തിരുവനന്തപുരം∙ സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ തവണ ഇരുന്നൂറിൽ താഴെ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത്തെ സമ്മേളനത്തിൽ തിരഞ്ഞെടുത്തത് 1991 പേരെ. ഏറ്റവും കൂടുതൽ പേർ കോഴിക്കോടാണ്–356 | CPM | cpm branch secretary | cpm branch Secretaries | cpm branch meeting | cpm kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ തവണ ഇരുന്നൂറിൽ താഴെ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത്തെ സമ്മേളനത്തിൽ തിരഞ്ഞെടുത്തത് 1991 പേരെ. ഏറ്റവും കൂടുതൽ പേർ കോഴിക്കോടാണ്–356 പേർ. കുറവ് വയനാടും–45പേർ.

വിദ്യാർഥികളും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ബ്രാഞ്ച് സെക്രട്ടറിമാരുടെ കൂട്ടത്തിലുണ്ട്. 35,179 ബ്രാഞ്ചുകളാണ് സിപിഎമ്മിനുള്ളത്. 2273 ലോക്കൽ കമ്മിറ്റികളും 209 ഏരിയ കമ്മറ്റികളുമുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15നാണ് ആരംഭിച്ചത്. എറണാകുളത്താണു സംസ്ഥാന സമ്മേളനം. തീയതി നിശ്ചയിച്ചിട്ടില്ല. 2022 ഏപ്രിൽ ആദ്യപാതിയിൽ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും. വനിതകളെ നേതൃനിരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണു കൂടുതൽ ബ്രാഞ്ചുകളുടെ ചുമതല നൽകിയതെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി.

ADVERTISEMENT

∙ ജില്ലയും വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും:

കാസർകോട് (123), കണ്ണൂർ (165), വയനാട് (45), കോഴിക്കോട് (356), മലപ്പുറം (72), പാലക്കാട് (141), തൃശൂർ (138), എറണാകുളം (109), ഇടുക്കി (101), കോട്ടയം (62), ആലപ്പുഴ (211), പത്തനംതിട്ട (122), കൊല്ലം (197), തിരുവനന്തപുരം (149).

ADVERTISEMENT

പാർട്ടി ബ്രാഞ്ചാണ് പാർട്ടിയുടെ പ്രാഥമിക ഘടകം. പാർട്ടി ഭരണഘടന അനുസരിച്ച് ബ്രാഞ്ചിൽ 15 അംഗങ്ങളിൽ കൂടുതൽ പേർ പാടില്ല. ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും സംസ്ഥാന കമ്മിറ്റിയാണു നിശ്ചയിക്കുന്നത്. പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങൾക്കനുസരിച്ചു ജനങ്ങളെ അണിനിരത്തുകയാണു ബ്രാഞ്ചിന്റെ പ്രധാന ഉത്തരവാദിത്തം. ബ്രാഞ്ച് സെക്രട്ടറിയെ തിരഞ്ഞെടുത്താൽ അതിനു മേൽകമ്മറ്റിയുടെ അംഗീകാരം വാങ്ങണം.

English Summary: More women helm of CPM branch Secretaries