‘പൂർണമായും അടിസ്ഥാനരഹിതം! ഒരുതരത്തിലുള്ള ക്ഷാമവുമില്ല.’- രാജ്യത്തെ ഊർജ പ്രതിസന്ധി സംബന്ധിച്ച് ബുധനാഴ്ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിങ്ങനെയായിരുന്നു. ഊർജപ്രതിസന്ധിയില്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഏജൻസികളുടെ തന്നെ കണക്ക്....Nirmala Sitaraman, Coal Crisis

‘പൂർണമായും അടിസ്ഥാനരഹിതം! ഒരുതരത്തിലുള്ള ക്ഷാമവുമില്ല.’- രാജ്യത്തെ ഊർജ പ്രതിസന്ധി സംബന്ധിച്ച് ബുധനാഴ്ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിങ്ങനെയായിരുന്നു. ഊർജപ്രതിസന്ധിയില്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഏജൻസികളുടെ തന്നെ കണക്ക്....Nirmala Sitaraman, Coal Crisis

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പൂർണമായും അടിസ്ഥാനരഹിതം! ഒരുതരത്തിലുള്ള ക്ഷാമവുമില്ല.’- രാജ്യത്തെ ഊർജ പ്രതിസന്ധി സംബന്ധിച്ച് ബുധനാഴ്ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിങ്ങനെയായിരുന്നു. ഊർജപ്രതിസന്ധിയില്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഏജൻസികളുടെ തന്നെ കണക്ക്....Nirmala Sitaraman, Coal Crisis

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ‘പൂർണമായും അടിസ്ഥാനരഹിതം! ഒരുതരത്തിലുള്ള ക്ഷാമവുമില്ല.’- രാജ്യത്തെ ഊർജ പ്രതിസന്ധി സംബന്ധിച്ച് ബുധനാഴ്ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിങ്ങനെയായിരുന്നു. ഊർജപ്രതിസന്ധിയില്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഏജൻസികളുടെ തന്നെ കണക്ക്. കൽക്കരിക്ഷാമം മൂലമുള്ള വൈദ്യുതി പ്രതിസന്ധി ഏറ്റവും രൂക്ഷമായത് ഒക്ടോബർ ഏഴിനെന്ന് ‌നാഷനൽ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്ക് വ്യക്തമാക്കുന്നു. 

അന്നൊരു ദിവസം മാത്രം 11.4 കോടി യൂണിറ്റിന്റെ ആവശ്യകതയാണ് നിറവേറ്റാൻ കഴിയാതെ പോയത്. മൊത്തം വൈദ്യുതി ആവശ്യകതയുടെ 3 ശതമാനമാണിത്. ഒക്ടോബർ 3 വരെ ദൗർലഭ്യം 2 കോടി യൂണിറ്റിൽ താഴെയായിരുന്നുവെന്ന് വ്യക്തം. ഒക്ടോബർ 4 മുതൽ വൈദ്യുതി ക്ഷാമം രൂക്ഷമായി. 4,6 തീയതികളിൽ 8 കോടി യൂണിറ്റിന്റെ കുറവായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത് ഏഴിന് 11.4 കോടിയിലേക്ക് കുതിച്ചുകയറി. ചൊവ്വാഴ്ചത്തെ കുറവ് 8.2 കോടി യൂണിറ്റാണ്.

ADVERTISEMENT

ഫ്രീക്വൻസി കുറഞ്ഞ് പവർഗ്രിഡ്

വൈദ്യുതി ഉൽപ്പാദനത്തിന്റെ തോത് കുറഞ്ഞതോടെ പവർഗ്രിഡ് ഫ്രീക്വൻസിയും കാര്യമായി ബാധിക്കപ്പെട്ടുവെന്ന് തോംസൺ റോയിട്ടേഴ്സിലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് ജോൺ കെംപിന്റെ കണക്ക് വ്യക്തമാക്കുന്നു. ജനറേറ്ററുകൾ ഉൾപ്പെടെ തകരാറിലാകാതെ സുഗമമായി പ്രവർത്തനത്തിന് നിശ്ചിത തോതിലായിരിക്കണം പവർഗ്രിഡിലെ ഫ്രീക്വൻസി. എന്നാൽ ഒക്ടോബർ തുടക്കത്തോടെ ഫ്രീക്വൻസി തീർത്തും കുറഞ്ഞു. വിതരണസംവിധാനത്തിലെ ആകെ ലോഡ് നിറവേറ്റാനുള്ള വൈദ്യുതി ഉൽപ്പാദനം ഇല്ലാതിരിക്കുമ്പോഴാണ് ഫ്രീക്വൻസി കുറയുന്നത്.

49.9 ഹെർട്സിനും 50.05 ഹെർട്സിനുമിടയിലാണ് പവർഗ്രിഡ് ഫ്രീക്വൻസി നിലനിർത്തേണ്ടത്. എന്നാൽ ഒക്ടോബർ ഏഴിന് ഇത് വളരെ താഴെപ്പോയി. മുൻപ് ഒരു ദിവസം ശരാശരി 1 ശതമാനം സമയമാണ് നിശ്ചിത ഫ്രീക്വൻസിയിലും താഴെപ്പോകാറുള്ളതെങ്കിൽ പിന്നീടത് ശരാശരി 21 ശതമാനം വരെയായി. ഒക്ടോബർ ഏഴിന് 28 ശതമാനം സമയവും ഗ്രിഡിലെ ഫ്രീക്വൻസി കുറവായിരുന്നു. ഫ്രീക്വൻസി ഒരുപരിധിയിലും കുറയുന്നത് പ്രശ്നമാകുമെന്നതിനാൽ പ്രാദേശികമായി പവർകട്ട് ഏ‍ർപ്പെടുത്തിയാണ് ശൃംഖലയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കിയത്.

ഒരു കൊല്ലത്തിനിടയിൽ സ്റ്റോക്ക് കുറഞ്ഞതിങ്ങനെ (ചിത്രം കാണുക)

ADVERTISEMENT

കഴിഞ്ഞ ഒക്ടോബറിൽ ഉത്തരേന്ത്യയിലെ കൽക്കരി താപനിലയങ്ങളിൽ ശരാശരി 17 ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കുണ്ടായിരുന്ന സ്ഥാനത്ത് ഒക്ടോബർ തുടക്കത്തിൽ ശരാശരി 3 ദിവസത്തെ സ്റ്റോക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നു വ്യക്തമാക്കി ‘ബ്ലുംബർഗ് ടെർമിനൽ’ സോഫ്റ്റ്‍വെയറിന്റെ കണക്ക്. ലോകമെങ്ങുമുള്ള പ്രഫഷണലുകൾക്ക് ആധികാരികമായ ബിസിനസ് ഡേറ്റ നൽകുന്ന പ്ലാറ്റ്ഫോമാണ് ടെർമിനൽ.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഡിസംബർ–ജനുവരി സമയത്താണ് സ്റ്റോക്ക് ഏറ്റവുമധികമുണ്ടായിരുന്നത്. 25 ദിവസത്തിനു മുകളിലായിരുന്നു പല ദിവസങ്ങളിലും. ഇത് പിന്നീട് കുറഞ്ഞെങ്കിലും മേയ്–ജൂൺ സമയത്ത് ഇത് വീണ്ടും ഉയർന്നു. തുടർന്ന് ഓഗസ്റ്റിൽ ശരാശരി 15 ദിവസമെന്ന അവസ്ഥയിലെത്തി. തുടർന്നാണ് കുത്തനെയുള്ള ഇടിവുണ്ടായതും ഒക്ടോബറിൽ ശരാശരി 3 ദിവസമെന്ന കണക്കിലേക്ക് കൂപ്പുകുത്തിയതും. കോവിഡിനു ശേഷം വൈദ്യുതി ഉപയോഗത്തിലുണ്ടായ വർധന കൽക്കരിക്ഷാമത്തിലേക്ക് നയിച്ചുവെന്നും വിലയിരുത്തലുണ്ട്.

ഉയർന്ന വൈദ്യുതി ആവശ്യകത നേരിടാൻ കൽക്കരി നീക്കിയിരുപ്പുണ്ടോയെന്ന് മാർച്ചിലെ പാർലമെന്റ് സമ്മേളനത്തിൽ വി.കെ ശ്രീകണ്ഠൻ എംപി ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നൽകിയ മറുപടി ആത്മവിശ്വാസം നിറഞ്ഞതായിരുന്നു– "As on 16.03.2021, CIL is carrying a stock of more than 85 MT, which is highest in recent past, and with the ongoing surge in production, the stock shall increase further in the remaining days of the current fiscal. Therefore, there is adequate amount of coal lying with CIL and it is ready to cater to the needs of the Power Sector". വൈദ്യുതി മേഖലയിലുണ്ടാകുന്ന ഉയർന്ന ആവശ്യകത നിറവേറ്റാൻ സജ്ജമാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

ഉൽപ്പാദനവും ഡിമാൻഡും

ADVERTISEMENT

രാജ്യത്തെ ആഭ്യന്തര കൽക്കരി ഉൽപ്പാദനം മതിയാകില്ല രാജ്യത്തെ മൊത്തത്തിലുള്ള ഡിമാൻഡ് പരിഹരിക്കാൻ. ഉദാഹരണത്തിന് 2018–19ൽ ഡിമാൻഡ് 96.84 കോടി ടൺ ആയിരുന്നെങ്കിൽ ആഭ്യന്തര ഉൽപ്പാദനം 73.30 കോടി ടൺ മാത്രമായിരുന്നു. 2019–20ൽ ഡിമാൻഡ് 95.59 കോടി ടൺ ആയിരുന്നെങ്കിൽ ഉൽപ്പാദനം 70.74 കോടി ടൺ ആയിരുന്നു. 2020ൽ ആഭ്യന്തര ഉൽപ്പാദനം 69.11 കോടി ടൺ ആയപ്പോൾ ഡിമാൻഡ് 90.61 കോടി ടൺ ആയിരുന്നു. ഈ സാമ്പത്തികവർഷം ഡിമാൻഡിൽ കാര്യമായ വർധനവുണ്ടായി. 114.2 കോടി ടൺ ആവശ്യമുള്ളപ്പോൾ ജൂൺ വരെ ഉൽപ്പാദിപ്പിച്ചത് 19.52 കോടി ടൺ മാത്രം. അതുകൊണ്ടു തന്നെ ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നുണ്ട് ഇന്ത്യ. എന്നാൽ രാജ്യാന്തര വിപണിയിൽ കൽക്കരിയുടെ വില കുത്തനെ ഉയർന്നത് തിരിച്ചടിയായി. ശരാശരി 40 ശതമാനമാണ് വില വർധനവുണ്ടായത്

ആഴം വ്യക്തമാക്കി കണക്കുകൾ

സ്റ്റോക്ക് പ്രതിസന്ധിയില്ലെന്നു പറയുമ്പോഴും സെൻട്രൽ ഇലക്ട്രിക്കൽ അതോറിറ്റി ദിവസവും പുറത്തുവിട്ടുകൊണ്ടിരുന്ന കണക്കിൽ പ്രശ്നത്തിന്റെ ആഴം വ്യക്തമായിരുന്നു. ശരാശരി 4 ദിവസത്തേക്ക് സ്റ്റോക്ക് ഉണ്ടെന്ന് സർക്കാർ പറയുമ്പോഴും വലിയൊരു പങ്ക് നിലയങ്ങളിൽ സ്റ്റോക്ക് പൂർണമായും അവസാനിക്കുകയോ ഒരു ദിവസത്തെ സ്റ്റോക്ക് മാത്രമായി അവശേഷിക്കുകയോ ചെയ്തിരുന്നുവെന്നാണ് യാഥാർഥ്യം. ഉദാഹരണത്തിന് ഒക്ടോബർ 12ലെ കണക്കനുസരിച്ച് കൽക്കരി സ്റ്റോക്ക് പൂർണമായും അവസാനിച്ചത് രാജ്യത്തെ 18 താപവൈദ്യുതി നിലയങ്ങളിലായിരുന്നു. ഒക്ടോബർ 11ലെ കണക്കനുസരിച്ച് ഇത് 15 നിലയങ്ങളായിരുന്നു.

ഇവയുടെ മാത്രം സംയോജിത ശേഷി 18,630 മെഗാവാട്ട് ആണ്. 26 നിലയങ്ങളിൽ ഒരു ദിവസത്തെ സ്റ്റോക്കും 17 ഇടത്ത് 2 ദിവസത്തെ സ്റ്റോക്കും മാത്രമാണുണ്ടായിരുന്നത്. ആകെയുള്ള 135 നിലയങ്ങളിൽ 116 എണ്ണത്തിലും സ്റ്റോക്ക് ക്ഷാമം ഗുരുതരമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗുരുതരപ്രതിസന്ധിയുള്ള 38 നിലയങ്ങളും അതീവഗുരുതര പ്രതിസന്ധിയുള്ള 78 നിലയങ്ങളുമാണുണ്ടായിരുന്നത്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ചട്ടമനുസരിച്ച് ഖനികൾക്ക് സമീപമുള്ള താപവൈദ്യുതി നിലയങ്ങൾ (പിറ്റ്ഹെഡ്) 10 ദിവസത്തേക്കും അകലെയുള്ളവ (നോൺ–പിറ്റ്‍ഹെഡ്) 20 ദിവസത്തേക്കും സൂക്ഷിക്കണമെന്നാണ്.

English Summary: Statistics Shows India is in Alarming Shortage of Coal and thus Electricity