ധിരുഭായ് അംബാനി മരിക്കുമ്പോൾ വിൽപ്പത്രമില്ല,സ്വത്തിന്റെ പിന്തുടർച്ചയെപ്പറ്റി ആർക്കും അറിയില്ല.സ്വത്ത് ഭാഗിച്ചാൽ തന്റെ സാമ്രാജ്യം പല കഷണമാവുമല്ലോ എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ അതിൽ നിന്നകറ്റിയത്.പെട്രോൾ ബങ്ക് ജീവനക്കാരനായി തുടങ്ങി ഒടുവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ധിരുഭായ്ക്ക് ‘പാർട്ടിഷൻ’ അചിന്ത്യമായിരുന്നിരിക്കാം. പക്ഷേ സഹോദരന്മാരായ മുകേഷും അനിലും വഴക്കായപ്പോൾ അമ്മ

ധിരുഭായ് അംബാനി മരിക്കുമ്പോൾ വിൽപ്പത്രമില്ല,സ്വത്തിന്റെ പിന്തുടർച്ചയെപ്പറ്റി ആർക്കും അറിയില്ല.സ്വത്ത് ഭാഗിച്ചാൽ തന്റെ സാമ്രാജ്യം പല കഷണമാവുമല്ലോ എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ അതിൽ നിന്നകറ്റിയത്.പെട്രോൾ ബങ്ക് ജീവനക്കാരനായി തുടങ്ങി ഒടുവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ധിരുഭായ്ക്ക് ‘പാർട്ടിഷൻ’ അചിന്ത്യമായിരുന്നിരിക്കാം. പക്ഷേ സഹോദരന്മാരായ മുകേഷും അനിലും വഴക്കായപ്പോൾ അമ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധിരുഭായ് അംബാനി മരിക്കുമ്പോൾ വിൽപ്പത്രമില്ല,സ്വത്തിന്റെ പിന്തുടർച്ചയെപ്പറ്റി ആർക്കും അറിയില്ല.സ്വത്ത് ഭാഗിച്ചാൽ തന്റെ സാമ്രാജ്യം പല കഷണമാവുമല്ലോ എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ അതിൽ നിന്നകറ്റിയത്.പെട്രോൾ ബങ്ക് ജീവനക്കാരനായി തുടങ്ങി ഒടുവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ധിരുഭായ്ക്ക് ‘പാർട്ടിഷൻ’ അചിന്ത്യമായിരുന്നിരിക്കാം. പക്ഷേ സഹോദരന്മാരായ മുകേഷും അനിലും വഴക്കായപ്പോൾ അമ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയൻസ് സാമ്രാജ്യ സ്ഥാപകൻ ധിരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെയാണ് 2002ൽ മരിച്ചത്. ജ്യേഷ്ഠൻ മുകേഷ് അംബാനി ചെയർമാനും അനിയൻ അനിൽ അംബാനി വൈസ് ചെയർമാനുമായി കുറച്ചുകാലം ഒരുമിച്ചു ബിസിനസ് നടത്തി. താമസിയാതെ അത് രൂക്ഷമായ തെറ്റിപ്പിരിയലിൽ കലാശിച്ചു. തന്റെ മക്കൾക്ക് അതേ ഗതി വരരുതെന്നും തന്റെ സാമ്രാജ്യം അങ്ങനെ ശിഥിലമാകരുതെന്നും മുകേഷനിനു നിർബന്ധമാണത്രെ. ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വോൾമാർട്ട് സ്ഥാപിച്ച വോൾട്ടൻ കുടുംബം സ്വത്ത് ഭാഗിച്ച അതേ മോഡലിലാണ് മുകേഷിന്റെ നീക്കം.

വോൾമാർട്ട് കുടുംബത്തിന്റെ സ്വത്ത് വിഭജനം

ADVERTISEMENT

എങ്ങനെയാണ് വോൾമാർട്ട് സ്ഥാപകൻ സാം വോൾട്ടൻ തന്റെ ‘വമ്പൻ’ സ്വത്ത് ഭാഗിച്ചത്? ആ മാതൃകയാണിപ്പോള്‍ മുകേഷ് അംബാനിയും പിന്തുടരാനൊരുങ്ങുന്നത്. നാലു മക്കളായിരുന്നു സാം വോൾട്ടന്– ആലിസ്, റോബ്, ജിം, ജോൺ. സ്വത്ത് പല കഷണങ്ങളാക്കി നാലു മക്കൾക്കു കൊടുക്കുകയല്ല ചെയ്തത്. പകരം അവയെല്ലാം ചേർത്തൊരു വൻ ട്രസ്റ്റുണ്ടാക്കി. ബിസിനസുകളെല്ലാം ഈ ട്രസ്റ്റിനു കീഴിൽ വരും. മക്കൾക്ക് ഈ മാതൃട്രസ്റ്റിന്റെ ഡയറക്ടർമാരായിരിക്കാം.

വോൾട്ടൻ കുടുംബം. ചിത്രത്തിനു കടപ്പാട്: bloomberg.com

ബിസിനസ് നടത്തുന്നതെല്ലാം പ്രഫഷനലുകളാണ്. അവരെ റിക്രൂട്ട് ചെയ്ത് പണി ഏൽപിക്കുന്നു. കുടുംബാംഗങ്ങൾ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ല. വരുമാനം അവർക്കു നാലു പേർക്കും തുല്യമായി ലഭിക്കും. കമ്പനിയിൽ അവർക്ക് തസ്തികകളില്ല. നീയോ ഞാനോ വലുത് എന്ന തർക്കം വരുന്നില്ല. വോൾട്ടൻ കുടുംബത്തിന് ഇപ്പോഴും വോൾമാർട്ടിൽ 47% ഓഹരിയുണ്ട്. അതിനർഥം അവർ ഏത് മാനേജർമാരെ നിയമിച്ചാലും യഥാർഥ അധികാരം കുടുംബാംഗങ്ങളുടെ കയ്യിൽതന്നെ നിക്ഷിപ്തമായിരിക്കും എന്നതാണ്.

നിലവിൽ സ്ഥാപകൻ സാം വോൾട്ടന്റെ മൂത്തമകൻ റോബും അനന്തരവൻ സ്റ്റുവർട്ട് വോൾട്ടനും ബോർഡ് അംഗങ്ങളാണ്. സാമിന്റെ പേര മരുമകൻ അവരുടെ കമ്പനികളിലൊന്നായ ബെന്റൻ വിൽ ചെയർമാനാവുകയും ചെയ്തു. സാംവോൾട്ടൻ 1992ൽ മരിക്കുന്നതിനു 4 പതിറ്റാണ്ട് മുന്‍പു തന്നെ സ്വത്ത് ഭാഗിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നു–1953ൽ. കുടുംബ ബിസിനസിന്റെ 80% മക്കളുടെ പേരിലാക്കി. വോൾമാർട്ട് ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായി വളർന്നപ്പോഴും പബ്ലിക് ലിമിറ്റഡ് കമ്പനി ആയിട്ടും നിയന്ത്രണം അങ്ങനെ സാം കുടുംബത്തിൽതന്നെ നിലനിന്നു.

വോൾട്ടൻ–അംബാനി താരതമ്യം

ADVERTISEMENT

ഇവിടെ ഒരു താരതമ്യം പ്രസക്തം. ധിരുഭായ് അംബാനി മരിക്കുമ്പോൾ വിൽപ്പത്രമില്ല, സ്വത്തിന്റെ പിന്തുടർച്ചയെപ്പറ്റി ഒന്നും ആർക്കും അറിയില്ല. സ്വത്ത് ഭാഗിച്ചാൽ തന്റെ സാമ്രാജ്യം പല കഷണമാവുമല്ലോ എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ അതിൽ നിന്നകറ്റിയത്. പെട്രോൾ ബങ്ക് ജീവനക്കാരനായി ചെറിയ തോതിൽനിന്നു വളർന്ന് ഒടുവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ധിരുഭായ്ക്ക് ‘പാർട്ടിഷൻ’ അചിന്ത്യമായിരുന്നിരിക്കാം. പക്ഷേ ഒടുവിൽ, സഹോദരന്മാരായ മുകേഷും അനിലും വഴക്കായപ്പോൾ അമ്മ കോകില ബെൻ ഇടപെട്ട് സ്വത്തുക്കളുടെ പങ്കുവയ്പ്പു തന്നെ നടത്തേണ്ടി വന്നു.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുകേഷ് അംബാനി, നിത അംബാനി. ചിത്രം: PRAKASH SINGH / AFP

അതുവരെ ചെയർമാൻ മുകേഷും വൈസ് ചെയർമാൻ അനിലും പരസ്പരം ചർച്ച ചെയ്യാതെ തീരുമാനങ്ങളുമായി മുന്നോട്ടു പോയി. ഒരുമിച്ചു തുടരാൻ കഴിയില്ലെന്ന സ്ഥിതിതന്നെ വന്നു. അങ്ങനെ പങ്കുവച്ചപ്പോൾ ടെലികോം ബിസിനസ് അനിലിനു കിട്ടി. ആ ബിസിനസ് അനിൽ വളർത്തിയെങ്കിലും പിൽക്കാലത്ത് അതു തകരുന്നതാണു ലോകം കണ്ടത്. കടം കയറി മുടിഞ്ഞു. 2005ലാണ് അവർ സ്വത്ത് ഭാഗം വച്ച് വേർപിരിഞ്ഞത്. അനിലിന് ടെലികോമിനു പുറമെ അസറ്റ് മാനേജ്മെന്റ്, എന്റർടെയിൻമെന്റ്, ഊർജോൽപാദനം എന്നിവ കിട്ടി. മുകേഷിന് റിഫൈനറികളും പെട്രോകെമിക്കൽസും എണ്ണ പ്രകൃതിവാതകവും ടെക്സ്റ്റൈൽസും.

ഏകദേശം രണ്ടു പതിറ്റാണ്ടാവുമ്പോൾ മുകേഷ് അംബാനി തന്റെ സാമ്രാജ്യം വിപുലമാക്കി. ലോകത്തെ ഏറ്റവും വലിയ റിഫൈനറി! ടെലികോം രംഗത്തു പ്രവേശിച്ച് ജിയോയിലൂടെ വിപണി കീഴടക്കി. റിലയൻസ് ഓഹരി വില നാലിരട്ടിയായി. റിലയൻസിലെ അവരുടെ ഓഹരി അതിശക്തമാണ്– 50.6%. ഭാവിയിൽ വോൾമാർട്ടിൽ വോൾട്ടൻ കുടുംബത്തിന് ഉള്ളതിനേക്കാൾ നിയന്ത്രാധികാരം അംബാനി കുടുംബത്തിനുണ്ടാവും. അനിൽ അംബാനിയുടെ ബിസിനസുകൾ പൊട്ടി, കടം കയറി കേസും കൂട്ടവുമായ അവസ്ഥയിലും!

നിലവിൽ മക്കൾ എവിടെവരെ?

ADVERTISEMENT

മുകേഷ് അംബാനിയുടെ മൂന്നു മക്കളും അമേരിക്കൻ സർവകലാശാലകളിൽനിന്നു പഠിച്ചിറങ്ങിയവർ. ഇഷയും ആകാഷും ഇരട്ടകളാണ്. ഇഷ അംബാനി (30) യേൽ സർവകലാശാലയിൽനിന്നു ബിരുദധാരി. മക്കിൻസിയിൽ കുറച്ചുകാലം പ്രവർത്തിച്ചു. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ കമ്പനികളുടെ ബോർഡിലുണ്ട്.

മുകേഷ് അംബാനിയും നിത അംബാനിയും ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ സമീപം മകൻ ആനന്ദ് അംബാനി. ചിത്രം: INDRANIL MUKHERJEE / AFP

ആകാഷ് അംബാനി (30) ബ്രൗൺ സർവകലാശാലയിൽനിന്നു ബിരുദധാരി. റിലയൻസ് സൂ പ്രോജക്ട് ഗുജറാത്തിൽ നോക്കി നടത്തുന്നു. ജിയോ, സോളർ കമ്പനി ബോർഡുകളിലുണ്ട്. ആനന്ദ് അംബാനിയും (26) ബ്രൗൺ സർവകലാശാലയിൽ പഠിച്ചു. സ്പോർട്സ് ഫ്രാഞ്ചൈസികൾ നോക്കി നടത്തുന്നു. ജിയോ, റീട്ടെയിൽ ബോർഡുകളിലുണ്ട്. ഭാര്യ നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ബോർഡംഗം. സ്പോർട്സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ നോക്കി നടത്തുന്നു.

ഏഷ്യയിലെ നമ്പർ വൺ കുടുംബം

ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബമാണ് മുകേഷ് അംബാനിയുടേത്. 20,800 കോടി ഡോളർ മൂല്യം. അതിൽ അംബാനിക്കു മാത്രം 9400 കോടി ഡോളർ മൂല്യമുണ്ട്, അതായത് ഏകദേശം 8 ലക്ഷം കോടി രൂപ! പെട്രോകെമിക്കൽസ്, റിഫൈനിങ്, ടെലികോം, ഹരിത ഊർജം, ഇ–കൊമേഴ്സ് മേഖലയിലെ വമ്പൻ.

ട്രസ്റ്റ് എങ്ങനെ?

റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ പ്രധാന കമ്പനികൾ ട്രസ്റ്റിന്റെ ഭാഗമാക്കും. കുടുംബ ട്രസ്റ്റിൽ മുകേഷ് അംബാനിയും നിത അംബാനിയും മൂന്നു മക്കളും അംഗങ്ങളാവും. നേരിട്ടു ബിസിനസ് നടത്തുന്നതിനു പകരം പ്രഫഷനലുകളെ വയ്ക്കും. ആര് ചെയർമാൻ, ആര് വൈസ് ചെയർമാൻ, ആര് എംഡി എന്നിങ്ങനെ തർക്കമുണ്ടാവില്ല. അതിനൊക്കെ വേറേ ആളുകളുണ്ട്.

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ അംബാനി കുടുംബം. ചിത്രം: AFP

ഭൂരിപക്ഷ ഓഹരിയുള്ള ബോർഡ് അംഗങ്ങളായി അവർക്ക് സാമ്രാജ്യം നിയന്ത്രിക്കാം. മുകേഷ് അംബാനിക്ക് 62 വയസ്സ് മാത്രമേ ആയിട്ടുള്ളു. ഇപ്പോഴേ സ്വത്തിന്റെ പിന്തുടർച്ച ആസൂത്രണം ചെയ്തു തുടങ്ങി. അതാണു മിടുക്ക്. അതു ചെയ്യാതിരുന്നതാണ് പിതാമഹൻ ധിരുഭായ് അംബാനി ചെയ്ത അബദ്ധം. വീണ്ടും ആ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് മുകേഷ് വോൾട്ടൻ‍ ബിസിനസ് കുടുംബത്തിന്റെ മാതൃക തേടുന്നത്.

English Summary: How Mukesh Ambani, India's Richest Man, is Planning for Succession?