ജയ്‌പൂർ∙ പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെ‌ലോട്ട്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്നും അശോക് ഗെ‌ലോട്ട് പ്രതികരിച്ചു. കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Ashok Gehlot, fuel price, PM Modi, VAT, Rajasthan CM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്‌പൂർ∙ പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‌ലോട്ട്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്നും അശോക് ഗെ‌ലോട്ട് പ്രതികരിച്ചു. കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചു. എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ വാദം. 

ADVERTISEMENT

കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. കേന്ദ്രം വീണ്ടും എക്സൈസ് തീരുവ കുറയ്ക്കണം. ഇപ്പോഴും എക്സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണ്. അതിനാല്‍ നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെ‌ലോട്ട് വ്യക്തമാക്കി. കേരളത്തിൽ വാറ്റ് കുറയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനിടെയാണ് അശോക് ഗെ‌ലോട്ടിന്റെ പ്രതികരണം. കേന്ദ്ര തീരുമാനം തിരിച്ചടി ഭയന്നു മാത്രമാണെന്നും ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. 

കേന്ദ്രതീരുമാനം വന്നയുടന്‍ തന്നെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും വാറ്റില്‍ കുറവ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും ഹരിയാനയിലും പെട്രോളിന് 7ഉം ഡീസലിന് 2ഉം രൂപ വാറ്റില്‍ നിന്നും കുറച്ചു. അസം, ഗുജറാത്ത്, ത്രിപുര, കർണാടക, ഗോവ, മണിപ്പൂർ‍ സംസ്ഥാനങ്ങള്‍  7 രൂപ വീതമാണു കുറച്ചത്. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. ഹിമാചൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിക്കു കാരണം ഇന്ധന വില വർധനയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ വാറ്റ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

ADVERTISEMENT

ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെയാണ് കേന്ദ്രം ഇന്ധനവിലക്കുറവ് പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, മണിപൂർ, ഉത്തരാഖണ്ഡ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്.

English Summary: Ashok Gehlot Seeks Further Cuts In Excise Duty Of Petrol, Diesel 'to Reduce Inflation'