അഞ്ചുവയസ്സുള്ള പെണ്‍കുഞ്ഞുങ്ങളുള്ള വീട്ടിൽ പോലും എന്നെ അടുപ്പിക്കാതായിരുന്നു. വയ്യാതായാൽ ആശുപത്രിയിലേക്കുപോലും ആരും വണ്ടിയോടാൻ വരാതായി. നീ വഴിയില്‍ വീണ് ചത്താലും തുള്ളി വെള്ളം തരില്ലെന്നും നിന്റെ കാശ് വേണ്ട, ഇവിടന്നു പച്ചവെള്ളം തരില്ലെന്നും എത്രയോ പേർ ആക്രോശിച്ചു... Pathanamthitta Murder

അഞ്ചുവയസ്സുള്ള പെണ്‍കുഞ്ഞുങ്ങളുള്ള വീട്ടിൽ പോലും എന്നെ അടുപ്പിക്കാതായിരുന്നു. വയ്യാതായാൽ ആശുപത്രിയിലേക്കുപോലും ആരും വണ്ടിയോടാൻ വരാതായി. നീ വഴിയില്‍ വീണ് ചത്താലും തുള്ളി വെള്ളം തരില്ലെന്നും നിന്റെ കാശ് വേണ്ട, ഇവിടന്നു പച്ചവെള്ളം തരില്ലെന്നും എത്രയോ പേർ ആക്രോശിച്ചു... Pathanamthitta Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചുവയസ്സുള്ള പെണ്‍കുഞ്ഞുങ്ങളുള്ള വീട്ടിൽ പോലും എന്നെ അടുപ്പിക്കാതായിരുന്നു. വയ്യാതായാൽ ആശുപത്രിയിലേക്കുപോലും ആരും വണ്ടിയോടാൻ വരാതായി. നീ വഴിയില്‍ വീണ് ചത്താലും തുള്ളി വെള്ളം തരില്ലെന്നും നിന്റെ കാശ് വേണ്ട, ഇവിടന്നു പച്ചവെള്ളം തരില്ലെന്നും എത്രയോ പേർ ആക്രോശിച്ചു... Pathanamthitta Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവളെന്നെ സ്നേഹിച്ചതു പോലെ മറ്റാരും സ്നേഹിച്ചിട്ടില്ല. മനസ്സിലാക്കിയിട്ടും ഇല്ല. ഇപ്പഴും കൂടെയുണ്ട്, എനിക്കുറപ്പാ...’

‘തെറ്റിദ്ധാരണ മൂലം എന്നെ പിരിഞ്ഞ സങ്കടം നെഞ്ചിലിട്ട് ജീവിക്കുകയായിരുന്നു അവൾ’

ADVERTISEMENT

ഒരുമിച്ച് ജീവിച്ചത് വെറും ആറുമാസമാണ്. ഞാൻ ജീവിച്ചതും ആ ആറു മാസമേയുള്ളൂ. അവളെപ്പോലൊരാൾ ഇനിയില്ല...’ പറയുന്നത് ടിജിന്‍ ജോസഫ്. 

പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിൽ, ഒപ്പം താമസിച്ചിരുന്ന യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനുപിന്നാലെ കുറ്റവാളിയെന്നു മുദ്രകുത്തപ്പെട്ട്, എല്ലാവരാലും വെറുക്കപ്പെട്ടു കഴിഞ്ഞ രണ്ടു വര്‍ഷത്തെക്കുറിച്ചാണ് ടിജിന്റെ ഈ വാക്കുകൾ. 2019 ഡിസംബർ 15നാണ് കോട്ടാങ്ങൽ സ്വദേശിനി (26) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യ എന്ന നിഗമനത്തിലാണ് ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കഴിഞ്ഞ ദിവസം യഥാർഥ പ്രതി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീറിനെ (നെയ്‌മോൻ–39) പിടികൂടി.

രണ്ടു വർഷത്തോളം താൻ അനുഭവിച്ച ദുരിതത്തെക്കുറിച്ച് തൊണ്ടയിടറിയും ഇടയ്ക്കു നിര്‍ത്തിയുമാണ് ടിജിൻ പറഞ്ഞത്. വാക്കുകളിൽ മുഴുവന്‍ കൊല്ലപ്പെട്ട ആ പെൺകുട്ടിയും അവരുടെ സ്വർഗതുല്യമായ ജീവിതവും മാത്രം. അതിക്രൂരനായ ഒരാളുടെ അതിക്രമത്തിൽ ഒറ്റദിവസംകൊണ്ട് ഇല്ലാതായ അവരുടെ കുഞ്ഞുജീവിതത്തെക്കുറിച്ചും...

പ്രണയം, ഓർമയിലെ നല്ല നാളുകൾ

ADVERTISEMENT

ചെറുപ്പം മുതൽ ഒന്നിച്ചു നടന്നവർ. രണ്ടുവീട്ടുകാരും അറിഞ്ഞുള്ള പ്രണയം. വിവാഹവും ഒന്നിച്ചുള്ള ജീവിതവുമൊക്കെ സ്വപ്നം കണ്ടു നടന്നവരായിരുന്നു ഞങ്ങൾ. അവൾ പഠിക്കുന്ന സമയത്തൊക്കെ അവളുടെ അച്ഛന് എന്നെക്കൊണ്ടാവുന്നതുപോലെ ഞാൻ പണം കൊടുത്തിട്ടുണ്ട്. തെളിവൊന്നുമില്ല അതിന്. പക്ഷേ അവസാനം എന്നെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞ് അവളെ തെറ്റിദ്ധരിപ്പിച്ചു. അവൾ വേറെ വിവാഹം കഴിച്ചു. ഞാനും. 

ടിജിൻ ജോസഫ്

ഒരുമിച്ചു പോകാനാവാതെ വന്നതോടെ ഞാൻ വിവാഹമോചിതനായി. കുഞ്ഞ് എന്റെ കൂടെയായിരുന്നു. അതിനിടയിലാണ് അവളുടെ വീട്ടുകാർ പ്രശ്നങ്ങളുണ്ടാക്കുന്നതും എന്നെക്കുറിച്ച് പറഞ്ഞതു മുഴുവനും കള്ളമാണെന്നു പറയുന്നതും. അതോടെ അവൾ എന്റെ കൂടെ ജീവിക്കുമെന്ന നിലപാടിലായി. എന്നെത്തേടി വന്നപ്പോൾ അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ അറിയിച്ചു. അവര്‍ വളരെ മാന്യമായ പെരുമാറ്റമായിരുന്നു. നിയമനടപടിയെന്ന നിലയിൽ പൊലീസിൽ പരാതി നല്‍കുമെന്നും അവളുമായി ചെല്ലണമെന്നും പറഞ്ഞു. അവിടെ എന്റെ കൂടെ വരാനാണു താൽപര്യമെന്ന് അവൾ പറഞ്ഞ്, എഴുതിക്കൊടുത്തിരുന്നു. 

‘ആ ആറുമാസമേ ഞാൻ ജീവിച്ചിട്ടുള്ളൂ...’

കുഞ്ഞുങ്ങളെപ്പോലെയായിരുന്നു അവൾ. എന്റെ കുഞ്ഞിനെ പൊന്നുപോലെയാണ് നോക്കിയത്. സ്വന്തം അമ്മപോലും അത്ര സ്നേഹിക്കില്ല. സ്വന്തം അമ്മയല്ല എന്ന് കുഞ്ഞിന് അറിയുകയും ഇല്ല. എന്റെ അച്ഛനുമായും വലിയ കൂട്ടായിരുന്നു. സ്വന്തം മകളായാണ് അച്ഛന്‍ അവളെ കണ്ടത്. അവളുടെ കുഞ്ഞു പിണക്കവും ഇണക്കവും ഒക്കെ ആസ്വദിച്ചായിരുന്നു ഞങ്ങളുടെ ജീവിതം. ഞങ്ങൾ നാലുപേരും മാത്രമുള്ള സന്തോഷം നിറഞ്ഞ സ്വർഗമായിരുന്നു അത്. അധ്വാനിച്ചു ജീവിക്കുന്നവനാ ഞാൻ. ഉള്ളതു മതിയായിരുന്നു അവൾക്ക്. എന്റെ വീട്ടിൽ സമാധാനത്തോടെ, മനസ്സുനിറഞ്ഞ് ഞാനുറങ്ങിയത് അവളു പോകുന്നതിന്റെ തലേന്നാണ്. പിന്നെ ഉറങ്ങീട്ടില്ല...

ADVERTISEMENT

കേസ്, അപവാദങ്ങൾ, ഒറ്റപ്പെടൽ

‘2019 ഡിസംബര്‍ 15 മുതൽ ഒറ്റപ്പെടലിന്റെയും അപവാദങ്ങളുടെ പെരുമഴയിലുമായിരുന്നു ജീവിതം. നിരന്തരം വീട്ടിൽ കയറിയിറങ്ങുന്ന പൊലീസ്, കൈക്കൂലി നൽകാത്തതിനു മര്‍ദനം വേറെ. പിടിച്ചുനിന്നത് സത്യം ജയിക്കുമെന്ന വിശ്വാസംകൊണ്ടു മാത്രമായിരുന്നു. അവളുടെ ആത്മാവ് എന്റെ കൂടെയുണ്ട്. എന്റെ സത്യം പുറത്തുകൊണ്ടുവന്നത് അവളാണ്. വിവരമറിഞ്ഞ് ആദ്യം പോയതും അവളെ കാണാനാണ്. കല്ലറയിൽ എന്നത്തെയും പോലെ മെഴുകുതിരി കത്തിച്ചു, അവളോട് പറയാനുള്ളതെല്ലാം പറഞ്ഞു...’ ടിജിന്റെ വാക്കുകളിൽ കണ്ണീരിന്റെ നനവും നഷ്ടത്തിന്റെ ആഴവും നിറയുന്നു. അവളെ അവസാനമായി എന്നെ കാണിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടു പോലും കണ്ടില്ല. 

ഇരുളടഞ്ഞ കാലം, ഉരുകിത്തീർന്ന ജീവിതം

കേസ് വന്നതോടെ ഒറ്റ ദിവസംകൊണ്ട് ഞാന്‍ ആര്‍ക്കും വേണ്ടാത്തവനായി. സ്റ്റാൻഡിൽ കൂടെ വണ്ടിയോടിച്ചവരും അയൽക്കാരുമൊക്കെ മുഖം തിരിച്ചു. അയൽക്കാരില്‍ ചിലർതന്നെ എന്റെ അച്ഛനെക്കുറിച്ച് അവളെയും ചേർത്ത് അതിനീചമായി അപവാദം പറഞ്ഞു. മരണത്തിന് കാരണക്കാരനാക്കി. സ്വന്തം മോളു പോയ വേദന സഹിക്കാനാവാത്ത ആ പാവം അതും കേട്ടു. എങ്ങനെ പിടിച്ചുനിന്നുവെന്ന് അറിയില്ല. 

അഞ്ചുവയസ്സുള്ള പെണ്‍കുഞ്ഞുങ്ങളുള്ള വീട്ടിൽ പോലും എന്നെ അടുപ്പിക്കാതായിരുന്നു. വയ്യാതായാൽ ആശുപത്രിയിലേക്കുപോലും ആരും വണ്ടിയോടാൻ വരാതായി. നീ വഴിയില്‍ വീണ് ചത്താലും തുള്ളി വെള്ളം തരില്ലെന്നും നിന്റെ കാശ് വേണ്ട, ഇവിടന്നു പച്ചവെള്ളം തരില്ലെന്നും എത്രയോ പേർ ആക്രോശിച്ചു. പറയുന്നവർക്ക് എന്റെ ഒപ്പം താമസിച്ച യുവതി മാത്രമാണ് അവൾ. ‍എനിക്ക് അതു മാത്രമല്ലല്ലോ, നഷ്ടം എന്റെ മാത്രമല്ലേ... ആരോടു പറയും?

പണം നൽകാത്തതിന് കൊടിയ മര്‍ദനം

പെരുമ്പെട്ടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ 50,000 രൂപ ആവശ്യപ്പെട്ടതു നൽകാൻ കഴിയില്ല എന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടിൽ എത്തി വിലപിടിച്ച വസ്തുകൾ എടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. തുടർന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടറിനു മുന്നിൽ ഹാജരായപ്പോൾ ചോദ്യംചെയ്യലിന് മറ്റൊരു  മുറിയിലേക്ക് വരാൻ എസ്ഐ നിർദേശിച്ചു. അവിടെ കൊടിയ മർദംനം നേരിട്ടെന്നും ടിജിന്‍ പറയുന്നു. 

നട്ടെല്ലിനും കൈക്കും ഗുരുതരമായി പരുക്കേറ്റു. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പക്ഷേ ആശുപത്രിയിൽ പോകാൻ സഹായത്തിനു വിളിച്ചപ്പോൾ, ഞാൻ നേരത്തേ വണ്ടിയോടിച്ചിരുന്ന സ്റ്റാൻഡിലെ ടാക്സികൾ പോലും ഒാട്ടം വന്നില്ല. എന്റെ കൂടെ ജോലി ചെയ്തവരു പോലും വിശ്വസിച്ചില്ല. മറ്റൊരിടത്തുനിന്നുമാണ് വാഹനം എത്തിയത്. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എഴ് ദിവസം ചികിത്സയിൽ കഴിഞ്ഞു. അവിടെയും എത്തിയ ഉദ്യോഗസ്ഥൻ ഭീഷണിയും പിന്നീട് തുകയും വാഗ്ദാനം ചെയ്തു. അവിടെയും വഴങ്ങിയില്ല. ഇപ്പോഴും പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മർദ്ദനത്തിൽ അസ്ഥികൾക്കു ചതവും കശേരുക്കൾക്ക് തകരാരും സംഭവിച്ചു. അധിക സമയം വാഹനം ഓടിക്കുന്നതിനും സാധിക്കാത്ത സ്ഥിതിയാണ്.

ഇരുളടഞ്ഞ 2 വര്‍ഷം, തുണയായത് ചില നന്മകൾ

അടുത്തറിയാവുന്ന ചിലരും വാര്‍ഡ് മെംബറും ഒക്കെ മാത്രമാണ് മനുഷ്യനായി എന്നെ കണ്ടത്. അവളെ അടക്കിയ പള്ളിയിലെ കല്ലറയിൽപോലും അവളുടെ വീട്ടുകാർ  അടുപ്പിക്കാതായി. അവിടുത്തെ അച്ചനാണ് അങ്ങനെയല്ല, അവനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നതു വരെ അവൻ കല്ലറയിലെത്തിക്കോട്ടെഎന്നു പറഞ്ഞത്. അവളെ കാണാൻ കല്ലറയിൽ പോകുന്നതും നാട്ടുകാരെ കാണിക്കാനാണെന്നും അപവാദമുണ്ടായി. എനിക്ക് അവളോടു പറയണ്ടേ, എല്ലാം... പോകാതിരിക്കാന്‍ പറ്റില്ല എനിക്ക്...

നിയമം എന്ന പിടിവള്ളി

തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും കോടതിയിലും മർദന വിവരം കാട്ടി പരാതി നൽകി. അന്വേഷണത്തിൽ എസ്ഐക്ക് എതിരെ റിപ്പോർട്ട് വന്നതിനെ  തുടർന്ന് സസ്പൻഷൻ ലഭിച്ചതായിരുന്നു നീതിയുടെ ആദ്യ ജയം. മരണത്തിന്റെ നിജസ്ഥിതി പുറത്തു വരണമെന്ന് അവശ്യപ്പെട്ട് നിയമപരമായി നീങ്ങി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകി. ഒടുവിൽ, 2020ൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. 

നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ മൊഴി നൽകാൻ പോയി. ഓരോ തവണയും മണിക്കൂറുകളോളം ചോദ്യം ചെയ്യൽ. പക്ഷേ, നീതിയുക്തമായ അന്വേഷണം എങ്ങനെയെന്നത് അവിടെനിന്നു മനസില്ലായി. അവളുടെ ദേഹത്തെ മുറിവുകളെക്കുറിച്ചും പരുക്കുകളെക്കുറിച്ചുമൊക്കെ വിശദമായി അറിഞ്ഞത് അപ്പോഴാണ്. ക്രൈംബ്രാഞ്ചിന് അഡീഷനൽ പരാതിയും ഇതുമായി ബന്ധപ്പെട്ടു നല്‍കി. അവിടെനിന്ന് എങ്ങും മോശപ്പെട്ട അനുഭവം ഉണ്ടായില്ല. 

ആരുമറിയാത്ത പ്രതി, തുണയായത് ശാസ്ത്രീയ പരിശോധനകൾ

ഇന്നലെ പ്രതിയെ അറസ്റ്റു ചെയ്യുന്നതുവരെ ഇയാളാണ് കൃത്യം നിർവഹിച്ചത് എന്ന് ഒരു സംശയവുമില്ലായിരുന്നു. വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയതായിരുന്നു പ്രതി നസീർ. സംഭവം നടക്കുന്ന അന്നു രാവിലെ ഇയാൾ വീട്ടിലെത്തിയതായി പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവ ദിവസം വീടിന്റെ പരിസരത്തുള്ളവരെ കേന്ദ്രീകരിച്ച അന്വേഷണമാണു സത്യം പുറത്തെത്തിച്ചത്. ‘അവളുടെ ആത്മാവ് എന്റെ കൂടെയുണ്ട്, എനിക്കത് ഉറപ്പാണ്. അവളാണ് എന്റെ സത്യം പുറത്തറിയിച്ചത്. അവള്‍ക്ക് അറിയാം, എന്നെ. ഇപ്പോഴും സന്തോഷമല്ല, സന്തോഷിക്കാൻ അവൾ കൂടി വേണ്ടേ, അവളില്ലാതെ എനിക്കെങ്ങനെ ചിരിക്കാനാവും?’

കൊലപാതകം തെളിഞ്ഞതെങ്ങനെ?

ടിജിനും പിതാവും വീട്ടിലില്ലാത്ത സമയത്തായിരുന്നു യുവതിയുടെ മരണം. ആദ്യ ഘട്ടത്തിൽ ടിജിനെതിരെയായിരുന്നു ആരോപണങ്ങൾ. എന്നാൽ, ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ, തടിക്കച്ചവടക്കാരനായ നസീറിലേക്ക് (നെയ്‌മോൻ–39 ) തെളിവുകൾ എത്തുകയായിരുന്നു. 

പ്രതി നസീർ

നസീർ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നതിനിടെ കിടപ്പുമുറിയിലെ കട്ടിലിൽ തലയിടിച്ച് യുവതി ബോധരഹിതയായി. തുടർന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ ശേഷം മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തിയിരുന്നു. യുവതിയുടെ ഡയറി ഉൾപ്പെടെയുള്ളവ പരിശോധനയ്ക്കു വിധേയമാക്കി. ക്രൂരമായ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയ ശേഷം നസീർ, യുവതിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ ഡിഎൻഎ സാംപിളുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. പ്രതി പൊലീസിനോടു കുറ്റസമ്മതം നടത്തി. 

English Summary: Pathanamthitta Brutal Rape and Murder Case; Tijin Speaks about his Plightful Life