ചെന്നൈ∙ പുതിയതായി രൂപീകരിച്ച 9 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഡിഎംകെ. അണ്ണാ ഡിഎംകെയേയും ബിജെപിയേയും തകർത്തെറിയുന്ന വിജയമാണ് ഭരണമേറ്റ് | Tamil Nadu rural local body election results | Tamil Nadu | local body election | MK Stalin | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പുതിയതായി രൂപീകരിച്ച 9 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഡിഎംകെ. അണ്ണാ ഡിഎംകെയേയും ബിജെപിയേയും തകർത്തെറിയുന്ന വിജയമാണ് ഭരണമേറ്റ് മാസങ്ങൾക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എം.കെ.സ്റ്റാലിൻ സർക്കാർ നേടിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും 140 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 88ലും ഡിഎംകെ ജയിച്ചു. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. അണ്ണാ ഡിഎംകെയ്ക്ക് നാലു സീറ്റ് മാത്രമാണ് ലഭിച്ചത്. പഞ്ചായത്ത് വാര്‍ഡുകളില്‍ 300 എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. 11 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 50 വാര്‍ഡുകളില്‍ അണ്ണാഡിഎംകെയും ജയിച്ചു.

ADVERTISEMENT

വെങ്കടംപ്പട്ടി പഞ്ചായത്തില്‍ 22 വയസ്സുള്ള ശാരുലത സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, കോയമ്പത്തൂരിലെ പെരിയനായ്ക്കൻപാളയത്തെ വാർഡ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ടുമാത്രം. അഞ്ചംഗങ്ങൾ അടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥി ഡി.കാർത്തിക്കിനാണ് ഒരു വോട്ട് മാത്രം കിട്ടിയത്.

തദ്ദേശ തിരഞ്ഞെടുപ്പു വിജയത്തിന് വേണ്ടി പ്രവർത്തിച്ചവർക്കും പൊതുജനങ്ങൾക്കും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നന്ദി അറിയിച്ചു. ഡിഎംകെ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

English Summary: Tamil Nadu rural local body election results