കണ്ണൂർ∙ 75 വയസ്സ് പിന്നിട്ടവർ പാർട്ടി കമ്മിറ്റികളിൽ വേണ്ടെന്ന സിപിഎം തീരുമാനം നടപ്പാക്കുന്ന ആദ്യ ജില്ലാ കമ്മിറ്റിയായി കണ്ണൂർ. എം.വി.ജയരാജനെ (61) ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജില്ലാ സമ്മേളനം പുതിയ ജില്ലാ കമ്മിറ്റിയിൽനിന്ന് പ്രായപരിധി കഴിഞ്ഞ എല്ലാവരെയും ഒഴിവാക്കി. ഒരാൾക്കു | CPM | cpm kannur district committee | cpm age limit | Manorama Online

കണ്ണൂർ∙ 75 വയസ്സ് പിന്നിട്ടവർ പാർട്ടി കമ്മിറ്റികളിൽ വേണ്ടെന്ന സിപിഎം തീരുമാനം നടപ്പാക്കുന്ന ആദ്യ ജില്ലാ കമ്മിറ്റിയായി കണ്ണൂർ. എം.വി.ജയരാജനെ (61) ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജില്ലാ സമ്മേളനം പുതിയ ജില്ലാ കമ്മിറ്റിയിൽനിന്ന് പ്രായപരിധി കഴിഞ്ഞ എല്ലാവരെയും ഒഴിവാക്കി. ഒരാൾക്കു | CPM | cpm kannur district committee | cpm age limit | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ 75 വയസ്സ് പിന്നിട്ടവർ പാർട്ടി കമ്മിറ്റികളിൽ വേണ്ടെന്ന സിപിഎം തീരുമാനം നടപ്പാക്കുന്ന ആദ്യ ജില്ലാ കമ്മിറ്റിയായി കണ്ണൂർ. എം.വി.ജയരാജനെ (61) ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജില്ലാ സമ്മേളനം പുതിയ ജില്ലാ കമ്മിറ്റിയിൽനിന്ന് പ്രായപരിധി കഴിഞ്ഞ എല്ലാവരെയും ഒഴിവാക്കി. ഒരാൾക്കു | CPM | cpm kannur district committee | cpm age limit | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ 75 വയസ്സ് പിന്നിട്ടവർ പാർട്ടി കമ്മിറ്റികളിൽ വേണ്ടെന്ന സിപിഎം തീരുമാനം നടപ്പാക്കുന്ന ആദ്യ ജില്ലാ കമ്മിറ്റിയായി കണ്ണൂർ. എം.വി.ജയരാജനെ (61) ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജില്ലാ സമ്മേളനം പുതിയ ജില്ലാ കമ്മിറ്റിയിൽനിന്ന് പ്രായപരിധി കഴിഞ്ഞ എല്ലാവരെയും ഒഴിവാക്കി.

ഒരാൾക്കു പോലും ഇളവ് അനുവദിച്ചില്ല. പകരം ഏറെ പുതുമുഖങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സമ്മേളനത്തിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഇതോടെ ഉറപ്പായി. ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റികളിൽ 75 വയസ്സ് കഴിഞ്ഞവർ തുടരേണ്ടതില്ലെന്നാണു തീരുമാനം.

ADVERTISEMENT

∙ പി.ജയരാജനും ഷംസീറും പുറത്ത്

സംസ്ഥാന സമിതി അംഗങ്ങളെയെല്ലാം ജില്ലാ കമ്മിറ്റിയിൽനിന്നു നീക്കം ചെയ്തും കണ്ണൂർ ചരിത്രമിട്ടു. മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജൻ, സംസ്ഥാന സമിതി അംഗം എ.എൻ.ഷംസീർ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽനിന്നു നീക്കിയത്. ജില്ലയിൽ ആകെ എട്ടു സംസ്ഥാന സമിതി അംഗങ്ങളാണുള്ളത്. മറ്റുള്ളവരെ നേരത്തേ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാന സമിതി അംഗങ്ങൾക്ക് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റിയിലും പങ്കെടുക്കാം. 

എരിപൊരിയടങ്ങി!. എരിപുരത്ത് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം വേദിയിലെ ഇരിപ്പിടത്തിൽ വന്നിരുന്ന് വെള്ളം കുടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ചിരിക്കുന്നു. ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിനൊടുവിൽ വഖഫ് വിഷയത്തിൽ ലീഗിനെ കടന്നാക്രമിച്ച പിണറായി വിജയനെ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ അനുമോദിച്ചതു കേട്ടപ്പോഴായിരുന്നു പിണറായിയുടെ ചിരി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ആദ്യമായി വനിതാ പ്രാതിനിധ്യമുണ്ടായി. എൻ.സുകന്യയെയാണ് സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. 50 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ സെക്രട്ടേറിയറ്റിനെയുമാണ് സമ്മേളനം തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിൽവച്ചു തന്നെ ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പും നടത്തിയത് ശ്രദ്ധേയമായി. സാധാരണ ജില്ലാ സെക്രട്ടേറിയറ്റിനെ പിന്നീടാണ് തിരഞ്ഞെടുക്കാറുള്ളത്. പഴയ കമ്മിറ്റിയിൽനിന്ന് 14 പേരെയാണ് ഒഴിവാക്കിയത്. പുതുതായി 11 പേരെ ഉൾപ്പെടുത്തി. ഇതിൽ വനിത, ന്യൂനപക്ഷം, ദലിത്, യുവ പ്രാതിനിധ്യം പ്രകടമായി.

പി.ജയരാജൻ ലോക്സഭയിലേക്കു മത്സരിക്കാനായി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സെക്രട്ടറി സ്ഥാനം വഹിച്ചു വരികയായിരുന്ന എം.വി.ജയരാജന്റെ തുടർച്ചയ്ക്ക് ജില്ലാ സമ്മേളനം അംഗീകാരം നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് ജയരാജൻ. 

ADVERTISEMENT

∙ പുറത്തായവർ 

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവായവർ: പി.ജയരാജൻ, എ.എൻ.ഷംസീർ, പി.ബാലൻ, ഒ.വി.നാരായണൻ, വയക്കാടി ബാലകൃഷ്ണൻ, കെ.ഭാസ്കരൻ, ടി.കൃഷ്ണൻ, പാട്യം രാജൻ, അരക്കൻ ബാലൻ, പി.പി.ദാമോദരൻ, കെ.എം.ജോസഫ്, കെ.കെ.നാരായണൻ, ബിജു കണ്ടക്കൈ, കെ.വി.ഗോവിന്ദൻ. 

∙ അകത്തായവർ 

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പുതുതായി വന്നവർ: കെ.ശശിധരൻ (പിണറായി), കെ.പത്മനാഭൻ (മാടായി), കെ.ബാബുരാജ് (അഞ്ചരക്കണ്ടി), എം.രാജൻ (പേരാവൂർ), എം.കെ.മുരളി (എടക്കാട്), പി.ശശിധരൻ (പെരിങ്ങോം), മനു തോമസ് (ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്), കെ.ഇ.കുഞ്ഞബ്ദുല്ല (പാനൂർ), പി.ശബ്നം (ജനാധിപത്യ മഹിള അസോസിയേഷൻ), കെ.മോഹനൻ (എകെഎസ് ജില്ലാ സെക്രട്ടറി), കെ.സി.ഹരികൃഷ്ണൻ (മയ്യിൽ). 

ADVERTISEMENT

∙ ജില്ലാ സെക്രട്ടേറിയറ്റ് 

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ: എം.വി.ജയരാജൻ, എം.പ്രകാശൻ,എം.സുരേന്ദ്രൻ, എൻ.ചന്ദ്രൻ, പനോളി വത്സൻ, കാരായി രാജൻ, ടി.ഐ.മധുസൂദനൻ, ടി.കെ.ഗോവിന്ദൻ, പി.വി.ഗോപിനാഥ്, പി.ഹരീന്ദ്രൻ, പി.പുരുഷോത്തമൻ, എൻ.സുകന്യ. 

∙ ഓരോ വീടും നിരീക്ഷിക്കാൻ ഹൗസ് കമ്മിറ്റി

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം പഴയങ്ങാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

ജില്ലയിലെ ഓരോ വീടും നിരീക്ഷിക്കാനും ദൈനംദിന ബന്ധം പുലർത്താനും ഹൗസ് കമ്മിറ്റി രൂപീകരിക്കുമെന്ന ശ്രദ്ധേയമായ തീരുമാനം സമ്മേളനത്തിലുണ്ടായി. ഓരോ പാർട്ടി അംഗത്തിനും 10 വീടുകളുടെ ചുമതലയാണു നൽകുക. ഇവരുടെ നേതൃത്വത്തിൽ രണ്ടോ മൂന്നോ ആളുകളെ കൂടി ഉൾപ്പെടുത്തിയായിരിക്കും കമ്മിറ്റി രൂപീകരിക്കുക. ഈ കമ്മിറ്റി അംഗങ്ങൾ അവരുടെ ചുമതലയിലുള്ള വീടുകളുമായി ദൈനംദിന ബന്ധം പുലർത്തും. എല്ലാ കുടുംബങ്ങളെയും പാർട്ടിയുമായി അടുപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. 

ഇതു സംബന്ധിച്ച് സിപിഎം നേരത്തേ കണക്കെടുപ്പ് നടത്തിയിരുന്നു. ജില്ലയിലെ വീടുകളുടെയും പാർട്ടി അംഗങ്ങളുടെയും എണ്ണം താരതമ്യപ്പെടുത്തുമ്പോൾ ഒരു അംഗത്തിന് ശരാശരി 10 വീടുകളുടെ ചുമതല നൽകേണ്ടി വരും. നിലവിൽ 10 ഏരിയകളിൽ ഓരോ അംഗത്തിനും 10ൽ താഴെ വീടുകളുടെ ചുമതലയാണ് ഉണ്ടാവുക. 8 ഏരിയകളിൽ 11 മുതൽ 18 വരെ വീടുകളുടെ ചുമതലയുണ്ടാകും. പാർട്ടിയിലേക്ക് ആളുകളെ ആകർഷിക്കാനും തുടർ ഭരണ സാധ്യത ലക്ഷ്യമിട്ടുമാണ് സിപിഎം നീക്കം. കോൺഗ്രസ് യൂണിറ്റു കമ്മിറ്റി രൂപീകരണവുമായി രംഗത്തിറങ്ങിയതും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചതായാണു വിലയിരുത്തൽ. 

∙ ബ്രാഞ്ച് യോഗം 3 തവണ

പിബി മുൻപെ നടക്കാം..! സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെത്തിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിനിധി സമ്മേളന ഉദ്ഘാടന വേദിയിലേക്ക് നീങ്ങുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, മന്ത്രി എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ, പി.കെ.ശ്രീമതി തുടങ്ങിയവർ സമീപം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

ജില്ലയിലെ ബ്രാഞ്ച് കമ്മിറ്റികൾ മാസത്തിൽ മൂന്നു തവണ യോഗം ചേരണമെന്നും അതിലൊന്നിൽ ഒരു ഏരിയ കമ്മിറ്റി അംഗം പങ്കെടുക്കണമെന്നും സിപിഎം ജില്ലാ സമ്മേളനം തീരുമാനിച്ചു. ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ 6 മാസത്തിൽ ഒരിക്കലെങ്കിലും ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കണം. 

∙ റെഡ് വൊളന്റിയർമാർക്ക് രക്ഷാപ്രവർത്തന പരിശീലനം

റെഡ് വൊളന്റിയർമാർക്ക് ട്രോമ കെയറിലും മറ്റു രക്ഷാപ്രവർത്തനങ്ങളിലും പരിശീലനം നൽകി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമാക്കാനും തീരുമാനമുണ്ട്. നിലവിൽ പാർട്ടി പരിപാടികളിൽ  അണിനിരക്കലും പരേഡ് നടത്തലും മാത്രമാണ് പാർട്ടി വൊളന്റിയർമാരുടെ ജോലി. അവരെ ജീവകാരുണ്യ പാതയിലേക്ക് എത്തിക്കുകയെന്ന കടമയാണ് സിപിഎം ജില്ലാ സമ്മേളനം ഏറ്റെടുത്തിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാർക്കും പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ പാർട്ടി ക്ലാസുകൾ സംഘടിപ്പിക്കും. 

∙ സ്ത്രീ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയം 

പാർട്ടിയിൽ സ്ത്രീകളുടെ അംഗത്വം കൂടുന്നുണ്ടെങ്കിലും സ്ത്രീ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സിപിഎം പരാജയപ്പെടുകയാണെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായി. ഇത് ഉൾക്കൊണ്ട സമ്മേളനം വീട്ടമ്മമാർക്ക് സർക്കാർ പെൻഷൻ അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചു. ഈ ആവശ്യം പരിഗണിക്കപ്പെട്ടാൽ പാർട്ടിയിലേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. 

ജില്ലയിൽ മൊത്തം പാർട്ടി അംഗങ്ങളിൽ 20 ശതമാനം വനിതകളാണ്. 167 ബ്രാഞ്ചുകളിൽ സെക്രട്ടറിമാർ വനിതകളാണ്. രണ്ട് ലോക്കൽ കമ്മിറ്റികളുടെ തലപ്പത്തും വനിതകളുണ്ട്. എന്നാൽ, ഒറ്റ സ്ത്രീ പോലും അംഗമല്ലാത്ത 122 ബ്രാഞ്ചുകൾ ജില്ലയിലുണ്ടെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കഴിവു തെളിയിച്ച ധാരാളം സ്ത്രീകളുണ്ടെങ്കിലും അവരെ കേഡർമാരാക്കുന്നതിൽ നേതൃത്വം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന വിമർശനവും ഉയർന്നു.

അടുത്ത തവണ അംഗത്വ പരിശോധന നടക്കുമ്പോഴേക്കും സ്ത്രീകളില്ലാത്ത ബ്രാഞ്ചുകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്താൻ കഴിയണമെന്ന നിർദേശം സമ്മേളനം അംഗീകരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഈ രംഗത്ത് ശക്തമായ ഇടപെടലിന് സിപിഎം തയാറാവണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. 

∙ മലയോര മേഖലയെ ശ്രദ്ധിക്കുന്നില്ല

എരിപുരത്ത് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനരികിലെത്തി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സംസാരിക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എ.വിജയരാഘവൻ തുടങ്ങിയവർ സമീപം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

മലയോര മേഖലയെ സിപിഎം വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. പാർട്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മലയോര വികസന സമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ല. സമിതി രൂപീകരിച്ചതല്ലാതെ പിന്നീട് അക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയില്ല. ഐആർപിസി മാതൃകയിലുള്ള പ്രവർത്തനത്തിനായി മലയോര  സമിതിയെ സജ്ജമാക്കണമെന്ന ആവശ്യമുയർന്നു. 

∙ ദളിത് മേഖലയിൽ ശ്രദ്ധവേണം

ആദിവാസി ന്യൂനപക്ഷ മേഖലകളിൽ പാർട്ടി കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യവും പ്രതിനിധികൾ  മുന്നോട്ടുവച്ചു. ഈ മേഖലയിൽ നിന്ന് കൂടുതൽ കേഡർമാരെ വളർത്തിയെടുക്കണം. കോളനികൾ കേന്ദ്രീകരിച്ച് അനുഭാവി ഗ്രൂപ്പുകൾ ഉണ്ടാക്കിയെടുക്കാനുള്ള നടപടിയുണ്ടാവണമെന്നും ആവശ്യമുയർന്നു. 

∙ ഹോമിയോ ഡോക്ടർമാർക്ക് സംഘടന

അലോപ്പതി, ആയുർവേദ ഡോക്ടർമാർക്കും ഐടി പ്രഫഷനലുകൾക്കുമായി പാർട്ടി സംഘടന രൂപീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനവുമുണ്ടായി. ഈ സംഘടനയുടെ പ്രവർത്തനം മെച്ചപ്പെടുത്തതിനോടൊപ്പം ഹോമിയോ ഡോക്ടർമാർക്കും പാർട്ടി ഒരു വേദി രൂപീകരിക്കണമെന്ന ആവശ്യമുയർന്നു. അതു പരിഗണിക്കാൻ സമ്മേളനം തീരുമാനിച്ചു. 

∙ പൊലീസിന്റെ തെറ്റിനെ ന്യായീകരിക്കരുത്

സർക്കാർ നയത്തിന് അനുസരിച്ച് പൊലീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില പൊലീസുകാരെങ്കിലും സേനയ്ക്കും സർക്കാരിനും ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. ഒരാൾ ചെയ്യുന്ന തെറ്റു പോലും സേനയ്ക്കും സർക്കാരിനും നാണക്കേടുണ്ടാക്കുകയാണ്. ഈ നിലയ്ക്കു മാറ്റം  വരണമെന്നും തെറ്റു ചെയ്ത പൊലീസുകാരെ ഒരു തരത്തിലും ന്യായീകരിക്കാൻ പാർട്ടിയോ സർക്കാരോ തയാറാവരുതെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് പ്രതിനിധികൾ പൊലീസിനെതിരെ പ്രതികരിച്ചത്. 

∙ തിരഞ്ഞെടുപ്പ് തോൽവി, വീഴ്ച പരിഹരിക്കണം

ജില്ലയിൽ ജയിക്കുമെന്നു കരുതിയ ചില തദ്ദേശ സ്ഥാപനങ്ങളിലും ഇരിക്കൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിലും ഉണ്ടായ സംഘടനാപരമായ വീഴ്ച പരിഹരിക്കപ്പെടണമെന്ന ആവശ്യവും സമ്മേളനത്തിൽ ഉയർന്നു. കണ്ണൂർ കോർപറേഷൻ, കടമ്പൂർ പഞ്ചായത്ത് ശ്രീകണ്ഠാപുരം നഗരസഭ തുടങ്ങിയ സ്ഥലങ്ങളിൽ കർമ പദ്ധതി തയാറാക്കി പ്രവർത്തിക്കണം. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുന്ന തരത്തിൽ ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തണമെന്നും ആവശ്യമുയർന്നു.

അഞ്ചര മണിക്കൂർ നീണ്ട ചർച്ചയിൽ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 49 പേർ ചർച്ചയിൽ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രതിനിധികൾ ഉയർത്തിയ വിമർശനത്തിന് ജില്ലാ സെക്രട്ടറി എം.വി.ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി നൽകി. പ്രതിനിധികൾ മുന്നോട്ടു വച്ച ക്രിയാത്മക നിർദേശങ്ങളെല്ലാം ഉൾക്കൊണ്ടിട്ടുണ്ടെന്നും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും അടിത്തറ വിപുലപ്പെടുത്താനുമുള്ള നടപടികളെടുക്കാൻ സമ്മേളനം തീരുമാനിച്ചത് അതിന്റെ അടിസ്ഥാനത്തിലാണെന്നും ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.  

∙ മുഖ്യമന്ത്രിയുടെ രഹസ്യഉപദേശം

തുടർ ഭരണം വലിയ ഉത്തരവാദിത്തമാണ് പാർട്ടിക്ക് നൽകിയതെന്നും ജനങ്ങളുടെ വിശ്വാസം നിലനിർത്താനാകുന്ന തരത്തിൽ അംഗങ്ങൾ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന പ്രതിനിധികളെ ഓർമപ്പെടുത്തി. ഉദ്ഘാടന ചടങ്ങിനു ശേഷം പ്രതിനിധികളോടു മാത്രമായി നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മാധ്യമ പ്രവർത്തകർ പിരിഞ്ഞു പോയതിനു ശേഷമായിരുന്നു പ്രതിനിധികളോടു മാത്രമായി പിണറായി സംസാരിച്ചത്. 

നീതിക്കു വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്നു മറന്നു പോകരുത്. ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി ഇടപെടാൻ കഴിയണം. ഭരണ സംവിധാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരല്ലാത്തവർ ഭരണ കാര്യങ്ങളിൽ ഇടപെടുന്ന നിലയുണ്ടാകരുത്. ജനങ്ങളുടെ അപ്രീതിക്കു പാത്രമാകുന്ന ഒന്നും പ്രവർത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും പിണറായി ഓർമപ്പെടുത്തി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ പാർട്ടി ഘടകങ്ങളുടെ ശ്രദ്ധയിൽപെടുത്തണം. അതല്ലാതെ അധികാരത്തിന്റെ സ്വരം പാർട്ടി പ്രവർത്തർ സ്വീകരിക്കരുത്. ബംഗാളിലും ത്രിപുരയിലുമുണ്ടായ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കണമെന്നും പിണറായി പ്രതിനിധികളോടു സൂചിപ്പിച്ചു. 

∙ ഭരണ വിമർശനം തള്ളി മുഖ്യമന്ത്രി

കേരളത്തിൽ തുടർഭരണം ലഭിച്ചെങ്കിലും ആദ്യ പിണറായി സർക്കാരിനുണ്ടായ വേഗം രണ്ടാം സർക്കാരിന് ഇല്ലെന്ന് ചില പ്രതിനിധികൾ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിമർശനം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. മുൻ സർക്കാരിന്റെ കാലത്തും തുടക്കത്തിൽ അങ്ങനെയായിരുന്നുവെന്നും ഫയലുകളുമായി പരിചയപ്പെട്ടു വരുന്നതോടെ വേഗം കൂടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പുതിയ ആളുകളെ മന്ത്രിമാരാക്കിയതു കൊണ്ടു കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. അവർ പൊതുപ്രവർത്തന രംഗത്ത് ദീർഘമായ പാരമ്പര്യമുള്ളവരാണ്. 

പൊലീസിനെതിരായും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. സാമൂഹിക വിരുദ്ധ സ്വഭാവമുള്ളവർ പൊലീസിൽ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അഴിമതിക്കാരെയും ജനവിരുദ്ധരെയും ഒരു തരത്തിലും സർക്കാർ സംരക്ഷിക്കില്ലെന്നും പിണറായി പ്രതിനിധികൾക്ക് ഉറപ്പു നൽകി. 

English Summary: Kannur became the first District Committee to implement the CPM's age limit policy