തിരുവനന്തപുരം ∙ തനിക്കെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ നടത്തിയ പരാമർശങ്ങൾക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ പൊലീസിനു പരാതി നൽകി. മ്യൂസിയം സ്റ്റേഷനിലാണ് പരാതി നൽകിയത്. | K Muraleedharan | Arya Rajendran | Thiruvananthapuram Corporation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തനിക്കെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ നടത്തിയ പരാമർശങ്ങൾക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ പൊലീസിനു പരാതി നൽകി. മ്യൂസിയം സ്റ്റേഷനിലാണ് പരാതി നൽകിയത്. കെ.മുരളീധരനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും, പൊലീസ് നടപടി നോക്കിയശേഷം തുടർ നിയമനടപടി സ്വീകരിക്കുമെന്നും ആര്യ പറഞ്ഞു. മുരളീധരന്റെ വാക്കുകൾ അദ്ദേഹത്തിന്റെ സംസ്കാരമാണ് കാണിക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കു സമൂഹം മറുപടി നൽകുമെന്നും ആര്യ പറഞ്ഞു.

സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽനിന്നു വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭയാനകരമായ ചില വർത്തമാനങ്ങളാണെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. മേയറുടെ പക്വതയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി കെ.മുരളീധരൻ പറഞ്ഞു. മേയർക്കു മാനസിക പ്രയാസം ഉണ്ടായെങ്കിൽ ഖേദമുണ്ട്. തന്റെ പ്രസ്താവനകൊണ്ട് ഒരാൾക്കും പ്രയാസം ഉണ്ടാകാൻ പാടില്ല. ചൂണ്ടിക്കാണിച്ച തെറ്റുകളിൽ ഉറച്ചു നിൽക്കുന്നതായും മുരളീധരൻ പറഞ്ഞു.

ADVERTISEMENT

English Summary: Mayor Arya Rajendran filed case against K Muraleedharan