ലക്നൗ∙ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിയുമായുള്ള അഖിലേഷിന്റെ കൂടിക്കാഴ്ച 24 മണിക്കൂർ പിന്നിടുന്നതിനു മുൻപാണ് സഞ്ജയ് സിങ് അഖിലേഷിനെ സന്ദർശിച്ചത്. 2022ൽ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി–

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങുമായി, സമാജ്‍വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുപിന്നാലെയാണ് സഞ്ജയ് സിങ്ങിനെ അഖിലേഷ് സന്ദർശിച്ചത്.

2022ൽ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി– ആർഎൽഡി സഖ്യം നിലവിൽവരും എന്ന അഭ്യൂഹങ്ങൾക്കു ശക്തി പകർന്നുകൊണ്ട് അഖിലേഷുമൊത്തുള്ള ചിത്രങ്ങൾ ജയന്ത് ചൗധരി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബിജെപിയുടെ പ്രധാന എതിരാളിയായി വിലയിരുത്തപ്പെടുന്ന അഖിലേഷ്, ഇത്തവണ വലിയ കക്ഷികളുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായും 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായും സഖ്യത്തിലേർപ്പെട്ട എസ്പിയുടെ മുൻ നിലപാടുകൾക്കു വിരുദ്ധമായിരുന്നു അഖിലേഷിന്റെ പ്രഖ്യാപനം. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനുള്ള നീക്കങ്ങൾക്കു തുടക്കമായെന്ന് അഖിലേഷുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആം ആദ്മി പാർട്ടി നേതാക്കൾ പ്രതികരിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അഖിലേഷോ എസ്പിയിലെ മറ്റു നേതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രാജ്യസഭാംഗം കൂടിയായ സഞ്ജയ് സിങ് കഴിഞ്ഞ ജൂലൈയിലും അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുപി തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ആം ആദ്മി പാർട്ടി മത്സരിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനും ചില മാസങ്ങളായി പ്രാദേശിക കക്ഷിയായ എസ്– ബിഎസ്പിയുമായി (സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി) അടുത്ത ബന്ധമാണ് അഖിലേഷ് പുലർത്തുന്നത്. ഓം പ്രകാശ് രാജ്ഭർ നേതൃത്വം നൽകുന്ന എസ്– ബിഎസ്പിക്ക് കിഴക്കൻ യുപിയിൽ (പൂർവാഞ്ചൽ മേഖല) 30–40 സീറ്റുകളിൽ സ്വാധീനമുണ്ട്.

ADVERTISEMENT

മേഖലയിലെ 150ൽ അധികം സീറ്റുകളാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുൻ അംഗമായിരുന്നു രാജ്ഭർ. അദ്ദേഹത്തെക്കൂടാതെ പാർട്ടിക്കു 3 എംഎൽഎമാർ കൂടിയുണ്ട്. എൻഡിഎയിൽനിന്നു അവഗണന നേരിട്ടെന്ന ആരാപണത്തോടെയാണ്, 2022ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്‌ഭർ മുന്നണിവിട്ട് അഖിലേഷിനൊപ്പം ചേർന്നത്. കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേൽ നേതൃത്വം നൽകുന്ന മറ്റൊരു പ്രാദേശിക കക്ഷിയായ അപ്നാ ദളും അടുത്ത തിരഞ്ഞെടുപ്പിൽ എസ്‌പിയുമായി സഖ്യത്തിൽ ഏർപ്പെടുകയാണെന്ന് ഇന്നു പ്രഖ്യാപിച്ചിരുന്നു. എൻഡിഎ ഘടകകക്ഷിയായ അപ്നാ ദളിലെ മറ്റൊരു വിഭാഗത്തിന്റെ നേതാവാണ് അനുപ്രിയ.

English Summary: Akhilesh Yadav Meets AAP Amid Alliance Spree With Regional Parties