മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്നും പ്രായം പരിഗണിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ തുടരേണ്ടി വരും. എന്നാൽ പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകരുതായിരുന്നെന്നാണ് നിയമമേഖലയിലെ വിദഗ്ധർ പറയുന്നത്..Sooraj Uthra Case, Kerala Snakebite Murder

മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്നും പ്രായം പരിഗണിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ തുടരേണ്ടി വരും. എന്നാൽ പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകരുതായിരുന്നെന്നാണ് നിയമമേഖലയിലെ വിദഗ്ധർ പറയുന്നത്..Sooraj Uthra Case, Kerala Snakebite Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്നും പ്രായം പരിഗണിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ തുടരേണ്ടി വരും. എന്നാൽ പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകരുതായിരുന്നെന്നാണ് നിയമമേഖലയിലെ വിദഗ്ധർ പറയുന്നത്..Sooraj Uthra Case, Kerala Snakebite Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെതിരെ ചുമത്തിയത് നാല് വകുപ്പുകൾ. ഈ നാലു വകുപ്പുകളിൽ രണ്ടെണ്ണത്തിൽ ജീവപര്യന്തമാണ് കൊല്ലം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 302 (കൊലപാതകം), 307 (വധശ്രമം) വകുപ്പുകളിലാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

എന്നാൽ മറ്റു രണ്ടു വകുപ്പുകളിലെ ശിക്ഷ അനുഭവിച്ചതിനു ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326 (ദേഹോപദ്രവം ഏൽപിക്കൽ), 201 (തെളിവു നശിപ്പിക്കൽ) എന്നിവയാണ് ആ വകുപ്പുകൾ. ഐപിസി 326 പ്രകാരം പത്തു വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഐപിസി 201 പ്രകാരം ഏഴു വർഷത്തെ തടവാണു ലഭിക്കുക. 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക ഉത്രയുടെ മകനാണു നൽകേണ്ടത്. ഈ 17 വർഷത്തെ തടവിനു ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം ആരംഭിക്കുക.

ADVERTISEMENT

എന്തുകൊണ്ട് വധശിക്ഷയില്ല?

കേസ് അപൂർവങ്ങളിൽ അപൂർവമായതിനാൽ പ്രതിക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണെങ്കിലും ചില കാര്യങ്ങൾ പരിഗണിക്കണമെന്നു സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാലും പ്രായവും പരിഗണിച്ചാണ് ജീവപര്യന്തം വിധിച്ചത്. 

മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്നും പ്രായം പരിഗണിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ തുടരേണ്ടി വരും.

എന്നാൽ പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകരുതായിരുന്നെന്നാണ് നിയമമേഖലയിലെ വിദഗ്ധർ പറയുന്നത്. പ്രതിയുടെ ചെറുപ്രായം എന്നത് അയാൾക്കെതിരെ ഉപയോഗിക്കേണ്ടതായിരുന്നു. യുവാവായതിനാൽ ഈ ക്രിമിനൽ മനസ്സുമായി പുറത്തിറങ്ങുന്നത് കൂടുതൽ കുറ്റങ്ങളിലേക്ക് നയിക്കുകയുള്ളൂ. കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

ADVERTISEMENT

2020 മേയ് ആറിനു രാത്രിയാണ് അഞ്ചൽ ഏറം സ്വദേശിനിയായ ഉത്രയെ അടൂർ പറക്കോട് സ്വദേശിയായ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ചത്. നേരത്തേ സൂരജിന്റെ വീട്ടിൽ വച്ച് അണലിയുടെ കടിയേറ്റ ഉത്ര ചികിൽസയ്ക്കു ശേഷം സ്വന്തം വീട്ടിൽ കഴിയുമ്പോഴാണ് മൂർഖന്റെ കടിയേറ്റു മരിക്കുന്നത്.

ചുമത്തിയ വകുപ്പുകളും ശിക്ഷയും:

ഐപിസി 302 (കൊലപാതകം)

ശിക്ഷ: ജീവപര്യന്തം.

ADVERTISEMENT

ഐപിസി 307 (വധശ്രമം)

ശിക്ഷ: ജീവപര്യന്തം

ഐപിസി 326 (ദേഹോപദ്രവം ഏൽപിക്കൽ) 

ശിക്ഷ: പത്തു വർഷം വരെ തടവ്

ഐപിസി 201 (തെളിവു നശിപ്പിക്കൽ)

ശിക്ഷ: ഏഴുവർഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും.

302 ഒഴികെയുള്ള വകുപ്പുകളിൽ ചെയ്ത കുറ്റത്തിനനുസരിച്ചാണ് ശിക്ഷ നിശ്ചയിക്കുന്നത്. വധശിക്ഷ ലഭിച്ചില്ലെങ്കിൽ സർക്കാരിനോ കുടുംബത്തിനോ ഹൈക്കോടതിയിൽ അപ്പീൽ പോകാം. പിന്നീട് സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടാകാം. വിധിയിൽ തൃപ്തരല്ലെന്നും അപ്പീൽ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നാണ് ഉത്രയുടെ മാതാപിതാക്കൾ അറിയിച്ചത്.

സൂരജിനെ കോടതിയിൽ എത്തിച്ചപ്പോൾ.

ഒറ്റ ജീവപര്യന്തമാണെങ്കില്‍ 14 വർഷം ശിക്ഷ പൂർത്തിയായാൽ സർക്കാരിനു ശിക്ഷാ ഇളവ് പരിഗണിക്കാം. ജയിലിലെ പെരുമാറ്റം, വ്യക്തിത്വത്തിൽവന്ന മാറ്റം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ജയിൽ അധികൃതർ ഇതിനുള്ള അപേക്ഷ ജയിൽ ഉപദേശക സമിതി വഴി സർക്കാരിനു സമർപ്പിക്കും. സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. വധശിക്ഷ ഒഴികെയുള്ള ശിക്ഷ ഇളവു ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കു 2 വർഷം കഴിഞ്ഞാൽ പരോൾ അനുവദിക്കാം. ജയിൽ ഉദ്യോഗസ്ഥരുടെയും പൊലീസിൻറെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതിൽ തീരുമാനമെടുക്കും. ആദ്യഘട്ടത്തില്‍ 30 ദിവസത്തെ പരോൾ ലഭിക്കും. ഒരു വർഷം 60 ദിവസം വരെ പരോൾ അനുവദിക്കാം. സൂരജിന്റെ കാര്യത്തിൽ പക്ഷേ ഇതിനു സാധ്യതയില്ലെന്നാണു വ്യക്തമാകുന്നത്.

കേസന്വേഷണത്തിനു നേതൃത്വം നൽകിയ എസ്‌പി ഹരിശങ്കർ.

ഉത്രയുടെ കൊലപാതകം: നാൾവഴി ഇങ്ങനെ...

2018 മാർച്ച് 25: സൂരജ്– ഉത്ര വിവാഹം

2020 ഫെബ്രുവരി 12 – ചാവറുകാവ് സുരേഷിനെ ഫോണിലൂടെ സൂരജ് വിളിക്കുന്നു

2020 ഫെബ്രുവരി 18: സൂരജും സുരേഷും കൂടിക്കാഴ്ച നടത്തുന്നു

2020 ഫെബ്രുവരി 29: അടൂരിലെ വീട്ടിലെ സ്റ്റെയർകേസിൽ അണലിയെ കൊണ്ട് കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി

2020 മാർച്ച് 2: അടൂരിലെ വീട്ടിൽ ഗുളികകൾ നൽകി ഉത്രയെ മയക്കിയ ശേഷം കാലിൽ അണലിയെ കൊണ്ട് കടിപ്പിച്ചു.

2020 മാർച്ച് 3: തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ

2020 ഏപ്രിൽ 22: ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി ഉത്ര അഞ്ചലിലെ വീട്ടിലെത്തി.

2020 ഏപ്രിൽ 24: സൂരജ് സുരേഷിന്റെ പക്കൽ നിന്നു മൂർഖൻ പാമ്പിനെ വാങ്ങി

2020 മേയ് 6: ഗുളികകൾ കൊടുത്തു മയക്കിയ ശേഷം ഉത്രയുടെ ഇടതു കൈത്തണ്ടയിൽ രണ്ട് തവണ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു

2020 മേയ് 7: രാവിലെ കിടക്കയിൽ അനക്കമില്ലാത്ത നിലയിൽ ഉത്രയെ അമ്മ കണ്ടെത്തുന്നു. മരണം സ്ഥിരീകരിക്കുന്നു

2020 മേയ് 18: ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പി ഹരിശങ്കറിനു പരാതി നൽകുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു.

2020 മേയ് 24: സൂരജ് പിടിയിൽ.

2020 ഓഗസ്റ്റ് 14: കുറ്റപത്രം സമർപ്പിച്ചു.

2021 ഒക്ടോബർ 11: സൂരജ് കുറ്റക്കാരനെന്ന് കോടതി.

2021 ഒക്ടോബർ 11: സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷത്തെ അധിക തടവും 5 ലക്ഷം രൂപ പിഴയും.

English Summary: Explaining the Judgement for Suraj in Kerala Uthra Snakebite Murder Case