പട്ന∙ ബിഹാർ മുഖ്യമന്ത്രിക്കസേരയിൽ നിതീഷ് കുമാർ പതിനഞ്ചു വർഷം തികയ്ക്കുന്ന ബുധനാഴ്ച ജനതാദൾ (യു) വിപുലമായി ആഘോഷിക്കും. സംസ്ഥാനത്ത് 40 സ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണ നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡും ബുധനാഴ്ച നിതീഷ് കുമാർ പ്രകാശനം ചെയ്യും | Nitish Kumar | JD(U) | Bihar | Bihar Chief Minister | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാർ മുഖ്യമന്ത്രിക്കസേരയിൽ നിതീഷ് കുമാർ 15 വർഷം തികയ്ക്കുന്നതിനോട് അനുബന്ധിച്ച് ബുധനാഴ്ച (നവംബർ 24) വിപുലമായ ആഘോഷം സംഘടിപ്പിച്ച് ജനതാദൾ (യു). സംസ്ഥാനത്ത് 40 സ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണ നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡും ബുധനാഴ്ച നിതീഷ് കുമാർ പ്രകാശനം ചെയ്യും.

നിതീഷ് കുമാർ ആദ്യമായി മുഖ്യമന്ത്രിക്കസേരയിൽ എത്തിയ 2000ൽ ഒരാഴ്ചയ്ക്കകം രാജി വയ്ക്കേണ്ടി വന്നു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെയായിരുന്നു രാജി. 2005ൽ രണ്ടാംതവണ മുഖ്യമന്ത്രിയായ നിതീഷ് കാലാവധി പൂർത്തിയാക്കി. 2010ൽ വീണ്ടും മുഖ്യമന്ത്രിയായി ഭരണമേറ്റ നിതീഷ് നാലു വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 

ADVERTISEMENT

2015ൽ ആർജെഡി–ജെഡിയു മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇടയ്ക്കു വച്ചു സഖ്യത്തിലെ ഭിന്നതയെ തുടർന്നു രാജിവച്ചു. പന്ത്രണ്ടു മണിക്കൂറിനകം ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിനു ബിജെപിയേക്കാൾ കുറവു സീറ്റുകൾ ലഭിച്ചിട്ടും നിതീഷ് തന്നെ വീണ്ടും മുഖ്യമന്ത്രിയായി. 

English Summary: JD(U) set to hold mega event as Bihar CM Nitish Kumar completes 15 years in office