പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപിയുടെ പരിഷ്കരിച്ച ഭാരവാഹിപ്പട്ടിക പുറത്തിറക്കിയശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് സംവിധാനം ഉണ്ട്.k surendran,bjp, kerala, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപിയുടെ പരിഷ്കരിച്ച ഭാരവാഹിപ്പട്ടിക പുറത്തിറക്കിയശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ പാർട്ടിക്കു സംവിധാനം ഉണ്ട്. ബിജെപിയിൽ പുനഃസംഘടന തുടരും. സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകും. പാർട്ടി കമ്മിറ്റികൾ ചെറുതാക്കും. പാർട്ടി ഭാരവാഹികൾ സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ അതീവശ്രദ്ധ പുലർത്തണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

പ്ലസ് വൺ പ്രവേശനത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നു. വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുപോലും സീറ്റ് കിട്ടാനില്ല. ഈ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. കെ-റെയിൽ അശാസ്ത്രീയമായ വികസന പദ്ധതിയാണ്. ലാഭരഹിതമല്ലാത്തതിനാൽ 10 വർഷം മുൻപ് ഉപേക്ഷിക്കപ്പെട്ടതാണ് കെ-റെയിൽ. ഇതിന്റെ പേരിൽ ഭൂമി എറ്റെടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നിക്ഷിപ്ത താത്പര്യം മാത്രമാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. 

പുരാവസ്തു തട്ടിപ്പുകേസിലെ പ്രധാന കണ്ണിയായ വിവാദ നായികയ്ക്ക് സർക്കാരിലും സിപിഎമ്മിലും വലിയ സ്വാധീനമാണുള്ളത്. സർക്കാരുമായി അവർക്ക് പല ഇടപാടുകളുമുണ്ട്. മോൻസൻ മാവുങ്കലിന്റെ കൊള്ളയ്ക്കും ശബരിമലയ്ക്കെതിരായ വ്യാജ ചെമ്പോലയ്ക്കും പിന്നിൽ സർക്കാരിന്റെ സഹായമുണ്ട്. മുഖ്യമന്ത്രിക്കും സർക്കാരിനും പലതും മറിച്ചുവെക്കാനുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

English Summary: No one will be allowed to violate party discipline says k surendran