ലക്നൗ∙ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗേഷ് ഗൗതം (28), ഭാര്യ സപ്ന ഗൗതം (24), നികിത സിങ് (19), പ്രിയ (20), നിധി ഖന്ന (28) എന്നിവരെയാണ് യുപിയിലെ ഗാസിയബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും ഗാസിയബാദ് സ്വദേശികളാണ്. വിഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം.. Porn Racket, Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗേഷ് ഗൗതം (28), ഭാര്യ സപ്ന ഗൗതം (24), നികിത സിങ് (19), പ്രിയ (20), നിധി ഖന്ന (28) എന്നിവരെയാണ് യുപിയിലെ ഗാസിയബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും ഗാസിയബാദ് സ്വദേശികളാണ്. വിഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം ഇതുകാണിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ഓൺലൈൻ വെബ്സൈറ്റ് വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. അശ്ലീല വിഡിയോ ചാറ്റ്, ലൈവ് പോൺ തുടങ്ങിയവയായിരുന്നു വെബ്സൈറ്റിലൂടെ ചെയ്തിരുന്നത്.

ഗുജറാത്തിലെ രാജ്‌കോട്ട് പൊലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്‌കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പിന്നീട് സൈബർ സെല്ലിന്റെ ഉൾപ്പെടെ സഹായത്തോടെയാണ് ഗാസിയാബാദ് പൊലീസ് സംഘത്തെ കുടുക്കിയത്.

ADVERTISEMENT

അശ്ലീല വെബ്‌സൈറ്റിൽ, മിനിറ്റിന് 234 രൂപ വിഡിയോ കോളിനായി ഈടാക്കിയായിരുന്നു ഇവരുടെ തുടക്കമെന്ന് ഗാസിയബാദ് എസ്പി നിപുൻ അഗർവാൾ പറഞ്ഞു. ഈ പണത്തിന്റെ പകുതി യോഗേഷിനും സപ്നയ്ക്കും ലഭിച്ചിരുന്നു. പിന്നീട്, ഓസ്‌ട്രേലിയയിൽനിന്നുള്ള ഒരാളുടെ നിർദേശത്തെത്തുടർന്ന് ഇവർ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി. ആളുകൾക്ക് നേരിട്ട് മൊബൈൽ നമ്പർ നൽകി, വിഡിയോ കോൾ ചെയ്യുകയായിരുന്നു. ഇക്കാര്യത്തിനാണ് അറസ്റ്റിലായ മൂന്നു യുവതികളെ റിക്രൂട്ട് ചെയ്തത്. രാജ്നഗറിൽ ആഡംബര ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു.

വിഡിയോ കോളിനിടെ, നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇതുകാണിച്ച് പണംതട്ടുകയുമായിരുന്നു. യോഗേഷിന്റെയും സപ്നയുടെയും പേരിലുള്ള എട്ടു ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയെന്നും ഇതിൽ നാല് അക്കൗണ്ടുകളിലായി 3.6 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സിംകാര്‍ഡുകള്‍ മാറ്റിമാറ്റി ഉപയോഗിക്കുന്നതായിരുന്നു പ്രതികളുടെ രീതി. ഒരാളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്താല്‍ പിന്നീട് ആ സിംകാര്‍ഡ് നശിപ്പിക്കും. പ്രതികളില്‍നിന്ന് സെക്‌സ് ടോയ്‌സും ആഭരണങ്ങളും നാല് മൊബൈല്‍ ഫോണുകളും മൂന്നു ചെക്ക് ബുക്കുകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ബാക്ക് ഇടപാടുകളുടെ രേഖകൾ ഉപയോഗിച്ച് കൂടുതൽ ഇരകളുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.

ADVERTISEMENT

English Summary: Ghaziabad: Five of porn racket arrested