'ലതികച്ചേച്ചിയുമായി നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. അവരുടെ ബന്ധു വീടുകളിലെ കല്യാണങ്ങളിൽ പോലും പങ്കെടുക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ വിഷയങ്ങളിൽ ലതികച്ചേച്ചി അത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നാണ് നിലപാട്. കോൺഗ്രസ് വനിതാ പ്രവർത്തകരെ കരുതലോടെ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏൽപിക്കുകയും ചെയ്യാറുണ്ട്. '..Jebi Mather

'ലതികച്ചേച്ചിയുമായി നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. അവരുടെ ബന്ധു വീടുകളിലെ കല്യാണങ്ങളിൽ പോലും പങ്കെടുക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ വിഷയങ്ങളിൽ ലതികച്ചേച്ചി അത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നാണ് നിലപാട്. കോൺഗ്രസ് വനിതാ പ്രവർത്തകരെ കരുതലോടെ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏൽപിക്കുകയും ചെയ്യാറുണ്ട്. '..Jebi Mather

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ലതികച്ചേച്ചിയുമായി നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. അവരുടെ ബന്ധു വീടുകളിലെ കല്യാണങ്ങളിൽ പോലും പങ്കെടുക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ വിഷയങ്ങളിൽ ലതികച്ചേച്ചി അത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നാണ് നിലപാട്. കോൺഗ്രസ് വനിതാ പ്രവർത്തകരെ കരുതലോടെ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏൽപിക്കുകയും ചെയ്യാറുണ്ട്. '..Jebi Mather

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിന്റെ തീപ്പൊരി സമരക്കാരി എന്നാണ് ജെബി മേത്തറിനെ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. പാർട്ടിയുടെ സമരമുഖങ്ങളിലെ പതിവുസാന്നിധ്യമായ ജെബി, ആലുവയിലെ മോഫിയ കേസുമായി ബന്ധപ്പെട്ട സമരത്തിലും സജീവമായിരുന്നു. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെബി യൂത്ത് കോൺഗ്രസ്, കെപിസിസി ചുമതലകൾ വഹിച്ചു. നിലവിൽ കെസിപിസി സെക്രട്ടറിയും ആലുവ മുനിസിപ്പാലിറ്റി ഉപാധ്യക്ഷയുമാണ്. ആലുവയിലും എറണാകുളം ജില്ലയിലും സംഘടനാ രംഗത്തു സജീവമായ ജെബി മേത്തർ ഇനി സംസ്ഥാനത്തെ വനിതാ കോൺഗ്രസിന്റെ മുഖമായി മാറുകയാണ്. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ലതിക സുഭാഷ് രാജിവച്ച ഒഴിവിൽ സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധിയാണ് ജെബിയെ നിയമിച്ചത്. ജെബി മേത്തർ സംസാരിക്കുന്നു:

പുതിയ പദവിയെ എങ്ങനെയാണ് കാണുന്നത്?

ADVERTISEMENT

പദവിയല്ല, ചുമതലയാണ് ലഭിച്ചിരിക്കുന്നത്. തീർച്ചയായും മഹിളാ കോൺഗ്രസിന്റെ ചുമതലയിലേക്കു വരേണ്ട ആവശ്യം നിലനിൽക്കുന്ന സമയത്താണ് ഈ ഉത്തരവാദിത്തത്തിലേക്കു വന്നിരിക്കുന്നത്. സ്ത്രീ സുരക്ഷ അജൻഡയിൽ പോലും ഇല്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇതിനുള്ള ഉദാഹരണമാണ് ഓരോ ദിവസവും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാനും ശബ്ദമുയർത്താനും മഹിളാ കോൺഗ്രസ് മുന്നിലുണ്ടാകും. ആ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. മോഫിയ പർവീണ്‍ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ നമ്മൾ കണ്ടതാണ്. 

സ്ത്രീകളുടെ അവസ്ഥയെ സർക്കാർ എത്ര ലാഘവത്തോടെയാണ് എടുക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് മോഫിയയ്ക്കുണ്ടായ അനുഭവം. പൊലീസിന്റെ ഭാഗത്തു നിന്ന് അനുകൂലമായ ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ 21കാരി ആത്മഹത്യ ചെയ്യില്ലായിരുന്നു. ആത്മഹത്യ ചെയ്യാനായിരുന്നെങ്കിൽ അവൾക്കു നേരത്തേ ഉപദ്രവിക്കപ്പെട്ടപ്പോൾ ആകാമായിരുന്നു. മോഫിയയുടെ ആത്മഹത്യയുടെ ട്രിഗർ പോയിന്റ് ഇൻസ്പെക്ടറുടെ മോശം പെരുമാറ്റമായിരുന്നു. ഇനി നീതി ലഭിക്കില്ല എന്ന ഒരു തോന്നലാണ് ആ പെൺകുട്ടിയെ കടുത്ത തീരുമാനത്തിലേക്കു നയിച്ചത്. മരണക്കുറിപ്പിൽ സിഐക്ക് എതിരെ നടപടി എടുക്കണം എന്ന് എഴുതി വച്ചത് അതുകൊണ്ടാണ്. 

പ്രതിഷേധപ്രകടനത്തിനിടെ മുദ്രാവാക്യം വിളിക്കുന്ന ജെബി മേത്തറിനെ പൊലീസ് തടയാൻ ശ്രമിക്കുന്നു.

നീതി തേടി പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ അനുകൂലമായ തീരുമാനമെടുക്കാത്ത പൊലീസിനെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാരിൽ നിന്നുമുണ്ടായത്. അൻവർ സാദത്ത് എംഎൽഎ സമരത്തിന് അവിടെ ചെല്ലുകയും മിനിറ്റുകൾക്കുള്ളിൽ എംപിമാർ ഉൾപ്പടെ അവിടെ എത്തുകയും ചെയ്തു. സിഐയെ സസ്പെൻഡ് ചെയ്യാതെ സമരത്തിൽനിന്നു പിൻമാറില്ലെന്നു പ്രഖ്യാപിച്ചു. സമൂഹം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ സമ്മർദം സഹിക്കാനാവാതെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ തയാറായത്. ഇതു മാത്രം മതിയാവില്ല, സിഐക്കെതിരെ ചുമത്തേണ്ട ആത്മഹത്യ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകൾ ചുമത്തിയിട്ടില്ല. എഫ്ഐആറിൽ ഇയാൾ ഉത്തരവാദിയാണെന്നു പറയുന്നുണ്ടെങ്കിലും വകുപ്പുകൾ ചുമത്തിയിട്ടില്ല. ഡിപ്പാർട്മെന്റൽ അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. നിയമപരമായി അറസ്റ്റു ചെയ്യപ്പെടേണ്ട ഓഫിസറാണ് അദ്ദേഹം.

കോൺഗ്രസ് പാരമ്പര്യം ഈ പദവിയിലേയ്ക്കെത്താൻ സഹായിച്ച ഘടകമാണോ?

ADVERTISEMENT

കോൺഗ്രസിനെ സ്നേഹിക്കാനും ഒപ്പം നിൽക്കാനുമെല്ലാം എല്ലായ്പ്പോഴും സഹായിച്ചിട്ടുള്ള ഘടകങ്ങളിലൊന്ന് മാതാപിതാക്കളുടെ പിതാക്കൻമാർ അറിയപ്പെടുന്ന കോൺഗ്രസുകാർ ആയിരുന്നു എന്നതാണ്. മഹിളാ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തിയതിന് പാർട്ടിയോടുള്ള സ്നേഹവും കടപ്പാടും സഹായിച്ചിട്ടുണ്ട്. പക്ഷേ എന്നെ പുതിയ ചുമതലയിലേക്ക് എത്തിച്ചത് പാർട്ടിയിലെ ഒരു കൂട്ടായ തീരുമാനമാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എല്ലാവരും കൂടി ചേർന്നെടുത്ത തീരുമാനമാണ് എനിക്കു ലഭിച്ച ഉത്തരവാദിത്തം. 

രാഹുൽ ഗാന്ധി, ജെബി മേത്തർ.

ഓരോ ഘട്ടത്തിലും ഞാൻ ഏതു മേഖലയിൽ പ്രവർത്തിക്കണം എന്നു തീരുമാനിച്ചിട്ടുള്ളത് പാർട്ടിയാണ്. പുതിയ എല്ലാവരും കൂടി ഒരുമിച്ചു തീരുമാനിച്ചതാകുമ്പോൾ അതിന്റെ പ്രത്യേകതയുണ്ട്. ഇതുവരെ ഒരു തവണ പോലും പദവികളോ ഉത്തരവാദിത്തങ്ങളോ ചോദിച്ചു വാങ്ങേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതു ചെയ്തിട്ടുമില്ല. ഏൽപിക്കുന്ന ഉത്തരവാദിത്തം നന്നായി ചെയ്യുന്നുണ്ട് എന്നതുകൊണ്ടാണ് പാർട്ടി പുതിയ ചുമതലകൾ നൽകുന്നത്.

ആലുവയിലെ ആദ്യ എംഎൽഎ ടി.ഒ. ബാവ ഉമ്മയുടെ പിതാവാണ്. അദ്ദേഹം മൂന്നു പ്രാവശ്യം മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു. കെപിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി ട്രഷററായിരുന്ന കെ.സി.എ. മേത്തർ പിതാവിന്റെ പിതാവാണ്. കൊടുങ്ങല്ലൂർ എംഎൽഎ ആയി ജയിച്ചെങ്കിലും അന്നത്തെ ചില രാഷ്ട്രീ സാഹചര്യങ്ങളിൽ നിയമസഭ കൂടിയിരുന്നില്ല. വളരെ കുറച്ചു കോൺഗ്രസുകാർ മാത്രം ജയിച്ചതിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചയാളാണ് അദ്ദേഹം. അടുത്ത തിരഞ്ഞെടുപ്പു വന്നപ്പോൾ മറ്റൊരാൾ മൽസരിക്കണം എന്നു പറഞ്ഞപ്പോൾ യാതൊരു മടിയും കാണിക്കാതെ മാറിക്കൊടുത്തയാളാണ് അദ്ദേഹം. ഇതേ ആദർശ രാഷ്ട്രീയമാണ് കേട്ടു പഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പാർട്ടി ഏൽപിക്കുന്ന ചുമതല ഉത്തരവാദിത്ത ബോധത്തോടെ നിറവേറ്റുക എന്നതാണ് കടമ എന്നാണ് വിശ്വസിക്കുന്നത്. അതു തന്നെയാകും ഇനിയും പ്രവർത്തന ശൈലി. 

ലതിക സുഭാഷിന്റെ പിൻഗാമിയായാണ് എത്തുന്നത്; കോൺഗ്രസിൽ വനിതകള്‍ അവഗണിക്കപ്പെടുന്നുണ്ടോ?

ADVERTISEMENT

ലതികച്ചേച്ചിയുമായി നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. അവരുടെ ബന്ധുവീടുകളിലെ കല്യാണങ്ങളിൽ പോലും പങ്കെടുക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ വിഷയങ്ങളിൽ ലതികച്ചേച്ചി അത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നാണ് നിലപാട്. കോൺഗ്രസ് വനിതാ പ്രവർത്തകരെ കരുതലോടെ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏൽപിക്കുകയും ചെയ്യാറുണ്ട്. നിയമസഭയിലും ലോക്സഭയിലുമെല്ലാം വനിതകൾക്കു വേണ്ടി ശബ്ദം ഉയർത്തിയിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. സ്ത്രീകൾക്ക് അർഹതപ്പെട്ടത് നേടിയെടുക്കുന്നതിനു വേണ്ടി ശബ്ദം ഉയർത്തുന്ന സംഘടനയാണ് മഹിളാ കോൺഗ്രസ്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ആ ഉത്തരവാദിത്തം തീർച്ചയായും നിർവഹിക്കും.

കോൺഗ്രസ് നയിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന ജെബി മേത്തർ.

കുടുംബത്തിൽ നിന്നുള്ള പിന്തുണ എത്രത്തോളമാണ്?

രാവിലെ ബ്രേക്ഫാസ്റ്റിനൊപ്പം രാഷ്ട്രീയ ചർച്ചകൾ തുടങ്ങുന്ന വീട്ടിൽനിന്നു ഡോക്ടർമാരുടെ കുടുംബത്തിലേക്കാണു ചെല്ലുന്നത്. ആലുവയിലെ വൈദ്യ കുടുംബമാണ് ഭർത്താവിന്റേത്. വീട്ടിൽ എല്ലാവരും ഡോക്ടർമാർ. പക്ഷേ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും നിലപാടുകൾക്കും ഒപ്പം നിൽക്കുന്ന മനസ്സുള്ളവരാണ് എല്ലാവരും. തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കെല്ലാം പോകുമ്പോൾ കുഞ്ഞിനെ നോക്കിയിരുന്നത് ഭർത്താവിന്റെ മാതാവാണ്. ഇപ്പോഴും സംഘടനാ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി കൂടെയുള്ളത് കുടുംബമാണ്. ഭർത്താവ് ഡോ. ഹിഷാം അഹമ്മദ് അമൃതയിൽ കാർഡിയോളജിസ്റ്റാണ്. മകൻ എയ്ഡൻ ഹിഷാം എട്ടാംക്ലാസ് വിദ്യാർഥി.

English Summary: Special Interview with new Mahila Congress State president Jebi Mather