ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ മേധാവിയാകുമ്പോൾ കമ്പനിയെന്ന നിലയിൽ ട്വിറ്റർ നിർണായക മാറ്റങ്ങളിലേക്കു കടക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇത് പറയാനുള്ള മുഖ്യ കാരണം ട്വിറ്റർതന്നെ വെള്ളമൊഴിച്ചു വളർത്തുന്ന ‘ബ്ലൂസ്കൈ’ പദ്ധതിയാണ്. പരാഗിനെ സിഇഒ ആയി പ്രഖ്യാപിച്ച സമയത്ത് ഏറ്റവുമധികം ഉയർന്നുകേട്ട പേരാണ് ബ്ലൂസ്കൈ. ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന..Twitter Updates

ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ മേധാവിയാകുമ്പോൾ കമ്പനിയെന്ന നിലയിൽ ട്വിറ്റർ നിർണായക മാറ്റങ്ങളിലേക്കു കടക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇത് പറയാനുള്ള മുഖ്യ കാരണം ട്വിറ്റർതന്നെ വെള്ളമൊഴിച്ചു വളർത്തുന്ന ‘ബ്ലൂസ്കൈ’ പദ്ധതിയാണ്. പരാഗിനെ സിഇഒ ആയി പ്രഖ്യാപിച്ച സമയത്ത് ഏറ്റവുമധികം ഉയർന്നുകേട്ട പേരാണ് ബ്ലൂസ്കൈ. ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന..Twitter Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ മേധാവിയാകുമ്പോൾ കമ്പനിയെന്ന നിലയിൽ ട്വിറ്റർ നിർണായക മാറ്റങ്ങളിലേക്കു കടക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇത് പറയാനുള്ള മുഖ്യ കാരണം ട്വിറ്റർതന്നെ വെള്ളമൊഴിച്ചു വളർത്തുന്ന ‘ബ്ലൂസ്കൈ’ പദ്ധതിയാണ്. പരാഗിനെ സിഇഒ ആയി പ്രഖ്യാപിച്ച സമയത്ത് ഏറ്റവുമധികം ഉയർന്നുകേട്ട പേരാണ് ബ്ലൂസ്കൈ. ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന..Twitter Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ മേധാവിയാകുമ്പോൾ കമ്പനിയെന്ന നിലയിൽ ട്വിറ്റർ നിർണായക മാറ്റങ്ങളിലേക്കു കടക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇത് പറയാനുള്ള  മുഖ്യ കാരണം ട്വിറ്റർതന്നെ വെള്ളമൊഴിച്ചു വളർത്തുന്ന ‘ബ്ലൂസ്കൈ’ പദ്ധതിയാണ്. പരാഗിനെ സിഇഒ ആയി പ്രഖ്യാപിച്ച സമയത്ത് ഏറ്റവുമധികം ഉയർന്നുകേട്ട പേരാണ് ബ്ലൂസ്കൈ. ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ബ്ലൂസ്കൈ. ട്വിറ്ററാണ് ഫണ്ടിങ് നടത്തുന്നതെങ്കിലും സ്വതന്ത്രമായ ടീമാണ് ബ്ലൂസ്കൈ എന്ന ആശയം നടപ്പാക്കുന്നത്. ബ്ലൂസ്കൈ ടീമിനു മേധാവി വരുന്നതുവരെ അതിന്റെ പ്രാരംഭ നടപടികൾക്കു ചുക്കാൻ പിടിച്ചത് അന്ന് ചീഫ് ടെക്നോളജി ഓഫിസറായിരുന്ന പരാഗ് ആണ്. 

എന്താണ് ബ്ലൂസ്കൈ?

ADVERTISEMENT

2019ലാണ് ട്വിറ്ററിന്റെ സ്ഥാപകൻ ജാക് ഡൊർസി ആ പ്രഖ്യാപനം നടത്തിയത്. ആ ട്വീറ്റ് ഇങ്ങനെയായിരുന്നു– ‘Twitter is funding a small independent team of up to five open source architects, engineers, and designers to develop an open and decentralized standard for social media. The goal is for Twitter to ultimately be a client of this standard.’ നമ്മൾ കാണുന്ന എല്ലാ പ്രമുഖ സമൂഹമാധ്യമങ്ങളും കേന്ദ്രീകൃതമാണ്. അതായത് ഒരു കമ്പനിയാണ് അതിലെ നിർണായകമായ എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. ഈ കേന്ദ്രീകൃത മാതൃകയെ പൊളിച്ചടുക്കി വീകേന്ദ്രീകൃതമായ ഒരു സമൂഹമാധ്യമ പ്രോട്ടോക്കോൾ തയാറാക്കുകയാണ് ബ്ലൂസ്കൈ ടീമിന്റെ ദൗത്യം. കാലക്രമേണ ട്വിറ്ററും ഇതേ പ്രോട്ടോക്കോൾ പിന്തുടരുമെന്നായിരുന്നു ജാക് ഡൊർസിയുടെ പ്രഖ്യാപനം.

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസി ആശയത്തിന്റെ ഏറ്റവും വലിയ വക്താവു കൂടിയായ ജാക് അതേ ആശയം സമൂഹമാധ്യമത്തിലേക്കു കൊണ്ടുവരാനാണ് ഉദ്ദേശിച്ചത്. കൂടുതൽ ജനാധിപത്യം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. അന്ന് ജാക് ഒരു കാര്യം കൂടി പറഞ്ഞു, ബ്ലൂസ്കൈ ടീമിനെ രൂപീകരിക്കാനുള്ള ചുമതല സിടിഒയും ജാക്കിന്റെ വിശ്വസ്തനുമായ പരാഗ് അഗ്രവാളിന്റേതായിരിക്കുമെന്ന്. 

ADVERTISEMENT

ക്രിപ്റ്റോ സാങ്കേതികവിദ്യയിൽ തൽപരനായ പരാഗ് ഈ ദൗത്യം ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. ഫണ്ടിങ് ട്വിറ്ററാണെങ്കിലും ട്വിറ്ററിലെ ജീവനക്കാരെയല്ല ബ്ലൂസ്കൈ പദ്ധതിക്കായി നിയോഗിച്ചിരിക്കുന്നത്. ഈ ടീം പൂർണമായും സ്വതന്ത്രമായിരിക്കണമെന്നതാണ് ജാക് ഡൊർസിയുടെ വാദം. ഹാപ്പനിങ് എന്ന വികേന്ദ്രീകൃത നെറ്റ്‍വർക്കിന്റെ ഭാഗമായ ജെയ് ഗ്രാബെറിനെ ടീം ലീഡറായി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പരാഗ് നിയമിച്ചു. ഇതിനു പുറമേ ക്രിപ്റ്റോ, ബ്ലോക്ചെയിൻ സാങ്കേതികവിദ്യകൾക്കായും പ്രത്യേക ടീം ട്വിറ്റർ രൂപീകരിച്ചു. 

എന്തിനാണ് ബ്ലൂസ്കൈ?

ADVERTISEMENT

ബ്ലൂസ്കൈയുടെ ഗുണത്തെക്കുറിച്ച് പറയുന്നതിനു മുൻപ് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്കിനെക്കുറിച്ചും പറയേണ്ടതുണ്ട്. യുഎസ് പാർലമെന്റ് മന്ദിരത്തിൽ നടന്ന അക്രമത്തിനു പിന്നാലെ ജനുവരിയിലാണ് ട്വിറ്റർ ട്രംപിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയെന്നവണ്ണം ജാക് ഡൊർസി ട്വിറ്ററിൽ ഒരു നീണ്ട ത്രെഡ് പ്രസിദ്ധീകരിച്ചു.

ട്രംപിന് ഏർപ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച ജാക് അതേ സമയം ആരോഗ്യകരമായ സംഭാഷണം പ്രോത്സാഹിപ്പിക്കാൻ ട്വിറ്ററിന് കഴിഞ്ഞില്ലെന്ന പരിഭവവും പങ്കുവച്ചു. വിലക്ക് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലെ പൊരുത്തക്കേടുകളും തുറന്നു സമ്മതിച്ചു. കമ്പനികളുടെ തീരുമാനങ്ങളിലും മറ്റും സുതാര്യത വരേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. 

‘മികച്ച നേട്ടങ്ങൾ ലക്ഷ്യമിട്ട് അടുത്ത കാലത്താണ് നാം നമ്മുടെ സ്ട്രാറ്റജി മാറ്റിയത്. അതൊരു കരുത്തുറ്റതും ശരിയായതുമായ നീക്കമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ അതെങ്ങനെ നാം നിറവേറ്റുമെന്നതും എങ്ങനെ റിസൽട്ട് നൽകുമെന്നതുമാണ് നമുക്കു മുന്നിലെ പ്രധാന വെല്ലുവിളി. അങ്ങനെയാണ് നാം നമ്മുടെ ഉപയോക്താക്കൾക്കും ഓഹരി ഉടമകൾക്കും നിങ്ങളോരോരുത്തർക്കും ട്വിറ്റർ ഏറ്റവും മികച്ചതാക്കി മാറ്റുന്നത്. എവിടെയാണോ നിങ്ങൾ ജോലി ചെയ്യുന്നത് അവിടം നിങ്ങളുടെ പ്രിയപ്പെട്ടതാക്കുക, സാധ്യമായ ഏറ്റവും മികച്ച ഫലം ലഭിക്കുംവിധം ഒരുമിച്ചു ജോലി ചെയ്യുന്നതിനെയും ഇഷ്ടപ്പെടുക. അതാണ് ഞാൻ നിങ്ങൾ ഓരോരുത്തരിൽനിന്നും ആഗ്രഹിക്കുന്നത്...’

തുടർന്നാണ് തന്റെ ഇഷ്ടവിഷയമായ ബിറ്റ്കോയിനിലേക്ക് ജാക് കടന്നത്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നിയന്ത്രണമില്ലാതെയുള്ള മാതൃകയാണ് ബിറ്റ്കോയിൻ മുന്നോട്ടുവയ്ക്കുന്നത്. ഇന്റർനെറ്റും ഇങ്ങനെയാകണമെന്ന ആഗ്രഹമാണു ജാക് പങ്കുവച്ചത്. ഉള്ളടക്കനിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ജനാധിപത്യവും സുതാര്യതയും ഉറപ്പാക്കാൻ വികേന്ദ്രീകൃത മാതൃക വേണമെന്നാണ് പരാഗിന്റെയും ജാക്കിന്റെയും അഭിപ്രായം. ജാക്കിന്റെ വിശ്വസ്തനായ പരാഗ് ചുമതലയേൽക്കുമ്പോൾ ട്വിറ്ററിനെ ബ്ലൂസ്കൈ പ്രോട്ടോക്കോളിലേക്കു മാറ്റുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകവും.

പരാഗ് അഗ്രവാൾ

ട്വിറ്ററിലെ മിടുക്കനായ എൻജിനീയർ

ട്വിറ്ററിന്റെ സാങ്കേതികഘടനയിൽ അടിമുടി മാറ്റം വരുത്താൻ നേതൃത്വം കൊടുത്ത വ്യക്തിയാണ് പരാഗ് അഗ്രവാൾ. പല കമ്പനികളും അവരുടെ ഡേറ്റ ആമസോൺ, ഗൂഗിൾ പോലെയുള്ള ക്ലൗഡ് സേവനദാതാക്കളിലേക്ക് മാറ്റിയെങ്കിലും ട്വിറ്റർ അവരുടെ സെർവറുകൾ തന്നെ ഉപയോഗിച്ചു. ഇത് പലപ്പോഴും സേവനം മന്ദഗതിയിലാക്കുകയും പ്രവർത്തന തടസ്സമുണ്ടാക്കുകയും ചെയ്തു. ഇതിനു പരിഹാരമായി ഗൂഗിൾ ക്ലൗഡിലേക്കും ആമസോൺ വെബ് സർവീസസിലേക്കും ട്വിറ്ററിനെ ഘട്ടം ഘട്ടമാക്കി മാറ്റി പ്രവർത്തനം മെച്ചപ്പെടുത്തിയത് പരാഗാണ്. വൈകാതെ തന്നെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് പരാഗിന്റെ നേതൃത്വത്തിൽ ട്വിറ്റർ കടക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

English Summary: What is Twitter's Bluesky Project and How New CEO Parag Agrawal Related to it?