നിയമസഭയുടെ പ്രാഥമികമായ ഉത്തരവാദിത്തം ജനപക്ഷത്തു നിന്നുള്ള നിയമനിർമാണങ്ങളാണ്. നിയമ നിർമാണത്തിനായി മാത്രം കേരള നിയമസഭ ചേരുന്ന അപൂർവതയ്ക്കാണ് ഈ വ്യാഴാഴ്ച അവസാനിച്ച സഭാ സമ്മേളനം വേദിയായത്. അതിനു മുൻകൈ എടുത്തതും വിജയകരമായി പൂ‍ർത്തിയാക്കിയതും ആദ്യമായി നിയമസഭാംഗമായപ്പോൾ സ്പീക്കറായ എം. ബി.

നിയമസഭയുടെ പ്രാഥമികമായ ഉത്തരവാദിത്തം ജനപക്ഷത്തു നിന്നുള്ള നിയമനിർമാണങ്ങളാണ്. നിയമ നിർമാണത്തിനായി മാത്രം കേരള നിയമസഭ ചേരുന്ന അപൂർവതയ്ക്കാണ് ഈ വ്യാഴാഴ്ച അവസാനിച്ച സഭാ സമ്മേളനം വേദിയായത്. അതിനു മുൻകൈ എടുത്തതും വിജയകരമായി പൂ‍ർത്തിയാക്കിയതും ആദ്യമായി നിയമസഭാംഗമായപ്പോൾ സ്പീക്കറായ എം. ബി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭയുടെ പ്രാഥമികമായ ഉത്തരവാദിത്തം ജനപക്ഷത്തു നിന്നുള്ള നിയമനിർമാണങ്ങളാണ്. നിയമ നിർമാണത്തിനായി മാത്രം കേരള നിയമസഭ ചേരുന്ന അപൂർവതയ്ക്കാണ് ഈ വ്യാഴാഴ്ച അവസാനിച്ച സഭാ സമ്മേളനം വേദിയായത്. അതിനു മുൻകൈ എടുത്തതും വിജയകരമായി പൂ‍ർത്തിയാക്കിയതും ആദ്യമായി നിയമസഭാംഗമായപ്പോൾ സ്പീക്കറായ എം. ബി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭയുടെ പ്രാഥമികമായ ഉത്തരവാദിത്തം ജനപക്ഷത്തു നിന്നുള്ള നിയമനിർമാണങ്ങളാണ്. നിയമ നിർമാണത്തിനായി മാത്രം കേരള നിയമസഭ ചേരുന്ന അപൂർവതയ്ക്കാണ് ഈ വ്യാഴാഴ്ച അവസാനിച്ച സഭാ സമ്മേളനം വേദിയായത്. അതിനു മുൻകൈ എടുത്തതും വിജയകരമായി പൂ‍ർത്തിയാക്കിയതും ആദ്യമായി നിയമസഭാംഗമായപ്പോൾ സ്പീക്കറായ എം. ബി. രാജേഷും. 

 

എം.ബി.രാജേഷ്. ചിത്രം: മനോരമ
ADVERTISEMENT

പത്തു വർഷത്തെ ലോക്സഭാ പ്രവർത്തന പരിചയവുമായി കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന എം. ബി. രാജേഷ് ചുരുങ്ങിയ കാലയളവിൽ ഭരണ–പ്രതിപക്ഷങ്ങളുടെ സ്നേഹബഹുമാനങ്ങൾ പിടിച്ചു പറ്റുന്ന ശൈലിക്ക് ഉടമയായി. സിപിഎമ്മിന്റെ യുവ നിരയിലെ ശ്രദ്ധേയരായ നേതാക്കളിൽ ഒരാൾ കൂടിയായ എം. ബി. രാജേഷ് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. 

 

നിയമനിർമാണം മുഖ്യ അജൻഡയായ 21 ദിവസത്തെ സഭാ സമ്മേളനത്തതിനാണു വ്യാഴാഴ്ച സമാപനമായത്. സാർഥകമായ സമ്മേളനമെന്നു സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രി ഈ സഭാ സമ്മേളനത്തിന്റെ പേരിൽ താങ്കളെ അഭിനന്ദിച്ചത് ഉയർത്തിയ വികാര വിചാരങ്ങൾ എന്തായിരുന്നു? 

 

ADVERTISEMENT

അത് എനിക്കു വ്യക്തിപരമായ മാത്രമുളള അഭിനന്ദനമല്ല. നിയമസഭാ സെക്രട്ടേറിയറ്റ് ആകെ നടത്തിയ പ്രവർത്തനത്തെ മുഖ്യമന്ത്രി വിലമതിച്ചു എന്നതാണ് കാണേണ്ടത്. സഭയ്ക്ക് ആകെ അവകാശപ്പെട്ട നേട്ടമാണ്. സ്പീക്കറുടെ ഓഫിസ് ഒരു പങ്ക് വഹിച്ചിട്ടുണ്ട്. സഭയിലെ ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ ജോലി ചെയ്തു. 

എം.ബി.രാജേഷ്. ചിത്രം: മനോരമ

 

സഭയുടെ പ്രാധാന്യവും മേന്മയും വ്യക്തമാക്കുന്നതായിരുന്നു ഈ സഭാ സമ്മേളനം. ഭരണ–പ്രതിപക്ഷഭേദമന്യേ എല്ലാവർക്കും ഇതിന്റെ വിജയത്തിൽ പങ്കുണ്ട്. പതിനെട്ടായിരത്തോളം ഭേദഗതികളാണ് ബില്ലുകൾക്കു ലഭിച്ചത്. സഭാംഗങ്ങൾ വലിയ ഗൃഹപാഠം ചെയ്യുന്നുവെന്ന് അതു വ്യക്തമാക്കുന്നു. അവരുടെ ഈ കഠിനാധ്വാനമൊന്നും മാധ്യമങ്ങളിൽ പ്രതിഫലിക്കാറില്ല എന്ന പരാതി എനിക്കുണ്ട്. നിയമത്തെ കൂടുതൽ ജനപക്ഷത്താക്കുക എന്ന ഉത്തരവാദിത്തം ഓരോരുത്തരും ആത്മാർഥതയോടെ നിർവഹിച്ചു. 

 

ADVERTISEMENT

പക്ഷേ മതിയായ സമയം ഈ നിയമനിർമാണങ്ങൾക്കു മാറ്റിവയ്ക്കാൻ കഴിഞ്ഞില്ല എന്ന പ്രതിപക്ഷ വിമർശനം താങ്കൾ കേട്ടിരിക്കുമല്ലോ? 

 

എം.ബി.രാജേഷ്. ഫയൽ ചിത്രം: മനോരമ

പ്രതിപക്ഷത്ത് ആര് ഇരിക്കുമ്പോഴും ഈ പ്രശ്നം ഉണ്ടാകും. കൂടുതൽ സമയം വേണം എന്ന അവരുടെ ആവശ്യം സ്വാഭാവികമാണ്. ഞാൻ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ആ സഹകരണം ഉണ്ടായിരുന്നില്ലെങ്കിൽ ഈ നിയമസഭാ സമ്മേളനം സാധ്യമാകില്ലായിരുന്നു. വിയോജിപ്പുകൾക്കിടയിലും ഭരണ–പ്രതിപക്ഷ സഹകരണത്തോടെ ജനാധിപത്യം പുലരുന്നതിന് ഇതൊരു മികച്ച മാതൃകയാണ്. 

 

കേരള നിയമസഭയിൽ ബില്ലിന്റെ ചർച്ചയ്ക്കു സമയപരിധി നിശ്ചയിക്കാൻ കഴിയില്ല. മണിക്കൂറുകൾ വേണമെങ്കിലും പ്രസംഗിക്കാം. 45 ഓർഡിനൻസുകൾ നിയമമാക്കാൻ ഉണ്ടായി. പ്രളയക്കെടുതി മൂലം മൂന്നു ദിവസം സഭയ്ക്കു നഷ്ടപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്ത് ബില്ലിന് സമയപരിധി നിർബന്ധമാക്കണമെന്ന അഭ്യർഥന വച്ചു. അതു പ്രതിപക്ഷം സ്വീകരിച്ചു. ചർച്ച ബില്ലിൽ കേന്ദ്രീകരിക്കുന്ന ഗുണപരമായ മാറ്റം അതുവഴി ഉണ്ടായി. ഒരു ദിവസം രാത്രി പത്തുമണിക്കാണ് സഭ തീർന്നത്. അപ്പോഴെല്ലാം പ്രതിപക്ഷം സഹകരിച്ചു. സ്പീക്കറുടെ ജോലി അങ്ങനെ താരതമ്യേന എളുപ്പമായി. 

 

എം.ബി.രാജേഷ് നിയമസഭാ സ്‌പീക്കറായി ചുമതലയേറ്റപ്പോൾ. ചിത്രം: മനോരമ

കോവിഡ് കാലത്ത് സഭ ഓൺലൈനിലേക്ക് മാറ്റണമെന്ന ആവശ്യം മുൻപൊരിക്കൽ ഉയർന്നതാണ്. ആ സ്ഥിതിയിൽനിന്നു മാറി നിയമനിർമാണത്തിനായി മാത്രം ഈ ഘട്ടത്തിൽ സഭ വിളിച്ചു ചേർക്കാനുള്ള തീരുമാനം നടപ്പായത് എങ്ങനെയാണ്? 

 

ഓർഡിനൻസുകൾ ധാരാളം വർധിക്കുന്നതിന് എതിരെ പ്രതിപക്ഷത്തുനിന്നു തന്നെ ക്രമപ്രശ്നം രണ്ടാം സഭയിൽ വരികയും അവ നിയമമാക്കാൻ മാത്രം സഭ ചേരുന്നത് പരിഗണിക്കണമെന്ന റൂളിങ് ഞാൻ നൽകുകയും ചെയ്തിരുന്നു. സർക്കാർ അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. മുഖ്യമന്ത്രി വ്യക്തിപരമായ താൽപര്യമെടുത്തു. പ്രതിപക്ഷവും അതിനോട് യോജിച്ചു. സാധാരണ ഇത്രയും ബില്ലുകൾ നിയമമാക്കുമ്പോഴെല്ലാം ചില പിശകുകൾ വന്നു കൂടാം. താരതമ്യേന അതു കുറവായി. നിയമമവകുപ്പ് വലിയ സംഭാവന നൽകി. സഭാ സെക്രട്ടേറിയറ്റിലുള്ള പലരും പുലർച്ചെ വീട്ടിൽ പോയി അന്നു തന്നെ തിരിച്ചു വരുന്ന സ്ഥിതിയായിരുന്നു. സഭ പിരിഞ്ഞ ദിവസം എല്ലാ മുറികളിലും പോയി നന്ദി അറിയിച്ചിരുന്നു. 

 

വി.ഡി.സതീശൻ

ലോക്സഭയിൽ പത്തു വർഷത്തെ അനുഭവ പരിചയം ഉണ്ടെങ്കിലും നിയമസഭയിൽ ആദ്യം. കന്നി ഊഴത്തിൽ തന്നെ സ്പീക്കറായപ്പോൾ ആശങ്ക തോന്നിയില്ലേ? 

 

ചെറിയ അമ്പരപ്പുണ്ടായിരുന്നു. ഇതുവരെ താഴെ അല്ലേ ഇരുന്നിട്ടുള്ളൂ. മുകളിൽ കയറി ഇരുന്നപ്പോൾ ഒരു വ്യത്യാസം ഫീൽ ചെയ്തു. പാർലമെന്റിൽ എനിക്കു പരിചിതമായ നടപടിക്രമങ്ങളല്ല, കേരളനിയമസഭയിലേത്. ഉദാഹരണത്തിന് ഇവിടെ അടിയന്തരപ്രമേയ നോട്ടിസിൽ എല്ലാ ദിവസവും ചർച്ച നടക്കും. പാർലമെന്റിൽ നോട്ടിസ് കിട്ടിയ പാടെ അനുമതി നിഷേധിക്കും. ഞങ്ങളെല്ലാം നോട്ടിസ് കൊടുത്തിരുന്നത് നമ്മുടെ പേര് ഒന്നു പറയും എന്നതു കണ്ടാണ്. 

വിഷയം ഉയർത്താൻ ശ്രമിച്ചതായി അതോടെ രേഖയായി. പാർലമെന്റിൽ പ്രതിപക്ഷനേതാവിന് മാത്രമേ ഇറങ്ങിപ്പോക്ക് പ്രസംഗം നടത്താൻ അനുവാദമുള്ളൂ. ഇവിടെ കക്ഷി നേതാക്കൾക്കും ആ ഘട്ടത്തിൽ പ്രസംഗിക്കാം. സബ്മിഷനുകൾ ഉയർത്തുമ്പോൾതന്നെ മന്ത്രിമാർ കേരളത്തിൽ മറുപടി നൽകും. ലോക്സഭയിൽ അതു പിന്നീട് അറിയിച്ചാലായി. ലോക്സഭാ നടപടിക്രമങ്ങളാണ് മനസ്സിൽ ഉണ്ടായിരുന്നത് എന്നതിനാൽ എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ആദ്യ സമ്മേളനം കഴിഞ്ഞപ്പോൾ വ്യക്തത വന്നു. ലോക്സഭയിലും നിയമസഭയിലും പ്രവർത്തിച്ച രമേശ് ചെന്നിത്തലയെ പോലുള്ളവർ ചില സഹായങ്ങൾ നൽകി. 

എം.ബി.രാജേഷ്. ചിത്രം: മനോരമ

 

കേരള നിയമസഭയെ ആദ്യമായി നിയന്ത്രിച്ചപ്പോൾ എം. ബി രാജേഷിന് ചങ്കിടിപ്പ് തോന്നിയോ? 

 

സഭാ കമ്പം എന്ന സാധനം എനിക്കു പണ്ടേയില്ല. ഇത് ആദ്യമായി കേരള നിയമസഭയിൽ വരികയാണ്. എന്നിട്ടു നേരെ പോയി അധ്യക്ഷപീഠത്തിൽ ഇരിക്കുകയാണ്. അതുകൊണ്ട് കുറച്ചു സമയത്തേക്ക് അമ്പരപ്പുണ്ടായി. ഒന്നാമത് ഇത്രയും വലിയ ഒരു കസേരയിൽ ഇരുന്നപ്പോൾ കസേര തന്നെ അപരിചിതമായി തോന്നി. ഒരു ഇരിക്കപ്പൊറുതി കിട്ടിയില്ല. എത്ര വലിയ കസേര!

 

എം.ബി.രാജേഷ്. ചിത്രം: മനോരമ

എല്ലാവരും പ്രസംഗിക്കുന്നത് എന്നെക്കുറിച്ചാണ് എന്നതും ഒരു ബുദ്ധിമുട്ടായി. പത്തു മിനിറ്റ് കൊണ്ട് അന്തരീക്ഷത്തോട് പൊരുത്തപ്പെട്ടു. ‘രാഷ്ട്രീയം സംസാരിക്കും’ എന്ന തരത്തിൽ എന്റെ ഒരു പ്രതികരണം നേരത്തേ വന്നതിനെ പ്രതിപക്ഷനേതാവ് വിമർശിച്ചപ്പോൾ അപ്പോൾ തന്നെ വിശദീകരിക്കാൻ സാധിച്ചത് അതുകൊണ്ടാണ്. തയാറാക്കിയിരുന്ന കുറിപ്പിൽ അക്കാര്യം ഉണ്ടായിരുന്നതല്ല. 

 

എം. വിജയകുമാർ സ്പീക്കറായപ്പോൾ സഭയിൽ വച്ചു തന്നെ സ്പീക്കറായി തന്നെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ കണ്ടു വ്യക്തിപരമായി മുൻകൂട്ടി പറഞ്ഞതായി കേട്ടിട്ടുണ്ട്. ജൂനിയറായ താങ്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് അങ്ങനെ എന്തെങ്കിലും പറയേണ്ടി വന്നിട്ടുണ്ടോ?

 

പറയേണ്ടി വന്നിട്ടില്ല എന്നു മാത്രമല്ല, പാർലമെന്ററി മര്യാദകൾ പാലിക്കുന്നതിൽ നമ്മളെയെല്ലാം അദ്ഭുതപ്പെടുത്തുന്ന നിഷ്ഠയാണ് മുഖ്യമന്ത്രിക്ക്. അദ്ദേഹത്തിന് അക്കാര്യത്തി‍ൽ നല്ല നിശ്ചയമുണ്ട്. സ്പീക്കറോടായാലും പ്രതിപക്ഷനേതാവിനോട് ആയാലും അതിശയിപ്പിക്കുന്ന തരത്തിലുളള സമീപനമാണ് അദ്ദേഹത്തിന്റേത്. ഒരു തരത്തിലും വലിപ്പച്ചെറുപ്പത്തിന്റെ പ്രശ്നം അദ്ദേഹത്തിനില്ല. പ്രായത്തിന്റേയോ സീനിയോറ്റിയുടേയോ അടിസ്ഥാനത്തിൽ അല്ല മുഖ്യമന്ത്രി പെരുമാറുന്നത്. അത് അദ്ദേഹം ആ കസേരയോട് കാണിക്കുന്ന മര്യാദയാണ്. ഏതെങ്കിലും ഘട്ടത്തിൽ സഭാ സമുച്ചയത്തിൽനിന്നു പോകേണ്ടി വരുമ്പോൾ അദ്ദേഹം ഒരു കുറിപ്പിലൂടെ സ്പീക്കറെ അറിയിക്കുകയും ചെയ്യാറുണ്ട്. 

എം.ബി.രാജേഷ്. ചിത്രം: മനോരമ

 

നല്ല പാർലമെന്റേറിയനാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സഭയിൽ അദ്ദേഹവുമായി പൂർണമായും സഹകരിച്ചു പോകാൻ കഴിയുന്നുണ്ടോ? 

 

പൂർണ സഹകരണമാണ് വി. ഡി. സതീശനിൽനിന്നു ലഭിക്കുന്നത്. സ്പീക്കറുടെ വലിയ പ്രശ്നം സമയം നിയന്ത്രിക്കുക എന്നതാണ്. പ്രതിപക്ഷത്തിന് എത്ര അധിക സമയം കിട്ടിയാലും മതിയാകുകയുമില്ല. അതു സ്വാഭാവികമാണ്. എന്നാലും സഭ നടത്തിക്കൊണ്ടു പോകുന്നതിൽ പ്രതിപക്ഷനേതാവ് പരമാവധി സഹകരിച്ചു. സഭയിൽ അഭിപ്രായ വ്യത്യാസമെല്ലാം വരും. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. വിയോജിപ്പുകൾ അദ്ദേഹം പറയുന്നത് മാന്യവും അന്തസ്സുള്ളതുമായ ഭാഷയിലാണ്. 

 

സഭ അനന്തമായി നീട്ടിക്കൊണ്ടു പോകാതെ സമയം നിയന്ത്രിക്കണമെന്ന അഭിപ്രായവും ശക്തമാണല്ലോ? 

 

സമയം പാലിക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. അത് അടിച്ചേൽപ്പിക്കാതെ അംഗങ്ങളുടെ കൂടി സഹകരണത്തോടെ കഴിയുമെന്നാണ് വിശ്വാസം. ഈ സമ്മേളനത്തിൽ ബില്ലുകൾ ആയിരുന്നതുകൊണ്ട് സമയം നീണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിൽ പല ദിവസങ്ങളിലും ഉച്ചകഴിയുമ്പോൾ സഭ തീരുമായിരുന്നു. 

 

എം.ബി.രാജേഷ്.

ഈ സഭാ സമ്മേളനത്തിൽ ഒരു തവണ അവിടെ സ്പീക്കർക്കെതിരെ മുദ്രവാക്യങ്ങൾ മുഴങ്ങി. സ്പീക്കറോടുള്ള എതിർപ്പ് ഉയർന്നു തുടങ്ങിയതിന്റെ ഭാഗമായി കാണുന്നുണ്ടോ? 

 

അതെല്ലാം പാർലമെന്ററി ജനാധിപത്യത്തിൽ സ്വാഭാവികമാണ്. നടുത്തളം ഇറങ്ങാനും കൂടിയുള്ളതാണ്. പ്രതിപക്ഷത്തിന് പ്രതിഷേധം പ്രകടിപ്പിക്കാൻ പല മാർഗങ്ങളുണ്ടല്ലോ. ചില ഘട്ടങ്ങളിൽ മുദ്രാവാക്യങ്ങളെല്ലാം അവിടെ ഉയരും. കെ. കെ. രമ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ സമയ പരിധി കഴിഞ്ഞതോടെ മൈക്ക് ഓഫാക്കേണ്ടി വന്നതിന്റെ പേരിലാണ് സ്പീക്കർക്കെതിരെ ഒരു വട്ടം പ്രതിഷേധിച്ചത്. പത്തു മിനിറ്റായിരുന്നു ധാരണ. 12 മിനിറ്റായപ്പോഴും രമ പ്രസംഗം നിർത്തുന്നതിലേക്ക് വന്നില്ല. ആ ഘട്ടത്തിലാണ് മന്ത്രിയെ മറുപടി പറയാൻ വിളിച്ചത്. ഇത്തരം ഘട്ടങ്ങളിൽ ചില സംഘർഷങ്ങളെല്ലാം ഉണ്ടാകും. പക്ഷേ അവിടെ തീരും. 

 

തൃത്താലയിൽ നിന്ന് ഇത്തവണ ആദ്യമായി സഭാംഗമാകുമ്പോൾ സ്പീക്കർ പദവിയാണ് കാത്തിരിക്കുന്നതെന്ന് തോന്നിയോ? 

 

ഞാൻ എംഎൽഎ ആയി പ്രവർത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ലോക്സഭയിലേക്കു മത്സരിച്ചവർ വീണ്ടും നിയമസഭയിലേക്കു മത്സരിക്കേണ്ട എന്നു പാർട്ടി തീരുമാനിച്ചതിനാൽ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നു പോലും കരുതിയിയതല്ല. പത്തു കൊല്ലം പാർലമെന്ററി പ്രവർത്തനം നടത്തി, ഇനി പാർട്ടി സംഘടനാ രംഗത്തേക്ക് എന്ന മാനസികാവസ്ഥയിലായിരുന്നു. പക്ഷേ ഒരു പ്രത്യേക സാഹചര്യത്തിൽ ഇളവു നൽകിയാണ് ഞങ്ങൾ രണ്ടു മൂന്നു പേർ മത്സരിച്ചത്. 

വി.ടി.ബൽറാം

 

ഒരു രാഷ്ട്രീയ ആവശ്യം എന്ന നിലയിലാണ് അതിനെ കണ്ടത്. തൃത്താല എനിക്ക് കാര്യമായി ബന്ധമുള്ള മണ്ഡലമായിരുന്നില്ല. എന്റെ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗവുമായിരുന്നില്ല. അതുകൊണ്ട് തൃത്താലക്കാരുടെ ജനപ്രതിനിധി എന്ന നിലയിൽ മാത്രം പ്രവർത്തിക്കാൻ ഒരുങ്ങുമ്പോഴാണ് ഈ ഉത്തരവാദിത്തം ലഭിച്ചത്. ഞാൻ രാഷ്ട്രീയത്തിൽ വളരെ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ആളാണ്. സ്പീക്കറാകുമ്പോൾ അതു സാധ്യമല്ലല്ലോ. പൊതു രാഷ്ട്രീയപ്രശ്നത്തിൽ സാധ്യമായ ഇടപെടലുകൾ തുടരും. 

 

താഴെ സംസാരിക്കുന്നതു കാണുമ്പോൾ ഇടപെട്ട് ഒരു പ്രസംഗം കാച്ചാനുള്ള ആവേശം ആ രാഷ്ട്രീയക്കാരനുണ്ടായില്ലേ? 

 

കെ.രാധാകൃഷ്‌ണൻ

ആ തോന്നലിനെ ഇപ്പോൾ അതിജീവിച്ചു. ആദ്യമൊക്കെ തീർച്ചയായും ഉണ്ടായി. ഞാൻ വളരെ വോക്കൽ ആയി ഇടപെട്ടുവന്നിരുന്ന ഒരാളല്ലേ. ആദ്യമായി സഭയിൽ വന്നപ്പോൾ, അതെല്ലാം നിയന്ത്രിക്കപ്പെട്ടതോടെ ആദ്യം നമ്മളെ തന്നെ നിയന്ത്രിക്കേണ്ട സ്ഥിതിയായി. ആത്മനിയന്ത്രണമാണല്ലോ പ്രധാനം. ‘നിങ്ങൾ എങ്ങനെ മുകളിൽ മിണ്ടാതിരിക്കുന്നു’എന്നു പ്രതിപക്ഷത്തെ ചില സുഹൃത്തുക്കൾ എന്നോട് ചോദിച്ചിട്ടുണ്ട്. 

 

സ്പീക്കർക്കു പകരം മന്ത്രിസഭാംഗമായിരുന്നെങ്കിൽ എന്ന വിചാരം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? 

 

പി.ശ്രീരാമകൃഷ്‌ണനൊപ്പം എം.ബി.രാജേഷ്. ചിത്രം: മനോരമ

ഓരോ ചുമതല നമുക്ക് ഏൽപിച്ചു തരുന്നതല്ലേ. നിയമസഭയിൽ ഈ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവർത്തിക്കാൻ പാർട്ടി പറഞ്ഞു. പല ഘടകങ്ങളുടെയും പരിഗണനകളുടെയും അടിസ്ഥാനത്തിലാണല്ലോ ആ തീരുമാനമെടുക്കുന്നത്. 

 

മുൻകാല സ്പീക്കർമാരെക്കുറിച്ച് ഇതിനിടയിൽ പഠിച്ചും പരിശോധിച്ചും കാണുമല്ലോ? ആരോടാണ് പ്രതിപത്തി? ആരുടെ ശൈലിയാണ് ഇഷടം? 

 

കേരള നിയമസഭ

അങ്ങനെ പ്രത്യേകിച്ച് ഉണ്ടായിട്ടില്ല. എന്നാൽ അവരുടെയെല്ലാം പഴയ റൂളിങ്ങുകൾ ഞാൻ വായിച്ചു നോക്കാറുണ്ട്. അതിലൂടെ പഴയ സ്പീക്കർമാരെക്കുറിച്ച് ഒരു ധാരണ ലഭിക്കും. മുൻ സ്പീക്കർമാരിൽ പലരും വിളിക്കുകയും സംസാരിക്കുകയും ചെയ്തു. വി.എം. സുധീരൻ കണ്ടു സംസാരിച്ചിരുന്നു. എം. വിജയകുമാറിനെ ഇടയ്ക്കിടെ കാണാറുണ്ട്. ശ്രീരാമകൃഷ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് എന്റെ സീനിയറാണ്. പാർലമെന്ററി കാര്യമന്ത്രി കൂടിയായ കെ. രാധാകൃഷ്ണനുമായി ചുമതല ഏൽക്കും മുൻപ് സംസാരിച്ചു. 

 

ഇവരെല്ലാം അവരുടെ അനുഭവങ്ങളെ മുൻനിർത്തി ചില കാര്യങ്ങൾ പറഞ്ഞു. തേറമ്പിൽ രാമകൃഷ്ണനും ഒരിക്കൽ വിളിച്ചു. ലോക്സഭാ സെക്രട്ടറി ജനറലായിരുന്ന പി.ടി.ഡി ആചാരിയും ശ്രീധരനും വ്യക്തിപരമായി നല്ല ബന്ധമുള്ളവരാണ്. ചുമതല ഏറ്റെടുക്കുന്നതിനു മുൻപായി അവരുമായി സംസാരിച്ചു. രാജ്യസഭാ ചെയർമാന്മാരുടെ പാനലിൽ ഉണ്ടായിരുന്ന എം.എ.ബേബിയെ കണ്ടു. വിവിധ വീക്ഷണങ്ങൾ ഇവരെല്ലാം നൽകി. 

 

സ്പീക്കറെ പോലെത്തന്നെ പുതുമുഖങ്ങളാണ് മന്ത്രിമാരിൽ ഏറെയും. മന്ത്രിമാരുടെ പ്രകടനങ്ങൾ വിലയിരുത്തിയിട്ടുണ്ടാകുമല്ലോ. എല്ലാവരും നന്നായി പ്രവർത്തിക്കുന്നു എന്നതിന് അപ്പുറം ചിലരിൽ ചില മെച്ചങ്ങങ്ങളെക്കുറിച്ചു പറയാമോ? 

 

ഏതെങ്കിലും മന്ത്രിമാരെ മാത്രം പേരെടുത്തു പരാമർശിക്കുന്നത് ഉചിതമായിരിക്കില്ല. മന്ത്രിമാരെല്ലാം കഠിനമായി അധ്വാനിക്കുന്നുണ്ട്. നല്ല ഗൃഹപാഠം ചെയ്യുന്നു. പ്രത്യേകിച്ചും പുതിയ മന്ത്രിമാർ. വളരെ ഗൗരവത്തോടെയാണ് അവർ ജോലി നിർവഹിക്കുന്നത്. സഭയിൽ നല്ല തയാറെടുപ്പോടെ അവർ വരുന്നതെന്നു തിരിച്ചറിയാൻ കഴിയും. തുടക്കക്കാരുടെ പരിഭ്രാന്തിയൊന്നും മിക്കവർക്കുമില്ല. ആരും ചോദ്യങ്ങളുടെ മുന്നിൽ പതറാറില്ല. പ്രതിപക്ഷ അംഗങ്ങളിലും നന്നായി പ്രവർത്തിക്കാനുളള മത്സരബുദ്ധിയുണ്ട്. പുതിയ അംഗങ്ങളിൽ പ്രത്യേകിച്ചും.

 

സഭയിൽ 53 പുതിയ അംഗങ്ങളുണ്ട്. അവരിൽ ഇതിനകം മികവിന്റെ മിന്നലാട്ടം കണ്ട ആരെയെങ്കിലും എടുത്തു പറയാനുണ്ടോ? 

 

അങ്ങനെ ആളുകളുണ്ട്. പെട്ടെന്ന് ഓർമ വരുന്നവരുടെ പേരു പറഞ്ഞാൽ ചിലരെ വിട്ടുപോയല്ലോ എന്നെല്ലാം പിന്നീട് തോന്നാം. ആദ്യ ടേമുകാരിൽ മാത്യു കുഴൽനാടൻ, ടി. സിദ്ദിഖ്, കെ. വി. സുമേഷ്, എ. രാജ, പ്രമോദ് നാരായണൻ, പി. വി. ശ്രീനിജൻ തുടങ്ങിയവരെല്ലാം സഭയിൽ വളരെ ശ്രദ്ധിച്ച് പ്രവർത്തിക്കുന്നവരാണ്. ഇവരെല്ലാം പുതിയ തലമുറയിൽ പെട്ടവരാണ്. പി. നന്ദകുമാറും പി.പി. ചിത്തരഞ്ജനും പോലുള്ള സീനിയറായ നവാഗതരുമുണ്ട്. അവരും നിരന്തരമായി നല്ല ഇടപെടലുകൾ നടത്തുന്നവരാണ്. ഇനിയും കൂടുതൽ പേരെ മറ്റൊരവസരത്തിൽ പറയാൻ സാധിക്കും. 

 

പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ താങ്കൾ മതിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അപ്പോൾ 41–99 എന്ന നിലയിലെ അംഗബലത്തിലെ ദൗർബല്യം അവരുടെ സഭയിലെ പ്രകടനത്തിൽ ഒട്ടും പ്രതിഫലിക്കുന്നില്ലെന്നാണോ? 

 

ഒട്ടുമില്ല. ഏതു സഭ ആണെങ്കിലും പ്രതിപക്ഷത്തിന് അംഗബലത്തിന് അപ്പുറമുള്ള റോളുണ്ട്. കേരള സഭയിൽ ഇതിനു മുൻപും അംഗബലത്തിൽ ഇതുപോലുള്ള വ്യത്യാസം ഉണ്ടായിട്ടുണ്ട്. അംഗബലത്തിലെ പരിമിതിയെ മറികടക്കാൻ പ്രതിപക്ഷത്തിന് നിയമസഭയുടേതായ സാധ്യകളുമുണ്ട്. എല്ലാ ദിവസവും അടിയന്തരപ്രമേയ നോട്ടിസ് നൽകാം എന്നത് ഒരു കാര്യമാണ്. പ്രതിപക്ഷം സഭാ വേദി നന്നായിത്തന്നെ ഉപയോഗിക്കുന്നുണ്ട്. 

 

സീനിയറായ അംഗങ്ങളെ വരെ ഇടയ്ക്കിടെ മാസ്ക് ഉപയോഗിക്കുന്ന കാര്യം ഓർമിപ്പിക്കേണ്ടി വരുന്നത് അലോസരമുണ്ടാക്കുന്നില്ലേ? 

 

അവരെ പൂർണമായി കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം മാസ്ക് വച്ചു സംസാരിക്കുന്നത് പ്രയാസമാണ്. പ്രത്യേകിച്ചും പ്രായമുള്ളവർക്ക്. അവർ മാസ്ക് ബോധപൂർവം വയ്ക്കാതെ ഇരിക്കാറില്ല. അസൗകര്യം വരുമ്പോൾ താഴ്ത്തി വയ്ക്കുന്നതാണ്. ഉദാഹരണത്തിന് മണിയാശാൻ, ഇടയ്ക്ക് അൽപം താഴ്ത്തിവയ്ക്കും, ‍ഞാൻ പറയുമ്പോൾ വീണ്ടും വയ്ക്കും, പിന്നെയും താഴ്ത്തും. 

 

ആദ്യത്തെ ദിവസം മാസ്കിന്റെ കാര്യത്തിൽ നിർബന്ധം പിടിച്ചിരുന്നില്ല. അതുകൊണ്ടു പലരും മാസ്ക് കൃത്യമായി ധരിച്ചില്ല. നാട്ടിൽ എല്ലാവർക്കും ബാധകമായ നിയമം ജനപ്രതിനിധികൾക്കു ബാധകമല്ലേ എന്നു ചോദിച്ച് ഒരു പാട് മെസേജുകൾ അന്നു ലഭിച്ചു. സമൂഹത്തിനു ശരിയായ സന്ദേശം കൊടുക്കേണ്ടവരാണ് ജനപ്രതിധികൾ എന്നു തോന്നിയതു കൊണ്ടാണ് കർശനമായി പിന്നീട് ഇടപെട്ടത്. 

 

താങ്കൾ സ്പീക്കറായതോടെ സിപിഎമ്മിന് ഒരു നല്ല പാർട്ടി വക്താവിനെയാണ് നഷ്ടപ്പെട്ടത് എന്ന് അഭിപ്രായപ്പെടുന്നവരോട് എന്താണ് പറയാനുള്ളത്? 

 

പാർട്ടിക്ക് ഒരാൾ മാത്രമല്ലല്ലോ, ഇഷ്ടം പോലെ ആൾക്കാരില്ലേ? ഞങ്ങളെല്ലാം മാറിയപ്പോൾ‍ പുതുതായി കുറേപ്പേർ കടന്നുവന്നു, അവർക്കെല്ലാം അവസരം ലഭിച്ചില്ലേ

 

ഫെയ്സ്ബുക് പേജിൽ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ‘പൊളിറ്റീഷ്യൻ’ എന്നു തന്നെ. കേരള നിയമസഭാ സ്പീക്കർ എന്നൊന്നും കണ്ടില്ലല്ലോ? 

 

അടിസ്ഥാനപരമായി രാഷ്ട്രീയക്കാരൻ തന്നെയാണ്. സ്പീക്കറാകുന്നതോടെ അരാഷ്ട്രീയനാകുന്നില്ല. മറിച്ചു പറഞ്ഞാൽ അത് ആത്മവഞ്ചനയും കാപട്യവുമാകും. കക്ഷി രാഷ്ട്രീയത്തിൽ പക്ഷം പിടിക്കുന്നത് സ്പീക്കറുടെ ജോലിക്ക് തടസ്സമാകും. അതുകൊണ്ട് ആ പ്രശ്നം ഉദിക്കുന്നില്ല. കക്ഷിരാഷ്ട്രീയം യഥാർഥത്തിൽ രാഷ്ട്രീയത്തിന്റെ ചെറിയ മേഖല മാത്രമാണ്. സ്പീക്കറാകുമ്പോൾ പൊതു രാഷ്ട്രീയത്തിന്റെ സാധ്യതകൾ മനസ്സിലാക്കാൻ കൂടുതലായി സാധിക്കും. ആളുകളും അങ്ങനെ കാണും. ഒരു പാർട്ടിയുടെ വക്താവ് എന്നതിന് അപ്പുറമായി സമൂഹം നിങ്ങളെ കേൾക്കും. 

 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ഉണ്ടായ തോൽവിയാണോ രാഷ്ട്രീയത്തിൽ ഏറ്റവും അപ്രതീക്ഷമായി സംഭവിച്ച തിരിച്ചടി?

 

സത്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം അത് തിരിച്ചടിയായിരുന്നില്ല. അനുഗ്രഹമായാണ് കണ്ടത്. കാരണം പത്തുവർഷത്തെ പാർലമെന്ററി പ്രവർത്തനം കഠിനം തന്നെയായിരുന്നു. പാർലമെന്റിലും മണ്ഡലത്തിലും ഒരു വിട്ടുവീഴ്ചയുമില്ലാതെ ഞാൻ ജോലി ചെയ്തു. വ്യക്തിപരമായി ചില സങ്കീർണമായ സാഹചര്യങ്ങൾ കൂടി വന്നതു കൊണ്ട് ഒരു ബ്രേക്ക് വേണമെന്ന സ്ഥിതി ഉണ്ടായിരുന്നു. 

 

ഉർവശീ ശാപം ഉപകാരം എന്നതു പോലെ തോറ്റു. അതിനിടയിൽ കോവിഡ് കൂടി വന്നു. അതോടെ വീട്ടിൽ തന്നെയായി, എന്നെത്തന്നെ വീണ്ടെടുക്കാൻ അതോടെ കഴിഞ്ഞു. രണ്ടു വർഷം ധാരാളം വായിച്ചു, കോവിഡ് മൂലം പരിപാടികളും കുറവായിരുന്നല്ലോ. സ്പീക്കറായെങ്കിലും അതു തുടരാൻ കഴിയും. ഈ സെഷനിൽ കെ. ആർ മീരയുടെ ‘ഘാതകൻ’ മാത്രമാണ് വായിക്കാൻ സാധിച്ചത് സിനിമകൾ കാണുന്നു, ‘ജയ് ഭീം’ ഒടുവിൽ കണ്ടു. 

 

താങ്കളും തൃത്താലയിലെ എതിർ സ്ഥാനാർഥി വി.ടി. ബൽറാമുമായുള്ള മത്സരം ഒരു ഘട്ടം കഴിഞ്ഞപ്പോൾ വ്യക്തിപരമായ തലത്തിലേക്ക് മാറി. സൗഹാർദം പുനഃസ്ഥാപിക്കാൻ സാധിച്ചോ?

 

നല്ല വീറും വാശിയുമുള്ള മത്സരമാകുമ്പോൾ അങ്ങനെയെല്ലാം സംഭവിക്കാം. വ്യക്തിപരമായ തലത്തിലേക്ക് കാര്യങ്ങളെത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പാർലമെന്റിലേക്ക് മത്സരിച്ച ഞാനും വി. കെ. ശ്രീകണ്ഠനും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ പ്രീഡിഗ്രിക്ക് ഒരുമിച്ചാണ് പഠിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം എന്റെ വീട്ടിൽ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. 

 

റിസൽറ്റ് വന്നതിന്റെ പിറ്റേന്ന് അഭിനന്ദിക്കാനായി ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ കിട്ടിയില്ല, പിന്നെ ഫെയ്സ്ബുക്കിലൂടെ ‍ഞാൻ അഭിനന്ദനം അറിയിച്ചതു കണ്ടു തിരിച്ചു വിളിച്ചു. ജയിച്ച സ്ഥാനാർഥിക്കുള്ള തിരക്ക് എനിക്ക് മനസ്സിലാകുമെന്ന് ഞാൻ കളിയായി പറഞ്ഞു. സ്പീക്കറായപ്പോൾ ശ്രീകണ്ഠൻ എന്നെ വിളിച്ച് ‘അപ്പോൾ താൻ തോറ്റതു നന്നായില്ലേ’ എന്നു ചോദിച്ചു. അങ്ങനെ ഒരു അടുത്ത സൗഹൃദം ബൽറാമുമായി മുൻപും ഇല്ല. സിറ്റിങ് സീറ്റിലെ തോൽവി അദ്ദേഹത്തിന് അപ്രതീക്ഷിതമായിക്കാണും. 

 

നിയമസഭാ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളാണ് ഇ–നിയമസഭയോടെ വന്നത്. മുൻഗാമിയായ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിവച്ച ഡിജിറ്റൽ രൂപത്തിലേക്കുള്ള മാറ്റങ്ങളും സഭാ ടിവിയും എങ്ങനെ മുന്നോട്ടു കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്? 

 

നവംബർ ഒന്നോടെ പൂർണമായും ‍ഡിജിറ്റൽ അക്കാനാണ് ഉദ്ദേശിച്ചത്. കോവിഡ് സാഹചര്യം മൂലം അത്രയും കഴിഞ്ഞില്ല, എങ്കിലും ഏറെക്കുറെയായി. അടുത്ത സഭാ സമ്മേളനത്തോടെ പൂർണമായി പേപ്പർലെസ് ആകും. സഭാ ടിവി തുടരും. അതിൽ ചില മാറ്റങ്ങൾ ആവശ്യമായി വരും. മറ്റു ചാനലുകളെ പോലെ അല്ലല്ലോ സഭാ ടിവി. അവർ ചെയ്തിരുന്ന മികച്ച പ്രോഗ്രാമുകൾ തുടരും. മറ്റൊരു സംവിധാനവും ക്രമീകരണവുമാണ് ആലോചിക്കുന്നത്. 

 

ചട്ടങ്ങൾ പരിഷ്കരിക്കാനായി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമോ? 

 

പേപ്പർലെസ് ആകുമ്പോൾ തന്നെ ചട്ടങ്ങളിൽ മാറ്റം വേണ്ടി വരും. ഓൺലൈൻ യോഗങ്ങൾ നടത്തണമെങ്കിലും അത് അനുവദിക്കുന്ന തരത്തിൽ ചട്ടം മാറണം. പാർലമെന്റിൽനിന്നു പകർത്താവുന്ന ചില നടപടി ക്രമങ്ങൾ ഞാനും നിർദേശിച്ചു. സ്പീക്കറുടെ നിർദേശമെന്ന നിലയിൽ നടപ്പാക്കാൻ തുനിയാതെ പൊതുവിൽ പരിശോധിച്ചു മതിയെന്നു തീരുമാനിച്ചു. സഭാ പ്രവർത്തനം കൂടുതൽ കാലോചിതവും കാര്യക്ഷമവുമാക്കാനാണ് ഉദ്ദേശിക്കുന്നത്. 

 

സഭയിൽ എഴുതി വായിക്കുന്ന ശീലം അംഗങ്ങൾക്കിടയിൽ വ്യാപകമായത് വിമർശനം ഉയർത്തി. അക്കാര്യത്തിൽ സ്പീക്കർ അൽപം ഉദാരമായ നിലപാടാണോ എടുക്കുന്നത്? 

 

എഴുതിക്കൊണ്ടു വരുന്ന പ്രസംഗം സ്പീക്കറുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാത വായിക്കുന്നത് ചട്ട പ്രകാരം അനുവദനീയമല്ല. എന്നാൽ എല്ലാ സ്പീക്കർമാരും ഇത്തരം കാര്യങ്ങളിൽ ചില ഇളവെല്ലാം നൽകും നിർബന്ധം പിടിക്കാൻ ശ്രമിച്ചാൽ അതു ചിലർക്കു പ്രയാസമായി വരും. ആ ശീലം വളരെ കുറഞ്ഞു വരുന്നു, ഈ സമ്മേളനത്തിൽ വളരെ കുറവായിരുന്നു. ഇനിയും കുറയണമെന്നാണ് ആഗ്രഹിക്കുന്നത്. 

 

താങ്കളുടെ മുൻഗാമിയും അടുത്ത സ്നേഹിതനുമായ പി. ശ്രീരാമകൃഷ്ണന് സ്പീക്കർ പദവിയിൽ ഒടുവിൽ നല്ല ദിനങ്ങളായിരുന്നില്ല. അദ്ദേഹത്തിനുണ്ടായ ദുരനുഭവങ്ങൾ ജാഗ്രതയ്ക്കു പ്രേരിപ്പിക്കുന്നുണ്ടോ? 

 

ജാഗ്രത തീർച്ചയായും വേണം. പക്ഷേ അതിരു കവിഞ്ഞ ആശങ്കയില്ല. എത്ര ജാഗ്രത പാലിച്ചാലും തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള വർഷം എന്തും വരാമെന്ന സ്ഥിതിയാണ് കേരളത്തിൽ. ശ്രീരാമകൃഷ്ണന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം എന്തായി? എല്ലാവരും ഉപേക്ഷിച്ചില്ലേ. മാധ്യമങ്ങളാണല്ലോ ഇതെല്ലാം ഉയർത്തിക്കൊണ്ടുവന്നത്. മുഖ്യമന്ത്രിയെ, സ്പീക്കറെ, എല്ലാം കടന്നാക്രമിക്കുകയായിരുന്നില്ലേ. ഈ രീതി മാധ്യമങ്ങൾ സ്വയം പരിശോധിക്കേണ്ടതല്ലേ, തെറ്റാണെങ്കിൽ സമ്മതിക്കേണ്ടതല്ലേ?

 

കേരളത്തിൽ ഭരണ–പ്രതിപക്ഷങ്ങൾ ഒരു പോലെ അംഗീകരിക്കുന്ന ആളാണ് നിയമസഭാ സ്പീക്കർ‍. ഇവർ തമ്മിൽ കൂടുതൽ യോജിപ്പിന്റെ തലങ്ങൾ സൃഷ്ടിക്കാൻ സഭയും സഭയ്ക്കു പുറത്തുള്ള ഇടങ്ങളും സ്പീക്കർക്ക് ഉപയോഗിക്കാൻ സാധിക്കില്ലേ? 

 

ഞാൻ എന്റെ ഉത്തരവാദിത്തം നിറവേറ്റുക എന്നതിനപ്പുറം ഒന്നും ചിന്തിച്ചിട്ടില്ല. നിയമസഭയിൽ സർക്കാരിന്റെ ബിസിനസ് നടത്തിക്കൊടുക്കുക, പ്രതിപക്ഷത്തിന്റെ അവകാശം സംക്ഷിക്കുക, ചട്ടപ്രകാരം കാര്യങ്ങൾ നടത്തുക, നീതി ഇരുപക്ഷത്തിനും ഉറപ്പാക്കുക ഇതെല്ലാമാണ് എന്നിൽ അർപ്പിതമായ കടമകൾ. അതിനപ്പുറം സ്പീക്കർ ആലോചിക്കേണ്ട കാര്യമില്ല. 

 

കെ. എം. മാണിക്കെതിരെയുളള ബജറ്റ് ദിന പ്രതിഷേധത്തിന്റെ ഓർമകൾ സുപ്രീംകോടതി വിധി കൂടി വന്നതോടെ സഭയിൽ വളരെ സജീവമാണ്. അന്നത്തെ പ്രതിഷേധം പരിധി കടന്നുപോയെന്നു തോന്നുന്നോ? 

 

ഏതു സ്പീക്കറും സഭ സുഗമമായി നടക്കണമെന്നേ ആഗ്രഹിക്കൂ. പാർലമെന്ററി രീതികൾ അനുസരിച്ചുള്ള പ്രതിഷേധങ്ങളെ നടക്കാവൂ എന്നേ വിചാരിക്കൂ. എന്നാൽ നമ്മൾ ആഗ്രഹിച്ചതു കൊണ്ടു മാത്രമായില്ല. ലോകത്ത് എല്ലാ നിയമനിർമാണ സഭകളിലും ചില സന്ദർഭങ്ങളിൽ അതിരു വിട്ട പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എപ്പോഴും അതു നടക്കാൻ പാടുള്ളതല്ല, നടക്കുകയുമില്ല. പക്ഷേ ചിലപ്പോൾ സംഭവിക്കാം. കാരണം ദൈവങ്ങളൊന്നുമല്ലല്ലോ സഭയിലുള്ളത്. സാധാരണ മനുഷ്യരുടെ പ്രതിനിധികളാണ് അവിടെയുള്ളത്. അവർ ചിലപ്പോൾ പച്ച മനുഷ്യരെപ്പോലെ പെരുമാറിപ്പോകും. അതേ സമയം മുൻകാല അനുഭവങ്ങളിൽനിന്നു ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും.

 

English Summary: CrossFire Exclusive Interview with Speaker MB Rajesh