കൊച്ചി ∙ ‘ആ ഭാഗ്യവാൻ ഞാൻ തന്നെ’ എന്നു വെളിപ്പെടുത്തി ഭാഗ്യക്കുറി വിൽപനക്കാരൻ കിഴകൊമ്പ് മോളേപ്പറമ്പിൽ യാക്കോബ് കുര്യൻ. സംസ്ഥാന ഭാഗ്യക്കുറി പൂജാ ബംപർ ഒന്നാം സമ്മാനം 5 കോടി രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റ് തന്റെ പക്കൽ ആയിരുന്നെന്ന് യാക്കോബ് വെളിപ്പെടുത്തി. English Summary: Pooja Bumper ticket winner

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 'ആ ഭാഗ്യവാന്‍ ഞാന്‍ തന്നെ' എന്നു വെളിപ്പെടുത്തി പൂജ ബംപര്‍ ലോട്ടറി 5 കോടിയുടെ സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റെന്ന് അവകാശപ്പെട്ട വില്‍പനക്കാരന്‍ കിഴകൊമ്പ് മോളേപ്പറമ്പില്‍ യാക്കോബ് കുര്യന്‍. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കല്‍ ആയിരുന്നെന്നും ടിക്കറ്റ് ഇന്ന് കനറാ ബാങ്കിലെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കും എന്നു കരുതിയാണ് ഭാഗ്യമെത്തിയ കാര്യം വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പൂജാ ബംപര്‍ ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് ആര്‍എ 591801 എന്ന ടിക്കറ്റില്‍ അടിച്ചിട്ടുണ്ട് എന്നു മാത്രമായിരുന്നു ആദ്യം പുറത്തു വന്ന വിവരം. ടിക്കറ്റ് വിറ്റത് യാക്കോബിന്റെ കടയില്‍ നിന്നാണെന്നും വ്യക്തമായിരുന്നു. രണ്ടു ദിവസമായിട്ടും ജേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ മറ്റെവിടെ നിന്നെങ്കിലും എത്തിയവര്‍ വാങ്ങിയ ടിക്കറ്റിനാവാം സമ്മാനം എന്നും സംശയിച്ചു. ടിക്കറ്റുമായി ആരെങ്കിലും ബാങ്കില്‍ എത്തുമോ എന്ന കാത്തിരിപ്പായിരുന്നു പിന്നീട്. 

ADVERTISEMENT

കൂത്താട്ടുകുളത്തെ മൊത്ത വിതരണ ഏജന്‍സിയില്‍നിന്നു വാങ്ങിയ പത്തു ടിക്കറ്റുകള്‍ 15 ദിവസം കൊണ്ടാണ് വിറ്റു തീര്‍ന്നത്. അതിനാല്‍ ടിക്കറ്റ് വാങ്ങിയവരെ ഓര്‍ത്തെടുക്കാനാവുന്നില്ല എന്നായിരുന്നു യാക്കോബിന്റെ വിശദീകരണം. ഗ്രാമത്തില്‍ ആയതിനാല്‍ നാട്ടുകാര്‍ ആരെങ്കിലും ടിക്കറ്റ് എടുത്തിട്ടുണ്ടാകുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെ ടിക്കറ്റിനെക്കുറിച്ച് ഊഹാപോഹങ്ങളും പ്രചരിച്ചു. സമ്മാനം അടിച്ച ടിക്കറ്റുമായി ഫോട്ടോ സഹിതം ചിലര്‍ നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചു. ഇവയെല്ലാം വ്യാജമാണെന്നു വ്യക്തമായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി യാക്കോബിന്റെ വെളിപ്പെടുത്തല്‍.

English Summary: Pooja Bumper ticket winner