ലക്നൗ∙ ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റാലി. ....| Priyanaka Gandhi Rally | Varanasi | Lakhimpur Kheri Issue | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റാലി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും വാരാണസിയിലെ റാലിയില്‍ പ്രിയങ്കയ്ക്കൊപ്പമുണ്ട്. ‘കിസാൻ ന്യായ്’ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കും.

മോദിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക അഴിച്ചുവിട്ടത്. ‘കഴിഞ്ഞ വർഷം സ്വന്തം ആവശ്യത്തിനായി മോദി ജി വാങ്ങിയത് 16,000 കോടി രൂപയുടെ രണ്ടു വിമാനങ്ങളാണ് പ്രധാനമന്ത്രി വാങ്ങിയത്. അദ്ദേഹം എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് തന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് വിറ്റു. 

വാരാണസി വിമാനത്താവളത്തിൽ എത്തിയ പ്രിയങ്ക ഗാന്ധി. ചിത്രം. ട്വിറ്റർ
ADVERTISEMENT

പ്രതിഷേധം നടത്തുന്ന കർഷകരെ അദ്ദേഹം തീവ്രവാദികളെന്നു വിളിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ തെമ്മാടികളെന്ന് വിളിക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കർഷകരെ വരച്ച വരയിൽ നിർത്തുമെന്ന് മറ്റൊരു മന്ത്രി(അജയ് മിശ്ര)യും പറഞ്ഞു.’– പ്രിയങ്ക പറഞ്ഞു.

കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നതിനു പുറമെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച പ്രിയങ്ക, ലഖിംപുരിലെ ഇരകളുടെ ബന്ധുക്കൾക്ക് നീതി കിട്ടുമെന്നുള്ള പ്രതീക്ഷ ഇല്ലാതായെന്നും പറഞ്ഞു.

ADVERTISEMENT

ജനങ്ങളെ കൊലപ്പെടുത്തിയ ഒരാളെ സംഭാഷണം നടത്താനായി പൊലീസ് ക്ഷണിച്ചുവരുത്തുന്നത് ഒരു രാജ്യത്തും കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ്. പ്രധാനമന്ത്രിക്ക് ലോകം മുഴുവൻ സഞ്ചരിക്കാൻ സമയമുണ്ടെന്നും എന്നാൽ രാജ്യത്തെ കർഷകരെ കണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ കഴിയില്ലെന്നും പ്രിയങ്ക ആരോപിച്ചു. 

English Summary : Congress leader Priyanka Gandhi led rally at Varanasi