'ന്യൂഡൽഹി ∙ ഡൽഹിയിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.'ഒമിക്രോൺ വകഭേദത്തെ ചെറുക്കുന്നതിന് ഏറ്റവും പര്യാപ്‌തമായ മാർഗം..Delhi Health Minister, Omicron Variant , Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡൽഹിയിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.'ഒമിക്രോൺ വകഭേദത്തെ ചെറുക്കുന്നതിന് ഏറ്റവും പര്യാപ്‌തമായ മാർഗം എന്നത് രാജ്യാന്തര വിമാനങ്ങളും വിമാനയാത്രകളും നിരോധിക്കുക എന്നതാണ്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ചു രൂപപ്രാപ്തിയിലെത്തുന്നതിന് കൂടുതൽ സമയം ആവശ്യമുള്ള വകഭേദമാണ് ഒമിക്രോൺ. അതുകൊണ്ട് വിമാനത്താവളങ്ങളിൽ ഈ വകഭേദം ചിലപ്പോൾ കണ്ടെത്താനായില്ലെന്നു വരും'-  സത്യേന്ദർ ജെയിൻ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.

'എല്ലാ ഒമിക്രോൺ പോസിറ്റിവ് കേസുകളും വിദേശ രാജ്യങ്ങളിൽനിന്ന് വന്ന ആളുകളിലാണ് റിപ്പോർട്ട് ചെയ്‌തത്‌. അതുകൊണ്ട് കേന്ദ്രം ഇതിനെ ഗൗരവമായി എടുക്കണം'- മന്ത്രി കൂട്ടിച്ചേർത്തു. 

ADVERTISEMENT

യുകെ, ദക്ഷിണാഫ്രിക്ക, ചൈന, ന്യൂസീലൻഡ്, ഇസ്രയേൽ എന്നിങ്ങനെ വിവിധ രാജ്യങ്ങളെ 'റിസ്‌ക്' പട്ടികയിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. റിപ്പോർട്ട് ഫലം വന്നതിനു ശേഷം മാത്രമേ യാത്രികർക്ക് വിമാനത്താവളം വിട്ടു പുറത്തുപോകാൻ അനുമതിയുള്ളൂ. 

ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളിൽ നിന്നുള്ള സ്വയരക്ഷയ്ക്ക് ഫെയ്‌സ് മാസ്‌കുകൾ ഉപയോഗിക്കാമെന്നും  മന്ത്രി നിർദേശിച്ചു. 99 ശതമാനവും ഫലപ്രദമാണ് മാസ്‌കുകൾ. രോഗബാധ തടയാൻ മാസ്‌കുകൾ സഹായിക്കും. കോവിഡ് മൂന്നാം തരംഗം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഉണ്ടാകുവാനാണ് സാധ്യത. അതിനു മുൻപായി സംസ്ഥാനത്തെ എല്ലാവർക്കും വാക്സീൻ നൽകുകയാണ് ലക്ഷ്യം'- മന്ത്രി കൂട്ടിച്ചേർത്തു.         

ADVERTISEMENT

English Summary: Centre should take it seriously: Delhi pushes for international flights ban after first Omicron case