'കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യയുമായി നേരിൽക്കണ്ട് സംസാരിക്കാനിടയായതാണ് അവർക്കുവേണ്ടി പോരാടാൻ എന്നെ പ്രേരിപ്പിച്ചതും അൽപമെങ്കിലും നീതി നേടാനായതും. അഭിഭാഷകനായിരുന്ന കാലത്ത് ഇത്തരം 20 കേസുകളാണ് കൈകാര്യം ചെയ്തതെങ്കിൽ ജഡ്ജ് ആയിരുന്ന കാലത്ത് അതിന്റെ രണ്ടിരട്ടി കേസുകളാണ് എന്റെ മുന്നിലെത്തിയത്'...Jai Bhim, Juctice K Chandru

'കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യയുമായി നേരിൽക്കണ്ട് സംസാരിക്കാനിടയായതാണ് അവർക്കുവേണ്ടി പോരാടാൻ എന്നെ പ്രേരിപ്പിച്ചതും അൽപമെങ്കിലും നീതി നേടാനായതും. അഭിഭാഷകനായിരുന്ന കാലത്ത് ഇത്തരം 20 കേസുകളാണ് കൈകാര്യം ചെയ്തതെങ്കിൽ ജഡ്ജ് ആയിരുന്ന കാലത്ത് അതിന്റെ രണ്ടിരട്ടി കേസുകളാണ് എന്റെ മുന്നിലെത്തിയത്'...Jai Bhim, Juctice K Chandru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യയുമായി നേരിൽക്കണ്ട് സംസാരിക്കാനിടയായതാണ് അവർക്കുവേണ്ടി പോരാടാൻ എന്നെ പ്രേരിപ്പിച്ചതും അൽപമെങ്കിലും നീതി നേടാനായതും. അഭിഭാഷകനായിരുന്ന കാലത്ത് ഇത്തരം 20 കേസുകളാണ് കൈകാര്യം ചെയ്തതെങ്കിൽ ജഡ്ജ് ആയിരുന്ന കാലത്ത് അതിന്റെ രണ്ടിരട്ടി കേസുകളാണ് എന്റെ മുന്നിലെത്തിയത്'...Jai Bhim, Juctice K Chandru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിശ്വാസം ഉറപ്പിച്ചുകൊണ്ടാണ് ‘ജയ് ഭീം’ എന്ന ചലച്ചിത്രം വൻവിജയം സ്വന്തമാക്കി മുന്നേറുന്നത്. അതിന് ആസ്പദമായതാകട്ടെ ജസ്റ്റിസ് കെ.ചന്ദ്രു എന്ന നീതിപാലകന്റെ ജീവിതവും. തമിഴ്നാട്ടിലെ ദുരൂഹമായ ജാതിവ്യവസ്ഥയും പാവങ്ങൾ നേരിടുന്ന നീതിനിഷേധവും പച്ചയായി ചിത്രീകരിക്കുകയാണ് ‘ജയ് ഭീം’ ചെയ്തത്. അതിന് ആസ്പദമായ യഥാർഥ കഥയിലെ നായകൻ റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിന് വെളിപ്പെടുത്താനുള്ളതും ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ്. 

2013ൽ വിരമിച്ചതിനു ശേഷം അഭിഭാഷകവൃത്തിയിൽനിന്ന് വിട പറഞ്ഞ ചന്ദ്രു ഇന്ന് സാമൂഹികസേവനരംഗത്ത് സജീവമാണ്. കോളജുകളിൽ ക്ലാസെടുത്തും പാഠപുസ്തകങ്ങൾ എഴുതിയും നിയമരംഗത്ത് തന്റെ അനുഭവങ്ങൾ പുതിയ തലമുറയ്ക്കും അദ്ദേഹം പകരുന്നു. മുൻപെങ്ങുമില്ലാത്ത മാറ്റങ്ങളാണ് സിനിമ കൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ‘സിനിമ കണ്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ടെത്തി ആദിവാസികളുടെ സഹായവിതരണത്തിനു നേതൃത്വം നൽകുന്നു. പൊലീസ് അതിക്രമത്തിനിരയായ സ്ത്രീക്ക് പൊലീസുകാർ തന്നെ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നു. 

ADVERTISEMENT

അഭിഭാഷകർ പറയുന്നത്, അവരുടെ തൊഴിലിന്റെ അന്തസ്സ് തിരിച്ചുപിടിക്കാൻ സഹായിച്ചു എന്നതാണ്. പുതുതലമുറയിലെ വിദ്യാർഥികൾ ഡോക്ടറും എൻജിനീയറും ആകുന്നതിനു പകരം അഭിഭാഷകരാകണമെന്നു താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അഞ്ച് മുൻ ഡിജിപിമാർ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതും സിനിമയിൽ ചിത്രീകരിച്ചത് യാഥാർഥ്യമാണെന്നായിരുന്നു. കേരളത്തിൽനിന്ന് രണ്ട് മന്ത്രിമാരും എന്നെ വിളിച്ചിരുന്നു’– ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. മനോരമ ഓൺലൈനിനോട് അദ്ദേഹം മനസ്സു തുറന്നപ്പോൾ...

ആദിവാസി വിഭാഗങ്ങൾക്കു നേരെയുണ്ടായ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ താങ്കൾ നടത്തിയ പോരാട്ടത്തിനു ശേഷം, തമിഴ്‌നാട്ടിൽ ഈ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി സർക്കാരിന്റെയോ ജുഡീഷ്യറിയുടെയോ കൂടുതൽ ഇടപെടലുണ്ടായോ?

എട്ടു ലക്ഷത്തോളം വരും തമിഴ്നാട്ടിലെ ആദിവാസി വിഭാഗക്കാർ; മൊത്തം ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രം. 2021-22 വർഷത്തിൽ 1306 കോടി രൂപയാണ് ഇവരുടെ ക്ഷേമത്തിനായി സർക്കാർ നീക്കി വച്ചത്. എന്നാൽ ഈ പണമെല്ലാം ഇവരിലേക്ക് എത്തിച്ചേരുന്നുണ്ടോ എന്നു വ്യക്തമല്ല. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. താമസം, തൊഴിൽ, ജാതി സർട്ടിഫിക്കറ്റ്, സൗജന്യ റേഷൻ, വോട്ടവകാശം, പൊലീസ് അതിക്രമങ്ങൾ എന്നിവ അതിൽ ചിലതാണ്. 

ജസ്റ്റിസ് ചന്ദ്രു (വലത്).

അവരെ സംരക്ഷിക്കാനോ, അവരുടെ ഭാവി മെച്ചപ്പെടുത്താനോ ഇനിയും കൃത്യമായൊരു നയം രൂപപ്പെട്ടിട്ടില്ല. അതുപോലെ ജുഡീഷ്യറിയും ആദിവാസികളുടെ പ്രശ്നങ്ങൾക്കു മുന്നിൽ നിർവികാരമായാണ് നിലകൊള്ളുന്നതെന്നു പറയേണ്ടിവരും. ഉയർന്ന ജാതിയിലുള്ളവർ വ്യാജ ജാതി സർട്ടിഫിക്കറ്റ് തരപ്പെടുത്തി അനർഹമായ തൊഴിൽ സമ്പാദിക്കുന്ന എത്രയോ സംഭവങ്ങൾ ആവർത്തിക്കുന്നു. എന്നിട്ടും ഇങ്ങനെ വ്യാജ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതു തടയാനോ, ഇങ്ങനെ ജോലി സമ്പാദിച്ചവരെ നീക്കം ചെയ്യാനോ കൃത്യമായ നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല.

ADVERTISEMENT

സൂര്യയുടെ ‘ജയ് ഭീം’ സിനിമയ്ക്ക് ആസ്പദമായ യഥാർഥ സംഭവം തമിഴ്നാട്ടിൽ നടന്നത് വർഷങ്ങൾക്കു മുൻപാണ്. സിനിമയിൽ പരാമർശിക്കുന്ന പിന്നാക്കവിഭാഗങ്ങളുടെ ഇന്നത്തെ സാമൂഹിക ജീവിതാന്തരീക്ഷം എന്താണ്? മനുഷ്യാവകാശലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ?

ആദിവാസികൾക്കെതിരായ ഭരണകൂട ഭീകരത അവസാനിക്കുന്നേയില്ല. അത് അനന്തമായി തുടരുകയാണ്. സിനിമയിൽ ചിത്രീകരിച്ച സംഭവങ്ങൾ നടന്നത് 1990കളിലാണ്. 30 വർഷങ്ങൾക്കിപ്പുറം ഇത്തരം അനുഭവങ്ങൾ തമിഴ്നാട്ടിൽ പലമടങ്ങ് കൂടിയിട്ടേയുള്ളൂ. ഇഷ്ടികക്കളങ്ങളിലും മറ്റും ആദിവാസികളെ അടിമവേലയ്ക്ക് ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നു. വനത്തിൽ താമസിക്കുന്ന ആദിവാസികൾ വനംവകുപ്പിന്റെ കാരുണ്യത്തിലാണ് കഴിയുന്നത്. പുതിയ വനനിയമം ഇവരെ കുടിയൊഴിപ്പിക്കാൻ വഴിയൊരുക്കും. ചെറിയ രീതിയിൽ കൃഷി ചെയ്തു ജീവിക്കാൻ പോലും അവരെ അനുവദിക്കാത്തതുമാണ് ഈ നിയമത്തിലെ വ്യവസ്ഥ.

ജയ് ഭീമിന് ആസ്പദമായ സംഭവം നടക്കുമ്പോൾ താങ്കൾ അഭിഭാഷകനായിരുന്നു. ജഡ്ജ് ആയിരുന്ന അവസരത്തിൽ താങ്കൾക്കു മുന്നിൽ ഇത്തരം കേസുകൾ വന്നിരുന്നോ?

അഭിഭാഷകനായിരുന്ന കാലത്ത് ഇത്തരം 20 കേസുകളാണ് കൈകാര്യം ചെയ്തതെങ്കിൽ ജഡ്ജ് ആയിരുന്ന കാലത്ത് അതിന്റെ രണ്ടിരട്ടി കേസുകളാണ് എന്റെ മുന്നിലെത്തിയത്. കാക്കിയണിഞ്ഞ സേനയിൽനിന്ന് ആദിവാസികൾക്ക് ഏൽക്കേണ്ടി വരുന്ന മർദനങ്ങൾക്കും മരണങ്ങൾക്കും അറുതി വരുന്നേയില്ല. സിനിമയ്ക്ക് ആസ്പദമായ സംഭവത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയ്ക്ക് എന്തെങ്കിലും നീതി കിട്ടുന്നതുപോലും 9 മാസം നേരിട്ട, നിയമ പോരാട്ടങ്ങൾക്കും പറഞ്ഞറിയിക്കാനാവാത്ത പീഡനങ്ങൾക്കും ഒടുവിലാണ്.

സൂര്യ, ജസ്റ്റിസ് കെ.ചന്ദ്രു. ചിത്രം: ട്വിറ്റർ
ADVERTISEMENT

ജഡ്ജിയായിരുന്ന അവസരത്തിൽ ഇത്തരം കേസുകളിൽ 3-4 ആഴ്ചയ്ക്കകം ഇരകൾക്ക് നീതി ലഭ്യമാക്കാൻ ശ്രദ്ധിച്ചിരുന്നു. പല കേസുകളിലും സിനിമയിൽ ചിത്രീകരിച്ച കേസിൽ ലഭ്യമായതിനേക്കാൾ ഉയർന്ന ആശ്വാസം നൽകാനുമായിട്ടുണ്ട്. ജുഡീഷ്യറിയുടെ ബോധപൂർവമായ ഇടപെടലുകൾ ഉണ്ടെങ്കിൽ താമസം കൂടാതെ നീതി ലഭ്യമാക്കാനാകുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. അതേസമയം നിയമത്തിനോ കോടതികൾക്കോ ഇത്തരം ദുരന്തങ്ങളും ദുരിതാനുഭവങ്ങളും അവസാനിപ്പിക്കാൻ സാധിക്കില്ല. അതു നിർവഹിക്കേണ്ടത് ഭരണകൂടവും മറ്റു ഭരണകൂട സംവിധാനങ്ങളുമാണ്.

ജാതീയമായി തമിഴ്നാട്ടിൽ നിലനിൽക്കുന്ന പല അനാചാരങ്ങളും അവസാനിപ്പിക്കാൻ ജുഡീഷ്യറി ശക്തമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ജുഡീഷ്യറിയിൽനിന്ന് ജനം ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ജുഡീഷ്യറിക്ക് അതിന്റേതായ പരിമിതികളുണ്ട്. എക്സിക്യുട്ടീവും ലെജിസ്ലേച്ചറും അവയുടെ പരിധി കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട പ്രാഥമിക ചുമതല നിർവഹിക്കേണ്ട സാഹചര്യത്തിൽ പ്രത്യേകിച്ചും. പട്ടിക വിഭാഗങ്ങളിൽപെട്ടവരുടെ ദൈനംദിന ജീവിതത്തിൽ ജാതി വിവേചനത്തിന്റെ നിരവധി ദുരനുഭവങ്ങളുണ്ട്. ജുഡീഷ്യറിക്ക് പലപ്പോഴും ഇടപെടാനാകുന്നത് ക്ഷേത്രാരാധന, പൊതുശ്മശാനം, തൊഴിൽ, ഭൂമി ഉടമസ്ഥാവകാശം തുടങ്ങിയ വ്യക്തിപരമായ കേസുകളിൽ മാത്രമാണ്. അനാചാരങ്ങൾ നീക്കാൻ പാകത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടു വരാൻ ഭരണകൂടങ്ങൾക്കേ സാധിക്കൂ.

സൂര്യയും ജ്യോതികയും ചേർന്ന് ഇരുളർ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള പഠന സഹായമായി മുഖ്യമന്ത്രിക്ക് ഒരു കോടി കൈമാറുന്നു. ചിത്രം: ട്വിറ്റർ

സിനിമയിലെ ചന്ദ്രുവിന് ഭൂരിപക്ഷം പൊലീസിനെക്കുറിച്ചും മോശമായ അഭിപ്രായമാണ്. സിനിമയിൽ ചിത്രീകരിക്കപ്പെട്ട പൊലീസാകട്ടെ ക്രൂരതയുടെ പര്യായവും. തമിഴ്നാട്ടിലെ പൊലീസിന്റെ യഥാർഥ അവസ്ഥയെ താങ്കൾ എങ്ങിനെ കാണുന്നു?

തമിഴ്നാട്ടിലെയോ പുറത്തോ ഉള്ള പൊലീസിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടല്ല അത്. തുടരെത്തുടരെ അന്വേഷണകമ്മിഷനുകൾ ചൂണ്ടിക്കാട്ടിയതെല്ലാം പൊലീസ് സേനയുടെ നവീകരണമാണ്. മുൻമുഖ്യമന്ത്രി എം.കരുണാനിധി പോലും ഒരിക്കൽ ചൂണ്ടിക്കാട്ടിയത് തമിഴ്നാട് പൊലീസ് സേനയ്ക്ക് വലിയ തോതിലുള്ള തകർച്ച സംഭവിച്ചിരിക്കുന്നു എന്നാണ്.

സിനിമയിലെ അവസാന രംഗം കൊല്ലപ്പെട്ട നായകന്റെ മകളുടെ ശക്തിയാർജിക്കലാണ്. ചന്ദ്രുവിനൊപ്പം ഇരുന്ന് പത്രം വായിക്കുന്ന ആ രംഗം ഏറെ പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ മക്കളുമായി താങ്കൾക്ക് അത്തരമൊരു അടുത്ത ബന്ധമുണ്ടോ? കേസ് വിജയിച്ചശേഷം എന്നെങ്കിലും താങ്കൾ ആ കുട്ടികളെ കണ്ടുമുട്ടിയിരുന്നോ?

വ്യക്തിപരമായ പരിഗണനകളോ അനുകമ്പയോ എന്തെങ്കിലും കാതലായ മാറ്റം കൊണ്ടുവരുന്നില്ല. വ്യക്തിപരമായി കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കോടതിക്ക് അകത്തും പുറത്തും കുട്ടികളെ സന്തോഷമുള്ളവരായി കാണാൻ ഞാൻ ശ്രമിക്കാറുമുണ്ട്. പാവപ്പെട്ട കുട്ടികൾക്കായി നടത്തുന്ന സ്കൂളിന്റെ പ്രസിഡന്റായും ഞാൻ 4 വർഷം പ്രവർത്തിച്ചു. അവരുടെ സ്കൂൾ ജീവിതത്തിൽ കാര്യമായ പുരോഗതി കൈവരിക്കാനും സാധിച്ചുവെന്നാണ് വിശ്വാസം. സിനിമയിൽ സൂര്യയും കുട്ടിയും തമ്മിലുള്ള ചില രംഗങ്ങൾ യഥാർഥ ജീവിതത്തിൽ സംഭവിച്ചവ തന്നെയാണ്.

'ജയ് ഭീം' സിനിമയിലെ അവസാന രംഗം. ചിത്രം: ട്വിറ്റർ

ജാതീയമായ അതിക്രമങ്ങൾക്കെതിരെ തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി എല്ലാ കാലത്തും പ്രവർത്തിച്ചതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ പാരമ്പര്യം. അവരുടെ പ്രതിബദ്ധതയിൽ ആർക്കും കുറ്റം കണ്ടെത്താനാവുകയുമില്ല. ജാതിവ്യവസ്ഥ മൂലമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പോരാടാൻ തമിഴ്നാട്ടിൽ സിപിഎമ്മിനും സിപിഐക്കും പ്രത്യേക രാഷ്ട്രീയ സംഘടനകൾതന്നെയുണ്ട്. എന്നാൽ സിനിമയ്ക്ക് ആസ്പദമായ അതിക്രമം നടന്നപ്പോൾ ഇരകളെ സംരക്ഷിക്കാൻ ആരുടെ ഭാഗത്തുനിന്നും സംഘടിതശ്രമമുണ്ടായില്ല. 

കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യയുമായി നേരിൽക്കണ്ട് സംസാരിക്കാനിടയായതാണ് അവർക്കുവേണ്ടി പോരാടാൻ എന്നെ പ്രേരിപ്പിച്ചതും അൽപമെങ്കിലും നീതി നേടാനായതും. അതേസമയം കുറ്റക്കാരായ പൊലീസുകാരെ അർഹമായ രീതിയിൽ ശിക്ഷിച്ചതുവഴി ഒരു പരിധി വരെ ജുഡീഷ്യറിയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുമായി.

ജസ്റ്റിസ് കെ.ചന്ദ്രു പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പം. ചിത്രം: ട്വിറ്റർ

സിനിമയിൽ കാണിച്ചതുപോലെ ആ കേസിൽ കേരളത്തിൽനിന്നൊരു സാക്ഷി യഥാർഥത്തിൽ ഉണ്ടായിരുന്നോ? ആ കേസിനുവേണ്ടി താങ്കൾ കേരളത്തിൽ യാത്ര നടത്തിയിരുന്നോ?

കൊല്ലപ്പെട്ട രാജക്കണ്ണിന്റെ രണ്ടു മരുമക്കൾ പൊലീസിന്റെ ഭീഷണി കാരണം നാടുവിട്ടിരുന്നു. ജീവൻ അപകടത്തിലാണെന്നു ഭയന്ന അവർ കേരളത്തിൽ ഒളിച്ചുകഴിയുകയായിരുന്നു. ചില വീട്ടുവേലകൾ ചെയ്ത് കഴിഞ്ഞുപോന്ന ഇവരെ കണ്ടെത്തി സാക്ഷികളായി കോടതിയിലെത്തിക്കുന്നതിൽ പ്രയാസം നേരിട്ടു. ഇവരെ കണ്ടെത്താൻ പല തവണ ഞാൻ കേരളത്തിൽ വന്നിരുന്നു. എന്നാൽ കൂടുതൽ ആകർഷകമാക്കാൻ ഈ കാര്യങ്ങൾ സിനിമയിൽ ചിത്രീകരിച്ചത് ചില്ലറ മാറ്റങ്ങളോടെയാണ്. 

English Summary: Interview with Real 'Jai Bhim' Star, Retd. Justice K.Chandru of Tamil Nadu