തിരുവനന്തപുരം∙ ഇന്ത്യയിൽ ആരംഭിച്ച് യുണികോൺ പദവി നേടിയ 36 ഐടി സംരംഭങ്ങളിൽ ഒന്നു പോലും കേരളത്തിൽ നിന്നില്ലെന്നും ഇതു വെല്ലുവിളിയായി സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 100 കോടി ഡോളറിനു (1 ബില്യൻ) മുകളിൽ മൂല്യം സ്വന്തമാക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് യുണികോൺ സംരംഭങ്ങളായി

തിരുവനന്തപുരം∙ ഇന്ത്യയിൽ ആരംഭിച്ച് യുണികോൺ പദവി നേടിയ 36 ഐടി സംരംഭങ്ങളിൽ ഒന്നു പോലും കേരളത്തിൽ നിന്നില്ലെന്നും ഇതു വെല്ലുവിളിയായി സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 100 കോടി ഡോളറിനു (1 ബില്യൻ) മുകളിൽ മൂല്യം സ്വന്തമാക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് യുണികോൺ സംരംഭങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യയിൽ ആരംഭിച്ച് യുണികോൺ പദവി നേടിയ 36 ഐടി സംരംഭങ്ങളിൽ ഒന്നു പോലും കേരളത്തിൽ നിന്നില്ലെന്നും ഇതു വെല്ലുവിളിയായി സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 100 കോടി ഡോളറിനു (1 ബില്യൻ) മുകളിൽ മൂല്യം സ്വന്തമാക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് യുണികോൺ സംരംഭങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യയിൽ ആരംഭിച്ച് യുണികോൺ പദവി നേടിയ 36 ഐടി സംരംഭങ്ങളിൽ ഒന്നു പോലും കേരളത്തിൽ നിന്നില്ലെന്നും ഇതു വെല്ലുവിളിയായി സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 100 കോടി ഡോളറിനു (1 ബില്യൻ) മുകളിൽ മൂല്യം സ്വന്തമാക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് യുണികോൺ സംരംഭങ്ങളായി വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് തുടങ്ങിയ കേരളം പിന്നീട് എന്തുകൊണ്ടു പിന്നിലായി എന്ന ചോദ്യം സ്വയം ചോദിച്ച് പരിഹാരം കാണണം. 

കോവിഡിനു ശേഷമുള്ള ‘ഡിജിറ്റലൈസേഷൻ ബൂം’ കേരളത്തിനു മുന്നിലുള്ള വലിയ അവസരമാണെന്നും അതു പ്രയോജനപ്പെടുത്താൻ പ്രത്യേക ദൗത്യ സംവിധാനം വേണമെന്നുംമന്ത്രി രാജീവ് ചന്ദ്രശേഖർ നിർദേശിച്ചു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മനോരമ ഓൺലൈനുമായി സംസാരിക്കുന്നു...

ADVERTISEMENT

കോവിഡിനു ശേഷമുള്ള ‘ന്യൂ നോർമലിൽ’ കേരളത്തിനുള്ള സാധ്യതകൾ എന്തൊക്കെയാണ്? 

ലോകം മുഴുവൻ ഡിജിറ്റലൈസേഷനു പുറകെയാണ്. വരും വർഷങ്ങളിൽ ഇന്ത്യ ഈ ഡിജിറ്റൽ വിപ്ലവത്തിനുള്ള ഉൽപന്നങ്ങളുടെ ഏറ്റവും വലിയ നിർമാതാക്കളായി മാറും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഇതു വലിയ അവസരമാണ്. 

കേരളത്തിന്റെ ഐടി, ഡിജിറ്റൽ മേഖലയെക്കുറിച്ചുള്ള വിലയിരുത്തൽ എന്താണ്? 

ടെക്നോളജി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ മൂന്നു വിഭാഗത്തിലാണു ഞങ്ങൾ കാണുന്നത്. അതിവേഗം കുതിക്കുന്നവയും ഒന്നും ചെയ്യാത്തവയും ശേഷിയുണ്ടായിട്ടും മെല്ലെപ്പോക്കു നടത്തുന്നവരും. ഉത്തർപ്രദേശും ആന്ധ്രയും തെലങ്കാനയും കർണാടകവും തമിഴ്നാടുമൊക്കെ സൂപ്പർ ചാർജ്ഡ് സംസ്ഥാനങ്ങളാണ്. 

ഹൈദരാബാദിലെ ഐടി കേന്ദ്രമായ ഹൈടെക്ക് സിറ്റി. ചിത്രം: ട്വിറ്റർ
ADVERTISEMENT

ജമ്മു കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പല കാരണങ്ങളാൽ ടെക്നോളജി ബൂമിൽ ഒന്നും ചെയ്യാനായിട്ടില്ല. എന്നാൽ എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും കിതയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കുതിപ്പ് തിരുവനന്തപുരത്തോ കൊച്ചിയിലോ ഉണ്ടാകുന്നില്ല.  

കേരളം പിന്നിലായത് എന്തുകൊണ്ടാണ്? 

അതിനുള്ള ഉത്തരം കേരളം തന്നെയാണ് കണ്ടെത്തേണ്ടത്. ദീർഘവീക്ഷണത്തോടെ ടെക്നോപാർക്ക് തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. അതു വലിയ വിജയമാകുകയും ചെയ്തു. പക്ഷേ, പിന്നീട് കേരളത്തെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങൾ കുതിച്ചപ്പോൾ നമ്മൾ പിന്നിലായി. നമുക്ക് എന്തിന്റെ കുറവാണുള്ളത്? മലിനീകരണമില്ലാത്ത വ്യവസായങ്ങൾ മാത്രം മതിയെന്നു കർശന നിലപാടുള്ള സംസ്ഥാനമാണ് കേരളം. മൈക്രോ ഇലക്ട്രോണിക്സ് ആണ് ഇതിന് ഏറ്റവും അനുയോജ്യം. എന്നിട്ടും എന്തുകൊണ്ട് ഇലക്ട്രോണിക്സ് വ്യവസായത്തിൽ നിക്ഷേപമെത്തുന്നില്ലെന്നു ചിന്തിക്കണം. 

ടെക്‌നോപാർക്കിലെ കാഴ്‌ച. ഫയൽ ചിത്രം

കേരളം ഇപ്പോഴും മെല്ലെപ്പോക്കിലാണ്. ഒരു ധൃതിയുമില്ലെന്നാണു മട്ട്. നമുക്ക് കഴിവുള്ള യുവാക്കളുണ്ട്, സംരംഭകരുണ്ട്, വൈദഗ്ധ്യമുണ്ട്, ഐടി പരിസ്ഥിതിയും മികച്ചതാണ്. ഞാൻ ആദ്യ സംരംഭം തുടങ്ങിയത് കേരളത്തിലാണ്. അന്ന് ഇവിടെ സ്ഥിതി ഇതിനേക്കാൾ പരിതാപകരമായിരുന്നു. ഇപ്പോൾ രാജ്യാന്തരതലത്തിലുള്ള ഡിജിറ്റലൈസേഷൻ അവസരം കേരളത്തിന് അനുകൂലമാണ്. കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്. 

ADVERTISEMENT

വിപണിയിൽ ആവശ്യക്കാരുണ്ട്. നിക്ഷേപകരുമുണ്ട്. ഇതെല്ലാം വിനിയോഗിച്ച് മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തിയാണ് കേരളം പ്രകടിപ്പിക്കേണ്ടത്. ജീവിതത്തിലൊരിക്കൽ ലഭിക്കുന്ന അവസരമാണിത്. ഒരു ലക്ഷം കോടി ഡോളർ ഡിജിറ്റൽ ഇക്കോണമിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അതു ഡൽഹിയിൽ അല്ല ഉണ്ടാകേണ്ടത്. എല്ലാ സംസ്ഥാനങ്ങളും പങ്കു വഹിക്കണം.  

2013ൽ ടെക്‌നോപാർക്ക് വികസനം രണ്ടാം ഘട്ട നാളുകളിലെ ചിത്രം.

കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മാറേണ്ടത് എങ്ങനെയാണ്? 

സമർഥരായ യുവാക്കൾ, ആശയമികവ്, സംരംഭകശേഷി എന്നിവയാണ് ഡിജിറ്റൽ ഇക്കോണമിയുടെ അടിസ്ഥാനഘടകങ്ങൾ. മേക്കർ വില്ലേജിലും ടെക്നോപാർക്കിലുമൊക്കെ പോയപ്പോൾ ഇതെല്ലാമുള്ള ഒട്ടേറെ സ്റ്റാർട്ടപ്പ് സംരംഭകരെ കണ്ടു. ടെക്നോപാർക്കിൽ സി–ഡാക് ക്യാംപസിൽ സൈബർ ഫൊറൻസിക് മേഖലയിൽ പ്രവർത്തിക്കുന്ന ആലിബൈ ഉൾപ്പെടെയുള്ളവ ഇതിന്റെ തെളിവാണ്. പക്ഷേ, ഇവരെ കൈപിടിച്ച് മുന്നോട്ടു നയിക്കേണ്ടതും അവസരങ്ങൾ കണ്ടെത്തിക്കൊടുക്കേണ്ടതും ഉൽപന്നങ്ങൾ വിപണിയിലെത്താൻ സഹായിക്കേണ്ടതും സർക്കാരാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ കേരളം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. 

ഐടി മന്ത്രിയെന്ന നിലയിൽ ഭാവി പദ്ധതികൾ എന്തൊക്കെയാണ്? 

ഒരു ദിവസം പോലും പാഴാക്കരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്ക് ചുമതലയേറ്റെടുക്കുമ്പോൾ നിർദേശം നൽകിയിരിക്കുന്നത്. 1000 ദിവസത്തെ അജൻഡ തയാറാക്കിയിട്ടുണ്ട്. 6 മേഖലകളിലാണ് ശ്രദ്ധിക്കുന്നത്. 300 ബില്യൻ (1 ബില്യൻ=100 കോടി) ഡോളർ മൂല്യമുള്ള ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് വികസനത്തിനായി രൂപരേഖ തയാറായിക്കഴിഞ്ഞു. സെമി കണ്ടക്ടർ നയരൂപീകരണവും ഇന്റർനെറ്റ് സുരക്ഷാ നിയമത്തിനു രൂപം നൽകുന്നതും പുരോഗമിക്കുകയാണ്. 

English Summary: Interview with Central Minister Rajeev Chandrasekhar on Digitalisation and Entrepreneurship