തിരുവനന്തപുരം ∙ പദവി നല്‍കുന്ന അധികാരത്തെ ജനനന്മയ്ക്കായി വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍നിന്ന് സിവില്‍ സര്‍വീസ് ജേതാക്കളെ അനുമോദിക്കാന്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച | Governor | Arif Mohammad Khan | Civil Service | civil service winners from kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പദവി നല്‍കുന്ന അധികാരത്തെ ജനനന്മയ്ക്കായി വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍നിന്ന് സിവില്‍ സര്‍വീസ് ജേതാക്കളെ അനുമോദിക്കാന്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍നിന്ന് സിവില്‍ സര്‍വീസ് ജയിച്ചവരെ അനുമോദിക്കാന്‍ കേരള രാജ് ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു

‘ഏതു തീരുമാനമെടുക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ എങ്ങനെ ബാധിക്കുമെന്ന ചിന്തയുണ്ടാവണം. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എപ്പോഴും തേടണം. ഭാരതത്തിന്റെ വൈവിധ്യത്തെ രാജ്യത്തിന്റെ ശക്തിയായി കാണണം. ആധുനികലോകം മനുഷ്യന്റെ അന്തസ്സിനെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

കേരളത്തില്‍നിന്ന് സിവില്‍ സര്‍വീസ് ജയിച്ചവരെ അനുമോദിക്കാന്‍ കേരള രാജ് ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍നിന്ന്
ADVERTISEMENT

ഭാരതമാകട്ടെ, മനുഷ്യനിലെ ദിവ്യത്വത്തെ എന്നും ഉയര്‍ത്തിക്കാട്ടി. ഏത് ആശയത്തെയും വിശ്വാസത്തെയും സ്വീകരിച്ച മഹത്തായ പാരമ്പര്യമാണ് നമ്മുടേത്. ആ പാരമ്പര്യത്തിന്റെ ഉദാത്ത മാതൃകകള്‍ പേറുന്ന നാടാണ് കേരളം. നിങ്ങളില്‍ പലര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിയമനം ലഭിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

കേരളത്തില്‍നിന്ന് സിവില്‍ സര്‍വീസ് ജയിച്ചവരെ അനുമോദിക്കാന്‍ കേരള രാജ് ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍നിന്ന്

അതിനു കാരണമുണ്ട്. കേരളത്തിലെ സ്ഥിതിസമത്വവും അന്തസ്സാര്‍ന്ന ജീവിതവും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിയമനം കിട്ടുന്നവര്‍ക്ക് കേരളത്തിന്റെ ഈ മാതൃകയെ അവിടങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്’– അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ജേതാക്കള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളെയും ഗവര്‍ണര്‍ അനുമോദിച്ചു.

ADVERTISEMENT

English Summary: Governor Arif Mohammad Khan congratulates Civil Service winners from Kerala