ഒറ്റയടിക്ക് എടുത്തുചാടാതെ മികച്ച ‘ഓഫർ’ കിട്ടുന്നതുവരെ കാത്തുനിൽക്കാനാണു വരുണിന്റെ പ്ലാൻ എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്. ഏതാനും വർഷങ്ങളായി ബിജെപി നേതൃത്വവുമായി അത്ര രസത്തിലല്ല വരുൺ. ഏറ്റവുമൊടുവിൽ, ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിൽ ബിജെപി വാദങ്ങളുടെ മുനയൊടിക്കുന്ന വിഡിയോ വരുൺ ട്വീറ്റ് ചെയ്തതോടെ അകൽച്ച വ്യക്തമായി.....

ഒറ്റയടിക്ക് എടുത്തുചാടാതെ മികച്ച ‘ഓഫർ’ കിട്ടുന്നതുവരെ കാത്തുനിൽക്കാനാണു വരുണിന്റെ പ്ലാൻ എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്. ഏതാനും വർഷങ്ങളായി ബിജെപി നേതൃത്വവുമായി അത്ര രസത്തിലല്ല വരുൺ. ഏറ്റവുമൊടുവിൽ, ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിൽ ബിജെപി വാദങ്ങളുടെ മുനയൊടിക്കുന്ന വിഡിയോ വരുൺ ട്വീറ്റ് ചെയ്തതോടെ അകൽച്ച വ്യക്തമായി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയടിക്ക് എടുത്തുചാടാതെ മികച്ച ‘ഓഫർ’ കിട്ടുന്നതുവരെ കാത്തുനിൽക്കാനാണു വരുണിന്റെ പ്ലാൻ എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്. ഏതാനും വർഷങ്ങളായി ബിജെപി നേതൃത്വവുമായി അത്ര രസത്തിലല്ല വരുൺ. ഏറ്റവുമൊടുവിൽ, ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിൽ ബിജെപി വാദങ്ങളുടെ മുനയൊടിക്കുന്ന വിഡിയോ വരുൺ ട്വീറ്റ് ചെയ്തതോടെ അകൽച്ച വ്യക്തമായി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിക്കു ‘വേണ്ടാത്ത’ വരുൺ ഗാന്ധിയെ ഇപ്പോൾ എല്ലാവർക്കും വേണം. ഉത്തർപ്രദേശിലെ പിലിബിത്ത് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമായ വരുൺ ഗാന്ധിയെ സ്വന്തം പാളയത്തിലെത്തിക്കാൻ കാത്തുനിൽക്കുന്നത് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മാത്രമല്ല ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് വരെയാണ്. ഈയാഴ്ച ഡൽഹിയിലെത്തിയ തൃണമൂൽ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിൽ വരുൺ തൃണമൂൽ പ്രവേശം പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. 

എന്നാൽ, ഒറ്റയടിക്ക് എടുത്തുചാടാതെ മികച്ച ‘ഓഫർ’ കിട്ടുന്നതുവരെ കാത്തുനിൽക്കാനാണു വരുണിന്റെ പ്ലാൻ എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്. ഏതാനും വർഷങ്ങളായി ബിജെപി നേതൃത്വവുമായി അത്ര രസത്തിലല്ല വരുൺ. ഏറ്റവുമൊടുവിൽ, ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിൽ ബിജെപി വാദങ്ങളുടെ മുനയൊടിക്കുന്ന വിഡിയോ വരുൺ ട്വീറ്റ് ചെയ്തതോടെ അകൽച്ച വ്യക്തമായി. മണിക്കൂറുകൾക്കകം പാർട്ടി ദേശീയ നിർവാഹകസമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ട വരുൺ ഒരു രാഷ്ട്രീയവേദി തേടുന്നതായാണ് എല്ലാ സൂചനകളും. 

ADVERTISEMENT

തൃണമൂൽ നോക്കുന്നത്....

ബിജെപിയോടു ദേഷ്യമുള്ള, എന്നാൽ കോൺഗ്രസിലേക്കു പോകാൻ വഴിയില്ലാത്ത നേതാക്കളുടെ ഗണത്തിലാണു വരുണിനെ തൃണമൂൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരുൺ കോൺഗ്രസിലേക്കു പോകുന്നതു സാഹസമാണെന്നും ദേശീയ പ്ലാറ്റ്ഫോം ഒരുക്കാൻ കഴിയുന്ന പാർട്ടിയെന്ന നിലയിൽ തൃണമൂലാകും ഉചിതമെന്നുമാണു മമതയും കൂട്ടരും കരുതുന്നത്. ദേശീയതലത്തിൽ സാന്നിധ്യം വർധിപ്പിക്കാൻ ശ്രമിക്കുന്ന തൃണമൂലിനു വരുണിനെപ്പോലെ രാജ്യമെങ്ങും അറിയപ്പെടുന്ന നേതാവിനെ ഉൾപ്പെടുത്താനും താൽപര്യമേറെയാണ്.

മഹിളാ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സുഷ്മിത ദേവ്, ഗോവ മുൻമുഖ്യമന്ത്രി ലുസിഞ്ഞോ ഫലെയ്റോ, മുൻ എംപി കീർത്തി ആസാദ് തുടങ്ങിയവരൊക്കെ കോൺഗ്രസ് വിട്ടു തൃണമൂലിലെത്തിയതു വരുണിനും വഴികാട്ടിയാകുമെന്ന് അവർ കരുതുന്നു. ഏറ്റവുമൊടുവിൽ, കഴിഞ്ഞ ദിവസം മേഘാലയയിൽ മുൻമുഖ്യമന്ത്രി മുകുൾ സാങ്മയടക്കം 12 എംഎൽഎമാർ കോൺഗ്രസ് പാളയം ഉപേക്ഷിച്ച് തൃണമൂലിൽ ചേക്കേറിയതും ചൂണ്ടിക്കാട്ടുന്നു. 

ഭരണഘടനാപരമായ സംവാദത്തിലൂടെയും സഹാനുഭൂതിയിലൂടെയുമാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. എത്രയും പെട്ടെന്ന്, കരുണയോടെ താങ്കൾ കർഷകരുടെ പ്രശ്നം പരിഹരിക്കുമെന്നാണ് അവർ കരുതുന്നത്. രാജ്യത്തിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ അനുസരിച്ച് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച താങ്കളോടുള്ള ബഹുമാനം രാജ്യത്ത് ഇനിയും വർധിക്കുകയേ ഉള്ളൂ...

കോൺഗ്രസ് നോക്കുന്നത്...

ADVERTISEMENT

കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കുക– വരുൺ ഗാന്ധിയെ പാർട്ടിയിലെത്തിച്ചാൽ കോൺഗ്രസിനുള്ള രാഷ്ട്രീയലാഭം ഇതാണ്. കോൺഗ്രസിനെതിരെ പ്രചാരണത്തിനു ബിജെപി കൊണ്ടുനടന്ന ഗാന്ധി–നെഹ്റു കുടുംബക്കാരനെ അതേ ബിജെപിക്കെതിരെ അവതരിപ്പിക്കാനാകും. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വരുൺ ബിജെപി വിട്ടു കോൺഗ്രസിൽ ചേരുമെന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആണെന്നതു വരുണുമായുള്ള കോൺഗ്രസിന്റെ ആശയവിനിമയം എളുപ്പമാക്കും. പ്രിയങ്കയ്ക്കു പിന്നാലെ യുപിയിലെ ‘രണ്ടാം തുറുപ്പുചീട്ട്’ ആയി വരുണിനെ ഉപയോഗിക്കാമെന്നും പാർട്ടി കരുതുന്നു. മാത്രവുമല്ല, രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും വരുണുമായി ഉറച്ച സൗഹൃദവുമുണ്ട്. രാഷ്ട്രീയ പ്രസംഗങ്ങളിൽ ഗാന്ധികുടുംബത്തെ കടന്നാക്രമിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ ആവശ്യം എക്കാലവും വരുൺ നിഷേധിച്ചിരുന്നു. കുടുംബത്തിലെ ഇളയസഹോദരനെ വേദനിപ്പിക്കാതിരിക്കാൻ രാഹുലും പ്രിയങ്കയും തിരിച്ചും ശ്രദ്ധിക്കുന്നു. 

സോണിയ ഗാന്ധിയുമായി ഊഷ്മളബന്ധമില്ലാത്ത അമ്മ മേനക ഗാന്ധി ബിജെപി വിടുമോ എന്നതാണു കോൺഗ്രസിലേക്കു ചേക്കേറാൻ വരുണിനുള്ള തടസ്സം. എന്നാൽ, കേന്ദ്രമന്ത്രിസഭയ്ക്കു പിന്നാലെ പാർട്ടി ദേശീയ നിർവാഹകസമിതിയിൽനിന്നും ഒഴിവാക്കപ്പെട്ടതോടെ മേനകയും ബിജെപി നേതൃത്വവുമായി അകൽച്ചയിലാണ്. 

ബിജെപി കരുതുന്നത്... 

ADVERTISEMENT

രാഷ്ട്രീയ ചാണക്യനായിരുന്ന പ്രമോദ് മഹാജനാണു മേനകയെയും വരുണിനെയും ബിജെപിയിൽ എത്തിച്ചത്. 2006ൽ മഹാജന്റെ കൊലപാതകം വരുണിനു വലിയ നഷ്ടമായി. രാജ്നാഥ് സിങ് പാർട്ടി അധ്യക്ഷനായിരിക്കെ ദേശീയ ജനറൽ സെക്രട്ടറിയായ വരുൺ ഉന്നതങ്ങളിലേക്കെത്തുമെന്ന സൂചന ശക്തമായിരുന്നു. എന്നാൽ, നരേന്ദ്ര മോദി–അമിത് ഷാ സഖ്യം പാർട്ടിയിൽ പിടിമുറുക്കിയതോടെ വരുൺ ഒറ്റപ്പെട്ടു. 

2013ൽ ബംഗാളിൽ മോദിയുടെ പ്രചാരണ റാലികളിൽ അവകാശപ്പെട്ടതുപോലെ ജനക്കൂട്ടമെത്തിയില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന വരുൺ പറഞ്ഞത് മോദിയുടെ കണ്ണിലെ കരടാക്കി. പ്രധാനമന്ത്രിപദത്തിലേക്കു തനിക്കു പിന്തുണ നൽകാതിരുന്ന വരുണിനെ മോദി അടുപ്പിച്ചിട്ടേയില്ല. അതൃപ്തനാണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ബിജെപി വിടാനുള്ള സാഹസം വരുൺ കാട്ടില്ലെന്നാണു പാർട്ടി കരുതുന്നത്. 

നരേന്ദ്ര മോദി, അമിത് ഷാ.

പാർട്ടിയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ കലഹത്തിനു പിന്നിലെന്നാണു വിലയിരുത്തൽ. കോൺഗ്രസിൽ പോയാൽ രാഹുലിനും പ്രിയങ്കയ്ക്കും പിന്നിൽ എക്കാലവും വരുൺ ഒതുക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. വരുണിന്റെ തൃണമൂൽ പ്രവേശനസാധ്യതയും ബിജെപി തള്ളുന്നു. അക്രമത്തിലൂടെയാണു തൃണമൂൽ നിലനിൽക്കുന്നതെന്നും അത് അധികകാലം നീളില്ലെന്നിരിക്കെ മമതയ്ക്കൊപ്പം ചേരുന്നതു ഭാഗ്യക്കേടാകുമെന്നുമാണു ബംഗാളിലെ റാണാഘട്ടിൽ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സർക്കാർ പ്രതികരിച്ചത്.

English Summary: Could BJP's Varun Gandhi Switch to Trinamool Congress, SP or Congress?