കോഴിക്കോട്∙ നാദാപുരത്ത് ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് വിഡിയോ ചിത്രീകരിച്ച പ്രധാനപ്രതി അറസ്റ്റിൽ. Nadapuram house attack case, Nadapuram, Kozhikode, Crime News, Crime Kerala, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നാദാപുരത്ത് ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് വിഡിയോ ചിത്രീകരിച്ച പ്രധാനപ്രതി അറസ്റ്റിൽ. കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് പിടിയിലായത്. കേസിൽ പ്രതിയായതിനു പിന്നാലെയാണു ഭീഷണി മുഴക്കി ഇയാൾ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. പ്രതിയുടെ ഭീഷണി വിഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 

നാദാപുരം എസ്ഐയെയാണു പ്രതി ഭീഷണിപ്പെടുത്തിയത്. എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം എന്നും വിഡിയോയിൽ പറയുന്നു. പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ചൊവ്വാഴ്ച രാത്രി ക്വട്ടേഷന്‍ സംഘം കടമേരി സ്വദേശിയുടെ വീട് ആക്രമിക്കുകയായിരുന്നു. കണ്ണൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്. സംഭവത്തിൽ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ADVERTISEMENT

English Summary: Nadapuram house attack case: defendant arrested