അടുക്കളകളിലെ ജോലിഭാരം കുറയ്ക്കാനും വീടു നന്നായി കൊണ്ടുപോകാനും സഹായിക്കുന്നവരെ സ്ത്രീകൾ കൈവിടില്ലെന്ന് സിപിഎമ്മിനറിയാം. കോവിഡ്‌കാലത്തു നൽകിയ ഭക്ഷ്യകിറ്റിന്റെ ഏറ്റവും വലിയ ഗുണം സ്ത്രീ വോട്ടർമാരിലൂടെ തിരിച്ചു കിട്ടിയത് അനുഭവ പാഠമാണ്. ഒരു കോടി വോട്ടർമാരുള്ള കേരളത്തിൽ സ്ത്രീകളുടെ വോട്ട് നിർണായകമാകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഉൾക്കൊള്ളാൻ പാർട്ടികൾ പക്ഷേ തയാറായിട്ടുണ്ടോ..? Gender Politics Kerala

അടുക്കളകളിലെ ജോലിഭാരം കുറയ്ക്കാനും വീടു നന്നായി കൊണ്ടുപോകാനും സഹായിക്കുന്നവരെ സ്ത്രീകൾ കൈവിടില്ലെന്ന് സിപിഎമ്മിനറിയാം. കോവിഡ്‌കാലത്തു നൽകിയ ഭക്ഷ്യകിറ്റിന്റെ ഏറ്റവും വലിയ ഗുണം സ്ത്രീ വോട്ടർമാരിലൂടെ തിരിച്ചു കിട്ടിയത് അനുഭവ പാഠമാണ്. ഒരു കോടി വോട്ടർമാരുള്ള കേരളത്തിൽ സ്ത്രീകളുടെ വോട്ട് നിർണായകമാകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഉൾക്കൊള്ളാൻ പാർട്ടികൾ പക്ഷേ തയാറായിട്ടുണ്ടോ..? Gender Politics Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളകളിലെ ജോലിഭാരം കുറയ്ക്കാനും വീടു നന്നായി കൊണ്ടുപോകാനും സഹായിക്കുന്നവരെ സ്ത്രീകൾ കൈവിടില്ലെന്ന് സിപിഎമ്മിനറിയാം. കോവിഡ്‌കാലത്തു നൽകിയ ഭക്ഷ്യകിറ്റിന്റെ ഏറ്റവും വലിയ ഗുണം സ്ത്രീ വോട്ടർമാരിലൂടെ തിരിച്ചു കിട്ടിയത് അനുഭവ പാഠമാണ്. ഒരു കോടി വോട്ടർമാരുള്ള കേരളത്തിൽ സ്ത്രീകളുടെ വോട്ട് നിർണായകമാകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഉൾക്കൊള്ളാൻ പാർട്ടികൾ പക്ഷേ തയാറായിട്ടുണ്ടോ..? Gender Politics Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സംസ്ഥാനത്തെ തന്നെ ഉയർന്ന ഭൂരിപക്ഷം വാങ്ങി വിജയിച്ചിട്ടും മന്ത്രിസ്ഥാനത്തുനിന്നു കെ.കെ.ശൈലജയെ തഴഞ്ഞ സിപിഎം, ഒരു വനിതയെ പോലും ഡിസിസി പ്രസിഡന്റ് ആക്കാത്ത കോൺഗ്രസ്, പാർട്ടിയിൽ ഉയർന്നു വരുന്ന വനിതാ നേതാവിനെതിരെ അപവാദ പ്രചാരണം നടത്തി വീട്ടിലിരുത്തുന്ന ബിജെപി, വനിതാ സംവരണം നയരേഖയായി പ്രഖ്യാപിച്ചിട്ടും കാര്യത്തോടടുക്കുമ്പോൾ പാർട്ടി ഭരണഘടനയാണു വലുതെന്നു പറയുന്ന മുസ്‌ലിം ലീഗ്... സ്ത്രീകളെ പാർട്ടിയിലെ ഉന്നത പദവിയിലേക്ക് കൊണ്ടു വരുന്ന കാര്യം പറയുമ്പോൾ കേരളത്തിലെ എല്ലാ പാർട്ടികളുടെയും സ്വഭാവം ഒന്നു തന്നെയാണോ? സ്ത്രീകൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നതിനെ ആരെങ്കിലും എതിർക്കുന്നുണ്ടോ?

പ്രതിമാസം പ്രത്യേക പെൻഷൻ, അടുക്കള ഉപകരണങ്ങൾ വാങ്ങാൻ വായ്പ, തുടങ്ങി സ്ത്രീകൾക്കു വേണ്ടി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാഗ്ദാനങ്ങളുടെ ഒഴുക്കാണ്. എന്നാൽ ഭരണത്തിലും പാർട്ടി നേതൃത്വത്തിലും സ്ത്രീകൾക്ക് പരിഗണന കൊടുക്കുന്ന കാര്യം വരുമ്പോൾ ഈ ആവേശം ഉണ്ടാകാറില്ലെന്ന പരാതി ഏറെ നാളായി നിലനിൽക്കുന്നു.

ADVERTISEMENT

ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ കോളജിൽ പോകുന്ന, ആണുങ്ങളേക്കാൾ സാക്ഷരരായ സ്ത്രീകൾ ഉയർന്നു വരുന്ന കേരളത്തിൽ ജെൻഡർ പൊളിറ്റിക്സിന്റെ പ്രാധാന്യം പാർട്ടികൾ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ? ഒരു കോടി വനിതാ വോട്ടർമാരുള്ള കേരളത്തിൽ ഇനി സ്ത്രീകളെ കേൾക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു വ്യക്തമാണ്. കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു എന്നതു വെറും തോന്നലിന്റെ അടിസ്ഥാനത്തിലല്ല, സംസാരിക്കുന്ന ചില കണക്കുകൾ അതിനു തെളിവായുണ്ട്.

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പരിപാടിക്ക് എത്തിയവർ. മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ചിത്രം.

കണക്കുകൾ പറയുന്ന മാറ്റം

25 വർഷംകൊണ്ട് കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തിലുണ്ടായപ്രധാന വികസന നേട്ടങ്ങളെ ഇങ്ങനെ വിലയിരുത്താം (കണക്കുകൾ സംസ്ഥാന ആസൂത്രണ ബോർഡ് എക്കണോമിക് റിവ്യൂവിൽ നിന്ന്)

∙ 2011ലെ സെൻസസ് അനുസരിച്ചു കേരളത്തിലെ 3.34 കോടി ജനസംഖ്യയിൽ 1.73 കോടി പേർ സ്ത്രീകളാണ്. ഇതിൽ വോട്ടവകാശമുള്ളവർ ഒരു കോടി.
∙ സ്ത്രീ-പുരുഷ അനുപാതം കണക്കിലെടുത്താൽ 1000 പുരുഷൻമാർക്ക് കേരളത്തിൽ 1084 സ്ത്രീകളുണ്ട്. സ്ത്രീ സാക്ഷരത 92.07 ശതമാനം.
∙ 1.37 കോടി പുരുഷൻമാർ സാക്ഷരത നേടിയിട്ടുണ്ടെങ്കിൽ 1.44 കോടി സ്ത്രീകൾ സാക്ഷരരാണ്.
∙ വീടുകളിലും പൊതു ഇടങ്ങളിലും അഭിപ്രായം പറയുന്നതു വർധിച്ചു. നയരൂപീകരണങ്ങളിൽ കൂടുതൽ പങ്ക്. തദ്ദേശ സ്ഥാപനങ്ങളിലെ പകുതിയിലേറെ സീറ്റുകളിൽ സ്ത്രീപ്രാതിനിധ്യം.

ADVERTISEMENT

∙ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പ്രവേശനം നേടുന്നത് പെൺകുട്ടികൾ (68.1%). ബിരുദാനന്തര ബിരുദ തലത്തിൽ 64.9%, എംബിബിഎസിനു പ്രവേശനം നേടുന്നവരിൽ 56.38% പെൺകുട്ടികൾ.
∙ വീടുകളിൽ തീരുമാനമെടുക്കാൻ അധികാരമുള്ള സ്ത്രീകളുടെ കണക്ക്: 94.1%
∙ കേരളത്തിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീകൾ: 78.5%
∙ സ്വന്തമായി മൊബൈൽ കണക്‌ഷൻ ഉള്ള സ്ത്രീകളുടെ എണ്ണം: 86.6%

‌ചിത്രം: AFP

വോട്ടു വേണം, അധികാരത്തിൽ വേണ്ട!

കേരളത്തിൽ മാറിയ കാലത്ത് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യത ഏറ്റവും അധികം മനസ്സിലാക്കിയ പാർട്ടി സിപിഎമ്മാണ്. തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറെ നിയോഗിച്ചതും തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ യുവതികളെ ഭരണസാരഥ്യത്തിലേക്കു കൈ പിടിച്ചു കൊണ്ടു വന്നതും മാറിയ കാലത്തു സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യത മുന്നിൽ കണ്ടാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് നിർണായകമാകുമെന്നു നേരത്തേ കണ്ടെത്തിയ സിപിഎം സ്ത്രീകളുടെ വോട്ട് നേടാനുള്ള കൃത്യമായ ക്യാംപെയ്നിങ്ങും നടപ്പാക്കി.

സമൂഹമാധ്യമങ്ങളിൽ വീട്ടമ്മമാർ അടക്കം പിണറായി വിജയനെയും എൽഡിഎഫിനെയും പുകഴ്ത്തുന്ന വാക്കുകളും വിഡിയോകളും ക്യാംപെയ്ൻ ചെയ്തു വൈറലാക്കിയതിനു പിന്നിലും ഈ സ്ത്രീപക്ഷ സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ്. കേരളത്തിലെ വീട്ടമ്മമാർക്കു വേണ്ടി സ്മാർട് കിച്ചൺ എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതി ഈ മേഖലയിൽ സിപിഎമ്മിനു വലിയ സാധ്യതയാണു തുറന്നിടുന്നത്. ഫ്രിജും വാഷിങ് മെഷീനും ഗ്രൈൻഡറും അടക്കമുള്ള ഗൃഹോപകരണങ്ങൾ കെഎസ്എഫ്ഇ വഴി ചെറിയ തിരിച്ചടവിൽ വായ്പ നൽകുമെന്നാണ് വാഗ്ദാനം.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ.
ADVERTISEMENT

അടുക്കളകളിലെ ജോലിഭാരം കുറയ്ക്കാനും വീടു നന്നായി കൊണ്ടുപോകാനും സഹായിക്കുന്നവരെ സ്ത്രീകൾ കൈവിടില്ലെന്ന് സിപിഎമ്മിനറിയാം. കോവിഡ്കാലത്തു നൽകിയ ഭക്ഷ്യകിറ്റിന്റെ ഏറ്റവും വലിയ ഗുണം സ്ത്രീ വോട്ടർമാരിലൂടെ തിരിച്ചു കിട്ടിയത് അനുഭവ പാഠമാണ്. ഒരു കോടി വോട്ടർമാരുള്ള കേരളത്തിൽ സ്ത്രീകളുടെ വോട്ട് നിർണായകമാകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഉൾക്കൊള്ളാൻ പാർട്ടികൾ തയാറായിട്ടുണ്ടോ എന്നതാണു പക്ഷേ വലിയ ചോദ്യം.

മടിച്ച് പാർട്ടികൾ

സിപിഎം സമ്മേളനങ്ങൾ നടക്കുന്ന കാലമാണ്. നേതൃനിരയിലേക്കു കൂടുതൽ വനിതകളെ കൈപിടിച്ചു കൊണ്ടു വരണമെന്നു പാർട്ടി തീരുമാനിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ ബ്രാ‍ഞ്ച് സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ 345 ബ്രാഞ്ചുകളിൽ വനിതകളാണ് സെക്രട്ടറിമാരായത്. 4196 ബ്രാ‍ഞ്ചുകളിലെ സമ്മേളനങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് 345 ഇടങ്ങളിൽ വനിതകൾ നേതൃത്വത്തിലെത്തിയത്. അതായത് 8.22 ശതമാനം മാത്രം. കേരളത്തിലെ പാർട്ടിയിൽ സ്ത്രീകൾക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന സിപിഎമ്മിന്റെ അവസ്ഥയാണിത്. 10 ശതമാനം പോലുമില്ല ഭാരവാഹിത്വം. മറ്റു രാഷ്ട്രീയ പാർട്ടികളിൽ അതിനേക്കാൾ മോശമാണ് അവസ്ഥ.

നൂർബിന റഷീദ്

25 വർഷത്തിനു ശേഷം നിയമസഭയിലേക്കു വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ച മുസ്‌‍ലിം ലീഗ് മാറ്റത്തിനു തുടക്കമിട്ടു പ്രതീക്ഷിച്ചതു വെറുതെയായി. ആകെയുണ്ടായിരുന്ന വനിതാ സ്ഥാനാർഥിയെ തോൽപിച്ചത് ലീഗിലെതന്നെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നതു പകൽ പോലെ വ്യക്തം. ലീഗ് നേതാക്കളിൽ ചിലർ എതിർ സ്ഥാനാർഥിക്കു തിരഞ്ഞെടുപ്പു പ്രചാരണത്തിനു പണം നൽകിയെന്നു കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച നൂർബിന റഷീദ് പാർട്ടിക്കു പരാതി നൽകിക്കഴിഞ്ഞു.

എന്നാൽ 5 മാസം കഴിയുമ്പോഴും പരാതി അന്വേഷിക്കുന്നുണ്ട് എന്നാണു നേതൃത്വത്തിന്റെ മറുപടി. എംഎസ്എഫ് സംസ്ഥാന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ എംഎസ്എഫിന്റെ വനിതാ കൂട്ടായ്മയായ ഹരിത പരാതിയുമായി എത്തിയപ്പോൾ നടപടി എടുത്തില്ലെന്നു മാത്രമല്ല ഹരിത ഭാരവാഹികളെ പിരിച്ചു വിടാനും തിടുക്കമായി. ഹരിതയെ എന്നെന്നേക്കുമായി ക്യാംപസുകളിൽ മാത്രം ഒതുക്കാനാണ് ലീഗിന്റെ അവസാന തീരുമാനം.

പാർട്ടിയിലും പോഷക സംഘടനകളിലും 20% സ്ത്രീ സംവരണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് ഒരു മാസം പിന്നിടും മുൻപു യൂത്ത് ലീഗിലേക്കു നടത്തിയ സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും ഉൾപ്പെടുത്തിയിട്ടില്ല. പാർട്ടി ഭരണഘടനയുടെ ചട്ടങ്ങളുടെ പേരിലായിരുന്നു വനിതകളെ പടിക്കു പുറത്തു നിർത്തിയത്. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ബിജെപി ദേശീയ കോർ കമ്മിറ്റിയിൽനിന്നു ശോഭ സുരേന്ദ്രനെ ഒഴിവാക്കി. കാൽ നൂറ്റാണ്ടിലേറെ ബിജെപിയുടെ കേരളത്തിലെ മുഖമായിരുന്ന ശോഭ സുരേന്ദ്രനെതിരെ അപവാദ പ്രചാരണം നടത്തിയതും പാർട്ടിയിലെ ഒരു വിഭാഗമാണ്. കോൺഗ്രസിന്റെ ജില്ലാ, സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും സൗകര്യപൂർവം ഒതുക്കിയതും സ്ത്രീകളെ തന്നെ.

ശോഭ സുരേന്ദ്രൻ

ഫാത്തിമ തെഹ്‌ലിയ പറയുന്നു..

കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിലെ രാഷ്ട്രീയം എടുത്തു നോക്കിയാൽ കാമ്പുള്ള രാഷ്ട്രീയം പറഞ്ഞതു സ്ത്രീകളാണെന്നു മനസ്സിലാകുമെന്ന് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‍ലിയ പറയുന്നു. ലതിക സുഭാഷിന്റെ മൊട്ടയടിക്കൽ ആയാലും, ഹരിത വിവാദമായാലും, അനുപമയുടെ കുഞ്ഞിനെ നഷ്ടപ്പെട്ട കേസ് ആണെങ്കിലും എഐഎസ്എഫിലെ നിമിഷയുടെ പ്രതികരണമായാലും ഒക്കെ സ്ത്രീകൾ സംസാരിക്കുമ്പോൾ കൂടുതൽ തെളിച്ചവും വ്യക്തതയുമുണ്ട്. അതിനു കൃത്യമായ മറുപടി പറയാൻ പോലും നിലവിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കു കഴിഞ്ഞിട്ടില്ല.

അതിനു കാരണം സ്ത്രീകൾ സംസാരിക്കുന്നതു നിലനിൽപിന്റെ രാഷ്ട്രീയമാണ്. അല്ലാതെ അധികാരത്തിന്റെ രാഷ്ട്രീയമല്ല. അവർ സ്വന്തം ജീവിതത്തെക്കുറിച്ചും ചുറ്റുപാടിനെ കുറിച്ചും സംസാരിക്കുന്നതു കൊണ്ടാണ് അതു കൂടുതൽ ചർച്ചാവിഷയമാകുന്നത്. പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയം അക്രമത്തിന്റെയോ കായിക ശേഷിയുടെയോ അടിസ്ഥാനത്തിലാണു ചർച്ചകൾ നടത്തുന്നുത്. ഏതു പാർട്ടിയാണു മികച്ചു നിൽക്കുന്നത് എന്നതിന്റെ അളവുകോൽ ഇത്രയും കാലം അവർ നടത്തിയ സമരങ്ങളുടെയും അക്രമങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. എന്നാൽ സ്ത്രീകൾ സംസാരിക്കുന്നത് ആശയങ്ങളെ കുറിച്ചാണ്.

ഇനിയുള്ള കാലത്ത് അവരെ അഡ്രസ് ചെയ്യാതെ മുന്നോട്ടു പോകാൻ കഴിയില്ല. ഒരു വിഭാഗം മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നവർ ആകുകയും മറ്റുള്ളവർ അതു കേൾക്കാനുള്ളവർ മാത്രമാകുകയും ചെയ്യുന്നത് ഇനി സാധ്യമല്ല– തെഹ്‌ലിയ പറയുന്നു. എംഎസ്എഫിലെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മാധ്യമങ്ങളോടു പ്രതികരിച്ചതിന്റെ പേരിൽ ദേശീയ ഭാരവാഹിത്വത്തിൽനിന്നു പുറത്താക്കപ്പെട്ടയാൾ കൂടിയാണ് തെഹ്‌ലിയ.

ഫാത്തിമ തെ‌ഹ്‌ലിയ (ചിത്രം: ഫെയ്‌സ്ബുക്)

രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും താഴേത്തട്ടു മുതൽ സ്ത്രീകൾക്കു പ്രാധാന്യം നൽകേണ്ട ഒരു കാലമാണ് കടന്നു വരുന്നതെന്ന് സിപിഎം അംഗവും കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായ പി.ശാരുതി പറയുന്നു. ‘മുൻകാലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും ക്ലാസുകളും പലപ്പോഴും സ്ത്രീകൾക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യങ്ങളിലായിരുന്നു. രാത്രി ഏതെങ്കിലും ക്ലബ്ബിന്റെ മുകളിൽ ചേരുന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കാനൊന്നും പണ്ടത്തെ സ്ത്രീകൾക്കു കഴിയില്ലല്ലോ. സ്വാഭാവികമായും മുഖ്യധാര രാഷ്ട്രീയത്തിൽനിന്ന് സ്ത്രീകൾ പുറന്തള്ളപ്പെട്ടു പോയി.

ഇനിയുള്ള കാലത്ത് അത്തരമൊരു പ്രശ്നമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണമുണ്ടായാൽ പോലും ജനറൽ സീറ്റിലേക്കു കൂടി മത്സരിച്ചു ജയിച്ച സ്ത്രീകളുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം അത്ര നിർണായകമാവുകയാണ്. അതുകൊണ്ട് സ്ത്രീകളെ എന്നല്ല, സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ കേൾക്കാതെ ഇനി ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടു പോകാനാകില്ല’- 21ാം വയസിൽ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റെടുത്ത ശാരുതി പറയുന്നു.

നിയമസഭ അംഗത്വവും പരിതാപകരം

1957നും 2016നും ഇടയിൽ കേരളത്തിലെ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ആകെ 88 വനിതകളാണ് (ഒന്നിലേറെ തവണ തിരഞ്ഞെടുക്കപ്പെട്ടവർ അടക്കം). നിലവിലെ നിയമസഭയിൽ 11 പേരാണ് വനിതാ എംഎൽഎമാരുള്ളത്. 1996ൽ 13 പേരെ തിരഞ്ഞെടുത്തതാണ് ഏറ്റവും ഉയർന്ന കണക്ക്. ഇതുവരെയും 10 ശതമാനത്തിലേറെ പേരെ നിയമസഭയിലേക്കു വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അർഥം. 11 തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.ആർ.ഗൗരിയമ്മയ്ക്ക് അർഹതപ്പെട്ട മുഖ്യമന്ത്രി പദം അവസാന നിമിഷം തട്ടിമാറ്റിയതും കേരള ചരിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്ക് ഉദാഹരണം.

കണ്ടു പഠിക്കാം ഐസ്‌ലൻഡിനെ

വടക്കൻ അറ്റ്‌ലാന്റിക് ദ്വീപുരാഷ്ട്രമായ ഐസ്‌ലൻഡിൽ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയഗാഥ രചിച്ചതു സ്ത്രീകളായിരുന്നു. 63 അംഗ പാർലമെന്റിൽ 30 പേർ വനിതകൾ. കൊച്ചുരാജ്യമായ ഐസ്‌ലൻ‌ഡിൽ 3.71 ലക്ഷം മാത്രമാണു ജനസംഖ്യ. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിൽ ലോകത്ത് ഒന്നാം റാങ്കും ഐസ്‌ലൻഡിനു തന്നെ.

യൂറോപ്പിൽ പാർലമെന്റിലെ വനിതാപ്രാതിനിധ്യത്തിൽ ഐസ്‌ലൻഡിനു പിന്നിൽ സ്വീഡനും (47%) ഫിൻലൻഡും (46%) ആണ്. അമേരി‍ക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിനു ശേഷം അഫ്ഗാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ സൈന്യം എല്ലാ മേഖലകളിൽനിന്നും സ്ത്രീകളെ ഒഴിവാക്കുകയായിരുന്നു. ഉപമന്ത്രിമാരെ ഉൾപ്പെടുത്തി കഴിഞ്ഞ മാസം ഇടക്കാല മന്ത്രിസഭ വികസിപ്പിച്ചപ്പോഴും ഒരു വനിതയെ പോലും ഉൾപ്പെടുത്തിയില്ല.

English Summary: Why Women Leaders are not Reaching Greater Heights in Kerala? Why Gender Politics is Relevant