മലപ്പുറം∙ കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും ശിക്ഷ. Malappuram, Crime, Manorama News

മലപ്പുറം∙ കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും ശിക്ഷ. Malappuram, Crime, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും ശിക്ഷ. മഞ്ചേരി ജില്ല അഡിഷനൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 

അതിക്രൂരമായ കൊലപാതകമെന്ന് കണ്ടെത്തിയാണ് കോടതി പ്രതി ആതവനാട് സ്വദേശി മുഹമ്മദ് ഷരീഫിന് ശിക്ഷ വിധിച്ചത്. മാനഹാനി മറച്ചു വയ്ക്കാന്‍ ശിശുവിനെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവ് ആദ്യം അനുഭവിക്കണം.

ADVERTISEMENT

തുടര്‍ന്ന് 10 മാസം ഗര്‍ഭിണിയായിരുന്ന 26 വയസ്സുകാരി ഉമ്മുസല്‍മയേയും ഏഴു വയസുകാരന്‍ മകന്‍ ദില്‍ഷാദിനേയും കൊലപ്പെടുത്തിയതിന് ഇരട്ട ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് 5 വര്‍ഷം തടവും വിധിച്ചു. രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയുമടയ്ക്കണം. 

ഉമ്മു സല്‍മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുഹമ്മദ് ഷരീഫ് 2017 മെയ് 22ന് ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയത്. ആത്മഹത്യയാണന്നു വരുത്തി തീര്‍ക്കാന്‍ ഇരുവരുടേയും കഴുത്തില്‍ ഷാള്‍ മുറുക്കി. മൂന്നു ദിവസത്തിനു ശേഷം പുഴുവരിച്ച നിലയിലാണു ശിശുവിന്‍റേത് അടക്കം മൃതദേഹങ്ങൾ‌ കണ്ടെത്തിയത്.

ADVERTISEMENT

സാക്ഷികള്‍ ഇല്ലാതിരുന്ന കൊലപാതകത്തില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് ശേഷിച്ചത്. സൈബര്‍ സെല്ലിന്‍റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനായത്.

English Summary: Kadampuzha twin murder case, accused sentenced

ADVERTISEMENT