ചെന്നൈ ∙ തമിഴ്നാട്ടില്‍ ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന് വന്‍ വിജയം. മത്സരിച്ച 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയിച്ചു. സ്വതന്ത്രരായാണ് ....| Vijay Fans Association | LSG Elections | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടില്‍ ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന് വന്‍ വിജയം. മത്സരിച്ച 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയിച്ചു. സ്വതന്ത്രരായാണ് വിജയ് ആരാധകര്‍ മത്സരിച്ചത്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ ദളപതി വിട്ടുപറഞ്ഞിട്ടില്ല. എന്നാല്‍, ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആരാധക കൂട്ടത്തിന് തെറ്റിയില്ലെന്ന് ഈ വിജയം കാണിക്കുന്നു.

തമിഴ്നാട്ടിലെ 9 ജില്ലകളിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ദളപതി വിജയ് മക്കള്‍ ഇയ്യക്കം മത്സരിച്ചത്. 169 േപർ കളത്തിലിറങ്ങി. ഇതില്‍ 115 പേര്‍ വിജയിച്ചു. 13 പേര്‍ എതിരില്ലാതെയാണു വിജയക്കൊടി പാറിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സ്വതന്ത്രരായിട്ടായിരുന്നു മത്സരമെന്നു സ്ഥാനാർഥികൾ പറഞ്ഞു.

ADVERTISEMENT

തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരം ആരാധക സംഘടനയ്ക്ക് അനുമതി നല്‍കിയ‌ിരുന്നു. സംഘടനയുടെ പതാകയും പേരും ഉപയോഗിക്കുന്നതു വിലക്കുകയും ചെയ്തു. പിതാവ് ചന്ദ്രശേഖര്‍ രൂപീകരിച്ച പാര്‍ട്ടിയെ വിജയ് ശക്തമായി എതിർത്തിരുന്നു. അച്ഛനും അമ്മയും ആരാധക സംഘടനയുടെ പേര് ഉപയോഗിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് താരം മദ്രാസ് ഹൈക്കോടതിയിൽ കേസും നല്‍കി.

English Summary :Tamil Nadu: Actor Vijay tests political waters successfully, fan association wins 115 posts