പെട്രോൾ –ഡീസൽ തീവിലയിൽ പൊള്ളിക്കരിയുന്ന കാലത്ത് ഇത്ര കുറഞ്ഞ വിലയിൽ സിബിജി എവിടെ കിട്ടും? കേരളത്തിൽ കിട്ടാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) തിരുവനന്തപുരത്തും കൊച്ചിയിലും... Gail and CBG

പെട്രോൾ –ഡീസൽ തീവിലയിൽ പൊള്ളിക്കരിയുന്ന കാലത്ത് ഇത്ര കുറഞ്ഞ വിലയിൽ സിബിജി എവിടെ കിട്ടും? കേരളത്തിൽ കിട്ടാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) തിരുവനന്തപുരത്തും കൊച്ചിയിലും... Gail and CBG

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്രോൾ –ഡീസൽ തീവിലയിൽ പൊള്ളിക്കരിയുന്ന കാലത്ത് ഇത്ര കുറഞ്ഞ വിലയിൽ സിബിജി എവിടെ കിട്ടും? കേരളത്തിൽ കിട്ടാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) തിരുവനന്തപുരത്തും കൊച്ചിയിലും... Gail and CBG

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിലോഗ്രാമിനു വെറും 46 രൂപ വിലയിൽ വാഹന ഇന്ധനം കിട്ടിയാൽ! ഞെട്ടരുത്. കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) അഥവാ സമ്മർദ്ദിത ജൈവ വാതകത്തിന് അത്രയേ വിലയുള്ളൂ. തീവില കൊടുത്ത് ഇറക്കുമതി ചെയ്യുകയും വേണ്ട. നമ്മുടെ നാട്ടിൽ സുലഭമായ നഗര മാലിന്യത്തിൽ നിന്ന് ഉൽപാദിപ്പിക്കാം പരിസ്ഥിതി സൗഹൃദ വാഹന ഇന്ധനമായ സിബിജി.

ഓർക്കുക, പെട്രോൾ ലീറ്ററിന് 106.15 രൂപയാണു തിരുവനന്തപുരത്ത്. ഡീസലിന് 93.28 രൂപയും (മണിക്കൂറുകളുടെ വ്യത്യാസത്തിൽ വില കയറുമെന്നും ഓർക്കുക). എന്നാൽ, സിബിജിക്ക് അടിക്കടി വില മാറില്ല. എന്നു മാത്രമല്ല 2029 വരെ ഇതേ വില തുടരുകയും ചെയ്യും! 10 വർഷത്തേക്ക് ഒരേ വില നിശ്ചയിച്ചതു 2 വർഷം മുൻപാണ്. 5% ജിഎസ്ടി കൂടി നൽകണം. ജിഎസ്ടി നിരക്കുകൾ ഭാവിയിൽ മാറിയേക്കാം. എങ്കിൽപ്പോലും പെട്രോൾ–ഡീസൽ പോലെ നിത്യവും വില കൂടുന്ന സാഹചര്യം ഉണ്ടാകില്ലല്ലോ!

ADVERTISEMENT

എവിടെ കിട്ടും, സിബിജി?

പെട്രോൾ –ഡീസൽ തീവിലയിൽ പൊള്ളിക്കരിയുന്ന കാലത്ത് ഇത്ര കുറഞ്ഞ വിലയിൽ സിബിജി എവിടെ കിട്ടും? കേരളത്തിൽ കിട്ടാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) തിരുവനന്തപുരത്തും കൊച്ചിയിലും ‘വേസ്റ്റ് ടു എനർജി’ പ്ലാന്റുകൾ നിർമിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതു രണ്ടു മാസം മുൻപാണ്.

ജൈവമാലിന്യത്തെ ഇന്ധനമാക്കി മാറ്റുന്ന ഫ്രാന്‍സിലെ പ്ലാന്റുകളിലൊന്ന്. ചിത്രം: JEAN-FRANCOIS MONIER / AFP

കേരളത്തെ ശ്വാസം മുട്ടിക്കുന്ന നഗര മാലിന്യത്തിൽനിന്നു ചെലവു കുറഞ്ഞ ഹരിത വാഹന ഇന്ധനം; ഒപ്പം ജൈവ വളവും കിട്ടും. 35 കോടിയോളം രൂപയാണ് ഒരു പ്ലാന്റിന്റെ നിർമാണച്ചെലവ്. 30 വർഷം പ്ലാന്റ് നടത്തിപ്പും ഗെയ്‌‌ൽ നിർവഹിക്കും. രണ്ടു പ്ലാന്റുകൾക്കായി 70 കോടി രൂപ ചെലവിടാൻ ഗെയ്ൽ സന്നദ്ധമാണ്. പക്ഷേ, പ്ലാന്റിനായി ചുരുങ്ങിയത് 8–10 ഏക്കർ സ്ഥലം കൈമാറണമെന്ന ഗെയ്ൽ ആവശ്യത്തോടാണു സർക്കാരിനും ബന്ധപ്പെട്ട കോർപറേഷനുകൾക്കും എതിർപ്പ്.

പ്ലാന്റിനായി സ്ഥലം ‘സൗജന്യമായി’ കൈമാറാൻ കഴിയില്ലെന്നാണു കൊച്ചി മേയറുടെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറി (നഗരകാര്യം), കൊച്ചി മേയർ തുടങ്ങിയവരെ സന്ദർശിച്ചാണു ഗെയ്ൽ ഉദ്യോഗസ്ഥർ പദ്ധതി അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ സർക്കാർ തലത്തിൽ കാര്യമായ പ്രതികരണം ഉണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് സജീവമായി ഇടപെട്ടു. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു കൂടുതൽ അന്വേഷണം നടക്കുകയാണിപ്പോ‍ൾ.

ADVERTISEMENT

‘ഹരിത’ ബദലുകൾ തേടി കേന്ദ്രം

സിബിജി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾ രാജ്യത്തൊട്ടാകെ സ്ഥാപിക്കാനാണു കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ നീക്കം. ചെലവു കുറഞ്ഞ സുസ്ഥിര ഗതാഗത ഇന്ധനങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി പ്രകാരമാണു മന്ത്രാലയം സിബിജി പ്ലാന്റുകൾ എന്ന ആശയം കൊണ്ടുവന്നത്. 2024നകം രാജ്യത്തൊട്ടാകെ 5000 സിബിജി പ്ലാന്റുകളാണു ലക്ഷ്യം. അതുവഴി 1.5 കോടി ടൺ സിബിജിയും 5 കോടി ടൺ ജൈവ വളവും ഉൽപാദിപ്പിക്കാനാകും. 75,000 തൊഴിൽ അവസരങ്ങളും ലഭ്യമാക്കാൻ പദ്ധതി സഹായിക്കുമെന്നാണു കേന്ദ്ര സർക്കാരിന്റെ വിലയിരുത്തലെങ്കിലും പദ്ധതിക്കു പക്ഷേ, കാര്യമായ മുന്നേറ്റം സാധിച്ചിട്ടില്ല.

ഹൈദരാബാദിലെ ബയോഗ്യാസ് പ്ലാന്റുകളിലൊന്നിൽനിന്ന്. ചിത്രം: NOAH SEELAM / AFP

ഇതുവരെ 9 പ്ലാന്റുകളാണു സ്ഥാപിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും 3 വീതവും ആന്ധ്ര, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഓരോന്നു വീതവും. കൂടുതൽ പ്ലാന്റുകളുടെ നിർമാണം നടന്നുവരികയാണ്. പൊതു, സ്വകാര്യ മേഖലയിലെ സംരംഭകരുമായി സഹകരിച്ചാണു പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഗെയ്ൽ ജാർഖണ്ഡിലെ റാഞ്ചിയിലും കർണാടകയിലെ ബെംഗളുരുവിലുമാകും ആദ്യ ഘട്ടത്തിൽ പ്ലാന്റുകൾ നിർമിക്കുന്നത്. റാഞ്ചി മുനിസിപ്പൽ കോർപറേഷൻ 10 ഏക്കർ സ്ഥലം പ്ലാന്റിനായി നൽകും. വേർതിരിച്ച ഖര മാലിന്യവും ലഭ്യമാക്കും. ബെംഗളൂരു മുനിസിപ്പൽ കോർപറേഷനും 10 ഏക്കർ സ്ഥലം കൈമാറാൻ തത്വത്തിൽ ധാരണയായി.

മാലിന്യക്കൂമ്പാരത്തിൽനിന്നു രക്ഷ

ADVERTISEMENT

കേരളത്തിന്റെ വൻ നഗരങ്ങളായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാലിന്യക്കൂമ്പാരം എത്രയോ കാലങ്ങളായി മൂക്കു പൊത്തിക്കുന്ന പ്രശ്നമാണ്. പരിഹരിക്കാൻ പല വഴി നോക്കി പരാജയപ്പെട്ടതും പുതിയ കാര്യമല്ല. ഗെയ്‌ലിന്റെ ‘വേസ്റ്റ് ടു എനർജി’ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനു സംസ്ഥാനങ്ങളും കോർപറേഷനുകളും പണം ചെലവിടേണ്ട ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. പ്ലാന്റിന് ആവശ്യമായ സ്ഥലവും നഗര മാലിന്യവും മാത്രമാണു സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ലഭ്യമാക്കേണ്ടത്.

ബയോഗ്യാസ് ഉൽപാദന പ്രക്രിയയെ പരീക്ഷണ വിധേയമാക്കുന്ന ഗവേഷക. ചിത്രം ഫ്രാൻസിൽനിന്ന്. DAMIEN MEYER / AFP

പ്രതിദിനം 300 ടൺ ഖര മാലിന്യം വരെ ഓരോ പ്ലാന്റിലും സംസ്കരിക്കാൻ കഴിയും. അതിൽനിന്നു ചുരുങ്ങിയത് 5 ടൺ സിബിജിയും 19–20 ടൺ ജൈവ വളവും ഉൽപാദിപ്പിക്കാൻ കഴിയും. നഗരങ്ങളിലെയും പരിസരത്തെ തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം ഇവിടങ്ങളിൽ സംസ്കരിക്കാം. 13 തരം മാലിന്യങ്ങൾ പ്ലാന്റിൽ ഉപയോഗിക്കാൻ കഴിയും.

ഗാർഹിക മാലിന്യവും വാണിജ്യ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും ഉപയോഗിക്കാം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചിക്കൻ സെന്ററുകളിൽനിന്നുള്ള വേസ്റ്റ് ഉൾപ്പെടെ അറവുശാലകളിൽനിന്നുള്ള അവശിഷ്ടങ്ങളും കച്ചിയും കരിയിലയും ചാണകവും വരെ പ്ലാന്റിൽ സംസ്കരിച്ചു വളവും ജൈവ വാതകവുമാക്കി മാറ്റാം.

കാശു മുടക്കാതെ കാശു കിട്ടും

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരേ സമയം കുറഞ്ഞ ചെലവിൽ ഇന്ധനവും ജൈവ വളവും ലഭിക്കുന്ന പദ്ധതി ഗുണകരമാകുമെന്നാണു വിലയിരുത്തൽ. സിബിജിയ്ക്കൊപ്പം പ്ലാന്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന ജൈവ വളത്തിനും മികച്ച വിപണി ലഭിക്കുമെന്ന നേട്ടവുമുണ്ട്. ഖര രൂപത്തിലും ദ്രാവക രൂപത്തിലുമുള്ള വളമാണു ലഭിക്കുക. സിഎൻജി പോലെ ഉപയോഗിക്കാവുന്ന വാഹന ഇന്ധനമാണ് സിബിജി. തീർത്തും പരിസ്ഥിതി സൗഹൃദ ഇന്ധനമാണു താനും.

ചിത്രം: REUTERS/Rupak De Chowdhuri/File Photo

ബങ്കുകളിലൂടെ വിൽക്കാം. പ്ലാന്റിനായി സ്ഥലം കൈമാറുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു നഷ്ടം വരില്ല. കാരണം, വരുമാനത്തിന്റെ 10% വിഹിതം കൂടി ഗെയ്ൽ അവർക്കു നൽകും! സിബിജിയും ജൈവ വളവും വിൽക്കുന്ന ഇനത്തിലാണു വരുമാന വിഹിതം. കാൽക്കാശു മുടക്കാതെ കാശുണ്ടാക്കാനുള്ള അവസരമാണു തദ്ദേശ സ്ഥാപനങ്ങൾക്ക്. ആകെ ചെയ്യേണ്ടതു സ്ഥലവും മാലിന്യവും ലഭ്യമാക്കുക. കൈ കെട്ടിയിരിക്കുക, പ്ലാന്റിൽനിന്നു വരുമാനം താനേ വന്നോളും.

ഒരു തുള്ളി ആശ്വാസം

പെട്രോൾ–ഡീസൽ തീവിലയിൽനിന്നു രക്ഷപ്പെടാൻ ചെലവു കുറഞ്ഞ ബദൽ ഇന്ധനങ്ങൾക്കു വേണ്ടിയുള്ള പരക്കം പാച്ചിലിലാണു ജനം. സിഎൻജിയും വൈദ്യുതിയുമൊക്കെ പല വഴികൾ. അതുപോലൊരു ബദലായി മാറാൻ സിബിജിക്കും സാധ്യതയേറെ. നമ്മുടെ ഭീമമായ ഇന്ധന ആവശ്യത്തിന്റെ ചെറിയ അംശമെങ്കിലും നിറവേറ്റാൻ സിബിജിക്കു കഴിഞ്ഞാൽപ്പോലും നേട്ടമാകും. പരിസ്ഥിതി സൗഹൃദമായ വാഹന ഇന്ധനം ചുരുങ്ങിയ തോതിലെങ്കിലും കിട്ടിയാൽ!

വലിയ സാധ്യതയാണു കേരളത്തിനു മുന്നിൽ. പണം മുടക്കാതെ കിട്ടുന്ന പദ്ധതി സ്ഥലത്തിന്റെ പേരിൽ കൈവിട്ടു കളയില്ല സർക്കാരെന്നു കരുതാം. നിലവിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ പ്രവർത്തിക്കുന്ന വിളപ്പിൽശാലയിലും (തിരുവനന്തപുരം) ബ്രഹ്മപുരത്തും (കൊച്ചി) സ്ഥല ലഭ്യത ഉള്ളപ്പോൾ പുതിയൊരു സ്ഥലം കണ്ടെത്തേണ്ട ആവശ്യം പോലുമില്ല. ഏതെങ്കിലും സ്വകാര്യ കമ്പനിക്കു സ്ഥലം സൗജന്യമായി നൽകുന്നതു പോലെയല്ല, പൊതുമേഖലാ സ്ഥാപനമായ ഗെയ്‌ലിനു കൈമാറുന്നതെന്ന വസ്തുതയും സർക്കാർ പരിഗണിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.

English Summary: What is Compressed Biogas (CBG) and Why it is Cheaper than Petrol-Diesel?