‘ദേ ആ സിബിഐക്കാർ രണ്ട് ആൾരൂപവുമായി വീടിന്റെ മുകളിലേക്ക് കയറിപ്പോയിട്ടുണ്ടേ...’ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ജനാർദനന്റെ കഥാപാത്രം ഔസേപ്പച്ചന്റെ നിലവിളി പോലുള്ള ഒറ്റ ഡയലോഗിലൂടെയാണ് ഡമ്മി പരീക്ഷണം കേരളത്തിലേക്ക് എത്തുന്നത്. പിന്നെ പല കേസുകളിലും ഡമ്മി അന്വേഷണത്തിന്റെ ഭാഗമായി. വാളയാർ കേസിലും ഒടുവിൽ ഡമ്മി പരീക്ഷണത്തിന് അന്വേഷണ സംഘം എത്തി. പാമ്പിനെ ഉപയോഗിച്ച്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ‘ദേ ആ സിബിഐക്കാർ രണ്ട് ആൾരൂപവുമായി വീടിന്റെ മുകളിലേക്ക് കയറിപ്പോയിട്ടുണ്ടേ...’ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചന്റെ (ജനാർദനൻ) നിലവിളി പോലുള്ള ഒറ്റ ഡയലോഗിലൂടെയാണ് ഡമ്മി പരീക്ഷണം കേരളത്തിലേക്ക് എത്തുന്നത്. പിന്നെ പല കേസുകളിലും ഡമ്മി അന്വേഷണത്തിന്റെ ഭാഗമായി. വാളയാർ കേസിലും ഒടുവിൽ ഡമ്മി പരീക്ഷണത്തിന് അന്വേഷണ സംഘം എത്തി. പാമ്പിനെ ഉപയോഗിച്ച് അഞ്ചൽ സ്വദേശി ഉത്രയെ കൊലപ്പെടുത്തിയ കേസിലും ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

സംശയം തീർക്കും ഡമ്മി

ADVERTISEMENT

‍ഡമ്മി പരീക്ഷണത്തിന് ലക്ഷ്യം രണ്ടാണ്. കോടതിയിൽ തെളിവായി സമർപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയങ്ങൾ തീർക്കാനും. കുറ്റകൃത്യം സംബന്ധിച്ച അശയക്കുഴപ്പം തീർക്കാനാണ് പൊതുവിൽ ഉപയോഗിക്കുക. അപകടവും കൊലപാതകവും തമ്മിൽ തിരിച്ചറിയാൻ, ആത്മഹത്യയും കൊലപാതകവും തമ്മിൽ വേർതിരിക്കാൻ... പെട്ടെന്നു കാണാത്ത പല കാര്യങ്ങളും ഡമ്മി പരീക്ഷണം വഴി അറിയാം.

വാളയാർ പെൺകുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഷെഡിനുള്ളിൽ പരീക്ഷണത്തിനായി സിബിഐ ഉദ്യോഗസ്ഥൻ ഡമ്മി കൊണ്ടുപോകവേ ഡമ്മിയുടെ കൈ താഴെ വീഴുന്നു. ചിത്രം: വിബി ജോബ് ∙ മനോരമ

കേസിൽ തെളിവു നിയമത്തിന്റെ ഭാഗമാണ് ഡമ്മി പരീക്ഷണം. കോടതിയിൽ തെളിവായി സ്വീകരിക്കാൻ പക്ഷേ വെറും പരീക്ഷണം പോരാതെ വരും. കൃത്യം സംബന്ധിച്ച് ഓരോ മേഖലയിലെയും വിദഗ്ധൻ നൽകുന്ന അഭിപ്രായം സാധൂകരിക്കാനാണ് ഡമ്മി പരീക്ഷണം. വിദഗ്ധന്റെ അഭിപ്രായം ഇല്ലാതെ ഡമ്മി പരീക്ഷണം നടത്തിയാൽ അവ തെളിവാകില്ല. പരീക്ഷണത്തിന്റെ വിഡിയോ ചിത്രീകരണവും കോടതിയിൽ ഹാജരാക്കണം. ഉദ്യോഗസ്ഥന്റെ സംശയം തീർക്കാനുള്ള പരീക്ഷണമാണ് രണ്ടാമത്തേത്. ഇവ തെളിവായി സമർപ്പിക്കില്ല.

ഡമ്മി കാണിച്ചു തരുന്നത്...?

ഡമ്മി പരീക്ഷണം നൽകുന്നത് നിഗമനങ്ങളാണ്. ഏതു വിധേനയാണ് കുറ്റകൃത്യം നടന്നത് എന്നത് പരീക്ഷണത്തിൽ വ്യക്തമാകും. മരിച്ചയാളുടെ ശരീരത്തിലെ പരുക്കുകൾ, ശരീരത്തിലെ മറ്റു തെളിവുകൾ എന്നിവയിലെ വിവരങ്ങളുമായി ഡമ്മി പരീക്ഷണത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ താരതമ്യം ചെയ്തു നോക്കും.

വാളയാർ പെൺകുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഷെഡിനുള്ളിൽ ഡമ്മി ഉപയോഗിച്ച് സിബിഐ സംഘത്തിന്റ പരീക്ഷണം. ചിത്രം: വിബി ജോബ്∙മനോരമ
ADVERTISEMENT

ഡമ്മിയുടെ അടിസ്ഥാനം ചലനതത്വം

മരണങ്ങളിലാണ് ഡമ്മി പരീക്ഷണം കൂടുതലും നടത്തുക. മനുഷ്യ ശരീരത്തിന്റെ ചലനം (ഡൈനാമിക്സ്) സംബന്ധിച്ച തത്വങ്ങളാണ് ഇവിടെ നോക്കുക. കൊലയ്ക്കും ആത്മഹത്യയ്ക്കുമുള്ള സാഹചര്യങ്ങൾ പട്ടികയാക്കും. അവയിൽ ഓരോ സാഹചര്യങ്ങളിലും ഡമ്മി എങ്ങനെ ചലിക്കും എന്നാണ് പരീക്ഷിക്കുന്നത്. ഒരാൾ തൂങ്ങി മരിച്ചാൽ കയറിൽ പാട് എവിടെ ആയിരിക്കും. അയാളെ തൂക്കിക്കൊന്നാൽ അതേ പാടുകൾ എവിടെ വരും. ഇത്തരം സൂചനകൾ ഡമ്മി നൽകും.

എല്ലാം കൃത്യമാകണം

ഒരു സിബിഐ ഡയറിക്കുറിപ്പിൽ സേതുരാമയ്യർ ചോദിക്കുന്ന ചോദ്യമാണ് പ്രസക്തം. മരിച്ചയാളുടെ അതേ തൂക്കം, മരിച്ച സ്ഥലത്തുണ്ടായിരുന്ന സാഹചര്യങ്ങൾ തുടങ്ങിയവ അതേ പോലെ വേണം. സാഹചര്യങ്ങളുടെ എണ്ണം അനുസരിച്ച് ഡമ്മികൾ കൂടും. അല്ലെങ്കിൽ ഒരേ ഡമ്മി പല തരത്തിൽ ഉപയോഗിക്കാം.

ADVERTISEMENT

പരീക്ഷണത്തിന് വിദഗ്ധ സംഘം

അന്വേഷണ ഉദ്യോഗസ്ഥരാണ് ഡമ്മി പരീക്ഷണത്തിന് നേതൃത്വം നൽകുക. പൊലീസ്, ഫൊറൻസിക് സയൻസ് വിദഗ്ധൻ, ഫൊറൻസിക് സർജൻ, ആവശ്യമെങ്കിൽ എൻജിനീയർ, മഹസർ സാക്ഷിയായി തഹസിൽദാർ പോലുള്ള ഉദ്യോഗസ്ഥൻ എന്നിവര്‍ പങ്കെടുക്കും. മിക്കവാറും കേസ ന്വേഷണത്തിനുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് ഡമ്മി എടുത്ത് എറിയുകയും മറ്റും ചെയ്യുന്നത്.

വാളയാർ പെൺകുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഷെഡിനുള്ളിൽ ഡമ്മി ഉപയോഗിച്ച് സിബിഐ സംഘത്തിന്റ പരീക്ഷണം. ചിത്രം: വിബി ജോബ്∙മനോരമ

തിരുപ്പൂർ ഡമ്മി

തുണിക്കടയിൽ സാരിയും മറ്റും ഉടുപ്പിക്കാനുള്ള ആൾരൂപങ്ങൾ കാണുമ്പോൾ ഡമ്മിയാണോ എന്നു തോന്നിയിട്ടുണ്ടോ. ആൾരൂപവും ഡമ്മിയും ഒരു സ്ഥലത്തു നിന്നാണ് വരുന്നത്. തിരുപ്പൂർ, സേലം പോലുള്ള സ്ഥലങ്ങളിൽനിന്നുള്ള ആൾരൂപ നിർമാണ കമ്പനികളാണ് ഡമ്മി നൽകുന്നത്. മരിച്ചയാളുടെ അതേ അളവിലാണ് നിർമിക്കുക. പൊതുവേ 50 കിലോ ഭാരമുളള പൊള്ളയായ ഡമ്മി വാങ്ങും. ഇതിൽ വെള്ളം നിറയ്ക്കാനുള്ള ടാങ്ക് കാണും. അതിനു ശേഷം വെള്ളമൊഴിച്ച് മരിച്ചയാളുടെ തൂക്കത്തിനൊപ്പം തൂക്കം എത്തിക്കും.

ഡമ്മിക്കു പകരം സിമുലേറ്റർ

വിദേശ രാജ്യങ്ങളിൽ ഇപ്പോൾ ഡമ്മിപരീക്ഷണത്തിനു പകരം കംപ്യൂട്ടർ സിമുലേഷനാണ് നടത്തുന്നത്. ഓരോ ഭാരത്തിനുമനുസരിച്ച് കംപ്യൂട്ടർ സ്ക്രീനിൽ ഡമ്മി തയ്യാറാകും. കൃത്യം നടന്ന സ്ഥലത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതോടെ അവ യഥാർഥ സാഹചര്യം എന്ന പോലെ സിമുലേഷൻ നടത്തും.

വിവരങ്ങൾക്കു കടപ്പാട്: എ. ഹരിശങ്കർ (എഐജി),
ഡോ. പി.ബി. ഗുജ്റാൾ (ചീഫ് കൺസൽട്ടന്റ്, ഫൊറൻസിക് മെഡിസിൻ)

English Summary: How Dummy Experiments Helping to Solve Crimes?