ന്യൂഡൽഹി∙ മാധ്യമ പ്രവർത്തന രംഗത്തെ മികവിനുള്ള ഐപിഐ (ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്) ഇന്ത്യ പുരസ്കാരം എൻഡിടിവിയിലെ ശ്രീനിവാസൻ ജെയിൻ,

ന്യൂഡൽഹി∙ മാധ്യമ പ്രവർത്തന രംഗത്തെ മികവിനുള്ള ഐപിഐ (ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്) ഇന്ത്യ പുരസ്കാരം എൻഡിടിവിയിലെ ശ്രീനിവാസൻ ജെയിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മാധ്യമ പ്രവർത്തന രംഗത്തെ മികവിനുള്ള ഐപിഐ (ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്) ഇന്ത്യ പുരസ്കാരം എൻഡിടിവിയിലെ ശ്രീനിവാസൻ ജെയിൻ, മറിയം അലാവി, ദ് വീക്കിലെ ലക്ഷ്മി സുബ്രഹ്മണ്യൻ, ഭാനു പ്രകാശ് ചന്ദ്ര എന്നിവർക്ക്. യുപിയില്‍ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത മുസ്‌ലിം യുവാക്കൾക്കെതിരെ ബോധപൂർവ മത പരിവർത്തനം നടത്തിയതിനു കേസെടുത്ത സംഭവത്തിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയതിനാണ് എൻഡിടിവിയിലെ മാധ്യമപ്രവർത്തകർക്കു പുരസ്കാരം.

സിറിയയിലെയും ഇറാഖിലെയും അഭയാര്‍ഥി ക്യാംപുകളിലെ വനിതകളുടെ ദുരിതം വെളിച്ചത്തുകൊണ്ടുവന്നതിനാണു ദ് വീക്കിലെ മാധ്യമ പ്രവർത്തർക്കു പുരസ്കാരം. ഒരു ലക്ഷം രൂപയും ട്രോഫിയുമാണു ലഭിക്കുക. സുപ്രീം കോടതി മുൻ ജഡ്ജി മധൻ ബി. ലോകുർ തലവനായ സമിതിയാണു ജേതാക്കളെ നിർണയിച്ചത്. 

ADVERTISEMENT

ഇന്ത്യൻ എക്സ്പ്രസിലെ റിതിക ചോപ്രയ്ക്കായിരുന്നു 2020ലെ പുരസ്കാരം. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു കഴിഞ്ഞ വർഷം അവാർഡ് ദാന ചടങ്ങു നടത്തിയിരുന്നില്ല. 2020ലെയും 2021ലെയും പുരസ്കാരങ്ങൾ ഡിസംബറിലോ ജനുവരിയിലോ ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കൈമാറും. 71 വർഷങ്ങൾക്കു മുൻപ് 15 രാജ്യങ്ങളിൽനിന്നുള്ള മാധ്യമ പ്രവർത്തകരാണ് ഐപിഐ രൂപകൽപന ചെയ്തത്.

English Summary: Sreenivasan Jain & Mariyam Alavi (NDTV) and Lakshmi Subramanian & Bhanu Praksh Chandra (The Week) are joint winners of IPI-India Award for Excellence in Journalism, 2021