വാക്സീൻ നിർമാണത്തിലെ ഈ കുത്തക തുടരുന്നതുകൊണ്ട്, ലോകത്തിലെ 40 ശതമാനം വരുന്ന ജനങ്ങൾക്ക് ഇനിയും വാക്‌സീൻ ലഭിച്ചിട്ടില്ല. ലോകത്തിലെ 27 കോടിയിലേറെ ജനങ്ങൾക്ക് ഇതുവരെ കോവിഡ് പിടിപെട്ടു. വാക്‌സീനുമാത്രമേ മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കാനും കഴിയൂ. കണക്കുകളനുസരിച്ച് ലോക ജനസംഖ്യയുടെ 54.6 ശതമാനത്തിനു മാത്രമേ ഇതു വരെ ഒരു ഡോസ് വാക്സീനെങ്കിലും നൽകിയിട്ടുള്ളൂ. സമ്പന്ന–അതിസമ്പന്ന വിഭാഗക്കാര്‍ക്കു മാത്രമേ..

വാക്സീൻ നിർമാണത്തിലെ ഈ കുത്തക തുടരുന്നതുകൊണ്ട്, ലോകത്തിലെ 40 ശതമാനം വരുന്ന ജനങ്ങൾക്ക് ഇനിയും വാക്‌സീൻ ലഭിച്ചിട്ടില്ല. ലോകത്തിലെ 27 കോടിയിലേറെ ജനങ്ങൾക്ക് ഇതുവരെ കോവിഡ് പിടിപെട്ടു. വാക്‌സീനുമാത്രമേ മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കാനും കഴിയൂ. കണക്കുകളനുസരിച്ച് ലോക ജനസംഖ്യയുടെ 54.6 ശതമാനത്തിനു മാത്രമേ ഇതു വരെ ഒരു ഡോസ് വാക്സീനെങ്കിലും നൽകിയിട്ടുള്ളൂ. സമ്പന്ന–അതിസമ്പന്ന വിഭാഗക്കാര്‍ക്കു മാത്രമേ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്സീൻ നിർമാണത്തിലെ ഈ കുത്തക തുടരുന്നതുകൊണ്ട്, ലോകത്തിലെ 40 ശതമാനം വരുന്ന ജനങ്ങൾക്ക് ഇനിയും വാക്‌സീൻ ലഭിച്ചിട്ടില്ല. ലോകത്തിലെ 27 കോടിയിലേറെ ജനങ്ങൾക്ക് ഇതുവരെ കോവിഡ് പിടിപെട്ടു. വാക്‌സീനുമാത്രമേ മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കാനും കഴിയൂ. കണക്കുകളനുസരിച്ച് ലോക ജനസംഖ്യയുടെ 54.6 ശതമാനത്തിനു മാത്രമേ ഇതു വരെ ഒരു ഡോസ് വാക്സീനെങ്കിലും നൽകിയിട്ടുള്ളൂ. സമ്പന്ന–അതിസമ്പന്ന വിഭാഗക്കാര്‍ക്കു മാത്രമേ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാണ്ട് 53 ലക്ഷത്തോളം മനുഷ്യ ജീവനുകൾ അപഹരിച്ച, ലോക ജിഡിപിയിൽ നിന്ന് 8.5 ലക്ഷം കോടി ഡോളർ ‘നിഷ്പ്രയാസം’ തുടച്ചുമാറ്റിയ, മാസങ്ങളോളം ലോകത്തെ നിശ്ചലമാക്കിയ മഹാമാരി പടിയിറങ്ങുന്നു എന്ന ഒരു ചെറുപ്രതീക്ഷ വിരിഞ്ഞപ്പോഴായിരുന്നു എല്ലാം തല്ലിക്കെടുത്തിക്കൊണ്ടു കോവിഡ് പരമാണുവിന്റെ പുതിയ വകഭേദത്തിന്റെ വരവ്. പോകാൻ തുടങ്ങിയവനേക്കാൾ ഭീകരനാണ് പുതിയതായി വന്ന ഒമിക്രോൺ എന്ന് ശാസ്ത്രലോകം സംശയം പ്രകടിപ്പിച്ചതോടെ മനുഷ്യകുലത്തിനു മുകളിൽ വീണ്ടും ആശങ്കയുടെ കാർമേഘങ്ങൾ നിറഞ്ഞു.

പലതവണയുള്ള ജനിതകമാറ്റത്തിലൂടെ രൂപം കൊണ്ടതിനാൽ, പുതിയ വകഭേദത്തിന്റെ ശരീരത്തിനു പുറത്തുള്ള മുള്ളിന്റെ (Spike) മാംസ്യ ശ്ലേഷ്മത്തിന്റെ ഘടനയിൽ (Protein) മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ വാക്സീനുകൾക്കു അവന്റെ ‘മുനയൊടിക്കാൻ’ കഴിയില്ല എന്നതായിരുന്നു ശാസ്ത്രജ്ഞരുടെ ആദ്യ നിഗമനം. അതോടുകൂടി, ലോകം മുൾമുനയിലുമായി.

ഫിലിപ്പീൻസിലെ ഫൈസർ വാക്സിനേഷൻ ക്യാംപിൽനിന്ന്. ചിത്രം: Ted ALJIBE / AFP
ADVERTISEMENT

എന്നാൽ ഒമിക്രോണിനെ കൂടുതൽ നിരീക്ഷിച്ചതോടുകൂടി അവരുടെ അഭിപ്രായം മാറി. വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും, മാരകശേഷി കുറവായിരുന്നു. വാക്സീനുകൾക്ക് ഇവനെ അടക്കി നിർത്താനും കഴിയും. ആദ്യത്തെ രണ്ടു പ്രൈമറി ഡോസിന് ശേഷം ഒരു ബൂസ്റ്റർ ഡോസ് കൂടി എടുക്കുകയാണെങ്കിൽ ഇവൻ വലിയ ശല്യക്കാരനാകാനും വഴിയില്ല. അതോടെ വാക്സീൻ നിർമാതാക്കളുടെ മനസ്സിലും ലഡു പൊട്ടി.

ലാഭത്തിലേക്ക് ഒരു ‘ബൂസ്റ്റര്‍’ ഡോസ്

വാക്സീനുകളുടെ ആവശ്യം കുതിച്ചുയരും. ആവശ്യം നിർമാണ ശേഷിയുടെ പതിന്മടങ്ങായിരിക്കും. അതോടെ വാക്സീൻ നിർമാതാക്കളുടെ ലാഭം ആകാശത്തേക്കു റോക്കറ്റു പോലെ കുതിക്കും. ഇതുകൂടാതെ, ഒമിക്രോണിനെ മെരുക്കുന്ന വാക്സീനും മരുന്നുകളും വികസിപ്പിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് അമേരിക്കൻ സർക്കാരിന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാക്സീൻ (എഫ്ഡിഎ) കമ്പനികളുമായി ചർച്ചകളും നടത്തി. പിന്നെ പറയണ്ടല്ലോ, കമ്പനികളുടെ വൻ ലാഭക്കൊയ്ത്തിന്റെ കാലം മുന്നിൽക്കണ്ട്, നിക്ഷേപകർ അവയുടെ ഓഹരികൾ വാരിക്കൂട്ടി. അതോടെ വാക്സീൻ കമ്പനികളുടെ ഓഹരികളുടെ വില തലചുറ്റിക്കുന്ന വിധം ഉയരങ്ങളിലേക്കും കുതിച്ചു.

ബൂസ്റ്റർ ഡോസ് കൊണ്ട് ഒമിക്രോണിനെ തളയ്ക്കാം എന്ന വാർത്ത വന്നതോടെ കോവിഡ് വാക്സീനുമായി ആദ്യമായി വിപണിയിൽ എത്തിയ അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ ഓഹരി വിലയിൽ 6 ശതമാനം വർധനവുണ്ടായി. കോവിഡ് വാക്സീൻ വികസിപ്പിക്കുന്നതിൽ ഫൈസറിന്റെ പങ്കാളിയായിരുന്ന ജർമൻ കമ്പനിയായ ബയോൺ ടെക്കിന്റെ ഓഹരിവില 14 ശതമാനം കൂടി. മെസഞ്ചർ (എം) ആർഎൻഎ മരുന്നുകൾകൊണ്ട് കോവിഡ് ഉൾപ്പെടെയുള്ള വിവിധ തരം പനികൾ നിയന്ത്രിക്കുന്നതിൽ വൻ വിജയം നേടിയ മൊഡേണയുടെ ഓഹരി വിലയിലെ കുതിപ്പ് 20 ശതമാനമായിരുന്നു.

ഒമിക്രോണിനെതിരെ ഫൈസർ വാക്സീൻ ഫലപ്രദമാണെന്ന വാർത്ത പുറത്തുവന്ന ദിവസം ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നുള്ള കാഴ്ച. ചിത്രം: SPENCER PLATT/ Getty Images via AFP
ADVERTISEMENT

മാർച്ചോടുകൂടി ഒമിക്രോൺ-സ്പെസിഫിക് ബൂസ്റ്റർ ഡോസ് വിപണിയിൽ എത്തിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ, മൊഡേണയുടെ ഓഹരി വില പിന്നെയും കുതിക്കും. മറ്റു കോവിഡ് വാക്സീൻ നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസന്റെയും ആസ്ട്ര സെനക്കയുടെയും ഓഹരി വിലകളിലും വർധനവുണ്ടായി. കോവിഡ് വാക്സീൻ വിപണിയിൽ ഇറക്കാൻ എഫ്ഡിഎയുടെ അനുവാദം ഇനിയും ലഭിക്കേണ്ട നോവ വാക്സീന്റെ ഓഹരി വില പോലും 9 ശതമാനം മുകളിൽ പോയി.

ഉയർന്നുയർന്ന് ഓഹരി

ഓഹരി വിലയിലെ കുതിപ്പിൽനിന്ന് വലിയ നേട്ടം കൊയ്തത് ഈ കമ്പനികളിലെ ഏറ്റവും വലിയ നിക്ഷേപകരാണ്‌. ഉദാഹരണത്തിന് ഫൈസറിലെയും മൊഡേണയിലെയും 6 വൻകിട നിക്ഷേപകർ ഒരാഴ്ചകൊണ്ട് കൊയ്തുകൂട്ടിയത് 1000 കോടി ഡോളർ. ഇതിൽ 7.5 ലക്ഷം കോടി ഡോളർ ആസ്തിയുള്ള നിക്ഷപക ഭീമൻ ‘ദ് വാൻഗാർഡ്’ കമ്പനിയും 9.5 ലക്ഷം കോടി ആസ്തിയുള്ള അസറ്റ് മാനേജ്‍മെന്റ് സ്ഥാപനമായ ‘ബ്ലാക്‌റോക്കു’മുണ്ട്. ഈ രണ്ടു കമ്പനികൾക്കും ഫൈസറിലും മൊഡേണയിലും നിക്ഷേപവുമുണ്ട്.

ഫിലിപ്പീൻസിലെ വാക്സിനേഷൻ ക്യാംപിൽനിന്ന്. ചിത്രം: Ted ALJIBE / AFP

ഓഹരിയുടെ വിപണി നേട്ടത്തിലൂടെ ഫൈസറിന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ ആൽബർട്ട് ബൗർല നേടിയത് 3.39 ലക്ഷം ഡോളറാണ്. മൊഡേണയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സ്റ്റീഫൻ ബൻസൽ നേടിയതാകട്ടെ 82.2 കോടി ഡോളറും. ഇത് ചിത്രത്തിന്റെ ഒരു വശം. മറുവശം വളരെ ഭീകരമാണ്. ഭീമൻ മരുന്നുകമ്പനികളുടെ പണക്കൊതി കാരണം ലോകത്തിലെ വലിയൊരു വിഭാഗത്തിന് ജീവനും ജീവിതവും തന്നെ തുലാസിലാകുന്ന കാഴ്ചയാണവിടെ.

ADVERTISEMENT

ലക്ഷ്യം ലാഭം മാത്രം

സർക്കാരുകളെ നിയന്ത്രിക്കുന്ന വമ്പൻ നിക്ഷേപക സംരംഭങ്ങൾ വാക്സീൻ നിർമാണം കയ്യേറിയിരിക്കുന്നതുകൊണ്ട്, കോവിഡ് വാക്സീൻ പേറ്റന്റ് നിയമത്തിൽനിന്ന് (ട്രേഡ് റിലേറ്റഡ് ഇന്റലക്ചറൽ പ്രോപ്പർട്ടി റൈറ്റ്സ്) സ്വതന്ത്രമാക്കണമെന്ന ഇന്ത്യയുടെയും സൗത്ത് ആഫ്രിക്കയുടെയും ആവശ്യത്തിൽ ഒരു തീരുമാനം എടുക്കാൻ വേൾഡ് ട്രേഡ് ഓർഗനൈസേഷന് ഇതുവരെ സാധിച്ചിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ട മിനിസ്റ്റീരിയൽ കോൺഫറൻസ് അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്.

സമ്പന്ന രാജ്യങ്ങളുടെ, പ്രത്യേകിച്ച് ജർമനിയുടെയും മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും ബ്രിട്ടന്റെയും എതിർപ്പുമൂലമാണ് തീരുമാനം വൈകുന്നത്. വാക്സീനുകൾ പേറ്റന്റ് നിയമത്തിനു പുറത്തുകൊണ്ടുവന്നാൽ ലോകത്തെ ഏതു മരുന്നു നിർമാതാവിനും അത് നിർമിക്കാൻ കഴിയും. അതോടെ ലോകത്തിൽ എല്ലാവർക്കും ന്യായവിലയ്ക്ക് വാക്സീൻ ലഭ്യമാകും. അങ്ങനെ വന്നാൽ വമ്പൻ മരുന്നുനിർമാതാക്കളുടെ കോവിഡ് വാക്സീൻ കുത്തക തകരും. അത് തടയാൻ അവർ ഏതറ്റം വരെയും പോകും ,

വാക്സീൻ നിർമാണത്തിലെ ഈ കുത്തക തുടരുന്നതുകൊണ്ട്, ലോകത്തിലെ 40 ശതമാനം വരുന്ന ജനങ്ങൾക്ക് ഇനിയും വാക്‌സീൻ ലഭിച്ചിട്ടില്ല. ലോകത്തിലെ 27 കോടിയിലേറെ ജനങ്ങൾക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. വാക്‌സീനുമാത്രമേ മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കാനും കഴിയൂ. കണക്കുകളനുസരിച്ച് ലോക ജനസംഖ്യയുടെ 54.6 ശതമാനത്തിനു മാത്രമേ ഇതു വരെ ഒരു ഡോസ് വാക്സീനെങ്കിലും നൽകിയിട്ടുള്ളൂ. അവരിൽ മഹാഭൂരിപക്ഷവും അതിസമ്പന്ന, സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ വെറും 6 ശതമാനത്തിനു മാത്രമേ ഇതുവരെ ഒരു ഡോസ് വാക്സീനെങ്കിലും കിട്ടിയിട്ടുള്ളൂ. മഹാമാരി ഒരുവശത്തു ജനങ്ങളെയും രാജ്യങ്ങളെയും കുത്തുപാള എടുപ്പിക്കുമ്പോൾ മറുവശത്തു കുറേ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണപെട്ടികൾ നിറയുകയാണെന്നു ചുരുക്കം.

English Summary: As Omicron plays havoc with markets, shares of vaccine makers surge