ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും എന്തുകൊണ്ട് കോവാക്സിന് അനുമതിയില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ലോകാരോഗ്യ സംഘടനയുടെ നിർണായക വിദഗ്ധ സമിതി യോഗം ഇന്ന് നടക്കാനിരിക്കെ കോവാക്സീന്റെ അംഗീകാരം ഇനിയും വൈകില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു..Covaxin, Narendra Modi

ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും എന്തുകൊണ്ട് കോവാക്സിന് അനുമതിയില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ലോകാരോഗ്യ സംഘടനയുടെ നിർണായക വിദഗ്ധ സമിതി യോഗം ഇന്ന് നടക്കാനിരിക്കെ കോവാക്സീന്റെ അംഗീകാരം ഇനിയും വൈകില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു..Covaxin, Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും എന്തുകൊണ്ട് കോവാക്സിന് അനുമതിയില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ലോകാരോഗ്യ സംഘടനയുടെ നിർണായക വിദഗ്ധ സമിതി യോഗം ഇന്ന് നടക്കാനിരിക്കെ കോവാക്സീന്റെ അംഗീകാരം ഇനിയും വൈകില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു..Covaxin, Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ 11 കോടിയിൽപരം കോവാക്സിൻ ഡോസുകൾ വിതരണം ചെയ്തു. ഇറാനിലും നേപ്പാളിലും ജനം കോവാക്സിനെടുത്തു. കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വാക്സീൻ ഫലപ്രാപ്തിയും തരക്കേടില്ലെന്നാണ് ഉൽപാദക കമ്പനിയുടെയും കേന്ദ്ര സർക്കാരിന്റെയും കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിട്ടും ലോകാരോഗ്യ സംഘടന എന്തുകൊണ്ടാണ് കോവാക്സിനെ അംഗീകരിക്കാൻ വൈകിയത്? പല കാരണങ്ങൾ ലോകാരോഗ്യ സംഘടന പറയുന്നുണ്ടെങ്കിലും നടപടി ഏറെക്കുറെ ദുരൂഹമാണ്. 

ലോകത്തിന്റെ വാക്സീൻ വിപണിയും ഫാർമസിയുമായി അറിയപ്പെടുന്ന ഇന്ത്യ, സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ഈ ‘ആത്മനിർഭർ വാക്സീന്’ അംഗീകാരം നൽകാത്തതിനു പിന്നിൽ ഒത്തുകളിയുണ്ടോ? അതോ വാക്സീനുതന്നെ എന്തെങ്കിലും കുഴപ്പമുണ്ടോ? വ്യക്തമായ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കൂടിയാണ് കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീനെ ചുറ്റിപ്പറ്റിയുള്ളത്.

ADVERTISEMENT

ആത്മനിർഭർ വാക്സീൻ

മരുന്നോ ചികിത്സാപരിഹാരങ്ങളോ ഇല്ലാതെ കോവിഡിനു മുന്നിൽ പകച്ചുനിന്ന ലോകത്തിന് ഇന്ത്യ നൽകിയ ഉത്തരമാണ് കോവാക്സീൻ. കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്സീൻ. സ്വകാര്യ കമ്പനി മാത്രമല്ല, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കൂടി ശ്രമഫലമാണ് വാക്സീൻ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് കൊറോണ വൈറസ് സ്ട്രെയിൻ നൽകിയത്. 

വാക്സീൻ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം: AFP

സെൽ കൾചർ വഴി വൈറസിനെ പെരുകാൻ അനുവദിച്ചു വാക്സീൻ നിർമാണത്തിന് ആവശ്യമായ ‘ജീവനുള്ള കൊറോണ വൈറസുകളെ’ ഭാരത് ബയോടെക് തങ്ങളുടെ ബയോ സേഫ്റ്റി ലാബിൽ സൂക്ഷിച്ചു. ഈ വൈറസുകൾ തന്നെയാണ് പിന്നീട് വാക്സീനായി മാറുന്നത്. അതുകൊണ്ടാണ് ഇതിനെ ലൈവ് ഇനാക്ടിവേറ്റഡ് വാക്സീൻ എന്നു വിളിക്കുന്നത്. പ്രത്യേക രാസപദാർഥം ഉപയോഗിച്ചു യഥാർഥ വൈറസിന്റെ ആർഎൻഎ ഘടകത്തെ നശിപ്പിക്കുന്നതാണ് വാക്സീൻ നിർമാണത്തിലെ പ്രധാന കടമ്പ. ശരീരകോശങ്ങളിലെത്തി ഈ വൈറസ് പിന്നീടു പെരുകാതിരിക്കാനാണിത്. 

പെരുകാനുള്ള ശേഷി ഇല്ലാതാകുന്ന നിർദോഷ വൈറസുകളാണ് വാക്സീനായി മാറുന്നത്. ഇന്ത്യയിൽ ആദ്യം അനുമതിക്കായി അപേക്ഷിച്ചതു ഫൈസർ കമ്പനിയാണെങ്കിലും ഇന്ത്യയിൽതന്നെ ഉൽപാദിപ്പിക്കാവുന്ന കോവിഷീൽഡ് (ഗവേഷണം യുകെയിൽ), കോവാക്സിൻ എന്നിവയ്ക്കാണ് ഇന്ത്യ ആദ്യം അംഗീകാരം നൽകിയത്. ഈ വർഷം ജനുവരി മൂന്നിനായിരുന്നു അത്. രണ്ടും തദ്ദേശീയ വാക്സീനുകളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയായിരുന്നു ഇത്.

ADVERTISEMENT

പ്രശ്നം വാക്സീന്റേതോ?

മാതൃരാജ്യമായ ഇന്ത്യയ്ക്കു പുറമേ, ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംബാബ്‍വെ എന്നീ രാജ്യങ്ങളാണ് കോവാക്സിന് അടിയന്തര ഉപയോഗാനുമതി നൽകിയത്. കോടിക്കണക്കിനു വാക്സീൻ ഡോസുകൾ കുത്തിവയ്ച്ചു കഴിഞ്ഞു. കോവാക്സീന് ഇന്ത്യ അംഗീകാരം നൽകുമ്പോൾ ട്രയലുകൾ പൂർത്തിയായിരുന്നില്ലെന്നതും ട്രയൽ ഡേറ്റകൾ ലഭ്യമായിരുന്നില്ലെന്നതും വൻവിവാദമായിരുന്നു. 

ന്യൂഡൽഹിയിലെ ആരോഗ്യകേന്ദ്രത്തിലെ കാഴ്‌ച. ചിത്രം: Prakash SINGH / AFP

ഇന്ത്യയിൽ പോലും ഗവേഷകരും വിദഗ്ധരും കോവാക്സിന് അനുമതി നൽകിയ നടപടിയെ ചോദ്യം ചെയ്തിരുന്നു. ട്രയൽ പൂർത്തിയാകും മുൻപുള്ള അനുമതിയെ പക്ഷേ, സർക്കാർ ന്യായീകരിച്ചത് മറ്റൊരു രീതിയിലാണ്. 24 വർഷത്തെ പാരമ്പര്യമുള്ള, ഇതിനു മുൻപ് 16 വാക്സീനുകൾ നിർമിച്ചിട്ടുള്ള, വിദേശരാജ്യങ്ങളിലേക്ക് ഉൾപ്പെടെ ഒട്ടേറെ വാക്സീനുകൾ കയറ്റുമതി ചെയ്തിട്ടുള്ള, ഭാരത് ബയോടെക്കിന്റെ വാക്സീൻ ഇന്ത്യയുടെ വാക്സീൻ പ്രതിരോധത്തെ സഹായിക്കും. മൂന്നാം ഘട്ട ട്രയലിൽ 77.8% ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

കളിക്കുന്നത് വാക്സീൻ കമ്പനികളോ?

ADVERTISEMENT

യുഎസ് വാക്സീനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്സീനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും എന്തുകൊണ്ട് കോവാക്സിന് അനുമതിയില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. വൻകിട വാക്സീൻ കമ്പനികളുടെ ഇടപെടലുകൾക്കും താൽപര്യത്തിനും അനുസരിച്ചാണ് ഇക്കാര്യങ്ങളിൽ തീരുമാനമെന്ന് ആരോപണം ഉണ്ടെങ്കിലും ഈ വാദം ഇന്ത്യ ഉന്നയിച്ചിട്ടില്ല.

ഒക്ടോബർ 26 നിർണായകം

വാക്സീനുമായി ബന്ധപ്പെട്ട് നേരത്തേ പലവട്ടം പറഞ്ഞ കാര്യം തന്നെയാണ് ലോകാരോഗ്യ സംഘടന ആവർത്തിച്ചത്– ചില ഡേറ്റ കൂടി കിട്ടാനുണ്ടെന്ന്. ആവശ്യപ്പെട്ട ഡേറ്റ നൽകിയെന്ന മറുപടി ഭാരത് ബയോടെക്കും ആവർത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ നിർണായക വിദഗ്ധ സമിതി യോഗം ഇന്ന് നടക്കാനിരിക്കെ കോവാക്സീന്റെ അംഗീകാരം ഇനിയും വൈകില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കോവാക്സീൻ. ചിത്രം: AFP

ഇതിനിടെ, ഒട്ടേറെപ്പേർ കോവാക്സിന് അംഗീകാരം ലഭിക്കുന്നത് കാത്തിരിക്കുകയാണെന്നു ബോധ്യമുണ്ടെന്നും എന്നുകരുതി മാനദണ്ഡങ്ങൾ മറികടന്ന് അംഗീകാരം നൽകാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന പത്രക്കുറിപ്പിലൂടെ കോവാക്സിനെക്കുറിച്ചു പറഞ്ഞത് വൻ ചർച്ചകൾക്കു വഴിവച്ചിരുന്നു. പിന്നാലെയാണ്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യതന്നെ കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടനയുടെ തലപ്പത്തുള്ളവരുമായി ഫോൺ വഴി ചർച്ച നടത്തിയത്. ഇതിൽ കോവാക്സീൻ‍ ചർച്ചയായതായും അനുമതി വൈകില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിലുള്ളവരുടെ പ്രതീക്ഷ.

ഇന്ത്യ നൽകുന്ന മുന്നറിയിപ്പ്

പിന്നാക്ക രാജ്യങ്ങൾക്ക് വാക്സീൻ എത്തിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ‘കോവാക്സ്’ പദ്ധതിക്കു നൽകേണ്ട വാക്സീനുകളുടെ കയറ്റുമതി ഇന്ത്യ മരവിപ്പിച്ചത് ലോകാരോഗ്യ സംഘടനയുടെ കടുംപിടിത്തം മൂലമാണെന്നു സൂചനകളുണ്ട്. ഈ വാദത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ആരോഗ്യമന്ത്രാലയം തയാറായില്ല. രണ്ടാം തരംഗത്തെ തുടർന്നു ഏപ്രിലിൽ നിർത്തിവച്ചിരുന്ന വാക്സീൻ വിതരണം അയൽ രാജ്യങ്ങളിലേക്ക് ഈ മാസം പുനരാരംഭിച്ചെങ്കിലും കോവാക്സ് പദ്ധതിയിലേക്കു വാക്സീൻ നൽകുന്നില്ല. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സീന്റെ ലക്ഷക്കണക്കിനു ഡോസ് വാക്സീൻ വിതരണം ചെയ്യാനുള്ള കരാർ ബാക്കിയാണ്. ഇന്ത്യ നിലപാട് കടുപ്പിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിലേതുൾപ്പെടെ വാക്സീൻ പ്രതിരോധ കുത്തിവയ്പിനെ ബാധിക്കുമെന്ന് വ്യക്തമാണ്.

ഇടപാട് നേരിട്ട്

ഇതിനിടെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകാത്ത പ്രശ്നത്തെ സ്വന്തം നിലയിൽ മറികടക്കാനുള്ള ശ്രമവും ഇന്ത്യ തുടങ്ങി. അതിലൊന്ന്, യുകെ ഉൾപ്പെടെ ചില രാജ്യങ്ങളുമായി വാക്സീൻ അംഗീകാരവും യാത്രാകാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിട്ടുണ്ടാക്കിയ ധാരണയുമാണ്. ഇതനുസരിച്ച് യുകെ, ഫ്രാൻസ്, ജർമനി, നേപ്പാൾ, ബെലാറൂസ്, ലെബനൻ, അർമീനിയ, യുക്രെയ്ൻ, ബെൽജിയം, ഹംഗറി, സെർബിയ എന്നിവിടങ്ങളിലെ അംഗീകൃത വാക്സീനുകളെടുത്തവരെ ഇന്ത്യ കടുത്ത നിബന്ധനകളില്ലാതെ സ്വീകരിക്കും. തിരിച്ച് ഇന്ത്യയിലെ അംഗീകൃത വാക്സീനെടുത്തവരെ ഈ രാജ്യങ്ങളും സ്വീകരിക്കും. 

പ്രതീകാത്മക ചിത്രം.

ഒക്ടോബർ 25 മുതൽ ഈ രാജ്യങ്ങളിലേക്കും തിരിച്ചും അതതു രാജ്യങ്ങളിലെ അംഗീകൃത വാക്സീനുകളിലേത് എടുത്തവർക്കും യാത്രയ്ക്ക് ക്വാറന്റീനോ അതതു രാജ്യത്ത് എത്തിച്ചേർന്ന ശേഷമുള്ള കോവിഡ് പരിശോധനയോ വേണ്ട. പകരം സ്വയം ആരോഗ്യ നിരീക്ഷണം മതി. അതേസമയം, യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ പരസ്പരധാരണ കൂടുതൽ രാജ്യങ്ങളിലേക്ക് ദീർഘിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

തൊഴിലും ഭാവിയുമാണ് പ്രശ്നം

ഇന്ത്യ ഇതുവരെ വിതരണം ചെയ്ത വാക്സീന്റെ 11 ശതമാനത്തിലധികം കോവാക്സിനാണ്. അതായത് 11 കോടിയിൽപരം ഡോസ് വാക്സീൻ. ഇത്രയധികം പേർക്ക് കോവാക്സീൻ എടുത്തതിന്റെ പേരിൽ വിദേശരാജ്യങ്ങളിൽ ചിലയിടത്തേക്കു യാത്ര പോകാൻ പോലും കഴിയാത്തതും തൊഴിൽ നഷ്ടപ്പെട്ടതുമായ സംഭവങ്ങൾ പോലുമുണ്ട്. സമയോചിതമായ ഇടപെടലിലൂടെ കോവാക്സിന് തുടക്കത്തിൽത്തന്നെ അനുമതി ലഭ്യമാക്കാൻ സർക്കാർ ശ്രമം വേണമായിരുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്.

English Summary: Why WHO's Approval for India's Covaxin Got Delayed? October 26th will Say the Answer