സിങ്ങിന് 67ഉം അമൃതയ്ക്കു 43ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. രാജ കുടുംബാംഗം കൂടിയായ ദിഗ്‌വിജയിന്റെ സ്വത്ത് മോഹിച്ചാണു അമൃത വിവാഹത്തിനു തയാറായതെന്ന ഊഹാപോഹങ്ങൾ അക്കാലത്തു പ്രചരിച്ചിരുന്നു. ഇതിന്റെ മുനയൊടിക്കാനായി ദിഗ്‌വിജയിന്റെ സ്വത്ത് വേണ്ടെന്ന് അമൃത പ്രഖ്യാപിച്ചു. പൂർവിക സ്വത്തെല്ലാം ദിഗ്‌‌വിജയ് മക്കളുടെ പേരിൽ എഴുതി നൽകുകയും ചെയ്തു. പ്രണയത്തിനു പ്രായമോ പദവിയോ തടസമല്ലെന്ന ചൊല്ലിന്...

സിങ്ങിന് 67ഉം അമൃതയ്ക്കു 43ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. രാജ കുടുംബാംഗം കൂടിയായ ദിഗ്‌വിജയിന്റെ സ്വത്ത് മോഹിച്ചാണു അമൃത വിവാഹത്തിനു തയാറായതെന്ന ഊഹാപോഹങ്ങൾ അക്കാലത്തു പ്രചരിച്ചിരുന്നു. ഇതിന്റെ മുനയൊടിക്കാനായി ദിഗ്‌വിജയിന്റെ സ്വത്ത് വേണ്ടെന്ന് അമൃത പ്രഖ്യാപിച്ചു. പൂർവിക സ്വത്തെല്ലാം ദിഗ്‌‌വിജയ് മക്കളുടെ പേരിൽ എഴുതി നൽകുകയും ചെയ്തു. പ്രണയത്തിനു പ്രായമോ പദവിയോ തടസമല്ലെന്ന ചൊല്ലിന്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിങ്ങിന് 67ഉം അമൃതയ്ക്കു 43ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. രാജ കുടുംബാംഗം കൂടിയായ ദിഗ്‌വിജയിന്റെ സ്വത്ത് മോഹിച്ചാണു അമൃത വിവാഹത്തിനു തയാറായതെന്ന ഊഹാപോഹങ്ങൾ അക്കാലത്തു പ്രചരിച്ചിരുന്നു. ഇതിന്റെ മുനയൊടിക്കാനായി ദിഗ്‌വിജയിന്റെ സ്വത്ത് വേണ്ടെന്ന് അമൃത പ്രഖ്യാപിച്ചു. പൂർവിക സ്വത്തെല്ലാം ദിഗ്‌‌വിജയ് മക്കളുടെ പേരിൽ എഴുതി നൽകുകയും ചെയ്തു. പ്രണയത്തിനു പ്രായമോ പദവിയോ തടസമല്ലെന്ന ചൊല്ലിന്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ ബിഹാറിൽ ഇപ്പോൾ ഒരു വിവാഹമാണു ചൂടുള്ള ചർച്ചാ വിഷയം. മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ദീർഘകാല പ്രണയത്തിനു ശേഷം കാമുകി റേച്ചലിനെ വിവാഹം ചെയ്തു. സ്വന്തം അമ്മാവൻ സാധു യാദവാണു വിവാഹത്തെ വിവാദമാക്കുന്ന  രീതിയിൽ വെടിപൊട്ടിച്ചത്. യാദവ സമുദായത്തിന്റെ രക്ഷകനായി വിശേഷിപ്പിക്കുന്ന ലാലുവിന്റെ മകൻ സമുദായത്തിനു പുറത്തു നിന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തതു സാധുവിനു രുചിച്ചില്ല. ലാലുവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ സഹോദരനാണു സാധു. 

തേജസ്വി യാദവ്–റേച്ചൽ വിവാഹത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

മതം മാറി റേച്ചലെന്ന പേര് രാജേശ്വരിയെന്നു മാറ്റിയ ശേഷമാണു കാമുകിയെ തേജസ്വി വരണമാല്യം ചാർത്തിയത്. അതൊന്നും സ്വീകാര്യമല്ലെന്നാണു സാധുവിന്റെ വാദം. തേജസ്വിയുടെ സഹോദരനും വിവാദ പ്രസ്താവനകൾക്കു പേരു കേട്ടയാളുമായ തേജ്പ്രദാപ് യാദവ് സാധുവിനെതിരെ രംഗത്തെത്തിയതോടെ വിവാഹത്തെച്ചൊല്ലിയുള്ള വാക്പോര് മൂർച്ഛിച്ചിരിക്കുകയാണ്. ഇതാദ്യമല്ല ഇന്ത്യയിൽ വിവാഹങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു കാരണമാകുന്നത്. രാജ്യം രാഷ്ട്രീയ ചേരുവ ചേർത്തു ചർച്ച ചെയ്ത ചില വിവാഹക്കഥകൾ വായിക്കാം...

ADVERTISEMENT

ദിഗ് ‌വിജയ്സിങ്- അമൃത റായ് 

മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് ദിഗ്‌‌വിജയ് സിങ് ഏറെ നാളായി കോൺഗ്രസിന്റെ ദേശീയ മുഖമാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി പദവികൾ വഹിച്ചിട്ടുള്ള സിങ്ങിന്റെ വിവാഹം രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ചയായിരുന്നു. സിങ്ങിന്റെ ആദ്യ ഭാര്യ ആശ 2013ലാണു മരിച്ചത്. ദമ്പതികൾക്ക് ഒരു മകനുൾപ്പെടെ ആകെ അഞ്ചു മക്കളുണ്ട്. ഭാര്യയുടെ മരണ ശേഷം ദിഗ് ‌വിജയ്, രാജ്യസഭാ ടിവി ചാനലിലെ മാധ്യമ പ്രവർത്തകയായ അമൃത റായിയുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള ബന്ധം ഡൽഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ഗോസിപ്പായി മാറിയതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. 

ദിഗ്‌വിജയ് സിങ്ങിന്റെയും അമൃതയുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്തായപ്പോൾ. ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇരുവരും ഇഷ്ടത്തിലാണെന്നു സമ്മതിച്ചത്.

സിങ്ങിന് 67ഉം അമൃതയ്ക്കു 43ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. രാജ കുടുംബാംഗം കൂടിയായ ദിഗ്‌വിജയിന്റെ സ്വത്ത് മോഹിച്ചാണു അമൃത വിവാഹത്തിനു തയാറായതെന്ന ഊഹാപോഹങ്ങൾ അക്കാലത്തു പ്രചരിച്ചിരുന്നു. ഇതിന്റെ മുനയൊടിക്കാനായി ദിഗ്‌വിജയിന്റെ സ്വത്ത് വേണ്ടെന്ന് അമൃത പ്രഖ്യാപിച്ചു. പൂർവിക സ്വത്തെല്ലാം ദിഗ്‌‌വിജയ് മക്കളുടെ പേരിൽ എഴുതി നൽകുകയും ചെയ്തു. പ്രണയത്തിനു പ്രായമോ പദവിയോ തടസമല്ലെന്ന ചൊല്ലിന് അർഥം നൽകി ഇരുവരും ഇപ്പോഴും സന്തോഷ കുടുംബ ജീവിതം നയിക്കുന്നു.

ചന്ദ്-ഫിസ

ADVERTISEMENT

ഹരിയാനയിൽ രാഷ്ട്രീയക്കൊടുങ്കാറ്റുയർത്തിയ ബന്ധമായിരുന്നു ചന്ദ്-ഫിസ പ്രണയം. ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനായിരുന്ന ചന്ദർ മോഹനാണു കഥയിലെ നായകൻ. ഭജൻലാൽ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരിക്കെയാണു ചന്ദർ മോഹൻ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലായിരുന്ന അനുരാധ ബാലിയുമായി അകലാനാകാത്ത വിധം അടുത്തത്.

ചന്ദർ മോഹൻ, അനുരാധ ബാലി

പ്രണയം തലയ്ക്കുപിടിച്ചതോടെ ബാലിക്കൊപ്പം ചന്ദർ മോഹൻ മുങ്ങി. ദീർഘകാലം ഓഫിസിലെത്താതായതോടെ മന്ത്രിസഭയിൽനിന്നു പുറത്താക്കി. പിന്നീട് മതപരിവർത്തനം നടത്തിയെന്നു പ്രഖ്യാപിച്ചു ഇരുവരും ചന്ദ്, ഫിസ എന്നീ പേരുകൾ സ്വീകരിച്ചു, വിവാഹം കഴിച്ചു. എന്നാൽ, വിവാദക്കൊടുങ്കാറ്റുയർത്തിയ വിവാഹത്തിനു അധികകാലം ആയുസ്സില്ലായിരുന്നു. ഒന്നര വർഷത്തിനു ശേഷം ഇരുവരും പിരിഞ്ഞു. 

എൻടിആർ- ലക്ഷ്മി പാർവതി

ആന്ധ്രാ രാഷ്ട്രീയത്തിലും സിനിമയിലും മുടിചൂടാ മന്നനായിരുന്ന എൻ.ടി.രാമ റാവുവാണു കഥയിലെ നായകൻ. രണ്ടാം ഭാര്യ ലക്ഷ്മി പാർവതിയെ വിവാഹം ചെയ്യുമ്പോൾ എൻടിആറിനു പ്രായം 70. അതിനു മുൻപേ ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയിരുന്നു. തെലുഗു എഴുത്തുകാരിയായ ലക്ഷ്മി പാർവതി എൻടിആറിന്റെ ജീവചരിത്രമെഴുതുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹവുമായി അടുക്കുന്നത്.

ADVERTISEMENT

ഹരികഥാ കലാകാരൻ വി.വി.സുബ്ബറാവുവായിരുന്ന ലക്ഷ്മി പാർവതിയുടെ ആദ്യ ഭർത്താവ്. രണ്ടു ഭാഗങ്ങളിലായി എൻടിആറിന്റെ ജീവ ചരിത്രം പൂർത്തിയായപ്പോഴേക്കും ജീവിതത്തിൽ ഒരുമിക്കാൻ എൻടിആറും ലക്ഷ്മിയും തീരുമാനിച്ചിരുന്നു. എൻടിആറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബം ലക്ഷ്മിയെ അംഗീകരിച്ചില്ല. നിലവിൽ വൈഎസ്ആർ കോൺഗ്രസ് നേതാവാണു ലക്ഷ്മി. 

സച്ചിൻ പൈലറ്റ്-സാറ 

‌രാജ്യത്തെ അറിയപ്പെടുന്ന രണ്ടു രാഷ്ട്രീയ കുടുംബങ്ങളിലെ ഇളം തലമുറക്കാരുടെ കൂടിച്ചേരൽ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ലയുടെ മകൾ സാറയും അമേരിക്കയിലെ പഠന കാലത്താണു പ്രണയത്തിലായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം അവർ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ കൂടുതൽ എതിർപ്പുയർന്നത് സാറയുടെ കുടുംബത്തിൽ നിന്നാണ്. 

സാറയും സച്ചിൻ പൈലറ്റും.

കശ്മീരുകാരനല്ലാത്ത, മുസ്‌ലിമല്ലാത്ത ഒരാളെ മകൾ വിവാഹം ചെയ്യുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നു അബ്‌ദുല്ല കുടുംബം ആശങ്കപ്പെട്ടു. എന്നാൽ, പ്രണയത്തിൽ നിന്നു പിന്മാറാൻ സാറയും സച്ചിനും തയാറല്ലായിരുന്നു. 2004ൽ ഡൽഹിയിൽവച്ചു നടന്ന വിവാഹച്ചടങ്ങിൽ സാറയുടെ കുടുംബം പങ്കെടുത്തില്ല. പിന്നീട് കുടുംബം ഈ ബന്ധം അംഗീകരിച്ചു. സച്ചിൻ-സാറ ദമ്പതികൾക്കു രണ്ടു മക്കളുണ്ട്. 

English Summary: Controversial Political Marriages in India