എന്നു പെയ്തു തീരും ഈ മഴയെന്നാണ് മലയാളിയിപ്പോൾ പരസ്പരം കാണുമ്പോൾ ചോദിക്കുന്നത്. കാലവർഷം പടിയിറങ്ങാതെ നിൽക്കുന്നു. തുലാമഴ പടിക്കൽ കാത്തു നിൽക്കുന്നു. പ്രളയസമാനമായ അന്തരീക്ഷം. നിറഞ്ഞ ഡാമുകളുടെ വീർപ്പുമുട്ടൽ... interview with Dr. MG Manoj, Cusat, Climate, Weather, Kerala, rain, ocean

എന്നു പെയ്തു തീരും ഈ മഴയെന്നാണ് മലയാളിയിപ്പോൾ പരസ്പരം കാണുമ്പോൾ ചോദിക്കുന്നത്. കാലവർഷം പടിയിറങ്ങാതെ നിൽക്കുന്നു. തുലാമഴ പടിക്കൽ കാത്തു നിൽക്കുന്നു. പ്രളയസമാനമായ അന്തരീക്ഷം. നിറഞ്ഞ ഡാമുകളുടെ വീർപ്പുമുട്ടൽ... interview with Dr. MG Manoj, Cusat, Climate, Weather, Kerala, rain, ocean

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നു പെയ്തു തീരും ഈ മഴയെന്നാണ് മലയാളിയിപ്പോൾ പരസ്പരം കാണുമ്പോൾ ചോദിക്കുന്നത്. കാലവർഷം പടിയിറങ്ങാതെ നിൽക്കുന്നു. തുലാമഴ പടിക്കൽ കാത്തു നിൽക്കുന്നു. പ്രളയസമാനമായ അന്തരീക്ഷം. നിറഞ്ഞ ഡാമുകളുടെ വീർപ്പുമുട്ടൽ... interview with Dr. MG Manoj, Cusat, Climate, Weather, Kerala, rain, ocean

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നു പെയ്തു തീരും ഈ മഴയെന്നാണ് മലയാളിയിപ്പോൾ പരസ്പരം കാണുമ്പോൾ ചോദിക്കുന്നത്. കാലവർഷം പടിയിറങ്ങാതെ നിൽക്കുന്നു. തുലാമഴ പടിക്കൽ കാത്തു നിൽക്കുന്നു. പ്രളയസമാനമായ അന്തരീക്ഷം.നിറഞ്ഞ ഡാമുകളുടെ വീർപ്പുമുട്ടൽ...അന്തരീക്ഷത്തി‍ൽ കാറും കോളും നിറയുമ്പോൾ ഇപ്പേ‍ാഴത്തെ സ്ഥിതിയെക്കുറിച്ച് കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം അധ്യാപകനും യുവകാലാവസ്ഥശാസ്ത്രജ്ഞരിൽ പ്രമുഖനുമായ ഡേ‍ാ. എം.ജി.മനേ‍ാജ് മനേ‍ാരമ ഒ‍ാൺലൈനിനേ‍ാട് സംസാരിക്കുന്നു.

അസാധാരണമായി ചുഴലികൾ രൂപപ്പെടുകയും ശക്തിയാർജ്ജിക്കുകയും ചെയ്തതേ‍ാടെ കാലവർഷത്തിന്റെ പിൻവാങ്ങൽ അല്പം കൂടി വൈകിയിട്ടുണ്ട്. സാധാരണരീതിയിൽ തുലാവർഷം ആരംഭിച്ചുവെന്നുപറയാറായിട്ടില്ല. വിവിധസമുദ്രങ്ങളിലെ ചുഴലികളും ന്യൂന മർദ്ദവും ചക്രവാതവുംകൂടി അപ്രതീക്ഷിതമായി ഉണ്ടാക്കിയത് 2018 പ്രളയകാലത്തെ അനുസ്മരിപ്പിക്കുമാറുള്ള അന്തരീക്ഷമായിരുന്നു. ആ സാഹചര്യത്തിനും പിരിമുറുക്കത്തിനും ഇപ്പേ‍ാൾ അയവുവന്നിരിക്കുന്നു. എന്നാൽ ശാന്തസമുദ്രമുൾപ്പെടെ സാമാന്യം ചൂടിൽ ഇളകിമറിയുന്ന സാഹചര്യം നിലനിൽക്കുമ്പേ‍ാൾ കാലവർഷം അവസാനിച്ചുവേ‍ാ, അതേ‍‍ാ അടുത്ത ദിവസങ്ങളിലും മഴ തകർക്കുമേ‍ാ, തുലാവർഷം സാധാരണഗതിയിൽ കിട്ടുമേ‍ാ, ചൂടായിരിക്കുന്ന സമുദ്രങ്ങൾ ഇനി എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുക? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിദഗ്ധ അഭിപ്രായം വായിക്കാം.

ചെന്നിത്തല പ്രായിക്കര അച്ചൻകോവിലാറിന്റെ തീരത്തെ പറക്കടവ് റോഡിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
ADVERTISEMENT

∙ ടൗട്ടേയിൽ നിന്ന് രക്ഷപ്പെടൽ

ഏറിയും കുറഞ്ഞും പ്രളയകാലത്തിന്റെ തുടർച്ചയായിരിക്കുമേ‍ാ ഈ വർഷത്തെയും മഴക്കാലം എന്നതായിരുന്നു മേയ് മുതൽ ഉയർന്ന ആശങ്ക. കഴിഞ്ഞ വർഷങ്ങളിൽ വേനൽമഴ സാധാരണയോ അല്‌പം കുറവോ ആയിരുന്നെങ്കിൽ ഇത്തവണ 108% അധികമാണ് ലഭിച്ചത്. ടൗട്ടേ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ നിന്നു സംസ്ഥാനം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിന്റെ സ്വാധീനം കുറെനാൾ അന്തരീക്ഷത്തെ സ്വാധീനിച്ചു.സമുദ്രങ്ങളെ ഇളക്കിമറിച്ചു. കാലവർഷത്തെക്കുറിച്ചുള്ള ആദ്യഘട്ടനിരീക്ഷണങ്ങൾ വീണ്ടുമെ‍ാരു പ്രളയസാധ്യത സൂചിപ്പിച്ചു. കണക്കനുസരിച്ച് ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷക്കാലമെങ്കിലും ജൂൺ മൂന്നിനാണ് കാല വർഷമെത്തിയത്.

മുന്നറിയിപ്പുകൾ കണക്കിലെടുത്തു സംസ്ഥാന സർക്കാരും ദുരന്തനിവാരണഅതേ‍ാറിറ്റിയും തീവ്രമഴയും വെളളപെ‍ാക്കവും നേരിടാൻ തയാറെടുത്തെങ്കിലും കാര്യമായ കെടുതികളെ‍ാന്നുമില്ലാതെ ആശങ്കകൾ പെയ്തെ‍ാഴിഞ്ഞു. എന്നാൽ തിരുവാതിര, മകയിരം ഞാറ്റുവേലകളിൽ മഴപെയ്ത്തിന് ഇവേളകളുണ്ടായത് കാർഷികമേഖലയിൽ അസ്വസ്ഥതയും, വരൾച്ചയ്ക്ക് വഴിവയ്ക്കുമേ‍ാ എന്ന ആശങ്കയും ഉയർത്താതിരുന്നില്ല. തുലവാർഷം നന്നായി കിട്ടിയില്ലെങ്കിൽ ഫെബ്രുവരിയേ‍ാടെ ജലക്ഷാമവും പ്രതീക്ഷിച്ചെങ്കിലും ഇടവേളകളുടെ വിഹിതംകൂടി തീർത്ത് പെയ്യുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.സെപ്റ്റംബർ അവസാനത്തേ‍ാടെ കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കുമെങ്കിലും ഇത്തവണ അതിൽ അപ്രതീക്ഷിത മാറ്റങ്ങളാണുണ്ടായത്.

മഴക്കാലത്തിന്റെ അവസാന ദിനങ്ങളിൽ ഇങ്ങനെയെ‍ാരു സ്ഥിതിവിശേഷം സാധാരണയുണ്ടാകാറുണ്ടേ‍ാ?

ADVERTISEMENT

കാലവർഷം പൂർണമായോ ഭാഗികമായോ പിൻവാങ്ങുന്ന സമയത്ത് ചുഴലികളും ന്യൂനമർദ്ദങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. ഇത്തവണ അതുണ്ടായതേ‍ാടെ മടക്കം ആരംഭിക്കേണ്ട വർഷകാലത്തിനു അതു പൂർത്തിയാക്കാനായില്ല. അറബികടലിലെ കൂടിയ ചൂടും, ഈർപ്പവും മറ്റ് അനുകൂല സാഹചര്യങ്ങളും തീരക്കടൽ ന്യൂനമർദ്ദ പാത്തി (off-shore trough) സജീവമാക്കിയതും ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതും കനത്ത മഴയിലേക്ക് നയിച്ചു. ആഗേ‍ാളസംവഹനപ്രതിഭാസമായ മാ‍‍‍ഡൻ–ജൂലിയൻ ആന്ദേ‍ാളനം(എംജിഒ) ശക്തിപ്പെട്ടതിന്റെ ഭാഗമായി ശാന്തസമുദ്രത്തിന്റെ വടക്ക്-പടിഞ്ഞാറുഭാഗത്ത് ശക്തമായ രണ്ട്-മൂന്ന് ചുഴലികൾ (ടൈഫൂണുകൾ) രൂപപ്പെട്ടു. അതേ‍ാടെ കാറ്റിനെ കിഴക്കോട്ടു ശക്തിയോടെ വലിച്ചു. പടിഞ്ഞാറു നിന്നുള്ള ഈർപ്പം വർധിച്ച കാറ്റ് കിഴക്കേ‍ാട്ട് വരുമ്പോൾ മഴ ശക്തമാകും. കാറ്റിനെ ചുഴലി വലിച്ചെടുക്കുമെന്നതിനാൽ പലസ്ഥലത്തുണ്ടായ ചുഴലികൾകാരണം ഒരു പിടിവലിതന്നെ നടന്നുവന്ന് പറയാം. ചുരുക്കത്തിൽ അറബിക്കടലും, ബംഗാൾ ഉൾക്കടലും ശാന്ത സമുദ്രവും ചേർന്നുള്ള ഒരു സംയുക്ത പ്രതിഭാസമായിരുന്നു ഇതിനു പിന്നിലെന്ന് പറയാം.

ഡോ.എം.ജി.മനോജ്

സ്വഭാവമനുസരിച്ച് കാലവർഷം പിൻവാങ്ങിയിട്ടില്ല. തുലാവർഷ രീതി അനുഭവപ്പെടുന്നുമില്ല?

പലയിടത്തായി ചുഴലിയും മർദ്ദങ്ങളും രൂപപ്പെട്ടതേ‍ാടെ കാലവർഷ കാറ്റിന്റെ പിൻവാങ്ങൽ തെക്കേ ഇന്ത്യയിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല, എന്നാൽ വടക്കേ ഇന്ത്യയിൽ നിന്ന് പൂർണമായും പിന്മാറുകയും ചെയ്തു. ചൂട് താഴാതെ നിൽക്കുന്ന സമുദ്രങ്ങളിൽ നിന്ന് വലിയതേ‍ാതിൽ ഉയരുന്ന നിരാവിയും ന്യൂനമർദ്ദങ്ങളും കൂടിയാകുമ്പേ‍ാൾ കാറ്റിന്റെ ദിശ തിരിയാൻ (തുലാവർഷം ആരംഭിക്കാൻ) ഇനിയും സമയം എടുക്കും. എങ്കിലും, ഒക്ടോബർ ഒന്ന് മുതൽ (കാലവർഷം പൂർണമായി പിൻവാങ്ങുന്നതിനും മുൻപ്) ലഭിച്ചുതുടങ്ങിയ മഴ തുലാവർഷത്തിന്റെ (ഒക്ടോബര് ഒന്നു മുതൽ ഡിസംബർ 31 വരെ) കണക്കിലാണ് ശാസ്ത്രലേ‍ാകം കൂട്ടുന്നത്. അങ്ങനെയാകുമ്പേ‍ാൾ ഒക്ടോബർ 14 വരെ തുലാവർഷത്തിൽ 31 സെന്റീമിറ്റർ മഴലഭിച്ചതായി കണക്കാക്കാം. സാധാരണരീതിയിൽ ഈ കാലയളവിൽ 14.4 സെന്റീമീറ്റർ മഴയാണ് ലഭിക്കാറ്. അന്തരീക്ഷത്തിൽ സ്വയം നടക്കുന്നചി ലപ്രക്രിയകളും നിർണായകങ്ങളാണ്.

അന്തരീക്ഷത്തിനകത്ത് സ്വയം ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചു നിഗമനം സാധ്യമല്ലേ?

ADVERTISEMENT

താമസിയാതെ പതിവ് ലക്ഷണങ്ങളേ‍‍ാടെയുളള തുലാവർഷം ആരംഭിക്കുമെന്നാണ് ഇപ്പേ‍ാഴത്തെ നിഗമനം. അപ്പേ‍‍ാഴേക്കും കാലവർഷം മുഴുവനായും പിൻവാങ്ങും. ഉത്തരേന്ത്യയിൽ നിന്ന് കാലവർഷം പൂർണമായി പിൻവാങ്ങി. എന്നാൽ തിരുപ്പതി, കർണാടക അടക്കം രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിൽ അതുതുടരുന്ന സാഹചര്യമുണ്ട്.. നേരത്തെ പറഞ്ഞപേ‍ാലെ സമുദ്രങ്ങളിലെ മാറ്റങ്ങളാണ് ഇതിനുകാരണം.പ്രധാനമായും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാറ്റിനെ വലിച്ചെടുക്കുകയാണ്. അന്തരീക്ഷത്തിൽ സങ്കീർ‌ണസ്ഥിതിരൂപപ്പെടുമ്പേ‍ാൾ പല സ്വാധീന ഘടകങ്ങളുടെ ആകെത്തുകയുടെ ഫലമറിയാനേ കഴിയൂ. ഒരു പ്രത്യേക ഘടകത്തിന്റെ സ്വാധീനവലയം മാത്രം വേർതിരിച്ചു പറയുക അസാധ്യമാണ്. ഓരോ സ്വാധീന ഘടകവും കാരണം അന്തരീക്ഷപ്രതിഭാസങ്ങൾക്ക് അകത്തുണ്ടാകുന്ന ബലതന്ത്രവും (dynamics) സഹജമായ പ്രതികരണവും (internal feedbacks) സങ്കീർണ്ണമാണ്, ചക്രവാതച്ചുഴി അതിന് ഉദാഹരണം മാത്രം. ഇത് കൂടാതെയാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ശേഷിപ്പുകൾ ഉയർത്തുന്ന വെല്ലുവിളികളും.

മഴയുടെ കാര്യത്തിൽ ഏറ്റവും പുതിയ കണക്കുകൂട്ടലുകൾ? നിഗമനം ?

കാലവർഷം ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള 112 ദിവസങ്ങളിലായി കിട്ടുമെന്നാണ് പെ‍ാതുധാരണയെങ്കിലും നമ്മൾ നിശ്ചയിക്കുന്നതുപേ‍ാലെ അതു ലഭിക്കണമെന്നില്ല. അങ്ങേ‍ാട്ടുമിങ്ങേ‍ാട്ടും ഏറ്റക്കുറച്ചിലുണ്ടാകാം. കാലവർഷം ഏറെ വൈകിയും (ജൂൺ-18) നേരത്തെയും (മേയ്-15) തുടങ്ങിയ അപൂർവം വർഷങ്ങളുണ്ട്. കാലവർഷത്തിന്റെ രീതിയിലും സ്വഭാവത്തിലും ഒക്ടേ‍ാബർ 15 വരെ ചിലപ്പേ‍ാൾ മഴ ലഭിക്കാറുണ്ട്. കടലിൽ കനത്തമഴയും ന്യൂനമർദ്ദങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. ചൈനക്കുസമീപമുള്ള ന്യൂനമർദ്ദം കരതെ‍ാട്ടതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലേതിനെക്കാൾ മഴ കേരളത്തിൽ കുറവുണ്ടായത്.

ജപ്പാന്റെ വടക്കുപടിഞ്ഞാറുഭാഗത്തും ചുഴലിയുണ്ടെങ്കിലും അത്രശക്തമല്ല. അറബിക്കടലിലെശക്തമായ ന്യൂമർദ്ദം കേരളതീരത്തിനുസമീപമെത്തിയതാണു തൃശൂർമുതലുളള മധ്യ– തെക്കൻ ജില്ലകളിൽ ഇപ്പേ‍ാഴുളള അതിശക്തമായ കാരണം. 10 മുതൽ 20 സെന്റീമീറ്റർവരെ മഴ ലഭിക്കുമെന്നാണ് നിഗമനം. തുടർച്ചയായി അതിശക്തമായ മഴ പെയ്യുമ്പേ‍ാൾ പല പ്രശ്നങ്ങളും ഉണ്ടാകും. നാളെക്കൂടി ഈ പ്രദേശങ്ങളിൽ ഇന്നത്തെ ശക്തിയിൽ മഴതുടരുമെന്നാണ് ഇതുവരെയുളള മാതൃകകൾ നൽകുന്ന വിവരം. ബംഗാൾഉൾക്കടൽ, ശാന്തസമുദ്രത്തിലെ മർദ്ദങ്ങളും നിലവിൽ ശക്തമാണെങ്കിലും ശാന്തസമുദ്രത്തിലേതിനു നേരിയ അയവുവന്നുതുടങ്ങിയെന്നാണ് സൂചന.

അടുത്തദിവസം വടക്കൻ ജില്ലകളിൽ,പ്രത്യേകിച്ച് കണ്ണൂർ,കാസർകേ‍ാട് ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണം. മലയേ‍ാരങ്ങളിലായിരിക്കും മഴ ശക്തമെന്നതിനാൽ കൂടുതൽ കരുതൽ വേണ്ടിവരും. വരുംദിവസങ്ങളിലെ സാഹചര്യം സംബന്ധിച്ച് നിലവിൽ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. തെക്കൻജില്ലകളിലെ അതിശക്തമഴയിൽ വളരെ കരുതൽ വേണ്ടിവരും.

മൺസൂൺ, തുലാവർഷ മഴയുടെ അളവിലെ ഏറ്റക്കുറച്ചിൽ ഏത്രത്തേ‍ാളം?

ഇടക്ക് അതിതീവ്രമഴകളും മഴ നീളുകയും ചെയ്തെങ്കിലും കാലവർഷത്തിൽ ഇത്തവണ കേരളത്തിൽ 16 % മഴയുടെ കുറവാണുണ്ടായത്. ജൂലൈ, ഒ‍ാഗസ്റ്റ് മാസങ്ങളിലെ കുറവാണ് അതിനു പ്രധാനകാരണം. എന്നാൽ, ദേശീയതലത്തിൽ മൺസൂൺസീസണിൽ 99 % മഴ ലഭിച്ചിട്ടുണ്ട്. ഇപ്പേ‍ാഴുള്ള സാഹചര്യവും കണക്കുംവച്ചുനേ‍ാക്കുമ്പേ‍ാൾ കേരളത്തിൽ തുലാവർഷത്തിൽ ശരാശരി 12% മഴ അധികം ലഭിച്ചേക്കുമെന്നാണ് ഇപ്പേ‍ാഴത്തെ നിരീക്ഷണം. വരും ദിവസങ്ങളിൽ അതുസംബന്ധിച്ച് കൂടുതൽ വ്യക്തതവരും. പലഘടകങ്ങളുടെയും സ്വാധീനം കാലാവസ്ഥയിലുണ്ട്. അതെല്ലാം മഴക്കും കാറ്റിനും ബാധകമാണ്.

പ്രളയവർഷങ്ങൾക്കുശേഷം വന്ന ഈ കാലവർഷക്കാലത്തെക്കുറിച്ച്?

പ്രളയവർഷങ്ങളിലേതുപേ‍ാലെ (പ്രത്യേകിച്ച് 2018ൽ) ഇത്തവണ മഴയും അതിശക്തമായ മഴകളും ബ്രേക്കില്ലാതെ ഉണ്ടായില്ല എന്നതുതന്നെയാണ് പ്രധാനം. വലിയതേ‍ാതിൽ കാറ്റുണ്ടായില്ലെന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. പ്രാദേശിക (ലഘു)മേഘസ്ഫേ‍ാടനങ്ങൾ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അതു പ്രവചിക്കാനുമുളള സംവിധാനം നിലവിലില്ല. ഒരു മണിക്കൂറിൽ 10 സെന്റീമീറ്റർ മഴയാണ് മേഘസ്ഫേ‍ാടനത്തിൽ പെയ്യുക. മുൻവർഷങ്ങളിൽ പലയിടത്തും അതിതീവ്രമഴകളും മേഘസ്ഫേ‍ാടനങ്ങളും കാരണം വലിയ ദുരന്തങ്ങളുണ്ടായി. ഇത്തവണ അവസാനദിവസങ്ങളിൽ കരിപ്പൂർ, മണ്ണാർക്കാട്, കേ‍ാഴിക്കേ‍ാടുമാണ് പ്രധാനമായും അതിതീവ്രമഴ രേഖപ്പെടുത്തിയത്. വ്യാപകമായ പ്രളയം എന്ന ആശങ്കഉയർത്തി ആരംഭിച്ച ഇത്തവണത്തെ കാലവർഷം കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപേ‍ാകുമെന്നാണ് ഇതുവരെയുളള നിഗമനവും വിലയിരുത്തലും.

English Summary: Interview on Kerala weather with Climate expert Dr.M.G.Manoj, CUSAT