കോൺഗ്രസിൽ നിന്നു 12 എംഎൽഎമാരെ അടർത്തിയെടുത്ത് തൃണമൂൽ കോൺഗ്രസ് മേഘാലയയിലെ പ്രധാന പ്രതിപക്ഷമായെങ്കിലും 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പാർട്ടിക്ക് ജയിക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വരും. മേഘാലയ രാഷ്ട്രീയത്തിലെ അതികായകനും മുൻ മുഖ്യമന്ത്രിയുമായ മുകുൾ സാങ്മയും കുടുംബാംഗങ്ങളും തൃണമൂലിന് വൻ കരുത്തു നൽകുന്നുണ്ടെങ്കിലും മേഘാലയയിലെ രാഷ്ട്രീയം പൊതുവെ ‘പുറത്തു നിന്നുള്ളവർക്ക്’ എതിരാണ്.. Meghalaya

കോൺഗ്രസിൽ നിന്നു 12 എംഎൽഎമാരെ അടർത്തിയെടുത്ത് തൃണമൂൽ കോൺഗ്രസ് മേഘാലയയിലെ പ്രധാന പ്രതിപക്ഷമായെങ്കിലും 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പാർട്ടിക്ക് ജയിക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വരും. മേഘാലയ രാഷ്ട്രീയത്തിലെ അതികായകനും മുൻ മുഖ്യമന്ത്രിയുമായ മുകുൾ സാങ്മയും കുടുംബാംഗങ്ങളും തൃണമൂലിന് വൻ കരുത്തു നൽകുന്നുണ്ടെങ്കിലും മേഘാലയയിലെ രാഷ്ട്രീയം പൊതുവെ ‘പുറത്തു നിന്നുള്ളവർക്ക്’ എതിരാണ്.. Meghalaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിൽ നിന്നു 12 എംഎൽഎമാരെ അടർത്തിയെടുത്ത് തൃണമൂൽ കോൺഗ്രസ് മേഘാലയയിലെ പ്രധാന പ്രതിപക്ഷമായെങ്കിലും 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പാർട്ടിക്ക് ജയിക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വരും. മേഘാലയ രാഷ്ട്രീയത്തിലെ അതികായകനും മുൻ മുഖ്യമന്ത്രിയുമായ മുകുൾ സാങ്മയും കുടുംബാംഗങ്ങളും തൃണമൂലിന് വൻ കരുത്തു നൽകുന്നുണ്ടെങ്കിലും മേഘാലയയിലെ രാഷ്ട്രീയം പൊതുവെ ‘പുറത്തു നിന്നുള്ളവർക്ക്’ എതിരാണ്.. Meghalaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ കോൺഗ്രസിൽ നിന്നു 12 എംഎൽഎമാരെ അടർത്തിയെടുത്ത് തൃണമൂൽ കോൺഗ്രസ് മേഘാലയയിലെ പ്രധാന പ്രതിപക്ഷമായെങ്കിലും 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പാർട്ടിക്ക് ജയിക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വരും. മേഘാലയ രാഷ്ട്രീയത്തിലെ അതികായകനും മുൻ മുഖ്യമന്ത്രിയുമായ മുകുൾ സാങ്മയും കുടുംബാംഗങ്ങളും തൃണമൂലിന് വൻ കരുത്തു നൽകുന്നുണ്ടെങ്കിലും മേഘാലയയിലെ രാഷ്ട്രീയം പൊതുവെ ‘പുറത്തു നിന്നുള്ളവർക്ക്’ എതിരാണ്.

ഭൂമിശാസ്ത്രപരമായി മാത്രമല്ല, രാഷ്ട്രീയമായും മേഘാലയ ഖാസി, ഗാരോ, ജയന്റിയ കുന്നുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗാരോ കുന്നുകളിൽനിന്നുള്ളവരാണ് മുകുൾ സാങ്മയും ഇപ്പോഴത്തെ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അധ്യക്ഷനുമായ കൊൺറാഡ് സാങ്മയും. വർഷങ്ങളായി ഈ രണ്ടു കുടുംബങ്ങളാണ് ഗാരോ കുന്നുകളിലെ നിയമസഭാ സീറ്റുകൾ വീതം വച്ചിരിക്കുന്നത്. ഒരു പാർട്ടിയുടെ പിന്തുണയില്ലാതെയും ഏതാനും സീറ്റുകൾ ജയിപ്പിക്കാൻ മുകുൾ സാങ്മയ്ക്ക് ഇനിയും കഴിയും. മുകുൾ സാങ്മ പോയതോടെ ഗാരോ ഹിൽസിൽ കോൺഗ്രസ് ഏറെക്കുറെ തുടച്ചുനീക്കപ്പെടുകയും ചെയ്തു.

ADVERTISEMENT

ഖാസി ഹിൽസിൽ അനവധി പ്രാദേശിക പാർട്ടികളാണ് മത്സരരംഗത്തുള്ളത്. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയ എൻപിപിക്ക് ഇതു ഗുണം ചെയ്യും. എന്നാൽ ഷില്ലോങ്ങിൽനിന്നുള്ള കരുത്തനായ ഖാസി നേതാവ് ചാൾസ് പൈങ്റോപ് തൃണമൂലിൽ ചേർന്നത് തൃണമൂൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ട്. വെസ്റ്റ്-ഈസ്റ്റ് ജയന്റിയ കുന്നുകളിൽ ആറു നിയമസഭാ സീറ്റുകൾ മാത്രമാണുള്ളത്. ഇതിൽ മൂന്നു സീറ്റ് എൻപിപിയും രണ്ടു സീറ്റ് സഖ്യകക്ഷിയായ യുഡിപിയും ഒരു സീറ്റ് കോൺഗ്രസുമാണ് നേടിയിരുന്നത്. ജയിച്ച കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേരുകയും ചെയ്തു.

മുകുൾ സാങ്മ. ചിത്രം: ട്വിറ്റർ

ബീഫും ബിശ്വ ശർമയും!

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നും ഏറെ വിഭിന്നമായിരിക്കും 2023ലെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21 സീറ്റുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നത്. എന്നാൽ 19 സീറ്റുള്ള എൻപിപിയെ ബിജെപി ഉൾപ്പെടെയുള്ള മറ്റു പാർട്ടികൾ പിന്തുണയ്ക്കുകയായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയായിരുന്നു കോൺഗ്രസിനെ അട്ടിമറിച്ച് എൻപിപിയുടെ നേതൃത്വത്തിൽ ഭരണം രൂപീകരിക്കാൻ ചുക്കാൻ പിടിച്ചത്. എന്നാൽ ഹിമന്ദ ഇപ്പോൾ മേഘാലയക്കാരുടെ പലരുടെയും കണ്ണിലെ കരടാണ്.

ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കം മാത്രമല്ല, പശുക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതിനു കാരണമായി. 75 ശതമാനത്തോളം ക്രിസ്ത്യൻ വംശജർ താമസിക്കുന്ന മേഘാലയ, അസം കൊണ്ടുവന്ന പശു സംരക്ഷണ ബില്ലിനെതിരെ കേന്ദ്രത്തെ സമീപിച്ചിരുന്നു. മേഘാലയയിലെ ബീഫ് ലഭ്യതയെ ഇത് ബാധിക്കുമെന്നായിരുന്നു പരാതി. മേഘാലയയിലെ ബിജെപിക്കാരും പാർട്ടിയുടെ ദേശീയനയത്തിനൊപ്പമല്ല. ബീഫ് കഴിപ്പിക്കുന്നത് പ്രോൽസാഹിപ്പിക്കണമെന്നാണ് മേഘാലയയിലെ ബിജെപി മന്ത്രി സൻബോർ ഷുല്ലൈ ആഹ്വാനം ചെയ്തിരുന്നത്.

ഹിമന്ദ ബിശ്വ ശർമ. ചിത്രം: ട്വിറ്റർ
ADVERTISEMENT

എൻപിപിയാണ് മേഘാലയയിലെ ഭരണകക്ഷിയെങ്കിലും ബിജെപിക്കെതിരെയുള്ള രോഷം ഭരണസഖ്യത്തിനെതിരെ പൊതുവായുണ്ട്. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. അതേസമയം തൃണമൂൽ കോൺഗ്രസിന്റെ ബംഗാളി സ്വത്വത്തെ എത്രമാത്രം മേഘാലയക്കാർ സ്വീകരിക്കുമെന്നു കാത്തിരുന്നു കാണണം. പൊതുവെ ബംഗാളി വിരുദ്ധവികാരമുള്ള സംസ്ഥാനമാണ് മേഘാലയ. സംസ്ഥാനത്തിന്റെ അതിർത്തിയുടെ വലിയൊരു പങ്ക് ബംഗ്ലദേശുമായിട്ടാണ്.

തൃണമൂൽ കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കഴിഞ്ഞ തവണ നേടിയ സീറ്റിനേക്കാൾ രണ്ടോ മൂന്നോ സീറ്റുകൾ അധികമായി നേടിയാൽ മേഘാലയയുടെ രാഷ്ട്രീയ ചിത്രംതന്നെ മാറും. ചെറുപാർട്ടികളെ അണിചേർത്തു ഭരണം ഉണ്ടാക്കുകയെന്നതാകട്ടെ, പണവും നയതന്ത്രജ്ഞതയുമുള്ള തൃണമൂൽ കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യവുമല്ല.

കേന്ദ്രത്തിനൊപ്പം നിൽക്കുമോ വീണ്ടും?

കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കൊപ്പം ചേരുന്നതാണ് സമീപകാലത്തായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാണുന്ന ട്രെൻഡ്. 2016ൽ ബിജെപി അസം തിരഞ്ഞെടുപ്പ് ജയിക്കുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തും ബിജെപി ഭരണപങ്കാളിത്തം ഇല്ലായിരുന്നു. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോ ബിജെപി പങ്കാളികളോ ആയ സർക്കാരാണുള്ളത്. ഒറ്റ സീറ്റു പോലും ജയിക്കാതെ ബിജെപി ഭരണം നേടിയ സംസ്ഥാനങ്ങളും ഉണ്ട്. മേഘാലയയിൽ മുഖ്യപ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസും സ്വീകരിച്ചത് അതേ പാതയാണ്. പാർട്ടി കൂറിനപ്പുറം ഗോത്ര പാരമ്പര്യങ്ങൾക്കു പ്രാമുഖ്യം നൽക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അവരുടെ വികാരങ്ങൾക്കൊപ്പം നിൽക്കുന്ന തന്ത്രമാണ് ബിജെപി പുറത്തെടുക്കുന്നത്.

മമത ബാനർജി. ചിത്രം: ട്വിറ്റർ
ADVERTISEMENT

ബിജെപിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത നോർത്തീസ്റ്റ് ഡമോക്രാറ്റിക് അലയൻസ് (NETA) ആണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കുന്നതിൽ ചുക്കാൻ പിടിച്ചത്. ഇപ്പോഴത്തെ അസം മുഖ്യമന്ത്രിയായ ഹിമന്ദ ബിശ്വ ശർമയാണ് ‘നേതാ’യുടെ തുടക്കം മുതൽ കൺവീനർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ട്രബിൾ ഷൂട്ടറായി അറിയപ്പെടുന്ന ഹിമന്ദ നേതാക്കളെ അടർത്തിയെടുത്തും വാഗ്ദാനങ്ങൾ നൽകിയും ബിജെപിക്ക് ഒപ്പം കൂട്ടി.

ജയിച്ച എതിർ സ്ഥാനാർഥികൾക്ക് വാഗ്ദാനങ്ങൾ നൽകി അവരെ രാജിവപ്പിച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മൽസരിപ്പിച്ച് ജയിപ്പിച്ച അനവധി ഉദാഹരണങ്ങളാണ് അസമിലും മറ്റു സംസ്ഥാനങ്ങളിലുമുള്ളത്. എന്നാൽ ബീഫ് വിൽപന ഉൾപ്പെടെയുള്ളവയിൽ ഹിമന്ദയും ബിജെപിയും അസമിൽ കർശന നിലപാടെടുക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ഇതേ നിലപാട് പുറത്തെടുക്കാൻ പാർട്ടി ധൈര്യപ്പെടുന്നുമില്ല.

ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും ബിജെപി തീവ്രനിലപാട് സ്വീകരിക്കുന്ന സംസ്ഥാനമാണെങ്കിലും അസമിൽ ബീഫ് നിരോധനമില്ല. പുതുതായി കൊണ്ടുവന്ന കന്നുകാലി സംരക്ഷണ നിയമമനുസരിച്ച്, ഹിന്ദു ആരാധനാലയങ്ങൾ, സത്രങ്ങൾ തുടങ്ങിയവയിൽനിന്ന് നിശ്ചിത അകലം പാലിച്ചുവേണം ബീഫ് സ്റ്റാളുകൾ തുടങ്ങാൻ. കന്നുകാലികളെ കൊണ്ടുപോകുന്നതിന് പക്ഷേ കടുത്ത നിയന്ത്രണമുണ്ട്. ഇതാണ് മേഘാലയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർക്കുന്നത്.

അരുണാചൽ പ്രദേശിലാണ് നേതാക്കളെയും എംഎൽ എമാരെയും അടർത്തിയെടുക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചത്. 2016ൽ മുഖ്യമന്ത്രി പ്രേമ ഖാണ്ഡു ഉൾപ്പെടെ കോൺഗ്രസിന്റെ 44 എം എൽഎമാരിൽ 43 പേർ പാർട്ടി വിട്ട് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിൽ ചേർന്നു. മാസങ്ങൾക്കു ശേഷം ഇവരിൽ ഭൂരിപക്ഷവും ബിജെപിയിൽ ചേർന്നു. ഒരൊറ്റ രാത്രി പിന്നിട്ടപ്പോൾ ബിജെപി ഭരണപ്പാർട്ടിയായി!

എങ്ങനെ ‘മാഞ്ഞു’ കോൺഗ്രസ്?

കോൺഗ്രസിൽ ഹൈക്കമാൻഡിന്റെ പാളിയ തീരുമാനങ്ങളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ‘കോൺഗ്രസ് മുക്തമാക്കിയത്’ എന്ന് ആക്ഷേപമുണ്ട്. കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ഹിമന്ദ ഒരു കൂട്ടം എംഎൽഎമാരുമായി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണു മേഖലയിൽ കോൺഗ്രസിന്റെ പതനത്തിന്റെ തുടക്കം. കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു അന്നു ഹിമന്ദ പാർട്ടി വിട്ടത്. ഇപ്പോൾ അതേ മാർഗമാണ് സീനിയർ നേതാക്കളിലൊരാളായ മുകുൾ സാങ്മയും പിന്തുടർന്നത്. കോൺഗ്രസ് സൃഷ്ടിച്ച ഈ വിടവിലേക്കാണ് തൃണമൂൽ കോൺഗ്രസിന്റെ രംഗപ്രവേശം.

രാഹുൽ ഗാന്ധിക്കൊപ്പം മുകുൾ സാങ്‌മ. ചിത്രം: ട്വിറ്റർ

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം ലക്ഷ്യമിടുന്ന മമതാ ബാനർജിയെയും തൃണമൂലിനെയും സംബന്ധിച്ചിടത്തോളം ഇപ്പോൾ അവർ ലക്ഷ്യമിടുന്ന ത്രിപുരയും മേഘാലയയും കാര്യമായ ഗുണം ചെയ്യില്ല. രണ്ടു ലോക്സഭാ സീറ്റുകൾ മാത്രമാണ് ഇരു സംസ്ഥാനങ്ങളിലുമുള്ളത്. പക്ഷേ ബംഗാളിൽ മാത്രം ആധിപത്യമുള്ള പാർട്ടി എന്നതിൽ നിന്നു കോൺഗ്രസിനു ബദൽ എന്ന പ്രതിഛായയുണ്ടാക്കാൻ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ തൃണമൂലിന് കഴിയും. പെട്ടെന്ന് രാഷ്ട്രീയഗതി മാറ്റാവുന്ന ചെറു സംസ്ഥാനങ്ങൾ പിടിച്ചടക്കി വലിയ സംസ്ഥാനങ്ങളിലേക്ക് വരാനുള്ള തൃണമൂലിന്റെ ഈ തന്ത്രത്തിനാണ് രണ്ടു മാസമായി ഷില്ലോങ്ങിൽ ക്യാംപ് ചെയ്ത് പ്രശാന്ത് കിഷോറും സംഘവും കരുനീക്കുന്നത്.

English Summary: Political Landscape is Changing in North East States? Who will win the Votes and Hearts?