‘പാര്‍ട്ടിയിൽ കുലംകുത്തികളുണ്ട്, തിരുത്താൻ അറിയാം’; മന്ത്രി വീണയ്ക്ക് പ്രതിരോധം

ഫയൽ ചിത്രം.

പത്തനംതിട്ട∙ പത്തനംതിട്ടയിൽ പാര്‍ട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഏരിയ സമ്മേളനത്തിലെ മറുപടിയില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെതിരെ 2016 മുതല്‍ വ്യക്തിഹത്യ നടക്കുകയാണ്. 2016ലും 2021ലും പാര്‍ലമെന്ററി മോഹമുളളവര്‍ വീണാ ജോര്‍ജിനെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നും  ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. 

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

പത്തനംതിട്ട∙ പത്തനംതിട്ടയിൽ പാര്‍ട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഏരിയ സമ്മേളനത്തിലെ മറുപടിയില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെതിരെ 2016 മുതല്‍ വ്യക്തിഹത്യ നടക്കുകയാണ്. 2016ലും 2021ലും പാര്‍ലമെന്ററി മോഹമുളളവര്‍ വീണാ ജോര്‍ജിനെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നും  ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. 

വീണാ ജോർജ് പങ്കെടുക്കുന്ന പരിപാടികൾ പ്രാദേശിക പാർട്ടി ഘടകത്തെ അറിയിക്കുന്നില്ലെന്നും പലപ്പോഴും ഫോണിൽ വിളിച്ചാൽ മന്ത്രിയെ ലഭിക്കുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു. വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെയും വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്ന വണ്ണമാണ് ജില്ലാ സെക്രട്ടറി ഏരിയ സമ്മേളനത്തിൽ സംസാരിച്ചത്. പാര്‍ട്ടി വിശ്വാസികള്‍ക്ക് എതിരല്ല. ജനപ്രതിനിധി ആയശേഷം പാര്‍ട്ടി അംഗമായ ആളാണ് വീണാ ജോര്‍ജ്. അവര്‍ പാര്‍ട്ടി ചട്ടക്കൂടിലേക്ക് വരാന്‍ സമയമെടുക്കുമെന്നും കെ.പി ഉദയഭാനു പറഞ്ഞു.

English Summary: Pathanamthitta CPM area Conference updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout