മുംബൈ∙ ഓഹരിവിപണിയിൽ വൻ ഇടിവ്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ സെൻസെക്സ് 1400 പോയിന്റും നിഫ്റ്റി 50 പോയിന്റും ഇടിഞ്ഞു. രാവിലെ 11ന് സെൻസെക്‌സ് 57,315 പോയിന്റിലും നിഫ്റ്റി 17,110 പോയിന്റിലുമാണ്. ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ്.. Sensex, Nifty

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഓഹരിവിപണിയിൽ വൻ ഇടിവ്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ സെൻസെക്സ് 1400 പോയിന്റും നിഫ്റ്റി 50 പോയിന്റും ഇടിഞ്ഞു. രാവിലെ 11ന് സെൻസെക്‌സ് 57,315 പോയിന്റിലും നിഫ്റ്റി 17,110 പോയിന്റിലുമാണ്. ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് ഏഷ്യൻ വിപണികളിൽ കനത്തനഷ്ടത്തിനു കാരണമായതെന്നാണ് കരുതുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ സെൻസെക്‌സിനെ തളർത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഏഷ്യൻ ഓഹരികൾക്ക് ഉണ്ടായത്.

ADVERTISEMENT

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയെന്നാണ് കഴിഞ്ഞദിവസം വന്ന റിപ്പോർട്ട്. വളരെ കുറച്ചുപേരില്‍ മാത്രമാണു നിലവില്‍ ഈ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പുതിയ വകഭേദത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ പരിമിതമാണെങ്കിലും ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ വിദഗ്ധര്‍ ശ്രമിക്കുകയാണെന്നു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസിലെ (എന്‍ഐസിഡി) പ്രഫസര്‍ അഡ്രിയാന്‍ പുരെന്‍ അറിയിച്ചു.

English Summary: Sensex Drops Over 1,400 Points As New Covid Variant Spooks Investors