ഓഹരി-സാമ്പത്തിക വിപണികളിലെ തിമിഗലങ്ങളും, കൊമ്പൻസ്രാവുകളും അർമാദിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഒരു നിക്ഷേപത്തിൽ 100% നഷ്ടം വന്നാലും ഇവർ കുലുങ്ങുകയില്ല. ഇവരുടെ ഇടയിൽ പെട്ടുപോകുന്ന സൂക്ഷ്മ-ചെറു നിക്ഷേപകരെ ഇവർ നഷ്ടങ്ങളുടെ കാണാക്കയത്തിൽ മുക്കും. ‌കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന അൽപം പണം, ലാഭകരമായി നിക്ഷേപിക്കാൻ പറ്റുന്ന ഒരിടമായിരുന്നു ഇതുവരെ സാധാരണ ഇന്ത്യക്കാരന് ഓഹരി വിപണി. എന്നാൽ അതും

ഓഹരി-സാമ്പത്തിക വിപണികളിലെ തിമിഗലങ്ങളും, കൊമ്പൻസ്രാവുകളും അർമാദിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഒരു നിക്ഷേപത്തിൽ 100% നഷ്ടം വന്നാലും ഇവർ കുലുങ്ങുകയില്ല. ഇവരുടെ ഇടയിൽ പെട്ടുപോകുന്ന സൂക്ഷ്മ-ചെറു നിക്ഷേപകരെ ഇവർ നഷ്ടങ്ങളുടെ കാണാക്കയത്തിൽ മുക്കും. ‌കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന അൽപം പണം, ലാഭകരമായി നിക്ഷേപിക്കാൻ പറ്റുന്ന ഒരിടമായിരുന്നു ഇതുവരെ സാധാരണ ഇന്ത്യക്കാരന് ഓഹരി വിപണി. എന്നാൽ അതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി-സാമ്പത്തിക വിപണികളിലെ തിമിഗലങ്ങളും, കൊമ്പൻസ്രാവുകളും അർമാദിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഒരു നിക്ഷേപത്തിൽ 100% നഷ്ടം വന്നാലും ഇവർ കുലുങ്ങുകയില്ല. ഇവരുടെ ഇടയിൽ പെട്ടുപോകുന്ന സൂക്ഷ്മ-ചെറു നിക്ഷേപകരെ ഇവർ നഷ്ടങ്ങളുടെ കാണാക്കയത്തിൽ മുക്കും. ‌കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന അൽപം പണം, ലാഭകരമായി നിക്ഷേപിക്കാൻ പറ്റുന്ന ഒരിടമായിരുന്നു ഇതുവരെ സാധാരണ ഇന്ത്യക്കാരന് ഓഹരി വിപണി. എന്നാൽ അതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്തിന്റെ അനന്തതയിലേക്കു കുതിക്കുന്ന ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും പുതിയ സെൻസേഷണൽ വാർത്ത മൂന്ന് യൂണികോണ്‍ സ്റ്റാർട്ടപ്പുകളുടെ പ്രഥമ ഓഹരി വിൽപനയുടെ (ഇനിഷ്യൽ പബ്ലിക് ഓഫർ അഥവാ ഐപിഒ) ‘വെടിക്കെട്ടു’ വിജയമാണ്. സ്ഥാപിക്കപ്പെട്ട് അധികം വൈകാതെ നൂറു കോടിയോ അതിനു മുകളിലോ മൂല്യം സ്വന്തമാക്കുന്ന കമ്പനികളാണ് യൂണികോൺ. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് യൂണികോണുകൾ വിപണിയിൽ പ്രവേശിക്കുന്നത്. ഭക്ഷ്യ വിതരണ സംരംഭമായ സോമാറ്റോ, ചമയ വസ്തുക്കൾ വിൽക്കുന്ന നൈക്ക, ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോം ആയ പേയ്ടിഎം എന്നിവയാണ് ചരിത്രം സൃഷ്ടിച്ച ഈ മൂന്നു യൂണികോൺ കമ്പനികൾ. 

വിവര സാങ്കേതികവിദ്യയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഈ മൂന്ന് യൂണികോണുകളും കൂടി അവരുടെ ഓഹരികൾ വിറ്റ് ഓഹരി വിപണിയിൽനിന്ന് വാരികൂട്ടിയത് 33,075 കോടി രൂപ. പേയ്‌ടിഎം 18,300 കോടിയും സോമ‌ാറ്റോ 9375 കോടിയും നൈക്ക 5400 കോടിയുമാണ് വിപണിയിൽനിന്ന് സമാഹരിച്ചത്. ഈ കമ്പനികൾ വിൽക്കാൻ ഉദ്ദേശിച്ചതിന്റെ എത്രയോ ഇരട്ടി ഓഹരികൾക്കാണ്, നിക്ഷേപകർ അപേക്ഷിച്ചിരുന്നത് (ഓവർ സബ്സ്ക്രൈബ്ഡ്). പേയ്‌ടിഎമ്മിന്റെ 18,300 കോടിയുടെ ഐപി വന്നതോടെ, അതുവരെ ഇന്ത്യൻ വിപണി കണ്ട ഏറ്റവും വലിയ ഐപി ആയിരുന്ന ‘കോൾ ഇന്ത്യ’യുടെ 15,000 കോടിയൊക്കെ പഴങ്കഥയായി. 

ADVERTISEMENT

എല്ലാവരും യൂണികോണിലേക്ക്...!

ഇവയുടെ വിജയത്തെ തുടർന്ന് 12ൽ അധികം യൂണികോണുകളാണ് ഐപിഒയുമായി ഓഹരിവിപണിയിൽ പ്രവേശിക്കാൻ കാത്തുനിൽക്കുന്നത്. ഇതിൽ ഇ-കൊമേഴ്‌സ് ബിസിനസ് ഭീമനായ ഫ്ലിപ്കാർട്ട്, ബൈജൂസ്‌, ഒായോ ഹോട്ടൽസ് ആൻഡ് ഹോംസ് എന്നീ പേരുകളാണ് വിപണിയിൽ ഏറ്റവും അധികം സജീവം. ഇതിൽ പല യൂണികോണുകളും വരുന്ന 6–8 മാസത്തിനകം ഐപിഒയുമായി നിക്ഷേപകരെ സമീപിക്കും. 

ചിത്രം: INDRANIL MUKHERJEE / AFP

ഈ മൂന്ന് യുണികോണുകളുടെയും പ്രഥമ ഓഹരി വിൽപനയുടെ അസാധാരണ വിജയത്തിനു മുൻപുതന്നെ യൂണികോണുകളിൽ മാത്രമല്ല, സാധാരണ സ്റ്റാർട്ടപ്പുകളിൽ പോലും നിക്ഷേപിക്കാൻ രാജ്യത്തെയും വിദേശത്തെയും വെഞ്ചർ ക്യാപിറ്റൽ കമ്പനികളും പ്രൈവറ്റ് ഇക്വിറ്റികളും മത്സരിക്കുകയാണ്. ആ മത്സരം ഇപ്പോൾ പതിന്മടങ്ങു വർധിച്ചു എന്ന് പറയാം. 

അടിസ്ഥാന വസ്തുതകളും, വിപണി യാഥാർഥ്യങ്ങളും നിരാകരിച്ച് ഇവർ യൂണികോൺ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഊതിപ്പെരുപ്പിച്ച വാല്യുവേഷൻ (മൂല്യം) നൽകി, അതിന്റെ അടിസ്ഥാനത്തിൽ കോടിക്കണക്കിനു ഡോളറുകളാണ് നിക്ഷേപിക്കുന്നത്. സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിന്റെ ഈ കുത്തൊഴുക്കു കണ്ട്‌, വിദേശങ്ങളിൽ രജിസ്റ്റർ ചെയ്ത്, ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല സ്റ്റാർട്ടപ്പുകൾ അവയുടെ റജിസ്ട്രേഷൻ ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്. 

ADVERTISEMENT

കൈവിട്ടു പോകുന്ന പണക്കളി!

നിക്ഷേപകർക്ക് ഏഷ്യൻ വൻകരയിലെ ഏറ്റവും ആകർഷകമായ വിപണി ചൈനയാണ്. എന്നാൽ അവിടെ നിലനിൽക്കുന്ന അസ്വസ്ഥതകൾ, അടുത്തിടെ ഏർപ്പെടുത്തിയ ചില വിപണി നിയന്ത്രണങ്ങൾ, സ്വകാര്യ നിക്ഷേപത്തിനോട് ഭരണകൂടം അടുത്തിടെ കാണിച്ചു തുടങ്ങിയ താൽപര്യക്കുറവ് എന്നിവ മൂലം ആ രാജ്യം ഇപ്പോൾ പഴയതുപോലെ നിക്ഷേപ സൗഹൃദമല്ല. അതിനാൽ ചൈനയിലെ ഓഹരി വിപണിയിലേക്ക്‌ പോകേണ്ട നിക്ഷേപമെല്ലാം കുറേകൂടി സ്വതന്ത്ര വിപണിയായ ഇന്ത്യയിലേക്ക് വരുന്നു.

ചിത്രം: AFP

ഈ ചൈന ഘടകം മാത്രമല്ല  ഇന്ത്യൻ വിപണിയുടെ കുതിപ്പിന് കാരണം. പണമിറക്കി പണം പിടിക്കുക എന്ന വെഞ്ചർ ക്യാപിറ്റലുകളുടെയും പ്രൈവറ്റ് ഇക്വിറ്റികളുടേയും ലോകമെമ്പാടും നടത്തുന്ന ഒടുക്കത്തെ കളി ഇവിടെയും കളിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ വിപണി ഇപ്പോൾ ബെല്ലും ബ്രേക്കും ഇല്ലാതെ മുകളിലോട്ടുപോകുന്നത്. എട്ടുനിലയിൽ പൊട്ടിനിൽക്കുന്ന സ്റ്റാർട്ടപ്പുകൾക്കു പോലും അവർ സ്വപ്നത്തിൽ വിചാരിക്കാത്ത മൂല്യമാണ് നിർണയിക്കുന്നത്. ഈ മൂല്യമനുസരിച്ചുള്ള നിക്ഷേപമാണ് വെഞ്ചർക്യാപിറ്റലുകളും പ്രൈവറ്റ് ഇക്വിറ്റികളും ഈ സ്റ്റാർട്ടപ്പുകളിൽ നടത്തുന്നത്. 

ഇവർ ഫണ്ട് നിക്ഷേപിക്കുക എന്നു പറഞ്ഞാൽ അവർ നിക്ഷേപം നടത്തുന്ന (സ്റ്റാർട്ടപ് ) കമ്പനികളുമായി ധാരണയിൽ എത്തുന്ന വിലയ്ക്ക് അവയുടെ ഓഹരി വാങ്ങുക എന്നാണ് അർഥം. അതിനു ശേഷം ഈ കമ്പനികളെ ഐപിഒയുമായി വിപണിയിൽ ഇറക്കുന്നു. അപ്പോൾ പ്രഥമ ഓഹരിയായി നൽകുന്നത് വെഞ്ച്വർ ക്യാപിറ്റലുകളും പ്രൈവറ്റ് ഇക്വിറ്റികളും വാങ്ങിയ ഓഹരികളായിരിക്കും. പുതിയ ഓഹരികൾ പലപ്പോഴും ചെറിയൊരു ശതമാനമേ കാണൂ. 

ADVERTISEMENT

ഇങ്ങനെ നൽകുന്ന പുതിയ ഓഹരികൾക്ക് വെഞ്ച്വർക്യാപിറ്റലും പ്രൈവറ്റ് ഇക്വിറ്റികളും വാങ്ങിയ വിലയുടെ മൂന്നോ, നാലോ ഇരട്ടിയായിയിരിക്കും. ഇതിൽ ചെറിയൊരു ശതമാനം സാമ്പത്തിക സ്ഥാപനങ്ങൾക്കു വിൽക്കും. ഇത് പ്രധാനമായും ലോല-ചെറു നിക്ഷേപകരെ പുതിയ ഓഹരിയിലേക്ക് ആകർഷിക്കാൻ നടത്തുന്ന വിപണന തന്ത്രമാണ്. സാമ്പത്തിക സ്ഥാപങ്ങൾക്കു നല്കൂന്ന ഓഹരികളുടെ വില ചെറുനിക്ഷേപകർക്കു നൽകുന്ന ഓഹരികളുടെ വിലയേക്കാൾ താഴെ ആയിരിക്കും. 

ഫയൽ ചിത്രം: AFP

ഇങ്ങനെ ചെറിയൊരു ശതമാനം ഓഹരികൾ കയ്യിൽ വെച്ച് മഹാഭൂരിപക്ഷം ഓഹരികളും പതിന്മടങ്ങു വിലക്ക് വിറ്റ് വെഞ്ച്വർ ക്യാപിറ്റലുകളും പ്രൈവറ്റ് ഇക്വിറ്റിയും വൻ ലാഭം കൊയ്യുന്നു. അങ്ങനെ അവർ നിക്ഷേപിച്ചതിന്റെ അനേകം ഇരട്ടി ലാഭം ഉണ്ടാക്കുന്നു. അടുത്തത് സാമ്പത്തിക സ്ഥാപങ്ങളുടെ ഊഴമാണ്. അവർ ഐപിഒയിലൂടെ വാങ്ങിയ ഓഹരികൾ വിൽക്കാൻ വിലക്കുള്ള സമയ പരിധി കഴിഞ്ഞാൽ (ലോക്ക് ഇൻ പീരീഡ്), വാങ്ങിയ ഷെയർ ഓഹരി വിപണിയിൽ കൂടി വിറ്റഴിക്കും. അതുവരെ വില താഴെപ്പോകാതെ അവർ നോക്കും. അത് കഴിഞ്ഞാൽ ഓഹരിയുടെ വില കുത്തനെ താഴോട്ട് പോകും. അപ്പോഴാണ് ചെറുനിക്ഷേപകർ, പ്രത്യേകിച്ചും വിപണിയിലെ കളികളെ കുറിച്ച് വലിയ പിടിപാടില്ലാത്തവർ കൈപൊള്ളിയ കാര്യം മനസ്സിലാക്കുന്നത്. അപ്പോഴേക്കും, എല്ലാം കൈവിട്ടു പോയിരിക്കും.  

ഊതിപ്പെരുപ്പിച്ചതോ കണക്കുകൾ?

സോമാറ്റോയുടെ കാര്യം തന്നെ എടുക്കുക. കമ്പനിക്ക് 900 കോടി ഡോളറിന്റെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. വാർഷിക വിറ്റുവരവ് 2000 കോടി. എന്നാൽ കമ്പനിയുടെ വാർഷിക നഷ്ടം 816 കോടി. ഇങ്ങനെ വമ്പിച്ച നഷ്ടം കാണിക്കുന്ന കമ്പനിക്ക് എങ്ങനെ ഇത്ര വലിയ മൂല്യം കണക്കാക്കി എന്നറിയാതെ പല അനലിസ്റ്റുകളും നക്ഷത്രമെണ്ണുകയാണ്. ഒരു വിപണി വിശാരദന്റെ അഭിപ്രായത്തിൽ: ‘ഈ ഭീമന്റെ അടിസ്ഥാന സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കുമ്പോൾ, കോടികളുടെ നഷ്ടമാണ് കാണാൻ കഴിയുക. 

നിറം പിടിപ്പിച്ച നുണകളിലൂടെ, പൊള്ളയായ വലിയ വലിയ സ്വപ്‌നങ്ങൾ വിൽക്കാൻ ശ്രമിക്കുകയാണവർ.എന്നാൽ ഇതെല്ലം വലിയ വിലകൊടുത്തു വാങ്ങാൻ ആളുണ്ടു താനും. വിപണിയിലെ ഇവരുടെ വിളിപ്പേര് ‘വലിയ വിഡ്ഢികൾ’ എന്നാണെങ്കിലും, ഇവർ പറയുന്നത് വലിയ റിസ്ക് എടുത്താലേ, വലിയ ലാഭം കൊയ്യാൻ കഴിയൂ എന്നാണ്. കമ്പനിയുടെ ഫിനാൻഷ്യൽ ഫണ്ടമെന്റൽസിലൂടെ കടന്നുപോകുമ്പോൾ, നിർഭാഗ്യവശാൽ, മൂല്യവത്തായ ഒന്നു തന്നെ കാണാൻ കഴിയുകയില്ല’. പറഞ്ഞിട്ട് കാര്യമില്ല, പ്രഥമ ഓഹരി വിലയേക്കാൾ 52 ശതമാനം വർധനവിലാണ് സോമറ്റോ ഓഹരികൾ വിപണിയിൽ വ്യാപാരം തുടങ്ങിയ ദിവസം (ലിസ്റ്റിങ് ഡേ) വിറ്റത്. 

നൈക്കയുടെ ഐപിഒ ലിസ്റ്റിങ്ങിനെത്തിയ ഫാൽഗുനി നയ്യാർ, കത്രീന കൈഫ്

‘നൈക്ക’യുടെയും കഥ ഇതൊക്കെത്തന്നെ. പ്രഥമ ഓഹരി വിപണത്തിനുശേഷം, അതിന്റെ മാതൃകമ്പനിയായ എഫ്എസ്എൻഇ-കോമേഴ്‌സ് വെഞ്ച്വറിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടിയായി (13.47 ശതകോടി ഡോളർ) വർധിച്ചു. ഇതോടെ എഫ്എസ്എൻഇ- കൊമേഴ്‌സിൽ 52.50 ശതമാനം ഓഹരിയുള്ള, അതിന്റെ പ്രമോട്ടർ ഫാൽഗുനി നയ്യാരുടെ ഓഹരി മൂല്യം 7.90 ശതകോടി ഡോളറായി (58,635 കോടി) ആയി ഉയർന്നു. ഇതോടെ അവർ രാജ്യത്തെ രണ്ടാമത്തെ വലിയ ശതകോടീശ്വരിയും ആയി മാറി. ഒന്നാമത്തെ ശതകോടീശ്വരി ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ സാവിത്രി ജിൻഡാൽ (1800 ശതകോടി ഡോളർ) ആണ്.

എഫ്എസ്എൻഇ-കൊമേഴ്‌സിന്റെ പ്രഥമ ഓഹരി വിപണനത്തിന്, 630 കോടിയുടെ പുതിയ ഷെയറുകൾ നൽകിയപ്പോൾ, 4721.92 കോടിയുടെ നിലവിലുള്ള ഷെയറുകളാണ് നൽകിയത്. അതായത് നേരത്തേ കമ്പനിയിൽ നിക്ഷേപം നടത്തിയിരുന്നവർ പ്രഥമ ഓഹരി വിപണനത്തിലൂടെ അവരുടെ ഓഹരികൾ വിറ്റ് വാൻ ലാഭം കൊയ്തു. ബ്ലൂംബെർഗ് ബില്ലെനയർ ഇൻഡക്സ് അനുസരിച്ച് സ്വന്തം പ്രയത്നം കൊണ്ട് ഇന്ത്യയിൽ ഏറ്റവും അധികം സമ്പന്ന ആയ വനിതയാണ് ഫാൽഗുനി നയ്യാർ. 

എഫ്എസ്എൻഇ-കൊമേഴ്‌സിന്റെ ഓഹരികൾക്ക്, പ്രഥമ ഓഹരി വിലയേക്കാൾ ലിസ്റ്റിങ് ദിവസം 78 ശതമാനം വർധനവ് ഉണ്ടായി. 1125 രൂപയ്ക്ക് നൽകിയ പ്രഥമ ഓഹരി നവംബർ 11നു ലിസ്റ്റ് ചെയ്തപ്പോൾ വില 2213.55 രൂപയായിരുന്നു. അതായത്, വിപണിയിൽ വിൽപന തുടങ്ങിയ ദിവസംതന്നെ വില ഇരട്ടിക്ക് അടുത്തെത്തി. ഇപ്പോൾ 2100 രൂപക്ക് മുകളിലാണ് ഓഹരിയുടെ വില. എന്നാൽ കമ്പനിക്കു വെറും 206 കോടിയുടെ വിറ്റുവരവും 36 കോടി ലാഭവുമേ ഉള്ളൂ എന്നറിയുമ്പോഴാണ്, അതിന്റെ ഓഹരി വില എത്രമാത്രം ഊതിപ്പെരുപ്പിച്ചതാണെന്ന് മനസ്സിലാക്കാനാവുക. 

ഐപിഒ ലിസ്റ്റിങ്ങിന് തുടക്കം കുറിക്കുന്ന പേയ്ടിഎം സ്ഥാപകന്‍ വിജയ് ശേഖർ ശർമ. ചിത്രം: Punit PARANJPE / AFP

പേയ്‌ടിഎമ്മിനു സംഭവിച്ചത്?

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഐപിഒയുമായി രംഗത്തെത്തിയ പേയ്‌ടിഎമ്മിന്റെ അടിസ്ഥാന വിവരങ്ങൾ അറിയുമ്പോഴാണ് കണ്ണുകൾ കൂടുതൽ മഞ്ഞളിക്കുക. പേയ്‌ടിഎമ്മിന്റെ മാതൃകമ്പനിയായ ‘വൺ 97 കമ്യൂണിക്കേഷൻസിന്റെ’ 2020-21ലെ നഷ്ടം 1701 കോടിയാണ്. 2019-20ൽ ഇത് 2942 കോടിയായിരുന്നു. 2018–19 ൽ ഇത് 4230 കോടിയും. പുതിയ ഓഹരികൾ വിപണിയിൽ വ്യാപാരം തുടങ്ങിയ (ലിസ്റ്റഡ്) ദിവസംതന്നെ എട്ടുനിലയിൽ പൊട്ടി. 

പ്രഥമ ഓഹരി വിപണനത്തിൽ  2150 രൂപയ്ക്ക് വിറ്റ ഓഹരികൾ ബിഎസ്ഇയിൽ (പണ്ട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) വിപണനം തുടങ്ങിയതുതന്നെ 195 രൂപ നഷ്ടത്തിൽ 1955 രൂപയ്ക്കാണ്. നിമിഷങ്ങൾക്കകം ഇത് 1950തിലേക്ക് താണു. അതായത്, പ്രഥമ ഓഹരി വിലയിൽനിന്ന് (2150) ഒൻപതു ശതമാനം നഷ്ടത്തിൽ. വിപണിയിൽ വ്യാപാരം അവസാനിക്കുന്ന 3.30നു വളരെമുൻപേ, 2.56 ആയപ്പോഴേക്കും ഓഹരി, ദിവസത്തെ തുടക്ക വിലയേക്കാൾ- ഓപ്പണിങ് പ്രൈസ്- (1955 ) ഇരുപതു ശതമാനം താഴേക്കു പോയി. 

അതോടെ  ബിഎസ്ഇയുടെ നിലവിലുള്ള വ്യപാര നിർദേശങ്ങൾ അനുസരിച്ച് ഓഹരിയുടെ അന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. അങ്ങനെ ആദ്യദിവസംതന്നെ, വ്യാപാര സമയം മുഴുവൻ വിപണിയിൽ തുടരാനാകാതെ പേയ്‌ടിഎം ഓഹരിക്ക്, പ്രഥമ ഓഹരി വിലയേക്കാൾ 27 ശതമാനം താഴെ 1564 രൂപയ്ക്ക് വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു. അതോടെ 1.5 ലക്ഷം കോടി ഉണ്ടായിരുന്ന കമ്പനിയുടെ വിപണി മൂല്യം അതിന്റെ മൂന്നിൽ ഒന്നായി കുറഞ്ഞു.

A QR code for Paytm is pictured at a shop in New Delhi on November 8, 2021. (Photo by Sajjad HUSSAIN / AFP)

കമ്പനിക്കു നൽകിയ യുക്തിക്കു നിരക്കാത്ത മൂല്യം, ഓഹരിയോടുള്ള നിക്ഷേപകരുടെ താൽപര്യക്കുറവ്, കമ്പനിക്ക് അതിന്റെ ബിസിനസിൽ തുടർച്ചയായുണ്ടാകുന്ന നഷ്ടം, എന്നിവയാണ് പേയ്‌ടിഎം ഓഹരികൾ കയ്യൊഴിയാൻ നിക്ഷേപകരെ നിർബന്ധിതമാക്കുന്നതെന്നു വിപണി വിശാരദർ പറയുന്നു. പ്രഥമ ഓഹരി വിപണത്തിലൂടെ 18,300 കോടി സമാഹരിക്കാനായിരുന്നു പേയ്‌ടിഎമ്മിന്റെ മാതൃ കമ്പനി ലക്ഷ്യമിട്ടിരുന്നത്. അത് സാധ്യമാവുകയും ചെയ്തു. 

ഇതിനായി 8300 കോടിയുടെ പുതിയ ഓഹരികൾ ഇറക്കി. ബാക്കി  10,000 കോടിയുടെ ഓഹരികൾ, നിക്ഷേപകർ നൽകി. അതായത്, പേയ്‌ടിഎമ്മിന്റെ മാതൃ കമ്പനിയിൽ നിക്ഷേപമുണ്ടായിരുന്ന വെഞ്ച്വർ ക്യാപിറ്റലുകളും പ്രൈവറ്റ് ഇക്വിറ്റികളും അവരുടെ ഓഹരികളിൽ ഭൂരിഭാഗവും പ്രഥമ ഓഹരി വിപണത്തിലൂടെ കൈമാറി വമ്പൻ ലാഭം കൊയ്തു. മോർഗൻ സ്റ്റാൻലി, കാനഡ പെൻഷൻ ഫണ്ട് ഇൻവെസ്റ്റ്മെന്റ് ബോർഡ്, ആന്റിഫിൻ (നെതെർലൻഡ്സ്) ഹോൾഡിങ്‌സ്, എസ്‌വിഎഫ് ഇന്ത്യ ഹോൾഡിങ് (കേമാൻ), സൈഫ് ഐഐഐ മൗറീഷ്യസ് കമ്പനി, ആലിബാബ, ബിഎച്ച് ഇന്റർനാഷണൽ ഹോൾഡിങ്‌സ് എന്നിവയാണ് പേയ്‌ടിഎമ്മിന്റെ മാതൃ കമ്പനിയിലെ മുഖ്യ നിക്ഷേപകർ. 

ആരുടെ പണമാണു പോകുന്നത്?

യൂണികോണുകളുടെ പ്രഥമ ഓഹരി വിപണനത്തിൽ മാത്രമല്ല, എല്ലാ പ്രഥമ ഓഹരി വിപണത്തിലും വെഞ്ച്വർ ക്യാപിറ്റലുകളും പ്രൈവറ്റ് ഇക്വിറ്റികളും ഈ കളികൾ കളിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് പ്രഥമ ഓഹരി വിപണനമാണ് നടക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ, ഓഗസ്റ്റ് വരെ പ്രഥമ ഓഹരി വിപണത്തിലൂടെ സമാഹരിച്ചത് 880 കോടി ഡോളർ. ഇത് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആകെ സമാഹരിച്ചതിലും കൂടുതലാണ്. വർഷം അവസാനിക്കുമ്പോൾ പ്രഥമ ഓഹരി വിപണത്തിലൂടെ ഏതാണ്ട് 1180 കോടി ഡോളർ സമാഹരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. 

Indian pedestrians walk on Dalal Street - Trader's Street - next to the Bombay Stock Exchange (BSE) in Mumbai on March 7, 2014. Indian share prices surged to a record high as the BSE benchmark Sensex index reached 21,866.51 points for the first time. AFP PHOTO/INDRANIL MUKHERJEE (Photo by INDRANIL MUKHERJEE / AFP)

ഓഹരി-സാമ്പത്തിക വിപണികളിലെ തിമിഗലങ്ങളും, കൊമ്പൻസ്രാവുകളും അർമാദിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഒരു നിക്ഷേപത്തിൽ 100 ശതമാനം നഷ്ടം വന്നാലും ഇവർ കുലുങ്ങുകയില്ല. ഇവരുടെ ഇടയിൽ പെട്ടുപോകുന്ന സൂക്ഷ്മ-ചെറു നിക്ഷേപകരെ ഇവർ നഷ്ടങ്ങളുടെ കാണാക്കയത്തിൽ മുക്കും. 

കഷ്ടപെട്ട് ഉണ്ടാക്കുന്ന അൽപം പണം, ലാഭകരമായി നിക്ഷേപിക്കാൻ പറ്റുന്ന ഒരിടമായിരുന്നു ഇതുവരെ സാധാരണ ഇന്ത്യക്കാരന് ഓഹരി വിപണി. അതും അവനു നഷ്‍ടമാകുന്നു. ശതകോടികൾ ഇട്ട് അമ്മാനം ആടുന്നവർ അത് അവന്റെ കയ്യിൽനിന്ന് തട്ടിപ്പറിച്ച് അവരുടേത് മാത്രമാക്കി മാറ്റുന്നു. രാജ്യത്തുനിന്ന് കള്ളപ്പണം, ലോകത്തിന്റെ ഏതോ അജ്ഞാത തീരത്ത് എത്തിച്ച് അത് വീണ്ടും തിരിച്ചു രാജ്യത്ത് എത്തിച്ചു വെളുപ്പിക്കുന്നവരും ഈ കളിയിൽ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തു കൂടുതൽ ശതകോടീശ്വരന്മാരെ, സൃഷ്ടിക്കുമ്പോൾ, സാധാരണക്കാരന്റെ ജീവിതത്തിൽ കൂടുതൽ ഇരുട്ട് പരക്കുന്നുവെന്നു ചുരുക്കം. 

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

English Summary: The Paytm IPO Crash and Other Indian Unicorns Entry to Stock Market; What it Means for Inverstors?