മരയ്ക്കാർ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി. കുരുവിളയുടെ വീടിന് ഒരു അപകടം വന്നതാണ് അതിനു കാരണം. ഫയർ ഫോഴ്സ് പോകുന്ന സൈറൺ കേട്ട്, എംഎൽഎ ആയിരുന്ന ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവർ വിവരം പറഞ്ഞു. അവർ നേരെ വിട്ടുപോയപ്പോൾ ഞാൻ എനിക്ക് അറിയാവുന്ന കുറുക്കുവഴിയേ എത്തി. അങ്ങനെ ആദ്യം എത്തിയത് ഞാനാണ്. ഫയർഫോഴ്സ് വരുന്നതിനും മുൻപ് എംഎൽഎ എത്തിയതിന്റെ അദ്ഭുതത്തിൽ സന്തോഷാണ് അക്കാര്യം മമ്മൂട്ടിയോട് പറഞ്ഞത്...

മരയ്ക്കാർ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി. കുരുവിളയുടെ വീടിന് ഒരു അപകടം വന്നതാണ് അതിനു കാരണം. ഫയർ ഫോഴ്സ് പോകുന്ന സൈറൺ കേട്ട്, എംഎൽഎ ആയിരുന്ന ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവർ വിവരം പറഞ്ഞു. അവർ നേരെ വിട്ടുപോയപ്പോൾ ഞാൻ എനിക്ക് അറിയാവുന്ന കുറുക്കുവഴിയേ എത്തി. അങ്ങനെ ആദ്യം എത്തിയത് ഞാനാണ്. ഫയർഫോഴ്സ് വരുന്നതിനും മുൻപ് എംഎൽഎ എത്തിയതിന്റെ അദ്ഭുതത്തിൽ സന്തോഷാണ് അക്കാര്യം മമ്മൂട്ടിയോട് പറഞ്ഞത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരയ്ക്കാർ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി. കുരുവിളയുടെ വീടിന് ഒരു അപകടം വന്നതാണ് അതിനു കാരണം. ഫയർ ഫോഴ്സ് പോകുന്ന സൈറൺ കേട്ട്, എംഎൽഎ ആയിരുന്ന ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവർ വിവരം പറഞ്ഞു. അവർ നേരെ വിട്ടുപോയപ്പോൾ ഞാൻ എനിക്ക് അറിയാവുന്ന കുറുക്കുവഴിയേ എത്തി. അങ്ങനെ ആദ്യം എത്തിയത് ഞാനാണ്. ഫയർഫോഴ്സ് വരുന്നതിനും മുൻപ് എംഎൽഎ എത്തിയതിന്റെ അദ്ഭുതത്തിൽ സന്തോഷാണ് അക്കാര്യം മമ്മൂട്ടിയോട് പറഞ്ഞത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സഹകരണം’ ഇന്നു കേരളത്തിൽ തീ പാറുന്ന വിഷയമാണ്. റിസർവ് ബാങ്കിന്റെ ചില തീരുമാനങ്ങൾ കേരളത്തിലെ സഹകരണമേഖലയ്ക്കും നിക്ഷേപകർക്കും വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ നിയമയുദ്ധത്തിന് ഒരുങ്ങുകയാണ് കേരളം. സഹകരണമന്ത്രിയായ വി. എൻ. വാസവൻ ഈ കുറഞ്ഞ കാലയളവിൽ വകുപ്പിൽ തന്റെ മുദ്ര രേഖപ്പെടുത്തിക്കഴിഞ്ഞു. സിപിഎം ഭരിക്കുന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുഖം നോക്കാതെ നടപടിയെടുത്ത ഈ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സഹകരണമേഖലയിൽ പിടിമുറുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾക്കെതിരെ പട നയിക്കാനുള്ള പുറപ്പാടിലാണ്. 

സഹകരണ രംഗത്ത് നിക്ഷേപകർ അപകടത്തിൽ പെട്ടാൽ മാത്രമല്ല, ഈ മന്ത്രി ഓടിയെത്തുന്നത്; ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ മന്ത്രി മധ്യകേരളത്തിൽ സമീപകാലത്ത് ഉണ്ടായ എല്ലാ അപകടങ്ങളുടെയും രക്ഷാപ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉണ്ടായി. കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് എൽഡിഎഫിൽ എത്തിക്കുന്നതിലും സിപിഎമ്മിന്റെ ഈ മുൻ ജില്ലാ സെക്രട്ടറിയുടെ രാഷ്ട്രീയ കയ്യൊപ്പ് പതിഞ്ഞു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മന്ത്രി വി. എൻ. വാസവൻ മനസ്സു തുറക്കുന്നു. 

ADVERTISEMENT

റിസർവ് ബാങ്കിന്റെ ബാങ്കിങ് നിയമ ഭേദഗതികൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചല്ലോ? റിസർവ് ബാങ്ക് നിർദേശങ്ങളിൽ കൂടുതൽ ആശങ്ക ഉയർത്തുന്നത് എന്താണ്?

ആർബിഐയുടെ നോട്ടിസിൽ മൂന്നു കാര്യങ്ങളാണ് ഉള്ളത്. ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നതാണ് ആദ്യത്തേത്. അംഗത്വവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. സഹകരണസംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്കു മാത്രമേ വോട്ടവകാശമുള്ളൂ. എന്നാൽ സംഘങ്ങളിൽ ബി,സി,ഡി ക്ലാസ് അംഗങ്ങളുണ്ട്.

റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുൻവശം. ചിത്രം: AFP

ഒരാൾക്ക് ചിട്ടിയിൽ ചേരണമെങ്കിൽ സി ക്ലാസ് അംഗത്വം മതി. വായ്പ എടുക്കണമെങ്കിൽ ഡി ക്ലാസ് മതി. ഇപ്പോൾ എ ക്ലാസ് മാത്രമേ അംഗീകൃതമായി കാണാവൂ എന്ന നിലയിലാണ് പുതിയ നിർദേശം. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒഴിവാക്കാനാണ് മൂന്നാമത്തെ തീരുമാനം. മൂന്നും തികച്ചും അപകടകരമായതും അംഗീകരിക്കാൻ കഴിയാത്തതുമായ നിർദേശങ്ങളാണ്. 

കേരളത്തിന് ഇതു മൂന്നും ബാധകമല്ലെന്നാണല്ലോ വാദം? അതെങ്ങനെ? 

ADVERTISEMENT

മൂന്നു കാര്യങ്ങളും കേരളത്തിനു ബാധകമല്ല എന്നുതന്നെയാണ് നമ്മുടെ വാദം. 1949ലെ ബാങ്കിങ് റഗുലേഷൻ ആക്ട് പരിശോധിച്ചാൽ ലളിതമായി ബാങ്കിങ് എന്നു പറഞ്ഞാൽ പൊതു ജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നതാണ് കേരളത്തിലെ സഹകരണ സംഘങ്ങളിൽ അംഗങ്ങളിൽനിന്നു മാത്രമാണ് നിക്ഷേപം സ്വീകരിക്കുന്നത്. എല്ലാ ക്ലാസിൽ ഉള്ളവരിൽനിന്നും സ്വീകരിക്കാറുണ്ട്. അംഗങ്ങൾക്കു മാത്രമാണ് വായ്പ കൊടുക്കുന്നതും. 

97–ാം ഭരണഘടനാ ഭേദഗതി റദ്ദു ചെയ്തുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സഹകരണം ഒരു സംസ്ഥാന വിഷയമാണ് എന്ന കാര്യവുമാണ്. കേന്ദ്രനിയമം ബാധകമാക്കാൻ ആ നിലയ്ക്കും സാധിക്കില്ല. മൂന്നാമത്തെ കാര്യം കേരളത്തിലേതു സർവീസ് സഹകരണസംഘങ്ങളാണ്. കൃഷിക്കാർക്ക് വിത്ത് കൊടുക്കുകയും അവർ ഉത്പാദിപ്പിക്കുന്നത് വിപണിയിലെത്തിക്കുകയുമെല്ലാം ബാങ്കുകൾ ചെയ്യുന്നു. മെഡിക്കൽ സ്റ്റോറുകൾ, ഷോപ്പിങ് സമുച്ചയങ്ങൾ, ഇതെല്ലാം പല ബാങ്കുകളും നടത്തുന്നു. സേവനമനോഭാവത്തോടെയുള്ള പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. കമ്പനി ആക്ട് അനുസരിച്ചുമല്ല ഇവ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നമ്മുടെ വാദങ്ങൾ നിലനിൽക്കാൻ ഇതെല്ലാം ധാരാളം മതിയാകും. 

സുപ്രീംകോടതി

സുപ്രീംകോടതിയിൽനിന്ന് നീതി ലഭിക്കുമെന്നു തന്നെയുള്ള പ്രതീക്ഷയിലാണോ? 

അതെ. പൂർണമായും വിശ്വാസമുണ്ട്. സഹകരണ വിഷയത്തിൽ കോടതി എടുത്ത കാഴ്ചപ്പാടെല്ലാം വളരെ ശ്രദ്ധേയമായിരുന്നു. റിസർവ് ബാങ്ക് ഗവർണർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു കത്ത് അയച്ചു. അവരുടെ മറുപടി ലഭിക്കാൻ സമയാകുന്നതേയുള്ളൂ. അതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകും. 

ADVERTISEMENT

2020ൽ തന്നെ ഓർഡിനൻസ് കൊണ്ടുവന്നതാണ്, ബില്ലും പാസായി ആ സമയത്ത് വേണ്ടരീതിയിൽ ഉണർന്നു പ്രവർത്തിക്കുന്നതിൽ പോരായ്മ ഉണ്ടായില്ലേ? 

കഴിഞ്ഞ കാലത്തും ഇതിനെതിരെ ഉള്ള ശ്രമങ്ങൾ നടന്നിരുന്നു. കേന്ദ്രമന്ത്രിമാരെ കാണുകയും പ്രധാനമന്ത്രിക്ക് കത്തു നൽകുകയും ചെയ്തു. അന്നും ആർബിഐയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ പോയില്ല എന്ന പ്രശ്നം ഉണ്ടായി. 

റിസർവ് ബാങ്കിന്റെ ഒരു പരസ്യം വന്നപ്പോൾ പുതുതായി എന്തോ സംഭവിച്ചു എന്ന മട്ടിലുള്ള സാഹചര്യവും നടപടികളുമാണ് പക്ഷേ പുറമേ ദൃശ്യമായത്...? 

കേരളം നേരത്തെ മറുപടി നൽകിയതോടെ ഇതൊന്നും ഇവിടെ ബാധകമാവില്ലെന്നാണ് നമ്മൾ ധരിച്ചത്. അപ്പോഴാണ് കേന്ദ്രത്തിൽ പുതിയ സഹകരണമന്ത്രാലയം വരുന്നതും ആർബിഐയെ മറയാക്കി പുത്തൻ പ്രചാരണങ്ങൾ ആരംഭിച്ചതും. ഇക്കൂട്ടത്തിൽതന്നെ ‘നിധി’ എന്ന പേരിൽ പുതിയ സംഘങ്ങൾ ചിലർ മുൻകൈ എടുത്തു തുടങ്ങുന്നതും ശ്രദ്ധയിൽപെട്ടു. ഇഷ്ടമുള്ള പലിശ നിരക്കാണ് ഇവർ ഈടാക്കുന്നത്. കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് എതിരായുള്ള നീക്കം തന്നെയാണ് ഇതെല്ലാമെന്നു കുടുതൽ ശക്തമായി തിരിച്ചറിഞ്ഞു കൊണ്ടുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്. 

വി.എൻ.വാസവൻ. ചിത്രം: മനോരമ

സഹകരണമന്ത്രാലയം രൂപീകരിച്ചുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ ലാക്കിന് റിസർവ് ബാങ്കിനെ വരെ ദുരുപയോഗിക്കുന്നുവെന്നാണോ?

അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനങ്ങൾക്കോ സംഘങ്ങൾക്കോ നോട്ടിസ് അയച്ചു മുന്നറിയിപ്പ് തരേണ്ടതിനു പകരം ആർബിഐ പത്രപ്പരസ്യം കൊടുക്കുകയാണല്ലോ ചെയ്തത്. മുൻകാലങ്ങളിൽനിന്നുള്ള വ്യത്യസ്തമായ രീതിയാണ് ഇത്. നോട്ടു നിരോധനം വന്നപ്പോൾ അന്നത്തെ റിസർവ് ബാങ്ക് ഗവർണർ അതിനെ എതിർത്തിരുന്നല്ലോ. ആർബിഐയുടെ സ്വതന്ത്ര നിലപാടുകൾ പൊതുവിൽ മുൻപെല്ലാം സ്വാഗതം ചെയ്തതുമാണ്. പിന്നീട് ചില ഘട്ടങ്ങളിൽ സമ്മർദ്ദം വന്നപ്പോൾ‍ മാറ്റങ്ങൾ ഉണ്ടായി. രാഷ്ട്രീയമായി നീങ്ങിയാൽ പിന്നെ രാഷ്ട്രീയമായി എതിർക്കാതെ വഴിയില്ല. 

കേരളത്തിൽ കോൺഗ്രസുകാരെ കൂടി ഉൾപ്പടുത്തി ഒരു സഹകരണ സംരക്ഷണ സമിതി വന്നു, കേന്ദ്രത്തിനെതിരെ കൂട്ടായ ഐക്യസമരങ്ങൾക്ക് ഇതു നാന്ദിയാകുമോ? 

എൽഡിഎഫും യുഡിഎഫും മാത്രമല്ല ബിജെപിയുടെ സംഘങ്ങളും അതിൽ പങ്കെടുത്തിരുന്നു. സഹകാരികൾക്കിടയിൽ വേറെ രാഷ്ട്രീയമില്ല. എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്. സഹകാരികൾ മാത്രമല്ല ജീവനക്കാരും ആ ചങ്ങലയിൽ ഉണ്ട്. ഇന്ത്യയിലെ ക്രെഡിറ്റ് നിക്ഷേപങ്ങളിൽ 69% കേരളത്തിന്റേതാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും സഹകരണമേഖല ഇടപെടുന്നു. അതിനെ എന്തിനാണ് ദുർബലമാക്കുന്ന്? 

അഖിലകക്ഷി നിവേദക സംഘം ഡൽഹിക്കു പോകാൻ ഉദ്ദേശിക്കുന്നുണ്ടോ? 

റിസർവ് ബാങ്കിനു മുന്നിൽ ഒരു സമരമാണ് ആദ്യം ഉദ്ദേശിക്കുന്നത്. ജില്ലകളിൽ കൺവൻഷനുകൾ നടത്തും. സഹകാരികളുടെ സംയുക്ത യോഗം ചേർന്ന് കേന്ദ്രത്തിലേക്കു പോകുന്ന കാര്യം ആലോചിക്കും. കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകൾ ചെറുക്കണമെന്ന വികാരമാണ് സഹകാരികളിൽ എല്ലാം ഉള്ളത്. പെട്ടെന്നൊന്നും കയറി ആർക്കും ഇതിനെ തകർക്കാൻ കഴിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനം പോലെ കേരളത്തിൽ എവിടെയും ഉള്ളത് സഹകരണ സ്ഥാപനങ്ങളാണ്. ഉദാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിൽ 28 സംഘങ്ങളുണ്ട്. 

വി.എൻ.വാസവൻ. ചിത്രം: മനോരമ

ഇക്കാര്യത്തിൽ മറ്റു സഹകരണമന്ത്രിമാരുമായി ആശയവിനിമയം നടത്തുമെന്നു പറഞ്ഞു, കേന്ദ്രത്തിനെതിരെ ഒരു സഹകരണ രാഷ്ട്രീയ ഐക്യത്തിനു സാധ്യതയുണ്ടോ? 

പ്രത്യയശാസ്ത്രത്തിന്റെ വ്യത്യസ്തതയോ കൊടിയുടെ നിറമോ ഒന്നും സഹകരണരംഗത്ത് ഭിന്നതയ്ക്കു വിഷയമാവില്ല. യഥാർഥ സഹകാരികൾ അതുകൊണ്ട് യോജിച്ച പോരാട്ടത്തിനു തയാറാകും. മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കെല്ലാം കത്തയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവരുടെ മറുപടി കൂടി ലഭിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കും. 

സഹകരണ തിരിമറികളുമായി ബന്ധപ്പെട്ട് 378 കേസുകൾ ഉണ്ടെന്ന് സഭയിൽ അറിയിച്ചിരുന്നു. സഹകരണമേഖലയിലെ തട്ടിപ്പുകൾ നിയന്ത്രിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന മറുവാദം കാണാതെ പോകാൻ കഴിയുമോ? 

എല്ലാ മേഖലകളിലും തട്ടിപ്പും വെട്ടിപ്പുമുണ്ട്. ദേശസാൽക്കൃത ബാങ്കിലും കൊമേഴ്സ്യൽ, ഷെഡ്യൂൾഡ് ബാങ്കുകളിലുമെല്ലാം ഇതു നടക്കുന്നുണ്ട്. കണ്ടു പിടിക്കുമ്പോൾ പിന്നെ എന്തു നിലപാട് എടുക്കുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ടത്. കരുവന്നൂർ ബാങ്കിന്റെ പ്രശ്നം വന്നപ്പോൾ നിയമസഭയിൽ ഞാൻ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കി. ഭരണസമിതിയെ പിരിച്ചു വിടുന്നതുതൊട്ട് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി വരെ എല്ലാം ചെയ്തു. ഒരാളോടും ദാക്ഷിണ്യം കാട്ടിയില്ല. 

വി.എൻ.വാസവൻ. ചിത്രം: മനോരമ

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൽനിന്ന് ഒരു ഉദ്യോഗസ്ഥനെ ഇത്തരം കാര്യങ്ങളിൽ നിരീക്ഷണത്തിനായി വയ്ക്കാൻ തീരുമാനിച്ചു. ഷെറിൻ എന്ന ഉദ്യോഗസ്ഥയെ നിയമിക്കുകയും ചെയ്തു. കേരളത്തിലെ സഹകരണ സംഘത്തിലെ മുഴുവൻ വിവരങ്ങളും ഒറ്റ സംവിധാനത്തിൽ ലഭ്യമാക്കാനുള്ള നടപടിയായി. മുഴുവൻ സംഘങ്ങളെയും കൂട്ടിച്ചേർത്തുള്ള കംപ്യൂട്ടർ ശൃംഖലയും വരികയാണ്. ഇതെല്ലാമാകുന്നതോടെ ക്രമക്കേടുകൾ പൂർണമായും തടയാൻ കഴിയും. 

കരുവന്നൂരിൽ നിക്ഷേപകർക്കു പണം തിരിച്ചു കിട്ടുമോ എന്നതല്ലേ അടിസ്ഥാനപരമായ പ്രശ്നം? 

അക്കാര്യം ഉറപ്പാക്കും. അതിനായി ഒരു പാക്കേജായിട്ടുണ്ട്. ചെറിയ നിക്ഷേപങ്ങൾ ഉടൻതന്നെ തിരിച്ചു നൽകും. വലിയ നിക്ഷേപങ്ങൾക്കു പലിശ നൽകിക്കൊണ്ട് സാവകാശം തേടും. ഒരു കൺസോർഷ്യം ഉണ്ടാക്കിയിട്ടുണ്ട്. നല്ല ആസ്തിയുള്ള ബാങ്കാണ് കരുവന്നൂരിലേത്. നന്നായി നയിച്ചാൽ പത്തു വർഷം കൊണ്ട് പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിക്കും.

കൊടുക്കാനുള്ളവരുടെ മുഴുവൻ പൈസയും അവർക്കു ലഭിക്കും. പണം തട്ടിയെടുത്തവരുടെ ക്രയവിക്രയങ്ങൾ തടഞ്ഞിട്ടുണ്ട്. എന്നാൽ സഹകരണ നിയമങ്ങളിൽ ചില ദൗർബല്യങ്ങളുണ്ട്. സമഗ്ര നിയമഭേദഗതിയോടെ അതിനും പരിഹാരമാകും. നിയമത്തിന്റെ കരടായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചു സെലക്ട് കമ്മിറ്റിക്കു വിട്ട് സഹകാരികളുടെ കൂടി അഭിപ്രായം തേടി അന്തിമമാക്കും. . 

സഹകരണ തട്ടിപ്പുകളുടെ പൊതുരീതി എന്തെല്ലാമാണ്? 

സ്വർണത്തിനു പകരം മുക്കുപണ്ടം വയ്ക്കുന്ന തട്ടിപ്പുണ്ട്. ചില ജീവനക്കാർ അതിനെ സഹായിക്കും. വച്ചതിനു ശേഷം ഒറിജിനൽ മാറ്റി ഡ്യൂപ്ലിക്കേറ്റ് വയ്ക്കുന്നതും നടക്കുന്നു. വാല്യുവേഷൻ കൂട്ടി വച്ച് വായ്പ അനുവദിക്കും. സ്ഥലത്തില്ലാത്ത ആളുകളുടെയും മറ്റും പേരിൽ പരസ്പര ജാമ്യത്തോടെ വ്യക്തിഗത വായ്പയ്ക്കുള്ള ഏർപ്പാട് ചെയ്യും. ശരിക്കും ആൾ ഉണ്ടാകില്ല. 

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പണം വാങ്ങാനെത്തിയവർ.

ചിട്ടികൾക്ക് പരസ്യം കൊടുക്കാതെ കൂടുതൽ നമ്പരുകൾ ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും എല്ലാം ചേർന്ന് എടുക്കും. ആദ്യത്തെ ചിട്ടി അടിക്കുന്നത് അവർക്കായിരിക്കും. ആ പൈസ എടുത്ത് വേറെ ബ്ലേഡ് വായ്പ നൽകും. ഇതെല്ലാം ഓരോ രൂപത്തിൽ തടയാനുള്ള നടപടികളാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ചില സഖാക്കളും യുഡിഎഫുകാരുമെല്ലാം അസ്വസ്ഥത പറഞ്ഞു. ഓഡിറ്റുകാർ കയറിയിറങ്ങിയാൽ നമ്മളെല്ലാം തട്ടിപ്പുകാരാണെന്ന പ്രചാരണം നടക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഭയക്കുന്നതെന്ന് ഞാൻ ചോദിച്ചു. കരുവന്നൂർ എന്ന ഒറ്റ അനുഭവത്തോടെ അത് ആവർത്തിക്കരുതെന്ന പൊതുബോധം ഉടലെടുത്തിട്ടുണ്ട്. 

സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ എല്ലാം രാഷ്ട്രീയക്കാരാണ്. സംഘത്തിൽ നടക്കുന്ന തട്ടിപ്പിന് നിയമപരമായി അവർക്ക് ബാധ്യതയില്ലെന്ന സ്ഥിതിയില്ലേ? ആ പഴുത് കൂടി അടയ്ക്കേണ്ടതല്ലേ? 

നിയമഭേദഗതി വരുമ്പോൾ ഭരണസമിതികളിൽ കംപ്യൂട്ടർ പരിജ്‍ഞാനമുള്ള അല്ലെങ്കിൽ ഐടി രംഗത്ത് ഇടപെടാൻ കഴിയുന്ന ഒരു വിദഗ്ധനെ ഉറപ്പാക്കും. ഓരോ സംഘത്തിലെയും മുഴുവൻ ആളുകളെയും കംപ്യൂട്ടർ പരിജ്ഞാനത്തിലേക്ക് കൊണ്ടുവരും. ചിലയിടത്ത് ഇതറിയാവുന്ന ഒരു ഉദ്യോഗസ്ഥനും കംപ്യൂട്ടർ ഇൻസ്റ്റാൾ ചെയ്യാൻ വരുന്നവരുമായി യോജിപ്പിലെത്തും. ധാരണയുടെ അടിസ്ഥാനത്തിൽ കണക്കുകളിൽ അങ്ങനെ തട്ടിപ്പ് നടത്തുന്നത് സമീപകാലത്തു തിരിച്ചറിഞ്ഞു. 

ബാങ്ക് പ്രസിഡന്റിനും മറ്റും ആകെ കിട്ടുന്നത് തുച്ഛമായ ഓണറേറിയവും സിറ്റിങ് ഫീസുമാണ്. മതിയായ പ്രതിഫലം ലഭിക്കാത്തതും തട്ടിപ്പുകൾക്ക് ചില ഭരണ സമിതി അംഗങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? 

ഈ മേഖലയിൽ ചില ആളുകൾ മാത്രമാണ് മുഴുവൻ സമയ പ്രവർത്തകർ. മറ്റു ജോലിക്കൊപ്പം പലരും ഒരു സേവനമായിട്ടാണ് കാണുന്നത്. ചൂണ്ടിക്കാണിച്ചത് പ്രധാന കാര്യം തന്നെയാണ്. നിലവിലുള്ള സിറ്റിങ് ഫീസും പ്രസിഡന്റുമാർക്കുള്ള ഓണറേറിയവും കൂട്ടും. അക്കാര്യത്തിൽ ധാരണ ആയിട്ടുണ്ട്. 

കരുവന്നൂർ ബാങ്കിന്റെ ആരോപണം വരുമ്പോൾ മറുഭാഗത്ത് എ. ആർ നഗർ ബാങ്കിന്റെ കാര്യം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ വിജയം നേടാനായി പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് തടി കാക്കുന്ന രീതി കൂടി അവസാനിപ്പിക്കേണ്ടേ?

പഴയതിൽനിന്നും അതിനെല്ലാം വ്യത്യാസം വന്നു. ക്രമക്കേടുകൾ യുഡിഎഫിന്റയും എൽഡിഎഫിന്റെയും എല്ലാം ബാങ്കുകളിൽ നടക്കുന്നുണ്ട്. ആരോപണ പ്രത്യാരോപണം ഉന്നയിച്ചാൽ മലർന്നു കിടന്നു തുപ്പുന്നതിനു സമാനമാകും. എങ്ങനെ വീണാലും കേട് ബാങ്കിനാകും. സഭയ്ക്കുള്ളിലും പ്രതിപക്ഷ നേതാവിനെ നേരിൽ കണ്ടും ഇക്കാര്യം പറഞ്ഞു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. ഈ മേഖലയെ നന്നാക്കിയെടുക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കുന്നത്. രണ്ടു മുന്നണികളും ഈ മേഖലയിൽ വലിയ സംഭാവന ചെയ്യുന്നവരാണ്. 

സീതാറാം യച്ചൂരിക്കൊപ്പം വി.എൻ.വാസവൻ. ചിത്രം: മനോരമ

കോട്ടയം ജില്ല അല്ലെങ്കിൽ മധ്യകേരള രാഷ്ട്രീയത്തിൽനിന്നു സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്... മാറ്റത്തെ താങ്കൾ എങ്ങനെയാണ് സമീപിക്കുന്നത്? 

അനുഭവ സമ്പത്തു തന്നെയാണ് എന്റെ കൈമുതൽ. മറ്റു രാഷ്ട്രീയ പാർട്ടിയിൽനിന്നു സിപിഎം വ്യത്യസ്തമാണ്. പ്രവർത്തിച്ചു കഴിവു തെളിയിച്ചു വരുന്നവർക്ക് ആ പാർട്ടി പരിഗണന നൽകും. വ്യക്തി താൽപര്യങ്ങളല്ല ഇവിടെ ബാധകം. പ്രസ്ഥാനത്തിന്റെ എല്ലാ പടവുകളും കയറി വന്നയാളാണ് ഞാൻ. ബ്രാഞ്ച് അംഗമായി, ബ്രാഞ്ച് സെക്രട്ടറായി തൊട്ടു പ്രവർത്തിച്ചു. അതുപോല സിഐടിയുവിലും താഴേത്തതട്ടു മുതൽ പ്രവർത്തിച്ചു.

നാളിതു വരെ ഒരു സ്ഥാനത്തിനു വേണ്ടി ഒരാളെയും കണ്ടിട്ടില്ല. അങ്ങനെ ഒരു രീതി ഈ പാർട്ടിയിൽ ഇല്ല. മത്സരിച്ചു കയറി വരുന്ന രീതിയും പുലർത്തിയിട്ടില്ല. അർഹതയുണ്ടെങ്കിൽ ലഭിച്ചാൽ മതി. ഏതു കാര്യം ഏൽപിച്ചാലും സുഖമാണെങ്കിലും ദുഃഖമാണെങ്കിലും നടത്തിത്തീർത്തിട്ടേ പിന്മാറാറുകയുള്ളൂ. ആ സമീപനംതന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത്. പൊതു പ്രവർത്തനത്തിൽ ഏറ്റവും ഇഷ്ടം ജീവകാരുണ്യ പ്രവർത്തനമാണ്. സഹകരണമന്ത്രിയായി തുടരുമ്പോഴും അതിൽ മാറ്റം ഉണ്ടാവില്ല. 

ഏത് അപകടം ഉണ്ടെങ്കിലും വി.എൻ. വാസവനെ വിളിക്കാമെന്ന ചിന്ത കോട്ടയത്തുകാർക്കുണ്ടെന്നു കേട്ടിട്ടുണ്ട്. അപകടസ്ഥലത്ത് ആദ്യം ഓടിച്ചെല്ലുന്ന ഈ ശീലം എപ്പോഴാണ് തുടങ്ങിയത്? 

പൊതുപ്രവർത്തനത്തിൽ പകുതിയിൽ കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് ജീവകാരുണ്യ പ്രവർത്തനത്തിനാണ്. കോട്ടയം മെഡിക്കൽ കോളജിലെ ഏല്ലാ ഡോക്ടർമാരെയും എനിക്കറിയാം അപകടങ്ങൾ വരുമ്പോൾ ഒരിക്കലും കാഴ്ച്ചക്കാരാകരുത്. എന്റെ ജീവൻ കൊടുത്തും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയാമെങ്കിൽ അങ്ങനെ എന്നു ചിന്തിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

നവകേരള യാത്ര കോട്ടയത്ത് എത്തിയപ്പോൾ പിണറായി വിജയനൊപ്പം വി.എൻ.വാസവൻ

വലിയ കോവിഡ് ഭീതിയുള്ളപ്പോഴാണ് ചെങ്ങളത്ത് ആരും അടുക്കാതിരുന്ന ഒരു കോവിഡ് രോഗിയെയും കൊണ്ട് ഞാൻ ആശുപത്രിയിൽ പോയത്. രോഗം ഒരു കുറ്റമല്ല, അവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. പാലായ്ക്കടുത്ത് 17 പേരുടെ മരണത്തിന് ഇടയാക്കിയ ഐങ്കൊമ്പ് ബസ് ദുരന്തമാണ് ആ നിലയ്ക്ക് എന്നെ സ്വാധീനിച്ചത്. 

എന്താണ് അവിടെ സംഭവിച്ചത്? 

രണ്ടു പതിറ്റാണ്ടു മുൻപൊരു ദിവസം എനിക്കൊരു ഫോൺ വന്നു, ഇവിടെ ഒരു ബസ് കത്തിക്കരിയുന്നു, എത്തിച്ചേരാമോ എന്നായിരുന്നു പരിഭ്രാന്തിയോടെയുള്ള വിളി. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ഓഫിസിൽ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയെ വിളിച്ച് പറഞ്ഞിട്ട് ഞാൻ ഐങ്കൊമ്പിലേക്കു പോയി. കല്കടറായിരുന്ന ബിശ്വനാഥ് സിൻഹയെ ശശി വിളിച്ചപ്പോൾ അദ്ദേഹം പോലും അറിഞ്ഞിട്ടില്ല. എസ്പിയും അറിഞ്ഞിരുന്നില്ല. ഞാൻ അന്നു ജില്ലാ ബാങ്ക് പ്രസിഡന്റാണ്. 

അവിടെ എത്തിയപ്പോൾ കത്തിക്കരിഞ്ഞ അനവധി ശരീരങ്ങൾ, ആരും അങ്ങോട്ട് അടുക്കുന്നില്ല. സിഐടിയു തൊഴിലാളികൾക്കൊപ്പം ഞാനാണ് അത് അവിടെനിന്നു നീക്കാൻ തുടങ്ങിയത്. അപ്പോഴാണ് ആളുകൾക്ക് ഇടപെടണമെന്ന ഒരു ബോധ്യം വന്നു തുടങ്ങിയത്. ആ അപകടരംഗവും അവിടെ ചെയ്തതും എന്നെ എക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്.

പിന്നീട് ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, ചങ്ങനാശേരിയിലെ ടിപ്പർ അപകടം.. ഇവിടെയെല്ലാം ആദ്യമെത്തിയവരിൽ ഒരാൾ ഞാനാണ്. എവിടെയും ചെല്ലുമെന്നും സഹായിക്കുമെന്നും ആളുകൾക്ക് തോന്നിയതുകൊണ്ടാകും അവർ ആദ്യം എന്നെ വിളിക്കുന്നത്. ഒരിക്കൽ മമ്മൂട്ടി എന്നോടു ചോദിച്ചു, എങ്ങനെയാണ് ഫയർ ഫോഴ്സിനേക്കാൾ സ്പീഡിൽ അപകടസ്ഥലത്ത് എത്തുന്നത് എന്ന്!

ഈ ശൈലി മനസ്സിലാക്കി സരസമായി ചോദിച്ചതാണോ? 

ഇപ്പോൾ മരയ്ക്കാർ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി. കുരുവിളയുടെ വീടിന് ഒരു അപകടം വന്നതാണ് അതിനു കാരണം. ഫയർ ഫോഴ്സ് പോകുന്ന സൈറൺ കേട്ട്, എംഎൽഎ ആയിരുന്ന ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവർ വിവരം പറഞ്ഞു. അവർ നേരെ വിട്ടുപോയപ്പോൾ ഞാൻ എനിക്ക് അറിയാവുന്ന കുറുക്കുവഴിയേ എത്തി. അങ്ങനെ ആദ്യം എത്തിയത് ഞാനാണ്. ഫയർഫോഴ്സ് വരുന്നതിനും മുൻപ് എംഎൽഎ എത്തിയതിന്റെ അദ്ഭുതത്തിൽ സന്തോഷാണ് അക്കാര്യം മമ്മൂട്ടിയോട് പറഞ്ഞത്. 

ഫയർഫോഴ്സ് സൈറൺ എവിടെ കേട്ടാലും ഞാൻ അവരുടെ നമ്പരിൽ വിളിച്ച് അന്വേഷിക്കും. സാധിക്കുമെങ്കിൽ പോകും. 30 വർഷമായി അതു ചെയ്യാറുണ്ട്. ഇപ്പോഴും ചെയ്യും. പലരും ക്യാമറ പോകുമ്പോൾ മടങ്ങുമെങ്കിൽ ഞാൻ അവിടെ തുടരാറുണ്ട്. മങ്കൊമ്പ് അപകടത്തിനുശേഷം, കലക്ടറായിരുന്ന ബിശ്വനാഥ് സിൻഹ ട്രാൻസ്ഫർ ആയപ്പോൾ യാത്ര പറയാനായി എന്നെ കാണാൻ വന്നു. ഈ ജില്ലയിൽ വന്നിട്ട് യാത്ര പറയാൻ ഒരാളേയുള്ളൂ,അതു താങ്കളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളിൽനിന്നു പലതും പഠിച്ചെന്ന് അദ്ദേഹം പറഞ്ഞതു കേട്ടപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. 

മന്ത്രിയായതിനു ശേഷം കോട്ടയം പാമ്പാടിയിലെ വീട്ടിലെത്തിയ വി.എൻ.വാസവൻ. ചിത്രം: മനോരമ

വളരെ സാധാരണമായ സാഹചര്യങ്ങളിൽ നിന്നാണ് താങ്കൾ ഈ ഉയരത്തി‍ൽ എത്തിയത്. ആ പഴയ കാലത്തേയ്ക്കു നോക്കുമ്പോൾ എന്താണ് തോന്നുന്നത്? 

എനിക്കെന്നും ശുഭപ്രതീക്ഷകളെ ഉണ്ടായിട്ടുള്ളൂ. അറിവുണ്ടാക്കാനാണ് ബാല്യം മുതൽ ശ്രമിച്ചത്. കിട്ടുന്നതെല്ലാം വായിച്ചു. എവിടെ ജനിച്ചു, എന്തു ജാതി എന്നതല്ല പ്രശ്നം. മാന്യമായ നിലപാടും നിലവാരവുമാണ്. അടുത്ത് ഇടപെട്ടു കഴിയുമ്പോൾ ഒരാളും നമ്മളെ സംശയിക്കരുത്. വിശ്വാസ്യത ഒരു മാർക്കറ്റിലും വാങ്ങാൻ കിട്ടില്ല. ‘ആളെ അടുത്തറിയണം, പൊന്ന് ഉരച്ചുനോക്കണം’ എന്നു കാരണവന്മാർ പറയില്ലേ, ഞാൻ അതിൽ വിശ്വസിക്കുന്നു. ഒരാളെ കാണുമ്പോൾ വെളുക്കെ ചിരിച്ചു കാട്ടിയിട്ട് അപ്പുറത്തു വേറെ വർത്തമാനം പറയുന്ന രീതി എനിക്കില്ല. തെറ്റു ചെയ്തില്ലെങ്കിൽ ഭയപ്പെടേണ്ട കാര്യവുമില്ല. തെറ്റു സംഭവിക്കാം,പക്ഷേ പൊതുപ്രവർത്തകർ മൂടിവയ്ക്കാതെ അത് അംഗീകരിക്കണം. 

കേരള കോൺഗ്രസിനെ(എം) എൽഡിഎഫിലേക്കു കൊണ്ടുവന്നതിൽ മുഖ്യപങ്ക് വഹിച്ചത് അന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന താങ്കളാണല്ലോ, കോട്ടയം ജില്ലാ പഞ്ചായത്തിലെ ആ രാഷ്ട്രീയ അട്ടിമറി നീക്കം ഇന്നത്തെ മുന്നണി മാറ്റത്തിലേക്കു നയിക്കുമെന്ന് അന്നു തോന്നിയിരുന്നോ? 

പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം നിർദേശിച്ചത് കോൺഗ്രസിനെയും ബിജെപിയെയും തോൽപ്പിക്കാൻ ശ്രമിക്കണം എന്നാണ്. അതിനായി പ്രാദേശിക കക്ഷികളുമായി കൂടാം എന്നാണ് വ്യംഗ്യാർഥം. അതു വച്ചു കൊണ്ട് കോൺഗ്രസിനെ അവിടെ തോൽപിക്കാൻ കേരള കോൺഗ്രസുമായി കൂടുന്നതിൽ തെറ്റില്ലെന്നു ഞാൻ കണ്ടു. അങ്ങനെ രഹസ്യചർച്ച തുടങ്ങി. ഞങ്ങൾ മൂന്നു പേർ മാത്രമേ അക്കാര്യം അറിഞ്ഞുള്ളൂ. 

ജോസ് കെ.മാണിക്കൊപ്പം വി.എൻ.വാസവൻ. ചിത്രം: മനോരമ

ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുന്നതുതന്നെ വോട്ടെടുപ്പിന്റെ അന്നു രാവിലെയാണ്. കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അതിന്റെ പേരിൽ ഉണ്ടാകുന്ന മുറിവ് ഭാവിയിൽ സഹായകരമാകുമെന്ന എന്റെ വാദം പാർട്ടി അംഗീകരിച്ചു. അതാണ് പിന്നീട് സംഭവിച്ചതും. കോട്ടയം ജില്ലാ പഞ്ചായത്തിലെ ആ മുറിവ് പിന്നെ ഉണങ്ങിയതേയില്ല. ഒടുവിൽ ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ടുതന്നെയാണ് കേരള കോൺഗ്രസിന് യുഡിഎഫ് വിടേണ്ടി വന്നത്. ഉണ്ടായ മുറിവ് വച്ചു കൊണ്ടുള്ള അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പ്രയോഗങ്ങളാണ് അവരുടെ മുന്നണി ബന്ധത്തെ തകർത്തത്. 

കേരള കോൺഗ്രസിന്റെ വരവ് എൽഡിഎഫിന് വലിയ ഗുണമൊന്നും ചെയ്തിട്ടില്ലെന്ന വിമർശനത്തിന് എന്താണ് മറുപടി? 

71 ഗ്രാമപഞ്ചായത്തുകളിൽ 51 എണ്ണം എൽഡിഎഫിന് കിട്ടിയത് ആദ്യമായാണ്. 11 ബ്ലോക്ക് പഞ്ചായത്തിൽ പത്തും ലഭിച്ചതും ആദ്യം. 21 ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 14 എണ്ണം ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് അഞ്ചു സീറ്റ് കിട്ടി. പത്തനംതിട്ട തൂത്തുവാരി. അവരുടെ വരവ് എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഒരു സംശയവുമില്ല. 

പക്ഷേ പാലായിൽ ജോസ് കെ. മാണി തോറ്റല്ലോ? 

അതാണ് ആകെ വിഷമം ഉണ്ടാക്കിയത്. മാണി സി. കാപ്പനു വേണ്ടി ഉപതിരഞ്ഞെടുപ്പിൽ ഇറങ്ങിത്തിരിച്ച നമ്മുടെ കുറെ അനുഭാവി വൃന്ദങ്ങളുണ്ടായിരുന്നു. എൽഡിഎഫ് ചുവടു മാറിയെങ്കിലും അവർ മാറാത്ത സ്ഥിതിവിശേഷം ഉണ്ടായി. പാർട്ടിക്കാർ ഒരു കുഴപ്പവും ചെയ്തില്ല. 

സിപിഎമ്മും കേരള കോൺഗ്രസും തമ്മിലെ വർഗപരമായ വ്യത്യാസം തുടരുകയല്ലേ, ഇരു വിഭാഗം പ്രവർത്തകർക്കും ഇടകലർന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടോ? 

ഇപ്പോൾ അങ്ങനെ അസംതൃപ്തിയോ അനൈക്യമോ ഇല്ല. ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങളുണ്ടായി. നിയമസഭാതിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അതെല്ലാം മാറി. കുറേക്കാലത്തെ പ്രവർത്തനം വഴി മാത്രമേ യോജിപ്പ് വൈകാരികമായി വരൂ. ഇടതു രാഷ്ട്രീയം അവരും തിരിച്ചറിഞ്ഞു തുടങ്ങിക്കഴിഞ്ഞു. 

നർക്കോട്ടിക് ജിഹാദ് പ്രശ്നത്തിൽ പാലാ ബിഷപ്പിനെ കണ്ടതിന്റെ പേരിൽ താങ്കൾക്കെതിരെ പാർട്ടി സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉയരുന്നതായി വാർത്ത ഉണ്ടല്ലോ?

ഞാൻ പങ്കെടുത്ത ഒരു സമ്മേളനത്തിലും കേട്ടില്ല. വാർത്ത ഉണ്ടാക്കാനായി ചെയ്യുന്നതാണ്. എന്നെ അവിടെ ഒരു ചടങ്ങിന് ക്ഷണിച്ചിരുന്നു. അന്നു പോകാൻ കഴിഞ്ഞില്ല. അതു കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ കണ്ടത്. കോട്ടയത്തെ പാർട്ടി സെന്ററുമായി ആലോചിച്ചാണ് ചെയ്തത്. മുഖ്യമന്ത്രി തന്നെ അക്കാര്യം വിശദീകരിച്ചതാണ്. 

പിണറായി വിജയനൊപ്പം വി.എൻ.വാസവൻ

വിദ്യാർഥികളിൽ സമ്പാദ്യ ശീലത്തിനായുള്ള വിദ്യാനിധി പദ്ധതിയെ വേദിയിൽ വച്ചു തന്നെ മുഖ്യമന്ത്രി ചോദ്യം ചെയ്തത് അമ്പരപ്പുണ്ടാക്കിയോ?

പദ്ധതിയെ അല്ല എതിർക്കുന്നതെന്നും അങ്ങനെ തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞിരുന്നു. സമ്പാദിച്ചു സമ്പാദിച്ച് മറ്റുള്ളവർക്ക് സഹായം ചെയ്യാതിരിക്കുന്ന മാനസികാവസ്ഥയിലേക്ക് വിദ്യാർഥികൾ എത്തരുതെന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു ആശയപരമായ നിലപാടാണ്. എങ്ങനെയും പണം സമ്പാദിക്കണം എന്ന സ്ഥിതിയിലേക്കു വിദ്യാർഥികൾ പോകരുതെന്ന ഉത്കണ്ഠയാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. 

സഹകരണമന്ത്രിയായിരുന്ന പിണറായി വിജയൻ താങ്കളെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടോ? 

സഹകരണമേഖലയിൽ അദ്ദേഹം ഒരു റോൾ മോഡലായിരുന്നു. പിണറായി വിജയൻ സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ സഹകാരികളിൽ ഒരാളാണ്. അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ ഞാൻ ജില്ലാ ബാങ്ക് പ്രസിഡന്റാണ്. കൃത്യനിഷ്ഠയും സത്യസന്ധതയുമാണ് മുഖ്യമന്ത്രിയുടെ പ്രത്യേകത. ഞങ്ങൾക്കെല്ലാം അതു മാതൃകയാണ്.

English Summary: Cross Fire Exclusive Interview with Minister VN Vasavan