ഈ വർഷം തുടക്കത്തിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ ക്രൂഡോയിൽ വിലയിൽ 60 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കോവിഡ് ഉയർത്തിയ പ്രതിസന്ധികളെ രാജ്യങ്ങൾ മറികടന്നുവെന്നാണ് എണ്ണ വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ...OPEC Oil Production, OPEC News Malayalam

ഈ വർഷം തുടക്കത്തിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ ക്രൂഡോയിൽ വിലയിൽ 60 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കോവിഡ് ഉയർത്തിയ പ്രതിസന്ധികളെ രാജ്യങ്ങൾ മറികടന്നുവെന്നാണ് എണ്ണ വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ...OPEC Oil Production, OPEC News Malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷം തുടക്കത്തിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ ക്രൂഡോയിൽ വിലയിൽ 60 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കോവിഡ് ഉയർത്തിയ പ്രതിസന്ധികളെ രാജ്യങ്ങൾ മറികടന്നുവെന്നാണ് എണ്ണ വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ...OPEC Oil Production, OPEC News Malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കയ്ക്കു തീ കൊളുത്തി ഇന്ധന വില കത്തിക്കയറുകയാണ്. സാധാരണക്കാരുടെ ജീവിത ബജറ്റ് ആകെ താളം തെറ്റിച്ചുകൊണ്ടുള്ള ഈ വിലക്കയറ്റം എവിടം വരെ പോകും?   ബാരലിന് 100 ഡോളർ വരെ ആകാമെന്നാണു വിലയിരുത്തലുകള്‍. കോവിഡ് ഉയർത്തിയ സാമ്പത്തിക മാന്ദ്യം രാജ്യങ്ങൾ ഏറെക്കുറെ മറികടന്ന സാഹചര്യമാണിപ്പോൾ. പല രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലും. അതോടെ  ഇന്ധന ഉപയോഗം കൂടി. ഇതിന്റെ ചുവടുപിടിച്ച് ക്രൂഡ് ഓയിൽ വിലക്കയറ്റവും തുടങ്ങി.

അവസരം മുൻകൂട്ടിക്കണ്ട് തൽക്കാലം എണ്ണ ഉൽപാദനം കൂട്ടേണ്ടെന്ന നിലപാടിലാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്. നിലവിൽ ഉൽപാദനത്തിൽ പ്രതിദിനം 58 ലക്ഷം ബാരലിന്റെ കുറവാണ് ഒപെക് വരുത്തിയത്. നവംബർ വരെ ഉൽപാദനം കൂട്ടില്ലെന്ന നിലപാടിലാണ് ഒപെക്. അതിനുശേഷം  നാലു ലക്ഷം ബാരലിന്റെ വർധന വരുത്തും. അതുതന്നെ സ്ഥിഗതികൾ വിലയിരുത്തിയ ശേഷം. 

ADVERTISEMENT

ഈ വർഷം തുടക്കത്തിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ ക്രൂഡോയിൽ വിലയിൽ 60 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കോവിഡ് ഉയർത്തിയ പ്രതിസന്ധികളെ രാജ്യങ്ങൾ മറികടന്നുവെന്നാണ് എണ്ണ വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.  അതേസമയം, ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ വൻകിട കമ്പനികൾ തയാറാവാത്തത് ഭാവിയിൽ ഉൽപാദനത്തെ കാര്യമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് പരക്കുന്നതിനു മുൻപ് എണ്ണ ഖനന രംഗത്ത് വൻ നിക്ഷേപം  പ്രഖ്യാപിച്ച കമ്പനികൾ ഇപ്പോൾ പിൻവലിഞ്ഞ നിലയിലാണ്. എല്ലാം ശാന്തമായ ശേഷം പുതിയ നിക്ഷേപം എന്ന  നിലപാടിലാണ് കമ്പനികൾ. 

കുറയുന്നു, കരുതൽ ശേഖരം

വിവിധ രാജ്യങ്ങളിൽ എണ്ണയുടെ കരുതൽ ശേഖരം കുറയുന്നതും ആശങ്ക പരത്തുന്നു. യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതു മൂലം ഏറെ വലയുന്നത്. എന്നാൽ എണ്ണ ഉൽപാദനം ഉടനെ കൂട്ടില്ലന്ന നിലപാടിൽ എത്രകാലം ഒപെക്കിനു പിടിച്ചുനിൽക്കാൻ കഴിയുമെന്ന് പറയാനാവില്ല. പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യയും ചൈനയും ഉൽപാദനം വർധിപ്പിക്കാൻ ശക്തമായ സമ്മർദം തുടങ്ങിക്കഴിഞ്ഞു. യുഎസും ഒപ്പമുണ്ട്. ആവശ്യം നിരാകരിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്ന് വിപണി വൃത്തങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഫലം, രാജ്യങ്ങളുടെ കരുതൽ ശേഖരം കുറയും, ഉൽപാദനത്തേക്കാൾ ഉപയോഗം കൂടുന്നതോടെ വില വീണ്ടും കുതിച്ചു കയറും. 

പ്രതീകാത്മക ചിത്രം.

അംഗോള, നൈജീരിയ എന്നിവിടങ്ങളിലെ ഉൽപാദനത്തിൽ പ്രശ്നങ്ങളുണ്ടായതാണ് ഓഗസ്റ്റിൽ ഉൽപാദനം കൂട്ടാൻ കഴിയാതിരുന്നതിനു പിന്നിലെ കാരണമെന്നും ഒപെക് അവകാശപ്പെടുന്നു. ഇന്ധന ഉൽപാദന കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാതിരുന്നതും ആവശ്യത്തിനു നിക്ഷേപം ലഭിക്കാതിരുന്നതുമാണ് ആഫ്രിക്കയിലെ ഈ വമ്പൻ എണ്ണ ഉൽപാദക രാജ്യങ്ങൾക്കു തിരിച്ചടിയായത്. ഒപെക് നിർദേശിച്ചിരിക്കുന്നതിനേക്കാൾ കുറവാണ് ഇവിടങ്ങളിലെ ഇപ്പോഴത്തെ ഉൽപാദനം. ഈ അവസ്ഥ അടുത്ത വർഷവും തുടർന്നേക്കാം. അതോടെ ഇന്ധന വില വർധനയെന്ന ‘പ്രതിഭാസം’ 2022ലും തുടരുമെന്നും ഏറെക്കുറെ ഉറപ്പായി.

ADVERTISEMENT

വില ‘ചൂടാക്കാൻ’ ശൈത്യകാലവും

ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തൽ പ്രകാരം യൂറോപ്പിൽ ഉൾപ്പെടെ ശൈത്യകാലം കഠിനമായാൽ ഉൽപാദനം ഇനിയും കുറഞ്ഞേക്കാം. ക്രൂഡ് ഓയിൽ വിലക്കയറ്റം രാജ്യങ്ങളുടെ വിലക്കയറ്റത്തോതും ഉയർത്തും. ഇത് അവശ്യ സാധന വില ഉയർത്തും. സാമ്പത്തിക മാന്ദ്യം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇത്തരമൊരു സ്ഥിതി വന്നാൽ താങ്ങാവുന്നതിലും അപ്പുറമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. എണ്ണ ഉപഭോഗത്തിന്റെ  80 ശതമാനവും ഇറക്കുമതി നടത്തുന്ന ഇന്ത്യയെയാവും  അത് ഏറെ ബാധിക്കുക. 

പെട്രോൾ വിലവർധനയ്‌ക്കെതിരെ ഇന്ത്യയിൽ കുതിരവണ്ടിയോടിച്ചു നടത്തിയ പ്രതിഷേധം. ചിത്രം: AFP

എന്നാൽ, വില കുതിച്ചുയരുന്നതു കണ്ട് സൗദി അറേബ്യ മുൻനിര ഉപയോക്താക്കൾക്ക് വില കുറച്ച് എണ്ണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇതിനോട് ഒപെക്ക് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അതേസമയം, ഇതിനൊരു മറുവശം കൂടിയുണ്ട്. സൗദിയുടെ പ്രധാന വരുമാന മാർഗമാണ് എണ്ണക്കയറ്റുമതി.  അതുകൊണ്ടുതന്നെ ഉടനടി വില കുറയ്ക്കാൻ അവർ തയാറായേക്കില്ല. മാത്രമല്ല, ഇറാൻ ശക്തമായ  വെല്ലുവിളിയാണ് വിപണിയിൽ ഉയർത്തുന്നത്. 

യുഎസ് ശക്തിപ്പെട്ട് വിപണിയിലെത്തിയാൽ അത് മുൻനിര കയറ്റുമതിക്കാരായ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു തിരിച്ചടിയാവും. ഈ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി കുറയുമെന്നതുതന്നെ കാരണം. ഉൽപാദനം പഴയ നിലയിലെത്തിയാൽ അടുത്ത വർഷത്തോടെ എണ്ണ വില 66–70 ഡോളറിൽ എത്തിയേക്കുമെന്ന് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (ഇഐഎ) പറയുന്നു. ഈ വർഷം എണ്ണ ഉപയോഗം പ്രതിദിനം 9.74 കോടി ബാരലിലെത്തുമെന്നും  ഇഐഎ പറയുന്നു. 2022ൽ ഇത് 10.1 കോടി ബാരലാവും. 

ADVERTISEMENT

‘കരുതലോടെ’ യുഎസ്

യുഎസിൽ എണ്ണ ഉൽപാദനം കുത്തനെ ഉയർന്നത് വരും വർഷങ്ങളിൽ വിപണിയിൽ നിർണായക സ്വാധീനമുണ്ടാക്കും. ഇവിടെ ജൂണിൽ പ്രതിദിന ഉൽപാദനം 1.13 കോടി ബാരലിലെത്തിയിരുന്നു. ഇത്തരത്തിൽ വിപണിയിൽ യുഎസ് സ്വാധീനം ചെലുത്തുന്നത് ഒപെക്കിന്റെ ശക്തി ക്ഷയിപ്പിക്കാനും വഴിവയ്ക്കും. ഷെയ്ൽ ഓയിൽ, എഥനോൾ തുടങ്ങിയവയുടെ ഉൽപാദനത്തിലും മുൻനിരയിലാണ് നിലവിൽ യുഎസ്. അതേസമയം പെട്രോൾ വില കുറയ്ക്കുന്നതിന് ആവശ്യമെങ്കിൽ രാജ്യത്തെ കരുതൽ ശേഖരവും ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് യുഎസ് എനർജി സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം പറഞ്ഞു. 

പ്രതീകാത്മക ചിത്രം.

കോവിഡ് ഭീതിയൊഴിഞ്ഞ് ജനം വീണ്ടും തൊഴിലിടങ്ങളിൽ സജീവമായതോടെ ഇന്ധന വിലയിൽ കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും വലിയ വർധനയാണുണ്ടായിരിക്കുന്നത്. പെട്രോൾ വില ഗാലന് 3.20 ഡോളർ വരെയെത്തി. അടുത്ത വർഷം മിഡ് ടേം തിരഞ്ഞെടുപ്പുകൾ നടപ്പാക്കാനിരിക്കെ ജോ ബൈഡൻ ഭരണകൂടത്തിനു വലിയ തലവേദനയാണ് പെട്രോൾ വിലക്കയറ്റം സൃഷ്ടിക്കുന്നത്. വില കുറയ്ക്കാൻ കരുതൽ ശേഖരത്തിൽ കൈവയ്ക്കുന്ന രീതി 2011ൽ ബറാക് ഒബാമ ഉൾപ്പെടെ മുൻ പ്രസിഡന്റുമാരും സ്വീകരിച്ചിട്ടുണ്ട്. അതുതന്നെയാണ് ബൈഡനു മുന്നിലുള്ള വഴിയെന്നും ജെന്നിഫർ പറയാതെ പറയുന്നു.

ഉയരുന്ന ഡോളർ വിലയും ഒപെക് ഗൗരവമായാണു കാണുന്നത്. എണ്ണയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിലവിൽ ഡോളറിലാണ് നടത്തുന്നത്. അതിനാൽ ഡോളർ വിലക്കയറ്റം എണ്ണവിലയെയും ഗുരുതരമായി ബാധിക്കും. കോവിഡ് പ്രതിസന്ധിക്കിടയിൽ ഡോളറിന്റെ മൂല്യത്തിൽ 8.4 ശതമാനം കയറ്റമാണ് ഉണ്ടായത്. 

English Summary: How OPEC's Decision to Curb Oil Production will Affect Countries like India, China and the US?

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT