സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ച അണക്കെട്ടിൽ കാലപ്പഴക്കം മൂലം ചോർച്ച വന്നതോടെ 1979ലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. കേന്ദ്ര ജലകമ്മിഷൻ അണക്കെട്ട് സന്ദർശിച്ച് ജലനിരപ്പ് 152ൽ നിന്ന് 136ലേക്ക് താഴ്ത്താനും ബലപ്പെടുത്തൽ ജോലികൾ നടത്താനും നിർദേശിച്ചു. എന്നാൽ ബലപ്പെടുത്തൽ ജോലികൾ നടത്തിയ തമിഴ്നാട് പുതിയ അണക്കെട്ട് എന്നത് അവഗണിച്ചു. Mullaperiyar Dam, Mullaperiyar News

സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ച അണക്കെട്ടിൽ കാലപ്പഴക്കം മൂലം ചോർച്ച വന്നതോടെ 1979ലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. കേന്ദ്ര ജലകമ്മിഷൻ അണക്കെട്ട് സന്ദർശിച്ച് ജലനിരപ്പ് 152ൽ നിന്ന് 136ലേക്ക് താഴ്ത്താനും ബലപ്പെടുത്തൽ ജോലികൾ നടത്താനും നിർദേശിച്ചു. എന്നാൽ ബലപ്പെടുത്തൽ ജോലികൾ നടത്തിയ തമിഴ്നാട് പുതിയ അണക്കെട്ട് എന്നത് അവഗണിച്ചു. Mullaperiyar Dam, Mullaperiyar News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ച അണക്കെട്ടിൽ കാലപ്പഴക്കം മൂലം ചോർച്ച വന്നതോടെ 1979ലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. കേന്ദ്ര ജലകമ്മിഷൻ അണക്കെട്ട് സന്ദർശിച്ച് ജലനിരപ്പ് 152ൽ നിന്ന് 136ലേക്ക് താഴ്ത്താനും ബലപ്പെടുത്തൽ ജോലികൾ നടത്താനും നിർദേശിച്ചു. എന്നാൽ ബലപ്പെടുത്തൽ ജോലികൾ നടത്തിയ തമിഴ്നാട് പുതിയ അണക്കെട്ട് എന്നത് അവഗണിച്ചു. Mullaperiyar Dam, Mullaperiyar News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2011ന്റെ രണ്ടാം പകുതി.  കേരളത്തിൽ ഫെയ്‌സ്ബുക് സജീവമായിത്തുടങ്ങുന്ന കാലം. അന്ന്  ‘വൈറലായി’ പ്രചരിച്ച ആ ക്യാംപെയ്ൻ വാചകം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഡാമിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കകളാണ് പലരും പങ്കുവയ്ക്കുന്നത്. 10 വർഷത്തിനു മുൻപ് കേരളവും തമിഴ്‌നാടും സാക്ഷ്യം വഹിച്ച ചില കാഴ്ചകളുടെ ആവർത്തനമാണ് വരുംദിവസങ്ങളിൽ നമ്മളെ കാത്തിരിക്കുന്നത്. 

ഇതിനിടെ ഡാമിന്റെ ബലവും സുരക്ഷയും സംബന്ധിച്ച റിപ്പോർട്ടുകളും പഠനങ്ങളും പരിശോധിക്കുന്ന തിരക്കിലാണ് കേരളവും തമിഴ്‌നാടും. ഇരു സംസ്ഥാനത്തെയും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമായതു കൊണ്ട് രാഷ്ട്രീയ നേതൃത്വം വളരെ കരുതലോടെയാണ് ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്. എന്താണ് മുല്ലപ്പെരിയാറിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് സെലിബ്രിറ്റികൾ മുല്ലപ്പെരിയാർ ഡാമിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്? ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ? അണക്കെട്ടിന്റെ ചരിത്രം പറയും ഇതിനെല്ലാമുള്ള ഉത്തരം.

ADVERTISEMENT

മുല്ലപ്പെരിയാർ ഒറ്റനോട്ടത്തിൽ 

തമിഴ്നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽനിന്ന് ഉദ്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറാകുന്നു. ഈ നദിയിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് അണക്കെട്ട്. 1895 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്തു. മധുരയുടെ ജലവാഹിനിയായ വൈഗ നദി 6 മാസം ഉണങ്ങിക്കിടക്കുന്നത് ഒഴിവാക്കാനുള്ള ആലോചനയിൽനിന്നാണ് ഡാമിന്റെ തുടക്കം. ആലോചന തുടങ്ങിയത് 1789 ൽ. 1882 ൽ ബ്രിട്ടിഷ് എൻജിനീയർ കേണൽ പെന്നിക്വിക്കും ആൻസ്മിത്തും ചേർന്ന് രൂപരേഖ തയാറാക്കി. 1884ൽ തിരുവിതാംകൂറുമായി ചർച്ചയാരംഭിച്ചു. വിശാഖം തിരുനാളായിരുന്നു മഹാരാജാവ്. 1886ൽ മദിരാശി സർക്കാരുമായി കരാറായി. 1887ൽ നിർമാണം തുടങ്ങി. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്തു തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അണക്കെട്ടിന്റെ അടിത്തറ.

152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാമും 240 അടി നീളവും 20 അടി വീതിയുള്ള എർത്ത് ഡാമും ചേർന്നതാണു മുല്ലപ്പെരിയാർ അണക്കെട്ട്. തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിർത്തിയിരുന്നത്. ആ കാലഘട്ടത്തിൽ കേരളത്തിന്റെ 42 ചതുരശ്ര കിലോമീറ്റർ വനമേഖലയാണു വെള്ളത്തിനടിയിലായത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ കിഴക്കുഭാഗത്തുനിന്ന് ഉദ്ഭവിക്കുന്ന പെരിയാറും മുല്ലത്തോടും സംഗമിച്ചു മുല്ലപ്പെരിയാർ ജലസമൃദ്ധമാകുമെങ്കിലും കേരളത്തിന് ഇവിടെനിന്നുള്ള വെള്ളം ലഭിക്കുന്നത് അപൂർവമാണ്. 

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് നദിയുടെ ഗതി തിരിച്ചുവിടുന്നു. ചൊക്കംപെട്ടി, പ്ലാച്ചിമല, നാഗമല, ശിവഗിരിമല, മദളംതൂക്കിമല എന്നീ അഞ്ചു മലകളിൽനിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകൾ ചേർന്നാണു പെരിയാർ നദിയുടെ ഉദ്ഭവം. മുല്ലത്തോട് വെള്ളിമലയിൽനിന്നാണ് ഉദ്ഭവിക്കുന്നത്. മുല്ലത്തോട്ടിൽ കല്ലിടിച്ചാൽ ഭാഗത്ത് അണക്കെട്ടു നിർമിക്കാനുള്ള ശ്രമത്തിനിടെയാണ് പെരിയാർ മുല്ലത്തോടിനെക്കാൾ വലിയ നദിയാണെന്നും ഇവ രണ്ടും ചേർന്നൊഴുകുന്ന ഭാഗത്ത് അണക്കെട്ടു നിർമിക്കണമെന്നുമുള്ള ആശയം ഡാമിന്റെ ശിൽപിയായ ജോൺ പെന്നിക്വിക്കിന്റെ മനസ്സിലുദിക്കുന്നത്.

ADVERTISEMENT

ഡാമിന്റെ ശിൽപി 

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി കേണൽ ജോൺ പെന്നി ക്വിക്കിന്റെ ജീവിതവും സംഭവബഹുലമാണ്. 1895 ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിച്ചത്. ഇതിന്റെ നന്ദിസൂചകമായി തമിഴ്നാട് സർക്കാർ പെന്നി ക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 സംസ്ഥാന അവധിയായി ഈ വർഷം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടിഷ് അധീനതയിലായിരുന്ന മദ്രാസ് സംസ്ഥാനത്തെ കൊടിയ വരൾച്ചയുടെ ദൃശ്യങ്ങൾ പെന്നി ക്വിക്കിനെ നൊമ്പരപ്പെടുത്തി. അതിന് പരിഹാരം തേടിയുള്ള യാത്രയാണ് തിരുവിതാംകൂർ രാജാവിനെ സമീപിച്ച് പെരിയാറിനു കുറുകെ തടയണ നിർമിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്.

പെന്നി ക്വിക്കിന്റെ പ്രതിമ. ഫയൽ ചിത്രം

മദ്രാസ് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് തടയണ നിർമാണം ആരംഭിച്ചെങ്കിലും കനത്ത മഴയിൽ ഇത് പൂർണമായും ഒലിച്ചുപോയി. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ സർക്കാർ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ ഇംഗ്ലണ്ടിൽ തന്റെയും ഭാര്യ ഗ്രേസ് ജോർജീനയുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് പെന്നി ക്വിക്ക് വിജയകരമായി അണക്കെട്ട് നിർമാണം പൂർത്തീകരിച്ചു.

ഇതോടെ ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള മദ്രാസ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമനം ലഭിച്ചു. പിന്നീട് പല പദവികളിൽ ജോലി നോക്കിയ പെന്നി ക്വിക്ക് 1903ൽ ഇംഗ്ലണ്ടിലേക്കു മടങ്ങി. സ്വത്തെല്ലാം വിറ്റതിനാൽ സർക്കാർ അനുവദിച്ച വീട്ടിലായിരുന്നു അവസാനകാലം ചെലവഴിച്ചത്. 1911 മാർച്ച് 9ന് എഴുപതാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ADVERTISEMENT

തമിഴ്‌നാടിന്റെ തന്ത്രം, കേരളത്തിന്റെ നഷ്‌ടം 

സ്വാതന്ത്യ്രത്തിനുശേഷം 1948 ൽ ജലനിരപ്പ് 152 അടിക്കു മുകളിലേക്ക് ഉയർന്നു. ജലസേചനത്തിനായി നിർമിച്ച അണക്കെട്ടിലെ ജലം ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാൻ 1948ലാണ് തമിഴ്‌നാട് തീരുമാനിച്ചത്. തുടർന്നു പാറ തുരന്നു തുരങ്കം നിർമിച്ചു. 1952ൽ പവർ ഹൗസിന്റെ ജോലികൾ ആരംഭിക്കുകയും 1958ൽ വൈദ്യുതി ഉൽപാദനം തുടങ്ങുകയും ചെയ്‌തു. 1948നുശേഷം 1961ലും അണക്കെട്ടു കവിഞ്ഞൊഴുകി. 1965ലും 1973ലും അണക്കെട്ട് ബലപ്പെടുത്താനുള്ള ഗ്രൗട്ടിങ് ജോലികൾ നടന്നു.

മുല്ലപ്പെരിയാർ ഡാം. ഗ്രാഫിക് ചിത്രം

1970 മേയ് 29നു കരാർ പുതുക്കി. 1978ൽ അണക്കെട്ടിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതോടെയാണു സംഭരണശേഷി 136 ആയി നിജപ്പെടുത്തിയത്. ബലക്ഷയം ബോധ്യപ്പെട്ടതോടെ താൽക്കാലികമായി അണക്കെട്ടു ബലപ്പെടുത്താമെന്നും ശാശ്വത പരിഹാരത്തിന് പുതിയ അണക്കെട്ട് എന്നതുമായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, തമിഴ്‌നാട് നൽകിയിരിക്കുന്ന പാട്ടഭൂമിയുടെ വെളിയിലാണു പുതിയ അണക്കെട്ട് എന്നു മനസ്സിലാക്കിയ തമിഴ്‌നാട് തന്ത്രപൂർവം ഇക്കാര്യം വിസ്‌മരിച്ചു. കേരളമാകട്ടെ, ഇക്കാര്യങ്ങളെല്ലാം അവഗണിച്ചു. ഇതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ പെരിയാറിന്റെ തീരദേശവാസികളുടെ ഉറക്കം നഷ്‌ടമാക്കിയത്. 

തേക്കടിയുടെ അമ്മ

മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയിൽനിന്ന് 2 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്നു. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന വെള്ളം തേനി, മധുര, ഡിണ്ടിഗൽ, രാംനാട്, ശിവഗംഗ ജില്ലകളിൽ കുടിക്കാനും കൃഷിക്കും വൈദ്യുതോൽപാദനത്തിനും ഉപയോഗിക്കുന്നു.

തേക്കടി തടാകം. ഫയൽ ചിത്രം

മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് 1976ൽ അനുബന്ധ കരാർ ഒപ്പിട്ടു. ഇതോടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ തമിഴ്നാടിന് അവകാശം ലഭിച്ചു.1979ൽ അണക്കെട്ടിൽ ചോർച്ച കൂടിയതോടെ വിവാദങ്ങൾ തുടങ്ങി. ഡാമിലെ ജലനിരപ്പായിരുന്നു തർക്കങ്ങളുടെ കേന്ദ്രബിന്ദു. 2014 മേയ് 7ന് ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചു.

വിവാദങ്ങളുടെ തുടക്കം

സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ച അണക്കെട്ടിൽ കാലപ്പഴക്കം മൂലം ചോർച്ച വന്നതോടെ 1979ലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. കേന്ദ്ര ജലകമ്മിഷൻ അണക്കെട്ട് സന്ദർശിച്ച് ജലനിരപ്പ് 152ൽ നിന്ന് 136ലേക്ക് താഴ്ത്താനും ബലപ്പെടുത്തൽ ജോലികൾ നടത്താനും നിർദേശിച്ചു. പുതിയ അണക്കെട്ട് നിർമിക്കാനുള്ള സ്ഥലവും കമ്മിഷൻ കണ്ടെത്തി. എന്നാൽ ബലപ്പെടുത്തൽ ജോലികൾ നടത്തിയ തമിഴ്നാട് പുതിയ അണക്കെട്ട് എന്നത് അവഗണിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചു വീണ്ടും വിവാദങ്ങൾ ഉയർന്നതോടെ വിഷയം സുപ്രീം കോടതിയിലെത്തി.

മുല്ലപ്പെരിയാർ ഡാം. ഫയൽ ചിത്രം

2010 ഫെബ്രുവരിയിൽ മുല്ലപ്പെരിയാർ വിഷയങ്ങൾ പഠിക്കാനായി ജസ്റ്റിസ് എ.എസ്.ആനന്ദ് ചെയർമാനായ അഞ്ചംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2014ൽ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്താൻ തമിഴ്നാടിന് അനുമതി ലഭിച്ചത്. ഇതോടെ 2014ൽ ജലനിരപ്പ് 142 അടിയാക്കി. പിന്നീട് 2018 ഓഗസ്റ്റ് 15ന് ജലനിരപ്പ് 142 അടി പിന്നിട്ടു.

സമിതികൾ, പരിശോധന

ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശ പ്രകാരം അണക്കെട്ടിലെ സ്ഥിതി തുടർച്ചയായി വിലയിരുത്താൻ മൂന്നംഗ മേൽനോട്ട സമിതിക്കു രൂപം നൽകി. കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി ചെയർമാനായ ഈ സമിതിയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഓരോ പ്രതിനിധിയാണുള്ളത്. ഇവരെ സഹായിക്കാൻ അഞ്ചംഗ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉപസമിതി മാസത്തിൽ ഒരു തവണ അണക്കെട്ട് സന്ദർശിച്ചു പരിശോധന നടത്തി റിപ്പോർട്ട് നൽകണം. 3 മാസത്തിലൊരിക്കൽ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തണം. പക്ഷേ തമിഴ്നാടിന്റെ നിസ്സഹകരണം മൂലം പലപ്പോഴും കൃത്യമായ ഇടവേളകളിൽ സമിതികളുടെ പരിശോധന നടക്കാറില്ല.

ഷട്ടറുകൾ തുറക്കുമ്പോൾ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിൽ 13 ഷട്ടറുകളാണ് ഉള്ളത്. ഇവ തുറക്കുമ്പോൾ വെള്ളം പെരിയാർ നദിയിലൂടെ വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലാശയത്തിൽ എത്തും. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്നതിനാൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് എല്ലാ മഴക്കാലവും ഭീതിയുടെ നാളുകളാണ്. 2018 ഓഗസ്റ്റ് 14നു രാത്രി തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത് ആളുകൾ ഭീതിയോടെയാണ് ഓർമിക്കുന്നത്.

എന്താണ് ഇപ്പോഴത്തെ ആശങ്ക?

മുല്ലപ്പെരിയാർ ഡാമിന്റെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎഫ്എസ് (cubic feet per second) ആണ്. പുറന്തള്ളൽ നില ഒക്ടോബർ 20ലെ കണക്കുപ്രകാരം 1750 സിഎഫ്എസും. സെക്കൻഡിൽ ഒരു ക്യുബിക് ഫീറ്റ്  എന്നാൽ 7.4805 ഗാലൻ വെള്ളം ഒഴുകുന്നുവെന്നർഥം. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ ജലനിരപ്പ് 142 അടിയിൽ എത്തുമെന്നാണ് ആശങ്ക. അതുകൊണ്ട് മുല്ലപ്പെരിയാർ ഡാമിൽനിന്ന് തുരങ്കം വഴി തമിഴ്നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന ആവശ്യമാണ് ഉയരുന്നത്. 

ഒക്ടോബർ 16 മുതൽ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. മുല്ലപ്പെരിയാറിൽ ഒക്ടോബർ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. ഇടുക്കി റിസർവോയറിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. അതിനു മുന്നോടിയായി ഇടമലയാർ അണക്കെട്ടും തുറന്നു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ശനിയാഴ്ച വൈകിട്ട് 136 അടിയായതായി തമിഴ്നാട് ആദ്യ അറിയിപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രതാ നിർദേശവും നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാൻ സാധ്യതയുള്ളൂ. അതിന് മുൻപ് ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാർ കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തും അയച്ചിട്ടുണ്ട്.

മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ജലനിരപ്പ് 136ലും താഴ്ത്തി നിർത്താൻ കഴിയുമെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ. തുലാവർഷം ശക്തമായാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റും. ജലനിരപ്പ് 136 അടിയിൽ നിന്ന് 142ലേക്ക് ഉയർത്താൻ സുപ്രീംകോടതി അനുമതി നൽകിയ ശേഷം 3 തവണ ജലനിരപ്പ് 142 അടിയിലെത്തിയിരുന്നു. 2014ൽ നവംബർ 21നും, 2015ൽ ഡിസംബർ ആറിനുമാണ് ജലനിരപ്പ് 142 അടിയിലെത്തിയതെങ്കിൽ 2018ൽ ഓഗസ്റ്റ് 15നാണ് 142 പിന്നിട്ടത്. പഴയ കണക്കുകൾ പരിശോധിച്ചാൽ ജലനിരപ്പ് അനുവദനീയ സംഭരണശേഷി പിന്നിട്ടത് അധികവും തുലാവർഷക്കാലത്താണെന്നു വ്യക്തം. കേരളത്തിൽ ഒക്ടോബർ 26ന് തുലാവർഷമെത്തുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും മുല്ലപ്പെരിയാർ ആശങ്ക ഉയർത്തിയതോടെയാണ് സെലിബ്രിറ്റികൾ ഉൾപ്പെടെ മുല്ലപ്പെരിയാർ ഡികമ്മിഷൻ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

English Summary: Major History and Facts About Mullaperiyar Dam,What is the Controversy Now?