കരുവാരക്കുണ്ട്-കാളികാവ് റൂട്ടിൽ ഒരു ദിവസം മുഴുവൻ ബസുകളോടിയതു സ്നേഹത്തിന്റെ ഇന്ധനം നിറച്ചായിരുന്നു. അന്നത്തെ കലക്‌ഷൻ മുഴുവൻ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നീക്കിവച്ചു. എടപ്പാളിൽ മുൻ സഹപ്രവർത്തകന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനും കൂട്ടുകാർ കണ്ടെത്തിയ മാർഗം ബസ് യാത്ര തന്നെ. തീർച്ചയായും മലപ്പുറത്തുകാരെ നോക്കിപ്പറയാം- ‘നിങ്ങള് വേറെ ലെവലാണ് ഭായ്.’..Malappuram Crowdfunding

കരുവാരക്കുണ്ട്-കാളികാവ് റൂട്ടിൽ ഒരു ദിവസം മുഴുവൻ ബസുകളോടിയതു സ്നേഹത്തിന്റെ ഇന്ധനം നിറച്ചായിരുന്നു. അന്നത്തെ കലക്‌ഷൻ മുഴുവൻ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നീക്കിവച്ചു. എടപ്പാളിൽ മുൻ സഹപ്രവർത്തകന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനും കൂട്ടുകാർ കണ്ടെത്തിയ മാർഗം ബസ് യാത്ര തന്നെ. തീർച്ചയായും മലപ്പുറത്തുകാരെ നോക്കിപ്പറയാം- ‘നിങ്ങള് വേറെ ലെവലാണ് ഭായ്.’..Malappuram Crowdfunding

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവാരക്കുണ്ട്-കാളികാവ് റൂട്ടിൽ ഒരു ദിവസം മുഴുവൻ ബസുകളോടിയതു സ്നേഹത്തിന്റെ ഇന്ധനം നിറച്ചായിരുന്നു. അന്നത്തെ കലക്‌ഷൻ മുഴുവൻ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നീക്കിവച്ചു. എടപ്പാളിൽ മുൻ സഹപ്രവർത്തകന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനും കൂട്ടുകാർ കണ്ടെത്തിയ മാർഗം ബസ് യാത്ര തന്നെ. തീർച്ചയായും മലപ്പുറത്തുകാരെ നോക്കിപ്പറയാം- ‘നിങ്ങള് വേറെ ലെവലാണ് ഭായ്.’..Malappuram Crowdfunding

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞതു പോലെയാണു മലപ്പുറത്തുകാരുടെ കാര്യം. സഹജീവിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടാൽ വല്ലാത്തൊരു മുഹബ്ബത്തോടെ മലപ്പുറത്തുകാർ കാരുണ്യത്തിന്റെ, കരുതലിന്റെ കരം നീട്ടും. പുല്ലും ആയുധമാക്കുന്ന വല്ലഭനെപ്പോലെ, കാരുണ്യമൊരുക്കാൻ അവർ പല വഴികൾ കണ്ടെത്തും. ഒരു കാലത്ത് സെവൻസ് കളിക്കളങ്ങളിലാണു മലപ്പുറത്തിന്റെ കാരുണ്യ മനസ്സ് ഗോളടിച്ചിരുന്നത്. അഖിലേന്ത്യ മുതൽ തനി കട്ട ലോക്കൽ സെവൻസ് ടൂർണമെന്റിൽനിന്നുവരെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനു മാറ്റിവയ്ക്കുമായിരുന്നു. കോവിഡ് ചുവപ്പു കാർഡ് കാണിച്ചതോടെ രണ്ടു സീസണായി സെവൻസ് മൈതാനങ്ങളുണർന്നിട്ടില്ല. 

കോവിഡ് മെല്ലെയൊന്നു പിന്നോട്ടു മാറിയതോടെ കളങ്ങൾ ഉണർവിന്റെ ലക്ഷണം കാണിച്ചു തുടങ്ങിയിട്ടുണ്ട്. അതുവരെ കാരുണ്യത്തോട് കാത്തിരിക്കാൻ പറയാൻ വയ്യല്ലോ? അപ്പോൾ, മലപ്പുറത്തുകാർ കാരുണ്യവും കരുതലും സമം ചേർത്ത് നല്ലൊരു പായസം വിളമ്പി. നാടൊന്നാകെ കൈകോർത്തപ്പോൾ വൃക്ക രോഗികളുടെ ചികിത്സയ്ക്കായി പായസം ചാലഞ്ചിലൂടെ സമാഹരിച്ചതു ഒരു കോടി രൂപ. കരുവാരക്കുണ്ടിലും എടപ്പാളിലും കരുതലിന്റെ കരങ്ങൾ ബസിലേറിയാണു വന്നത്. 

ADVERTISEMENT

കരുവാരക്കുണ്ട്-കാളികാവ് റൂട്ടിൽ ഒരു ദിവസം മുഴുവൻ ബസുകളോടിയതു സ്നേഹത്തിന്റെ ഇന്ധനം നിറച്ചായിരുന്നു. അന്നത്തെ കലക്‌ഷൻ മുഴുവൻ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നീക്കിവച്ചു. എടപ്പാളിൽ മുൻ സഹപ്രവർത്തകന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനും കൂട്ടുകാർ കണ്ടെത്തിയ മാർഗം ബസ് യാത്ര തന്നെ. പല വഴികളിൽ, അപൂർവ മാർഗങ്ങളിലൂടെ സ്നേഹത്തിന്റെ കൈവഴികൾ ഒഴുകിവരുന്നതു കാണുമ്പോൾ തീർച്ചയായും മലപ്പുറത്തുകാരെ നോക്കിപ്പറയാം- ‘നിങ്ങള് വേറെ ലെവലാണ് ഭായ്.’

കാരുണ്യത്തിന്റെ മധുരം നിറച്ചൊരു പായസം

അപൂർവമായ പായസം ചാലഞ്ചിനു വേദിയായതു മലപ്പുറത്തെ പ്രധാന നഗരങ്ങളിലൊന്നായ തിരൂരാണ്. വൃക്ക രോഗികൾക്കായി പ്രവർത്തിക്കുന്ന ചെറിയമുണ്ടം വാണിയന്നൂർ അഭയം ഡയാലിസിസ് സൊസൈറ്റിയായിരുന്നു സംഘാടകർ. ചാലഞ്ചിനു പിന്നിലുള്ള നന്മമനസ്സ് അറിഞ്ഞതോടെ നാട് മുഴുവൻ ചാലഞ്ചിൽ അണി ചേർന്നു. ഒറ്റമനസ്സോടെ ചാലഞ്ചിൽ അണി ചേർന്നതു നാലു ലക്ഷം പേർ. ഒരു കോടി രൂപയാണു ഇതുവഴി വൃക്ക രോഗികളുടെ ചികിത്സക്കായി സമാഹരിച്ചത്. 

തിരൂരിൽ വൃക്കരോഗികളെ സഹായിക്കാനായി നടന്ന പായസം ചാലഞ്ചിന്റെ ഭാഗമായി വിതരണത്തിനു പായസം തയാറാക്കുന്നു.

3000 കിലോ അട, 60,000 ലീറ്റർ പാൽ, 8000 കിലോ പഞ്ചസാര, 200 കിലോ നെയ്യ് എന്നിങ്ങനെയാണു പായസത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ കണക്ക്. സാധനങ്ങളെല്ലാം സ്പോൺസർമാരുടെ സംഭാവനയായിരുന്നു. പായസം പാചകം ചെയ്യാൻ സഹായിച്ചതു കോൺഫെഡറേഷൻ ഓഫ് കേറ്ററേഴ്സ് അസോസിയേഷൻ. ഇരുനൂറിലേറെ പാചകക്കാർ രാത്രി മുഴുവൻ ചെലവഴിച്ചാണു പായസം തയാറാക്കിയത്. സേവനം വിട്ടു നൽകിയതു തീർത്തും സൗജന്യമായി. പന്തലും പാത്രങ്ങളും വെളിച്ചവും മറ്റും ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ വകയായിരുന്നു. 

ADVERTISEMENT

പായസം വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള ജോലികൾ സ്നേഹതീരം വൊളന്റിയർമാർ ഏറ്റെടുത്തു. ഇതോടെ, പായസത്തിൽനിന്നു ലഭിക്കുന്ന മുഴുവൻ  തുകയും പാവപ്പെട്ട വൃക്കരോഗികൾക്കു സഹായത്തിനായി നീക്കിവയ്ക്കാനായി. 250 രൂപയാണ്  ഒരു പായ്ക്കറ്റ് പായസത്തിനു ഈടാക്കിയത്. തിരൂർ, താനൂർ നഗരസഭകളിലും സമീപത്തെ 12 പഞ്ചായത്തുകളിലുമായാണു ജനം പായസം വാങ്ങി ചാലഞ്ചിൽ കൈക്കോർത്തത്. പായസ മധുരത്തിനൊപ്പം കരുതൽ കൂടി ചേർന്നപ്പോൾ സമാഹരിക്കാനായത് ഒരു കോടി രൂപ. വൃക്കരോഗികളുടെ സഹായത്തിനായി 2013 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണു അഭയം ഡയാലിസിസ് സൊസൈറ്റി. നിലവിൽ 54 രോഗികൾക്കു സംഘടനയുടെ സഹായം ലഭിക്കുന്നു. പ്രവർത്തനങ്ങൾക്കു ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോഴാണു  പായസം ചലഞ്ച് എന്ന ആശയം ഉയർന്നുവന്നത്. പൂ ചോദിച്ചപ്പോൾ പല പൂക്കാലങ്ങൾ നൽകി ജനം അതിനെ നെഞ്ചിലേറ്റുകയും ചെയ്തു.

ഈ ബസിന്റെ ഇന്ധനം സ്നേഹം

കാളികാവ് -കരുവാരക്കുണ്ട് പാതയിൽ ഓടുന്ന 8 ബസുകൾ കഴിഞ്ഞ ദിവസം സർവീസ് നടത്തിയത് ഒറ്റ ലക്ഷ്യത്തോടെയാണ്. സഹപ്രവർത്തകന്റെ മക്കളുടെ ജീവൻ രക്ഷിക്കാനുള്ള മഹത്തായ ദൗത്യവുമായാണ് അന്ന് ഈ റൂട്ടിലെ ബസുകളെല്ലാം ഓടിയത്. സ്നേഹയാത്രയിൽ നാട്ടുകാർ കൂടി കയ്യയച്ചു സഹായിച്ചതോടെ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചതു 6.5 ലക്ഷം രൂപ. കരുവാരക്കുണ്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ചീരത്തടത്തിൽ നജ്മുദ്ദീന്റെ മക്കളായ ഇഷാ  നൗറിൻ (11), ഇവാന (ഒന്നര വയസ്സ്) എന്നിവർ ഗുരുതര രോഗം ബാധിച്ചു ചികിത്സയിലാണ്. ഇഷയുടെ വൃക്കയും കരളും മാറ്റിവയ്ക്കണം. ഇവാനയുടെ കരൾ മാറ്റിവയ്ക്കണം. 

തിരൂരിൽ വൃക്കരോഗികളെ സഹായിക്കാനായി നടന്ന പായസം ചാലഞ്ചിനെത്തിയവർ.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണു കുരുന്നു സഹോദരിമാർ. ബസ് ഡ്രൈവറായ നജ്‌മുദ്ദീന്റെ പ്രയാസം ആ പാതയിലോടുന്ന ബസ് തൊഴിലാളികളെല്ലാം സ്വന്തമെന്ന പോലെ ഏറ്റെടുത്തു. അങ്ങനെയാണ്, പാതയിലെ 8 ബസുകൾ കഴിഞ്ഞ ദിവസം ഇഷയ്ക്കും ഇവാനയ്ക്കുമായി സർവീസ് നടത്തിയത്. യാത്രക്കാരിൽ ‌നിന്നു സംഭാവന പിരിക്കാനായി ബക്കറ്റും കരുതിയിരുന്നു. പലരും അറിഞ്ഞു സഹായിച്ചു. കയ്യിൽ പണം കരുതാത്തവർ പിന്നീട് ഓൺലൈൻ വഴി അയച്ചു നൽകി. അങ്ങനെ, ബസ് ദൗത്യത്തിലൂടെ സമാഹരിച്ചത് ആറര ലക്ഷം രൂപ. എന്നാൽ, കുട്ടികളുടെ ചികിത്സയ്ക്കു ഇനിയും പണം വേണം. അതിനായി സഹായ സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കരുണയുടെ കരങ്ങൾ കുട്ടികളെ തേടിവരുമെന്ന പ്രതീക്ഷയിൽതന്നെയാണു കുടുംബവും നാട്ടുകാരും. 

ADVERTISEMENT

ബസുകൾ ഓടി, പ്രമോദിനായി

എടപ്പാൾ- പട്ടാമ്പി പാതയിലെ ബസുകളും കഴിഞ്ഞ ദിവസമൊരു സ്നേഹ ദൗത്യമേറ്റെടുത്തു. വൃക്കരോഗം ബാധിച്ച പഴയ സഹപ്രവർത്തകൻ പ്രമോദിനെ സഹായിക്കുകയെന്നതായിരുന്നു ആ ദൗത്യം. പാതയിലെ ബസുകളെല്ലാം ഒരു ദിവസം ആ സ്നേഹ ദൗത്യവുമായി ഓടിയപ്പോൾ പിരിഞ്ഞു കിട്ടിയതു 2.6 ലക്ഷം രൂപ. പാതയിലെ പല ബസുകളിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രമോദ് വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണ്. അതിനു സഹായഹസ്തം നീട്ടാനാണു സഹപ്രവർത്തകർ സ്നേഹദൗത്യം ഏറ്റെടുത്തത്. യാത്രയുടെ ലക്ഷ്യമറിഞ്ഞതോടെ യാത്രക്കാരും ഒപ്പംനിന്നു. മിനിമം ടിക്കറ്റെടുക്കേണ്ടവർ പോലും അൻപതും നൂറും നൽകിയാണ് അന്നു യാത്ര ചെയ്തത്. ഇത്തരത്തിൽ രുചിയിലൂടെ, കളിയിലൂടെ, യാത്രയിലൂടെ മലപ്പുറം കാരുണ്യത്തിന്റെ പുതിയ വഴികൾ തുറക്കുകയാണ്.

English Summary: Payasam Challenge, Bus Collection... Malappuram Join Hands for Supporting the Poor