തിരുവനന്തപുരം ∙ വിമാനത്താവളം ഏറ്റെടുക്കാന്‍ സജ്ജമായി അദാനി ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്. സംസ്ഥാനത്തെ ആദ്യവിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് Trivandrum Airport, Adani Group, Airport, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിമാനത്താവളം ഏറ്റെടുക്കാന്‍ സജ്ജമായി അദാനി ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്. സംസ്ഥാനത്തെ ആദ്യവിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് വ്യാഴാഴ്ച അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. സുപ്രീംകോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ കൈമാറ്റത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആക്‌ഷൻ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

ഇന്ത്യയിലെ അഞ്ചാമത്തെയും കേരളത്തിലെ ആദ്യത്തേതുമായ രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് വ്യാഴാഴ്ച മുതല്‍ അദാനി ഗ്രൂപ്പിനാണ്. വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സുരക്ഷാ ചുമതലയും കസ്റ്റംസും എയര്‍ട്രാഫിക് കണ്‍ട്രോളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു തന്നെയാണ്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് യാത്രക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. ഡ്യൂട്ടി ഫ്രീ ഷോപ്പ് രാജ്യാന്തര കമ്പനിയായ ഫ്ലെമിങ്ങോയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.  

ADVERTISEMENT

സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. ആറുമാസത്തേക്ക് നിലവിലെ താരിഫ് തുടരും. സുപ്രീംകോടതിയില്‍ കേസ് തുടരുമ്പോള്‍ കൈമാറ്റം ഉചിതമല്ലെന്ന നിലപാടിലാണ് ആക്‌ഷന്‍ കൗണ്‍സില്‍. 50 വര്‍ഷത്തേക്കാണ് അദാനി  വിമാനത്താവളം ഏറ്റെടുക്കുന്നത്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതില്‍ അദാനി ഗ്രൂപ്പിനും ആശങ്കയുണ്ട്. കേസില്‍ അന്തിമ തീരുമാനമാകാതെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കിയേക്കില്ല. വിമാനത്താവളത്തിനായി പുതിയ ഭൂമി ഏറ്റെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം വേണം. 

English Summary: Adani to take over Trivandrum Airport on October 14.