സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത ആദായനികുതി വകുപ്പും 136.828 കിലോഗ്രാം സ്വർണം എവിടെപ്പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. കടത്തിക്കൊണ്ടു വന്ന സ്വർണം സ്വർണാഭരണങ്ങളുണ്ടാക്കാൻ ഉപയോഗിച്ചതാകാമെന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പങ്കു വയ്ക്കുന്ന നിഗമനം. ഇത് അംഗീകരിക്കുമ്പോൾ എൻഐഎ എന്തിനാണു കേസെടുത്തതും പുകിലുകളെല്ലാമുണ്ടാക്കിയതെന്നുമുള്ള ചോദ്യമുയരും..Diplomatic Gold Case, Kerala Diplomatic Gold Baggage Smuggling Case

സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത ആദായനികുതി വകുപ്പും 136.828 കിലോഗ്രാം സ്വർണം എവിടെപ്പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. കടത്തിക്കൊണ്ടു വന്ന സ്വർണം സ്വർണാഭരണങ്ങളുണ്ടാക്കാൻ ഉപയോഗിച്ചതാകാമെന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പങ്കു വയ്ക്കുന്ന നിഗമനം. ഇത് അംഗീകരിക്കുമ്പോൾ എൻഐഎ എന്തിനാണു കേസെടുത്തതും പുകിലുകളെല്ലാമുണ്ടാക്കിയതെന്നുമുള്ള ചോദ്യമുയരും..Diplomatic Gold Case, Kerala Diplomatic Gold Baggage Smuggling Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത ആദായനികുതി വകുപ്പും 136.828 കിലോഗ്രാം സ്വർണം എവിടെപ്പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. കടത്തിക്കൊണ്ടു വന്ന സ്വർണം സ്വർണാഭരണങ്ങളുണ്ടാക്കാൻ ഉപയോഗിച്ചതാകാമെന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പങ്കു വയ്ക്കുന്ന നിഗമനം. ഇത് അംഗീകരിക്കുമ്പോൾ എൻഐഎ എന്തിനാണു കേസെടുത്തതും പുകിലുകളെല്ലാമുണ്ടാക്കിയതെന്നുമുള്ള ചോദ്യമുയരും..Diplomatic Gold Case, Kerala Diplomatic Gold Baggage Smuggling Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ആ 136.828 കിലോഗ്രാം സ്വർണം എവിടെപ്പോയി? ഏറെ കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിൽ ജൂലൈ ഒന്നിനു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്നു കസ്റ്റംസ് പിടിച്ചെടുത്ത 30.245 കിലോഗ്രാം സ്വർണം അടക്കം 167.073 കിലോഗ്രാം സ്വർണം സരിത്തും സ്വപ്നയും റമീസും സന്ദീപും നേതൃത്വം നൽകിയ സംഘം കള്ളക്കടത്തു നടത്തിയിട്ടുണ്ട്. 

എൻഐഎയും എൻഫോഴ്സ്മെന്റും ആദായനികുതി വകുപ്പുമടക്കം അന്വേഷിച്ചിട്ടും ഇതിൽ 136.828 കിലോഗ്രാം അവസാനമായി എത്തിയതെവിടെയെന്നു വ്യക്തമായിട്ടില്ല. കള്ളക്കടത്തു സ്വർണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കേസെടുത്ത എൻഐഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും 136.828 കിലോഗ്രാം സ്വർണം ആരുടെ കൈകളിലാണെത്തിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ രാജ്യദ്രോഹപ്രവർത്തനമായി കണക്കാക്കണമെന്ന് എൻഐഎ പിന്നീടു നിലപാടു മാറ്റുകയും ചെയ്തിരുന്നു. 

ADVERTISEMENT

സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത ആദായനികുതി വകുപ്പും 136.828 കിലോഗ്രാം സ്വർണം എവിടെപ്പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.  കടത്തിക്കൊണ്ടു വന്ന സ്വർണം സ്വർണാഭരണങ്ങളുണ്ടാക്കാൻ ഉപയോഗിച്ചതാകാമെന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പങ്കു വയ്ക്കുന്ന നിഗമനം. ഇത് അംഗീകരിക്കുമ്പോൾ എൻഐഎ എന്തിനാണു കേസെടുത്തതും പുകിലുകളെല്ലാമുണ്ടാക്കിയതെന്നുമുള്ള ചോദ്യമുയരും. കസ്റ്റംസ് പ്രിവന്റീവും എൻഐഎയും എൻഫോഴ്സ്മെന്റും ആദായനികുതി വകുപ്പുമടക്കമുള്ള ഏജൻസികൾ കൈവച്ച നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ്, നാളുകൾ കഴിയും തോറും കൂടുതൽ സങ്കീർണതകളിലേക്കാണു നീങ്ങുന്നത്. 

കസ്റ്റംസ് കണ്ടെത്തിയ സ്വർണക്കടത്ത് ഇങ്ങനെ:

മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ പേരിൽ സദ്ദാം ഹുസൈൻ അമീർ ചാന്ദിയോ 2019 നവംബർ 15, 18, 19, 20 തീയതികളിൽ വ്യക്തിപരമായ സാധനങ്ങളെന്ന പേരിൽ അയച്ച ബാഗേജുകളിൽ ഉണ്ടായിരുന്നത് 5 കിലോഗ്രാം വീതം സ്വർണമാണ്. ജമാൽ ഹുസൈൻ അൽസാബി തന്നെ സ്വന്തം പേരിൽ ഡിസംബർ രണ്ടിന് അയച്ച ബാഗേജിലുണ്ടായിരുന്നത് 5 കിലോഗ്രാം സ്വർണം.

സ്വപ്‌ന സുരേഷ്, സരിത്.

ദാവൂദ് മുഹമ്മദ് അഹ്മദ് അൽഹർബി ഡിസംബർ 17, 19, 20, 21, 23, 24, 26, 27, 28, 29, 31, 2021 ജനുവരി 9 എന്നീ തീയതികളിൽ ജമാൽ ഹുസൈൻ അൽസാബിയുടെ പേരിൽ യഥാക്രമം 4.549 കിലോഗ്രാം, 4.665 കിലോഗ്രാം, 5.248 കിലോഗ്രാം, 5.481 കിലോഗ്രാം, 5.016 കിലോഗ്രാം, 5.132 കിലോഗ്രാം, 5.249 കിലോഗ്രാം, 5.249 കിലോഗ്രാം, 5.482 കിലോഗ്രാം, 5.598 കിലോഗ്രാം, 5.715 കിലോഗ്രാം, 5.948 കിലോഗ്രാം എന്നിങ്ങനെയായിരുന്നു സ്വർണക്കടത്ത്. 

ADVERTISEMENT

മാർച്ച് 4ന് ജമാൽ ഹുസൈൻ അൽസാബിയുടെ പേരിൽ വന്ന ബാഗേജിൽ ഉണ്ടായിരുന്നത് 6.998 കിലോഗ്രാം സ്വർണമാണ്. അയച്ചതാകട്ടെ, മുഹമ്മദ് ഹാഷെം സലാ അൽറൊമെയ്തിയും. ഇവയെല്ലാം വ്യക്തിപരമായ സാധനങ്ങൾ എന്ന ലേബലിലായിരുന്നു വന്നത്. ജൂൺ 24ന് 16.556 കിലോഗ്രാം സ്വർണമാണു ഡിപ്ലോമാറ്റിക് കാർഗോ എന്ന പേരിൽ ഒറ്റയടിക്കു കടത്തിയത്. അയച്ചത് സലീം യൂസഫ് ഹസൻ അൽബെഷാർ. വന്നതാകട്ടെ, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷെമേയിയുടെ പേരിലും.

ഈ സമയമാകുമ്പോഴേക്കും കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസമാബി ദുബായിലേക്കു കടന്നിരുന്നു. റാഷിദ് ഖാമിസ് അൽ ഷെമേയിയുടെ പേരിലേക്കു ഫൈസൽ ഫരീദാണ്  24.932 കിലോഗ്രാം സ്വർണമടങ്ങിയ അടുത്ത ബാഗേജ് അയച്ചത്. യുഎഇ പൗരനല്ലാത്തൊരാൾ, കോൺസുലേറ്റിലേക്ക് അയക്കുന്ന ആദ്യത്തെ കള്ളക്കടത്തു ബാഗേജുമായിരുന്നു ഇത്.

പ്രതീകാത്മക ചിത്രം. AFP

ഇതിനു ശേഷം ഫൈസൽ ഫരീദ് അയച്ച, 30.245 കിലോഗ്രാം സ്വർണം അടങ്ങിയ ബാഗേജാണു ജൂലൈ ഒന്നിനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഇതും അഡ്മിൻ അറ്റാഷെയുടെ പേരിലാണ് അയച്ചിരുന്നത്. ആകെ കടത്തിയതായി കസ്റ്റംസ് പറയുന്നത് 167.073 കിലോഗ്രാം സ്വർണം. ഇത്രയും സ്വർണം ആർക്കൊക്കെ വേണ്ടിയണു കടത്തിയതെന്നു മൊഴികളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് വിശദീകരിക്കുന്നുണ്ട്. 

സ്വർണം ആർക്കൊക്കെയായിരുന്നു? 

ADVERTISEMENT

പി. മുഹമ്മദ് ഷാഫി വഴി:

മുഹമ്മദ് ഷാഫി, ടി.എം. സംജു – 47.328 കിലോഗ്രാം.

മുഹമ്മദ് ഷമീർ – 12.240 കിലോഗ്രാം

പി.ടി. അബ്ദു, പി.ടി. കുഞ്ഞാണി – 26.944  കിലോഗ്രാം

കെ. ഹംജത് അലി – 1.866 കിലോഗ്രാം

ഇ. സെയ്തലവി വഴി: 

ഇ. സെയ്തലവി, മുഹമ്മദ് അസ്‌ലം, ഉല്ലാസ് കുറുപ്പ് ചേർന്ന് – 9 കിലോഗ്രാം

മുഹമ്മദ് അസ്‌ലം (തനിച്ച്) – 4.5 കിലോഗ്രാം

ഉല്ലാസ് കുറുപ്പ് (തനിച്ച്) – 1.5 കിലോഗ്രാം‌

അബ്ദുൽ ഹമീദ് – 9 കിലോഗ്രാം

അബൂബക്കർ പഴേടത്ത് – 9 കിലോഗ്രാം

ഹംസത് അബ്ദുൽ സലാം – 7 കിലോഗ്രാം.

ഇ.സെയ്തലവി – ടി.എം. മുഹമ്മദ് അൻവർ – സി.വി. ജിഫ്സൽ – മുഹമ്മദ് അബ്ദു ഷമീം എന്നിവർ വഴി :

ഷൈജൽ – 6.250 കിലോഗ്രാം

റസൽ, അൻസിൽ – 2.250 കിലോഗ്രാം.

എ.എം. ജലാൽ വഴി:

എ.എം. ജലാൽ, റബിൻസ് ഹമീദ് – 18.333 കിലോഗ്രാം

പി.ടി. അബ്ദു, പി.ടി. കുഞ്ഞാണി – 11.666 കിലോഗ്രാം 

മുൻ കടത്തുകളിലെ സ്വർണം എവിടെ? 

പ്രതികൾക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടിസിലോ പ്രോസിക്യൂഷൻ രേഖകളിലോ 136. 828 കിലോഗ്രാം സ്വർണം അന്തിമമായി ആരുടെ കൈകകളിലെത്തിയെന്നു വ്യക്തമായി പറയുന്നില്ല. കേരളത്തിനകത്തോ പുറത്തോ ആഭരണങ്ങളായി മാറ്റിയിരിക്കാമെന്ന നിഗമനം മാത്രമാണു കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പങ്കു വയ്ക്കുന്നതും. എത്ര സ്വർണം കടത്തിയെന്നും ആരൊക്കെ പങ്കിട്ടുവെന്നുമൊക്കെ മൊഴികളെ അടിസ്ഥാനമാക്കി കൃത്യമായ കണക്കുകൾ കസ്റ്റംസ് പറയുന്നുണ്ട്. പക്ഷേ,  ഈ സ്വർണം അവസാനമായി ആരുടെ കൈയിലെത്തിയെന്നു വ്യക്തമല്ല. 

ചിത്രം: AFP

സംസ്ഥാനത്തിനകത്താണോ പുറത്താണോ ഈ സ്വർണം അന്തിമമായി ഏറ്റുവാങ്ങിയവരെന്നും വ്യക്തമാക്കിയിട്ടില്ല. സ്വർണക്കടത്തിനു ഫണ്ട് െചയ്തവരും അവർക്കു ലഭിച്ച സ്വർണത്തിന്റെ അളവും കസ്റ്റംസ് വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഹവാല, സ്വർണക്കടത്ത് ഇടപാടുകളുള്ളവരാണിവരിലധികവും. പക്ഷേ, അവർക്കപ്പുറത്തേക്കൊരു കണ്ണിയെ പറ്റി കസ്റ്റംസും മൗനമാണ്.

സ്വർണക്കടത്തു കേസിന്റെ ആദ്യ നാളുകളിൽ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. ചില സ്ഥലങ്ങളിൽ നിന്നു സ്വർണാഭരണങ്ങളടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, കേസിലെ ഷോ കോസ് നോട്ടിസിലോ പ്രോസിക്യൂഷൻ നടപടിക്കുള്ള രേഖകളിലോ ഇതൊന്നും പരിശോധനയെ പറ്റിയോ പിടിച്ചെടുത്ത സ്വർണത്തെ പറ്റിയോ പരാമർശിച്ചിട്ടു പോലുമില്ല. അതായത്, പിടിച്ചതൊന്നും തൽക്കാലം തിരുവനന്തപുരം കേസുമായി ബന്ധപ്പെട്ട 137 കിലോ സ്വർണത്തിൽ പെട്ടതല്ലന്നർഥം. തിരുവനന്തപുരം കേസുമായി ബന്ധപ്പെട്ട സ്വർണമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു താൽക്കാലികമായി ഈ സ്വർണാഭരണമെല്ലാം വിട്ടു കൊടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥരും പറയുന്നു.  

എൻഐഎക്കും കുരുക്ക്

എൻഐഎയും ഇക്കാര്യത്തിൽ മൗനമാണ്. സ്വർണക്കടത്ത് ദേശവിരുദ്ധ സംഘടനകൾക്കുള്ള ഫണ്ടിങ് ആണെന്ന നിലയിലാണ് എൻഐഎയുടെ കേസ്. പക്ഷേ, തിരുവനന്തപുരം കേസിൽ കടത്തിയ സ്വർണം ഏതെങ്കിലും ദേശവിരുദ്ധ സംഘടനയുടെ കൈയിലോ ഭീകരപ്രവർത്തകന്റെ കൈയിലോ എത്തിയതതായി കൃത്യമായി പറയാൻ എൻഐഎക്കും സാധിച്ചിട്ടില്ല. മാത്രമല്ല, സ്വർണക്കടത്തിനെ നേരിട്ടു രാജ്യദ്രോഹപ്രവർത്തനവുമായി ബന്ധപ്പെടുത്തി കേസെടുത്ത എൻഐഎ ഇന്ത്യയിൽ അതിനു ശേഷം പിടികൂടിയ സ്വർണക്കടത്തു കേസുകളിലൊന്നും തലയിട്ടിട്ടുമില്ല. 

ദേശവിരുദ്ധ പ്രവർത്തനത്തിനു വേണ്ടി കള്ളക്കടത്തു സ്വർണം ഉപയോഗിച്ചതിന്റെ കൃത്യമായ വിവരം ചോദിച്ച കോടതിയോട്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന രീതിയിലുള്ള സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനമായി കാണാമെന്നായിരുന്നു എൻഐഎയുടെ വിശദീകരണം. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മാത്രം ദേശവിരുദ്ധ പ്രവർത്തനവും യുഎപിഎയും ബാധകമായതെങ്ങനെയെന്നും വ്യക്തമല്ല. കസ്റ്റംസിനു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുള്ളതല്ലാതെ, എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും 137 കിലോഗ്രാം സ്വർണത്തെ പറ്റി കൂടുതലൊന്നുമറിയില്ല. 

English Summary: Where is the 136 Kg Gold Which is Missing in The Diplomatic Gold Baggage Case? An Analysis