണ്ട്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായെല്ലാം ഇത്തരം കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്കായല്ലാതെ എന്റെ അടുക്കളക്കാര്യം പറയാനായി ഞാൻ അവിടെ പോയിട്ടില്ല.

അനിത പുല്ലയിൽ (ചിത്രത്തിനു കടപ്പാട്: ഫെയ്സ്‌ബുക്)

ഞാൻ എന്താണു ചെയ്യുന്നതെന്ന് അവർക്കും അറിയാം. അതുകൊണ്ടുതന്നെ അതിന്റെ ബഹുമാനം നൽകിയിരുന്നു. ഇറ്റലിയിൽനിന്ന് ഒന്നോ രണ്ടോ ദിവസത്തിനാണു ഞാൻ വരുന്നതെന്ന് അവർക്ക് അറിയാം. അതിനാൽ ഒരു ‘ഫ്രീ ആക്സസ്’ അവർ നൽകിയിരുന്നു. ഇവിടെ ഒരു സ്കൂളിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ഓരോരുത്തരിൽനിന്നും 10,000 യൂറോ വീതം ചിലർ വാങ്ങിയ പ്രശ്നം വന്നപ്പോൾ ഞാൻ ബെഹ്റയെയാണു ബന്ധപ്പെട്ടത്. അദ്ദേഹം ആ പ്രശ്നം പരിഹരിച്ചു തരികയും ചെയ്തു.

എന്റെ കണ്ണിൽ ബെഹ്റ നല്ല ഒരു പൊലീസ് ഓഫിസറാണ്. ഞാൻ കൊണ്ടുപോയിട്ടുള്ള പരാതികളിലെല്ലാം നല്ല രീതിയിലാണ് ഇടപെട്ടിട്ടുള്ളത്. പലപ്പോഴും എന്തെങ്കിലും പരാതികളുള്ള ആളുകൾക്കൊപ്പമാണ് ഞാൻ അദ്ദേഹത്തെ പോയി കണ്ടിട്ടുള്ളത്. എന്തിനു വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്ന് അവിടെയുള്ളവർക്കെല്ലാം അറിയാം. ആ പരാതികളുടെ എണ്ണം രേഖകളായി എന്റെ കൈവശമുണ്ടാകും.  

ADVERTISEMENT

ഇറ്റലിയിൽ ഒരാളെ കാണാതായ സംഭവമുണ്ടായിരുന്നു. 57 ദിവസമായി കാണാതായ കേസായിരുന്നു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനാണ് ഈ പ്രശ്നം ശ്രദ്ധയിൽ പെടുത്തുന്നത്. ഇത്തരം കേസുകളിൽ നമുക്ക് ഇവിടെനിന്ന് ഒന്നും ചെയ്യാനാകില്ല. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ഉയർന്ന തലത്തിൽ, ഇന്റർപോൾ വഴിക്കൊക്കെ, അന്വേഷിക്കാൻ സാധിക്കും. അതുകൊണ്ടാണു നമ്മൾ അവരെ സമീപിക്കുന്നത്. അവരുടെ ബന്ധുക്കൾക്കൊപ്പമാണു ഞാൻ ബെഹ്റയെ കാണുന്നത്. ഇയാളെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം ഇടപെടലുകൾ ഒക്കെ നടത്തുന്നതുകൊണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് എന്നെ വിശ്വാസമുണ്ടായിരുന്നു. 

മോൻസൻ മാവുങ്കൽ.

മോൻസൻ മാവുങ്കലുമായി എങ്ങനെയാണു പരിചയപ്പെടുന്നത്?

ഞാൻ പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) എന്ന സംഘടനയുടെ ഗ്ലോബൽ വനിതാ കോ ഓർഡിനേറ്ററാണ്. മോൻസൻ ഈ സംഘടനയിൽ വന്നിട്ട് പരമാവധി 3 വർഷം ആകുന്നതേയുള്ളൂ. 2 വർഷം മുൻപ് എന്റെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി മോൻസൻ വീട്ടിൽ വന്നിരുന്നു. അന്ന് കൊച്ചിയിൽ പിഎംഎഫ് ഭാരവാഹികൾ ഒരുമിച്ചു യോഗം ചേർന്നിരുന്നു. പിന്നീട് സംഘടനയുടെ രക്ഷാധികാരിയായ മോൻസന്റെ വീട്ടിൽ പോയി. അന്നാണ് ആദ്യമായി മോൻസന്റെ വീട്ടിൽ പോകുന്നത്. അന്ന് അവർക്കൊപ്പമെല്ലാം മോൻസന്റെ മ്യൂസിയത്തിൽ വച്ചു പടമെടുത്തിരുന്നു. 

പ്രവാസി മലയാളി എന്ന നിലയിൽ നാട്ടിൽ വരുമ്പോൾ വീട്ടിലൊക്കെ പോകുന്നതും സാധാരണമല്ലേ. മോൻസന്റെ മ്യൂസിയത്തിൽ വച്ചു പടമെടുത്തവർക്കൊന്നും അയാളുടെ ഇടപാടുകളിൽ ഒരു പങ്കുമില്ല. നമ്മൾ ഒരു വീട്ടിൽ പോകുമ്പോൾ പടമെടുക്കില്ലേ. അത്രയേയുള്ളൂ. മോൻസനെ കുറിച്ച് നല്ല അഭിപ്രായമുള്ളപ്പോഴാണ് അവിടെ ചെല്ലുന്നത്. അല്ലാതെ മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ ശേഷമല്ല. മോൻസൻ തന്നെയാണ് അവിടേക്കു ക്ഷണിച്ചത്. അവിടെ ചെന്ന ശേഷമാണ് അതൊരു മ്യൂസിയമാണെന്നു മനസ്സിലാക്കുന്നതു പോലും. അവിടെ ചെന്നപ്പോൾ എല്ലാവരുമായും നല്ല സൗഹൃദമുണ്ടായി. 

ADVERTISEMENT

ഞാൻ മോൻസന്റെ വീട്ടിൽ പോയപ്പോൾ കാണുന്നത് ഒരു പാടു പേർ സഹായം അന്വേഷിച്ചു വന്നിരുന്നതാണ്. അങ്ങനെയാണു മോൻസൻ ഞങ്ങളോടു പറഞ്ഞത്. എല്ലാ ദിവസവും 125 പേർക്കു വീട്ടിൽ ഭക്ഷണം കൊടുത്തിരുന്നു. എന്നാൽ, ഇപ്പോൾ അക്കൗണ്ടൊക്കെ ഫ്രീസായി കിടക്കുന്നതു കാരണം 10–30 പേർക്കു മാത്രമേ ഭക്ഷണം കൊടുക്കാൻ കഴിയുന്നുള്ളൂവെന്നൊക്കെയാണ് ഞങ്ങളോടു പറഞ്ഞത്. അതൊക്കെ സത്യമാണെന്നാണു വിശ്വസിച്ചത്. ഇത്രയേറെ നല്ല മനുഷ്യരുണ്ടല്ലോയെന്നു ഞാൻ ചിന്തിച്ചു.

ബെഹ്റയെ മോൻസൻ മാവുങ്കലിനു പരിചയപ്പെടുത്തി കൊടുക്കുന്നതു താങ്കളാണോ?

ഒരിക്കൽ ഒരു പരാതി പറയാൻ വേണ്ടി ബെഹ്റയെ വിളിച്ചു, രണ്ടു വർഷം മുൻപാണ്. തിരുവനന്തപുരത്തു വന്നു കാണട്ടെയെന്നു ചോദിക്കാനാണു വിളിച്ചത്. അപ്പോഴാണ് അദ്ദേഹവും മനോജ് ഏബ്രഹാമുമെല്ലാം എറണാകുളത്താണെന്നു പറയുന്നത്. അപ്പോൾ എന്റെ പൊട്ട ബുദ്ധിക്ക് എന്നാൽ താങ്കൾ മോൻസന്റെ മ്യൂസിയമൊന്നു പോയി കാണൂവെന്നു പറഞ്ഞു. പ്രവാസികളെ സഹായിക്കുന്ന ഓഫിസർമാരോടു ബഹുമാനമാണ്. അതുകൊണ്ടാണ് അവരോട് ഇങ്ങനെ പറയുന്നത്. 

മോൻസൻ മാവുങ്കൽ (ഇടത്), ലോക്‌നാഥ് ബെഹ്‌റയും മനോജ് ഏബ്രഹാമും മോൻസന്റെ മ്യൂസിയത്തിൽ (വലത്)

എന്റെ ക്ഷണം സ്വീകരിച്ചു ബെഹ്റയും മനോജ് ഏബ്രഹാമും അവിടെ വന്നു. മോൻസന് ഒരു സ്വഭാവമുണ്ട് ഭയങ്കരമായി സ്വയം പുകഴ്ത്തി പറയും. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതെല്ലാം മനസ്സിലാകുമല്ലോ. മോൻസൻ സ്വയം പുകഴ്ത്തി പറഞ്ഞപ്പോൾതന്നെ അവർക്കു ചില സംശയങ്ങൾ വന്നു. അവരെ അവിടെയെല്ലാം ഇരുത്തി ഫോട്ടോ എടുത്തതു മോൻസൻ തന്നെയാണ്. ആ പടങ്ങളാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്.

പിന്നീട് മോൻസൻ തട്ടിപ്പുകാരനാണെന്ന് എപ്പോഴാണു താങ്കൾക്കു മനസ്സിലാകുന്നത്?

ഒരിക്കൽ എന്തോ കാര്യത്തിനു ബെഹ്റയെ പോയി കണ്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു– ‘മാഡം എങ്ങനെയുണ്ട് സംഘടനയുടെ കാര്യങ്ങളൊക്കെ. നല്ല രീതിയിൽ പോകുന്നുണ്ടോ’ എന്നൊക്കെ ചോദിച്ചു. എല്ലാം കുഴപ്പമില്ലാതെ പോകുന്നുവെന്നു ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു– ‘മാഡത്തിന്റെ അടുത്ത് ഒരു കാര്യം ഞാൻ വ്യക്തമായി ചോദിക്കട്ടെ, ഡോക്ടർ എങ്ങനെയുണ്ട്?’. 

‘എന്താ സാർ അങ്ങനെ ചോദിക്കുന്നത്?’

‘ഞാൻ ഈ പറയുന്ന കാര്യം മനസ്സിൽ സൂക്ഷിക്കണം. അദ്ദേഹം നല്ല ഒരാളല്ല എന്നു പറയുന്നു. ഒരു ഫ്രോഡാണോയെന്നു സംശയിക്കുന്ന സംവിധാനമാണ് അവിടെ കാണുന്നത്. മാഡം ആത്മാർഥതയോടെ കാര്യങ്ങൾ ചെയ്യുന്നയാളാണ്. അതുകൊണ്ടു മാഡം ഇനി അങ്ങോട്ടു പോകേണ്ട. ഞങ്ങൾ അന്ന് അവിടെനിന്നു തിരിച്ചു പോരുമ്പോൾ തന്നെ മോൻസനെ കുറിച്ച് അന്വേഷിച്ചു. നല്ല രീതിയിലല്ല എന്നാണു മനസ്സിലാക്കുന്നത്’– ബെഹ്റ പറഞ്ഞു.

അനിത പുല്ലയിൽ

മോൻസൻ ചെയ്യുന്നതു നെറികേടാണെങ്കിൽ അതു ഞാൻ ചോദ്യം ചെയ്യുമെന്ന് അന്നുതന്നെ അദ്ദേഹത്തോടു പറ‍ഞ്ഞിരുന്നു. എന്നാൽ, ക്രമിനൽ പശ്ചാത്തലമൊക്കെയുള്ള ആളുകളാണെങ്കിൽ അത് ഒരുപക്ഷേ മാഡത്തിനു ബുദ്ധിമുട്ടുകളുണ്ടായേക്കും സൂക്ഷിച്ച് ഇടപെടണമെന്നു പറഞ്ഞു. പിന്നീട് ഒരിക്കൽ ഒരു കേസുമായി ബന്ധപ്പെട്ട് മനോജ് ഏബ്രഹാമിനെ വിളിച്ചു. അദ്ദേഹത്തിന്റെ അടുത്ത് ‘മോൻസനെ കുറിച്ച് പലരും പരാതിയൊക്കെ പറയുന്നു’ എന്നു പറഞ്ഞു. ‘അവൻ ഒരു ഫ്രോഡാണെന്ന കാര്യം ഞങ്ങൾക്കു നേരത്തേ മനസ്സിലായതാണെന്നാണ്’ മനോജ് ഏബ്രഹാം മറുപടി പറഞ്ഞത്. 

അവർക്ക് ഇതു മനസ്സിലാകുകയും അവർ അതേ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. പൊലീസിനെ ഉപയോഗപ്പെടുത്താൻ വേണ്ടിയാണ് അവൻ അവർക്കൊപ്പം നിന്നു പടമെടുത്തതും അതിനു പ്രചാരം നൽകിയതും. എന്നാൽ, മോൻസനെതിരെ പരാതിയൊന്നും ഇല്ലാത്തതിനാൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ അവർ അന്ന് അവിടെ പോയതാണ് ഇന്ന് ഈ സത്യങ്ങളൊക്കെ പുറത്തു വരാൻ കാരണം. 

മോൻസന്റെ തട്ടിപ്പുകളെ കുറിച്ചു കേട്ട കാര്യങ്ങൾ സുഹൃത്തുക്കളോടും പിഎംഎഫിന്റെ മറ്റു ഭാരവാഹികളോടും പറഞ്ഞിരുന്നോ?

എനിക്ക് ഒരാളെയും പേടിച്ചു ജീവിക്കേണ്ട കാര്യമല്ല. ഒരാൾ ചെയ്യുന്നതു തെറ്റാണെന്നു ബോധ്യപ്പെട്ടാൽ അതു മറ്റുള്ളവരോടു പറയും. എന്റെ കുടുംബത്തിലെ നാലു കുട്ടികളിൽ മൂത്തയാളാണു ഞാൻ. പിതാവ് 30 വർഷത്തോളം വിദേശത്തായിരുന്നു. ആ കുട്ടികളുടെയെല്ലാം ചുമതല ഏറ്റെടുത്തയാളാണു ഞാൻ. അതുകൊണ്ടു തന്നെ നല്ല ധൈര്യമുണ്ട്. ഞാൻ എന്തെങ്കിലും നെറികേടു കാണിച്ചാൽ ദൈവത്തോടു കണക്കു പറയേണ്ടി വരും. ആ പൊലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ വരാനുള്ള ഉത്തരവാദിത്തം എനിക്കു മാത്രമാണ്. അവർക്കു മോൻസനെ അറിയില്ല. മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ അവരെ അങ്ങോട്ടു കൊണ്ടു പോകുമായിരുന്നില്ല. 

അനിത പുല്ലയിൽ

‘നേരെ വാ നേരെ പോ’ എന്നതാണ് എന്റെ രീതി. മോൻസനുമായി നല്ല സൗഹൃദം എനിക്കുണ്ടായിരുന്നു. എന്റെ കുടുംബവുമായും, അമ്മ, ഭർത്താവ് എന്നിവരുമായെല്ലാം പരിചയമുണ്ടായിരുന്നു. മോൻസന്റെ കുടുംബവുമായും എനിക്കു നല്ല ബന്ധമായിരുന്നു. ബെഹ്റ ഇക്കാര്യം പറഞ്ഞ ശേഷം ഒരിക്കൽ ഞാൻ മോൻസനോടു ചോദിച്ചു. കാരണം, എനിക്ക് 2 ഭാഗവും അറിയണമായിരുന്നു. ‘നിനക്ക് എന്തെങ്കിലും കള്ളത്തരങ്ങളോ ഫ്രോഡ് കാര്യങ്ങളോ ഉണ്ടോ? എന്തെങ്കിലും അങ്ങനെ ഉണ്ടായാൽ എന്റെ സൗഹൃദം നിനക്കു ദോഷമാവും’– എന്നു ഞാൻ അവനോടു പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങൾ പിഎംഎഫിലെ ഭാരവാഹികളോടെല്ലാം പങ്കുവച്ചിരുന്നു. 

മോൻസനു പണം നൽകി കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം ആരെങ്കിലും താങ്കളോടു പരാതി പറഞ്ഞിരുന്നോ?

തീർച്ചയായും. ഞാൻ സാമൂഹിക പ്രവർത്തകയാണെന്ന് എല്ലാവർക്കും അറിയാം. പിഎംഎഫ് പ്രതിനിധിയെന്ന പേരിൽ ഒട്ടേറെ പേരുടെ കൈവശം എന്റെ ഫോൺ നമ്പറുണ്ട്. എല്ലാവരുമായും ഞാൻ സൗഹൃദം പുലർത്താറുണ്ട്. അവരിൽ പലരും എന്തെങ്കിലും ആവശ്യങ്ങൾക്ക് എന്നെ വിളിക്കാറുണ്ട്. മോൻസനു പണം നൽകിയതിന്റെ പേരിൽ പലരും എന്നെ വിളിച്ചു– ‘ഞങ്ങൾ 2 ലക്ഷം രൂപ കൊടുത്തു, ഒരു ലക്ഷം രൂപ കൊടുത്തു, 10,000 രൂപ കൊടുത്തു’ എന്നൊക്കെ പറഞ്ഞു വിളിച്ചു. അപ്പോൾ ഞാൻ ചിന്തിച്ചത്– ‘എന്താ ഒരു അവസ്ഥ. എന്തിലാ ഞാൻ ചെന്നു പെട്ടിരിക്കുന്നത്. ഞാൻ എന്തൊരു സൗഹൃദമാണ് എടുത്ത് ഇട്ടിരിക്കുന്നത്’ എന്ന ബോധം എനിക്ക് വന്നത് അപ്പോഴാണ്. 

ശരിക്കും ഈ സംഭവങ്ങൾ എന്റെ മനസ്സിനെ മുറിവേൽപ്പിച്ചു. ഒരു കോളജ് പ്രിൻസിപ്പൽ വിളിച്ചു. അവിടെ പ്രവേശനം തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു മോൻസൻ ചിലരിൽ നിന്നു പണംവാങ്ങിയെന്നു പറഞ്ഞു. മോൻസനെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ലെന്നു രക്ഷിതാക്കൾ പറഞ്ഞു. പൊലീസിൽ പരാതി കൊടുക്കാനാണു ഞാൻ പറഞ്ഞത്. വലിയ തട്ടിപ്പ് എന്തെങ്കിലും ചെയ്യാനിരിക്കുകയാണെങ്കിൽ ഈ പരാതി അതിനൊരു തടയാകുമല്ലോ എന്നാണു കരുതിയത്.

സംഘടനാ ഭാരവാഹികളോടും മറ്റും ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നു. അവർക്കും എന്താണു ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. കാരണം ഉയർന്ന നിലയിൽ കഴിയുന്നയാളും കോടികളുടെ അധിപതിയുമാണു മോൻസൻ എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. അയാളെ കുറിച്ച് ഇങ്ങനെ നമ്മൾ പറയുന്ന കാര്യങ്ങൾ പെട്ടെന്നു മറ്റുള്ളവർക്കു ദഹിക്കണമെന്നില്ല. സംഘടന അത്രമേൽ മോൻസനെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഈ പറയുന്ന കാര്യങ്ങൾ പലരും വിശ്വസിക്കാതെ പോയി. 

മോൻസൻ

പിഎംഎഫിന്റെ പല പരിപാടികളും ഒറ്റയ്ക്കു നടത്താൻ കഴിയുന്ന ഒറ്റയാൾ സംവിധാനത്തിലേക്കു വന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മോൻസനെ അവിശ്വസിക്കാൻ പിഎംഎഫ് ഭാരവാഹികൾക്കു ബുദ്ധിമുട്ടായിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ടവർ പലരും അവരെയും വിളിക്കാൻ തുടങ്ങി. അവർ വഴിതന്നെ പലരും എന്നെയും ബന്ധപ്പെട്ടിരുന്നു. നുണയല്ലാതെ ഒരു കാര്യവും മോൻസൻ പറ‍ഞ്ഞിട്ടില്ല. മ്യൂസിയത്തിൽ വരുന്ന ആളുകളുടെ കൂടെ നിന്നു ഫോട്ടോയെടുക്കുക, ബ്ലാക്ക് മെയിൽ ചെയ്യുക– ഇതാണ് ചെയ്യുന്നത്.

അപ്പോൾ തനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഈ വലിയ ആളുകളൊക്കെ എന്റെ കൂടെ നിൽക്കുമെന്നു മോൻസൻ കരുതിയിട്ടുണ്ടാകും എന്നാണ് ഇപ്പോൾ എനിക്കു തോന്നുന്നത്. അതിനു വേണ്ടിയാണ് പലരെയും മ്യൂസിയത്തിൽ കൊണ്ടുവരാൻ മോൻസൻ ശ്രമിച്ചത്. അവിടെ മോൻസന്റെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് ഇക്കാര്യമെല്ലാം അറിയാം. എന്നാൽ, പിന്നീട് അവളും ഈ രീതിയിൽ ചില ഫ്രോഡ് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.

മോൻസൻ തട്ടിപ്പുകാരനാണെന്നു താങ്കൾക്ക് അറിഞ്ഞു തുടങ്ങിയെന്നു മോൻസന് അറിയാമായിരുന്നോ? എങ്ങനെയായിരുന്നു പ്രതികരണം?

ഒരിക്കൽ മോൻസനൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നു. ചേർത്തലയിലെ ആർടിഒയുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിനു വേണ്ടിയായിരുന്നു അത്. എന്നാൽ, എന്നെ കരുവാക്കാൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചതായിരുന്നു അത്. എന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ വേണ്ടി അവർ പദ്ധതിയിട്ടിരുന്നു. മോൻസൻ തട്ടിപ്പുകാരനാണെന്നു കുറച്ചൊക്കെ എനിക്കു മനസ്സിലായി തുടങ്ങിയപ്പോഴാണ് അവർ ഇങ്ങനെ ചെയ്തത്. എന്റെ സംഘടനയിലെ ചില ആളുകളെ ഉപയോഗിച്ച് അപകീർത്തിക്കേസ് നൽകാനും ശ്രമിച്ചു. 

മോൻസന്റെ ചേർത്തലയിലെ വീട്.

ഒരിക്കൽ എന്റെ അമ്മച്ചിയെ മോൻസൻ വിളിച്ചു പറഞ്ഞു– ‘അമ്മച്ചീ, അനിത എനിക്കെതിരെ പരാതി കൊടുക്കാൻ പോകുന്നു’. അമ്മ മരിച്ചതു സെപ്റ്റംബർ 23ന് ആയിരുന്നു. അന്നു തന്നെയാണ് ഈ കേസിൽ എഫ്ഐആർ ഇടുന്നത്. നീയായിട്ട് ഒരു കാര്യത്തിനും പോകരുതെന്ന് അമ്മ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു. ആ വാക്ക് ഞാൻ പാലിച്ചു. എന്നാൽ, ആരെങ്കിലും പരാതിയുമായി പോകുകയാണെങ്കിൽ അവർക്കൊപ്പം നിൽക്കാതിരിക്കാൻ എനിക്കാവില്ല.

മോൻസനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോ?

മോൻസനുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. എന്റെ അനുജത്തിയുടെ വിവാഹത്തിനായി ഞാൻ കുറച്ചു പണം സ്വരൂപിച്ചിരുന്നു. തനിക്കു ചില ആവശ്യങ്ങളുണ്ടെന്നും അതിൽ കുറച്ചു പണം വേണമെന്നും പറഞ്ഞപ്പോൾ ഞാൻ അതു നൽകി. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്റെ അനുജത്തിയുടെ വിവാഹം നടത്തണമെന്നു പറഞ്ഞാണ് ഞാൻ അതു നൽകിയത്. അതിലെ കുറച്ചു പണം അവന്റെ ഇവന്റ്സ് എന്നൊക്കെ പറഞ്ഞു ചെലവഴിച്ചു. അതിൽ ഇങ്ങോട്ടും അങ്ങോട്ടും കൊടുക്കാനൊന്നുമില്ല. 

ചടങ്ങൊക്കെ നന്നായി നടത്തിയപ്പോൾ അതിന്റെ ഇവന്റ്സ് നടത്തിയ ആളുകൾക്കു ‍ഞാൻ പിന്നെയും പണം നൽകി. മോൻസന്റെ സ്റ്റാഫിനും സഹായമെന്ന നിലയിൽ കുറച്ചു പണം നൽകിയിട്ടുണ്ട്. അതു തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ചിട്ടൊന്നുമല്ല. അതല്ലാതെ മറ്റുള്ളവരിൽനിന്നു വാങ്ങി നൽകുകയോ, എന്റെ കയ്യിൽനിന്ന് എടുത്തു നൽകുകയോ ചെയ്തിട്ടില്ല.

താങ്കൾ എങ്ങനെയാണു ലോക കേരള സഭ അംഗമാകുന്നത്?

ലോക കേരള സഭയെ കുറിച്ചു സംഘടനയിലെ ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞത്. ഓരോ രാജ്യത്തുനിന്നും അതിലേക്ക് ഓരോ പ്രതിനിധിയെയും തിരഞ്ഞെടുക്കുന്നുണ്ടെന്നു പറഞ്ഞു. ലോക കേരള സഭ വഴിയാകുമ്പോൾ സർക്കാരുമായി നേരിട്ട് ഇടപെടാമെന്നും അനുകൂലമായി കാര്യങ്ങൾ നേടിയെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇക്കാര്യം എന്റെ ഭർത്താവിനോടു പറഞ്ഞു. അദ്ദേഹമാണു പ്രോത്സാഹിപ്പിച്ചത്. ലോക കേരള സഭയിലേക്കുള്ള അപേക്ഷ പൂരിപ്പിക്കുന്നതു പോലും അദ്ദേഹമാണ്. എനിക്കു രാഷ്ട്രീയമൊന്നുമില്ല. ഒടുവിൽ ലോക കേരള സഭ രൂപീകരിച്ചപ്പോൾ എന്നെയും അംഗമായി ഉൾപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അനിത (ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)

എന്റെ കയ്യിൽനിന്നുള്ള പണമുപയോഗിച്ചു ടിക്കറ്റ് എടുത്താണു ഞാൻ യോഗത്തിൽ പങ്കെടുത്തത്. താമസ സൗകര്യമൊക്കെ സർക്കാൽ നൽകി. ഒരിക്കലും ഒരാളെയും നേരിൽ പരിചയപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനൊക്കെ രാഷ്ട്രീയം അറിയുന്നയാളാണ്. ഒരു അകലം പാലിച്ചു നിൽക്കുന്നയാളാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതിയൊക്കെ അയയ്ക്കുന്നതുകൊണ്ട് ഒരു പക്ഷേ അദ്ദേഹത്തിന് എന്നെ അറിയാമായിരിക്കും. അതും എനിക്ക് ഉറപ്പില്ല. എനിക്കു പിണറായി വിജയനെയും ഈ സർക്കാരിനെയും വിശ്വാസമാണ്. എന്തെങ്കിലും പരാതി പറഞ്ഞാൽ അതിൽ പരിഹാരമുണ്ടാകുമെന്ന നിലയിലാണ് അവരെ വിശ്വസിക്കുന്നത്. 

മോൻസനുമായുള്ള ബന്ധം പിന്നീട് എപ്പോഴാണ് ഉപേക്ഷിക്കുന്നത്?

മോൻസനുമായി അടുത്ത സൗഹൃദമുണ്ട് എന്ന് നൂറു ശതമാനം സമ്മതിക്കാം. പക്ഷേ, അത് മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞു കൊണ്ടല്ല. മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതു മുതൽ പിന്നീട് ഞാൻ ആ വഴിക്ക് ഇല്ല. അത് എന്റെ സ്ഥലമല്ല. കോളജ് പ്രവേശനത്തിനു വേണ്ടി പണം വാങ്ങിയെന്ന് അറിഞ്ഞതു മുതൽ മോൻസനുമായി അകലാൻ തുടങ്ങി. അന്നു മുതൽതന്നെ ഞങ്ങൾക്കിടയിൽ അകൽച്ച വന്നു.

മോൻസന് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ എനിക്കു സത്യത്തിൽ വിഷമമുണ്ട്. കാരണം ഞങ്ങൾക്കിടയിൽ അത്രയേറെ സൗഹൃദമുണ്ടായിരുന്നു. എന്നാൽ, മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് അതു മറച്ചുവയ്ക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ മോൻസൻ പണം വാങ്ങിയെന്ന് എന്നോടു പരാതി പറഞ്ഞവരോടെല്ലാം പരാതി നൽകണമെന്നാണു ഞാൻ പറഞ്ഞത്. ഇത്രയും ആർഭാടങ്ങളൊക്കെ കാണിക്കുന്നത് ആരുടെ കാശ് എടുത്തിട്ടാണെന്നു നാട്ടുകാർക്ക് അറിയില്ല. 

നിങ്ങളുടെ കാശ് എടുത്തിട്ട് ഇങ്ങനെയൊക്കെ ചെയ്തിട്ട് വീണ്ടും വീണ്ടും മോൻസൻ ആളുകളിൽനിന്നു പണം വാങ്ങിച്ചെടുക്കുകയാണ് എന്നു ഞാൻ പറഞ്ഞപ്പോൾ അവർ പറയുന്നത്– ‘ഇനിയിപ്പോ ഫ്രീസിങ് ഒക്കെ മാറി പണം കിട്ടിയാലോ? പരാതിയൊക്കെ നൽകിയാൽ പിന്നെ അവന്റെ അടുത്തേക്കു പോകാൻ പറ്റില്ലല്ലോ. ഇപ്പോൾ അയാളുമായി സംസാരിക്കാനെങ്കിലും പറ്റുന്നുണ്ട്’ എന്നാണ്.

ലോക്‌നാഥ് ബെഹ്‌റയ്ക്കൊപ്പം അനിത (ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)

ഇപ്പോൾ പരാതി നൽകിയവരിൽ അനൂപാണ് ആദ്യം എന്നോടു പരാതി പറഞ്ഞത്. പിന്നീട് എന്തൊക്കെയോ കാര്യങ്ങളാൽ അനൂപ് അതിൽനിന്നു മാറിപ്പോയി. അതിനു ശേഷമാണു ഷമീർ വരുന്നത്. മാഡം എന്തു ചെയ്യാൻ പറ്റുമെന്നു ചോദിച്ചപ്പോൾ ഞാൻ അവരോടു പറഞ്ഞു– ‘നിങ്ങൾ എന്തു ചെയ്യാൻ പറ്റുമെന്നു ചോദിച്ചിട്ട് പിന്നീട് നിങ്ങളെയാരെയും ഈ വഴിക്കു കാണുന്നില്ല. ഒരു പരാതി നൽകാൻ ധൈര്യമുള്ള ആരെയും ഞാൻ കണ്ടില്ല. ഇത്രയും വർഷങ്ങളായി പൈസ പറ്റിക്കുന്നുവെന്ന് അറിഞ്ഞിട്ടും ആരും പരാതി നൽകിയില്ല. തന്റേടത്തോടെ, നട്ടെല്ലോടെ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം നിന്നാൽ മതിയെന്ന് ഞാൻ അവരോടു പറഞ്ഞു’.

എന്നാൽ അവർ പരാതിയിൽ ഉറച്ചു നിൽക്കാൻ തയാറാണെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു– ‘പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകണമെങ്കിൽ മുഖ്യമന്ത്രിക്കുതന്നെ പരാതി നൽകണം. പൊലീസ് ഉദ്യോഗസ്ഥരെ പലരെയും അവനു പരിചയമുണ്ട്. അതുകൊണ്ടു മറ്റു സ്ഥലങ്ങളിൽ പരാതി കൊടുത്തിട്ടു കാര്യമില്ല. ആരാണ് അവന്റെ കൂടെ നിൽക്കുന്നത്, നമ്മുടെ കൂടെ നിൽക്കുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയാലേ പരിഹാരമുണ്ടാകൂവെന്ന് ഞാൻ പറഞ്ഞു.

എന്റെ ഭാഗത്ത് ഒരു തെറ്റുണ്ടെങ്കിൽ എനിക്ക് ഈ കേസിൽ ഇടപെടാൻ കഴിയുമോ? നാളെ ഞാനും തെറ്റുകാരിയാവില്ലേ. ഒരു രൂപ അങ്ങോട്ടു കൊടുത്തതല്ലാതെ ഇങ്ങോട്ടു വാങ്ങിയ ശീലം എനിക്കില്ല. അതുകൊണ്ടുതന്നെ എനിക്കു പേടിക്കേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തുതന്നെ പരാതി നൽകണമെന്നു പറഞ്ഞത്. പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായും സംസാരിച്ചു. എനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം എവിടെ വേണമെങ്കിലും പറയാൻ ഞാൻ തയാറാണ്. ആരുടെ ചോദ്യങ്ങൾക്കും മറുപടി പറയാൻ ഞാൻ തയാറാണ്.

English Summary: Exclusive Interview with NRI Anitha Pullayil in Connection with Monson Mavunkal Case