ജയയുടെ ജീവിതം പോലെ നിഗൂഢമാണു വേദനിലയമെന്ന വീടും. അകത്ത് എന്തൊക്കെയുണ്ടെന്ന് അറിയാവുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. അതിനാൽ, അതിശയകഥകളേറെ പ്രചരിച്ചു. ജയയുടെ മരണശേഷവും അതിനു വിരാമമുണ്ടായില്ല. രണ്ടുനില കെട്ടിടത്തെക്കുറിച്ച് എത്ര നിലയിലും തീരാത്ത കഥകൾ. വേദനിലയത്തിനുള്ളിലുണ്ടെന്നു പക്ഷേ ഉറപ്പിച്ചു പറയാവുന്നതു രണ്ട് രണ്ടു വസ്തുക്കളാണ്... Jayalalitaa . Poes Garden . Vedanilayam

ജയയുടെ ജീവിതം പോലെ നിഗൂഢമാണു വേദനിലയമെന്ന വീടും. അകത്ത് എന്തൊക്കെയുണ്ടെന്ന് അറിയാവുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. അതിനാൽ, അതിശയകഥകളേറെ പ്രചരിച്ചു. ജയയുടെ മരണശേഷവും അതിനു വിരാമമുണ്ടായില്ല. രണ്ടുനില കെട്ടിടത്തെക്കുറിച്ച് എത്ര നിലയിലും തീരാത്ത കഥകൾ. വേദനിലയത്തിനുള്ളിലുണ്ടെന്നു പക്ഷേ ഉറപ്പിച്ചു പറയാവുന്നതു രണ്ട് രണ്ടു വസ്തുക്കളാണ്... Jayalalitaa . Poes Garden . Vedanilayam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയയുടെ ജീവിതം പോലെ നിഗൂഢമാണു വേദനിലയമെന്ന വീടും. അകത്ത് എന്തൊക്കെയുണ്ടെന്ന് അറിയാവുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. അതിനാൽ, അതിശയകഥകളേറെ പ്രചരിച്ചു. ജയയുടെ മരണശേഷവും അതിനു വിരാമമുണ്ടായില്ല. രണ്ടുനില കെട്ടിടത്തെക്കുറിച്ച് എത്ര നിലയിലും തീരാത്ത കഥകൾ. വേദനിലയത്തിനുള്ളിലുണ്ടെന്നു പക്ഷേ ഉറപ്പിച്ചു പറയാവുന്നതു രണ്ട് രണ്ടു വസ്തുക്കളാണ്... Jayalalitaa . Poes Garden . Vedanilayam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ജെ.ജയലളിതയെന്ന തലൈവി വാഴുന്ന കാലത്ത് പോയസ് ഗാർഡനിലെ വേദനിലയം ഒരു സാധാരണ വീടു മാത്രമായിരുന്നില്ല; ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന അധികാരകേന്ദ്രമായിരുന്നു. തമിഴകത്തെയും രാജ്യത്തെയും പിടിച്ചു കുലുക്കിയ ഒരുപാടു തീരുമാനങ്ങളുടെയും സംഭവങ്ങളുടെയും തുടക്കം തൂവെള്ള നിറം വാരിപ്പൂശിയ ആ കെട്ടിടത്തിനുള്ളിൽ നിന്നായിരുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യം ഇപ്പോഴും വേദനിലയത്തിലുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്. വേദനിലയത്തിന്റെ പുതിയ അവകാശികളായി ജയയുടെ സഹോദര മക്കളായ ദീപയും ദീപക്കും വേദനിലയത്തിലെത്തുമ്പോൾ, പിന്നാമ്പുറക്കഥകളും ഏറെ. 

അമ്മ’ പോയിട്ടില്ല 

ADVERTISEMENT

കേൾക്കുന്നവർ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുകൂട്ടം തമിഴ്മക്കൾ ഇക്കാര്യം ഉറച്ചു വിശ്വസിക്കുന്നു: പ്രിയപ്പെട്ട പുരട്ചി തലൈവി അമ്മ മരിച്ചെങ്കിലും ആത്മാവ് ഇവിടെത്തന്നെയുണ്ട്. ‘അനുഭവ’ കഥകളുമായി പലരും രംഗത്തുണ്ട്. ജയയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയത്തിൽനിന്നു രാത്രി അലർച്ച കേൾക്കുന്നുവെന്നാണു കഥകളിലൊന്ന്. വേദനിലയത്തിലെ ചില ജോലിക്കാർതന്നെയാണ് ഇതു പറയുന്നത്. ജയലളിതയുടെ മരണശേഷം ബംഗ്ലാവിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളിൽനിന്നു രാത്രി നിലവിളി കേൾക്കുന്നതായി ആദ്യം പറഞ്ഞത് ഇവരാണത്രേ. 

ജയലളിതയുടെ ചിത്രത്തിൽ പൂക്കൾ അർപ്പിക്കുന്ന ശശികല. ചിത്രം: PTI

ജയലളിത ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽ താനേ തുറക്കുകയും അടയുകയും ചെയ്യുന്നതു കണ്ടുവെന്നാണു മറ്റൊരു ജീവനക്കാരിയുടെ ഭാഷ്യം. എന്നാൽ, കെട്ടുകഥകൾക്കു പിന്നിൽ ശശികല കുടുംബമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വേദനിലയം ഏറ്റെടുത്തു സ്മാരകമാക്കാനുള്ള സർക്കാർ നീക്കം തടയാനാണു പ്രേതകഥ പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം.

മറീന ബീച്ചിലെ ജയലളിത സമാധിയെ സംബന്ധിച്ചും പ്രേതകഥ പ്രചരിക്കുന്നുണ്ട്. അവിടെ നിയമിക്കുന്ന പൊലീസുകാർക്കു പെട്ടെന്നു രോഗം പിടിപെടുന്നുവെന്നാണു കഥ. 20 പൊലീസുകാരെയെങ്കിലും രോഗംമൂലം മാറ്റേണ്ടിവന്നത്രേ. മറീന ബീച്ചിലെ കൊടുംവെയിലിൽ ഒരു ദിവസം ചെലവഴിച്ചാൽ പൊലീസെന്നല്ല, ആരും രോഗികളായിപ്പോകുമെന്നാണു പ്രേതകഥയെ എതിർക്കുന്നവരുടെ വാദം.

പോയുടെ തോട്ടം

ADVERTISEMENT

1837ലെ രേഖകൾ പ്രകാരം പ്രമാണിയായ ബ്രിട്ടിഷ് വ്യാപാരി ഒരു മിസ്റ്റർ പോയുടെ പേരിലുള്ള സ്ഥലമായിരുന്നു ഇത്. പോയുടെ തോട്ടം സ്വാഭാവികമായി പോയസ് ഗാർഡനായി. 1921ൽ ബിന്നി ആൻഡ് കോ എന്ന പ്രശസ്ത ഷിപ്പിങ് കമ്പനി സ്ഥലം വാങ്ങി. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1950ൽ കമ്പനി അഡയാറിലേക്ക് ആസ്ഥാനം മാറ്റിയപ്പോൾ ആ സ്ഥലം റസിഡൻഷ്യൽ പ്ലോട്ടുകളായി മുറിച്ചുവിറ്റു. പിന്നീടാണ് ജയലളിതയും രജനീകാന്തും പെപ്സിക്കോ സിഇഒ ഇന്ദ്ര നൂയിയുമൊക്കെ ഇവിടെ താമസക്കാരായെത്തുന്നത്.

ഭൂമിയുടെ മൂല്യമാണു മാനദണ്ഡമെങ്കിൽ, നഗരത്തിൽ ബോട്ട് ക്ലബുൾപ്പെടെയുള്ള പ്രദേശങ്ങൾ പോയസ് ഗാർഡന് ഒരുപടി മുന്നിൽ നിൽക്കും. നഗരത്തിലെ വിഐപി വാസസ്ഥലമേതെന്നു ചോദിച്ചാൽ പക്ഷേ, പോയസ് ഗാർഡനു ശേഷമേ വരൂ മറ്റ് ഉത്തരങ്ങൾ. 1961ൽ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജയ, അറുപതുകളുടെ അവസാനമായപ്പോഴേക്കും തമിഴ് തിരയിലെ തരംഗമായി. അക്കാലത്താണ്, ജയലളിതയുടെ കൂടി സമ്പാദ്യം ഉപയോഗിച്ച് അമ്മ പോയസ് ഗാർഡനിൽ വീടു വാങ്ങുന്നത്. 1967ൽ അതിന്റെ വില 1.32 ലക്ഷം. നിലവിൽ മതിപ്പു വില 100 കോടിയിലേറെ വരും. 

ലാൻഡ് മാർക്ക് 

ചെറുപ്പം മുതൽ ബന്ധുവീടുകളിൽ വളർന്ന ജയയുടെ മനസ്സിലെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. പോയസ് ഗാർഡനിൽ അമ്മ വാങ്ങിയ വീട് ജയലളിതയുടെ സ്വപ്നങ്ങൾകൂടി ചേർത്തു പുതുക്കിപ്പണിതപ്പോൾ അതു വേദനിലയമായി. 1972ൽ ആണു പുതിയ വീട്ടിൽ ഗൃഹപ്രവേശം നടന്നത്. അപ്പോഴേക്കും, അമ്മ വേദവല്ലി വിട പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമെന്നു ജയ പലപ്പോഴും വിശേഷിപ്പിച്ച അമ്മയോടുള്ള സ്നേഹം മുഴുവൻ ചേർത്താണ് പുതിയ വീടിനു വേദനിലയം എന്നു പേരിട്ടത്.

പോയസ് ഗാർഡൻ. ചിത്രം: PTI
ADVERTISEMENT

വീടിന്റെ ഗൃഹപ്രവേശത്തിനായി അച്ചടിച്ച ബ്രൗൺ നിറത്തിലുള്ള ക്ഷണക്കത്തിൽ രണ്ടു ലാൻഡ് മാർക്കുകളാണു നൽകിയിരുന്നത്. സ്റ്റെല്ല മാരിസ് കോളജും റെയിൽവേ സർവീസ് കമ്മിഷൻ ഓഫിസും. പിന്നീട്, ജയ സ്വയമൊരു ചരിത്രമായും വേദനിലയം രാജ്യമെമ്പാടും അറിയപ്പെടുന്ന ലാൻഡ് മാർക്കായും മാറി.

അമ്മു മുതൽ തലൈവി വരെ

പോയസ് ഗാർഡനിൽ താമസക്കാരിയായെത്തുമ്പോൾ പുതുമുഖ നടിയെന്നതു മാത്രമായിരുന്നു ജയലളിതയുടെ മേൽവിലാസം. പിന്നീട്, എംജിആറിന്റെ അമ്മുവായത്, അണ്ണാ ഡിഎംകെ വേദികളിലെ താരോദയമായത്, 43-ാം വയസ്സിൽ തമിഴകത്തിന്റെ മുഖ്യമന്ത്രിയായത്, അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് തലതാഴ്ത്തി ജയിലിലേക്കു പോയത്... ഏറ്റവുമൊടുവിൽ, 2016 സെപ്റ്റംബർ 22ന് അവസാനമായി അപ്പോളോ ആശുപത്രിയിലേക്കു പുറപ്പെട്ടത് എല്ലാം ഇവിടെനിന്നായിരുന്നു.

1991ൽ ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ ഔദ്യോഗിക വസതിയായി മറ്റൊരു വീടു നിർദേശിച്ചതാണ്. വളർച്ചയിലും തളർച്ചയിലും കൂടെ നിന്ന വേദനിലയം തന്നെ മതിയെന്നു പക്ഷേ ജയ തീരുമാനിച്ചു. അങ്ങനെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ മേൽവിലാസമായി പോയസ് ഗാർഡനിലെ വേദനിലയം മാറി. രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും ഹർകിഷൻ സിങ് സുർജിത് മുതൽ ജോർജ് ഫെർണാണ്ടസ് വരെയുള്ള രാഷ്ട്രീയ ചാണക്യന്മാരും പോയസ് ഗാർഡനിൽ ‘ദർശന’ത്തിനെത്തി.

മക്കൾക്കുമേൽ അനുഗ്രഹം ചൊരിയുന്ന അമ്മയെപ്പോലെ, പുറത്തു തടിച്ചുകൂടിയ ആയിരങ്ങൾക്കുനേരെ പോർട്ടിക്കോയിൽനിന്നു കൈകൾ ഉയർത്തിക്കാട്ടുന്ന ജയലളിത തമിഴ്നാട് രാഷ്ട്രീയത്തിന്റെ മുഖച്ചിത്രങ്ങളിലൊന്നായി മാറി. ജയലളിതയും അമ്മയും അംഗങ്ങളായ നാട്യകലാ നികേതൻ എന്ന ട്രസ്റ്റിനു കീഴിലാണു വേദനിലയം ഉൾപ്പെടെയുള്ള അവരുടെ സ്വത്തുക്കൾ റജിസ്റ്റർ ചെയ്തിരുന്നത്. അമ്മയുടെ മരണശേഷം ഇതു ജയലളിതയുടെ പേരിലായി. 

അകത്തുള്ളത് അകത്തു തന്നെ

ജയയുടെ ജീവിതം പോലെ നിഗൂഢമാണു വേദനിലയമെന്ന വീടും. അകത്ത് എന്തൊക്കെയുണ്ടെന്ന് അറിയാവുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. അതിനാൽ, അതിശയകഥകളേറെ പ്രചരിച്ചു. ജയയുടെ മരണശേഷവും അതിനു വിരാമമുണ്ടായില്ല.  രണ്ടുനില കെട്ടിടത്തെക്കുറിച്ച് എത്ര നിലയിലും തീരാത്ത കഥകൾ. വേദനിലയത്തിനുള്ളിലുണ്ടെന്ന് ഉറപ്പിച്ചു പറയാവുന്നതു രണ്ടു വസ്തുക്കളാണ്: ഒരു വിനായക പ്രതിമയും ധാരാളം പുസ്തകങ്ങളും. 

2011ൽ പോയസ് ഗാർഡനിൽ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും അഭിവാദനം ചെയ്യുന്ന ജയലളിത. ചിത്രം: PTI

ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ചു കേട്ടാൽ അതിന്റെ 3 കോപ്പികൾ ബുക്കു ചെയ്യുമായിരുന്നു ജയ. ഒന്ന്, വേദനിലയത്തിലെ ലൈബ്രറിയിൽ, രണ്ടാമത്തേത് സിരുവത്തൂർ റിസോർട്ടിൽ, മൂന്നാമത്തേത് കൊടനാട് എസ്റ്റേറ്റിലെ ബംഗ്ലാവിൽ. വായിക്കാൻ തോന്നുന്ന സമയത്തു പുസ്തകം കയ്യെത്തും ദൂരത്തുണ്ടാവണമെന്ന വായനക്കാരിയുടെ വാശി. കോടിക്കണക്കിനു സ്വത്തിനൊപ്പം പോയസ് ഗാർഡന്റെ അവകാശികളെ കാത്തിരിക്കുന്നത് അപൂർവ പുസ്തകശേഖരം കൂടിയാണ്.

അടുത്ത തലൈവി ദീപ..?

ജയലളിതയുടെ പിന്തുടർച്ചാവകാശികളെന്ന നിലയിൽ, പോയസ് ഗാർഡനുൾപ്പെടെ അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശം സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനുമാണെന്നാണു വിധി. ചെറിയ പിണക്കങ്ങളുടെ ഇടവേളയൊഴിച്ചാൽ രണ്ടു പതിറ്റാണ്ടോളം ജയയുടെ തോഴിയും നിഴലുമായിരുന്ന വി.കെ.ശശികല, അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇതേ വീട്ടിൽനിന്നാണു ബെംഗളൂരു ജയിലിലേക്കു പോയത്. 

ദീപ. ചിത്രം: PTI

അണികളുടെ പ്രിയപ്പെട്ട അമ്മയുടെ താമസസ്ഥലം നിത്യസ്മാരകമാക്കി മാറ്റുകയെന്ന പദ്ധതിയുമായി അണ്ണാഡിഎംകെ സർക്കാരും രംഗത്തെത്തിയെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. വേദനിലയവുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്ന ഹൈക്കോടതി വിധി ഒന്നിന്റെയും അവസാനമല്ല, വരാനിരിക്കുന്ന കരുനീക്കങ്ങൾക്കു മുൻപുള്ള ഇടവേള മാത്രമാണെന്നു തമിഴകത്തു പലരും വിശ്വസിക്കുന്നു.

ശശികലയുടെ മനസ്സിൽ..?

ശശികല ജയയുടെ ജീവിതത്തിലേക്ക് എത്തിയത് സഹായിയായിട്ടായിരുന്നു. എംജിആറിന്റെ മരണശേഷം അണ്ണാഡിഎംകെ പിടിക്കാനുള്ള പോരാട്ടത്തിൽ മനസ്സും ശരീരവും മുറിഞ്ഞപ്പോൾ താങ്ങും തണലുമായി ശശികലയും അവരുടെ കുടുംബവും ജയയ്ക്കൊപ്പം നിന്നു. ഒടുവിൽ, ജയയിലേക്കെത്താനുള്ള ഏകവഴിയായി ശശികല മാറി.

1991ൽ ആദ്യമായി മുഖ്യമന്ത്രി പദമേൽക്കുമ്പോൾ സന്തോഷം പങ്കിടാൻ സഹോദരൻ ജയകുമാറും കുടുംബവും വേദനിലയത്തിലെത്തി. 1995ൽ ശശികലയുടെ സഹോദര പുത്രൻ സുധാകരനെ ദത്തുപുത്രനായി പ്രഖ്യാപിച്ചു നടത്തിയ വിവാഹമാമാങ്കത്തോടെ ജയകുമാറിന്റെ കുടുംബവുമായി ജയ കൂടുതൽ അടുത്തു. അധികം വൈകാതെ ജയകുമാർ മരിച്ചപ്പോൾ കണ്ണീരോടെ ജയ യാത്രാമൊഴി നൽകാനെത്തി.

ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും ജയിലിലേക്കെത്താൻ ശ്രമങ്ങളേറെ നടത്തിയെങ്കിലും വഴിതുറന്നില്ല. 2004ൽ ആണു ജയയെ അവസാനമായി കണ്ടതെന്നു ദീപ പറയുന്നു. അവസാനമായി ആശുപത്രിയിൽ കിടന്നപ്പോൾപോലും പ്രവേശനം നിഷേധിക്കപ്പെട്ടു. ശശികലയുടെ ഗുഡ് ബുക്കിലായിരുന്ന ദീപക് പക്ഷേ, അപ്പോളോയിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ജയയുടെ അന്ത്യ കർമങ്ങൾ ചെയ്യാനുള്ള നിയോഗവും ദീപക്കിനായിരുന്നു.

English Summary: What is Causing the Mystery of Jayalalithaa's House in Poes Garden?