അമൃത്സർ ∙ കർതാർപുരിലെ ഗുരുദ്വാരയിൽ പ്രസാദ പാക്കറ്റിൽ സിഗരറ്റ് പരസ്യം. പാക്കിസ്ഥാൻ സിഖ് ഗുരുദ്വാര പർബന്ധക് കമ്മിറ്റി (പിഎസ്ജിപിസി) നൽകിവരുന്ന ഭക്തർക്കുള്ള പ്രസാദ പാക്കറ്റിലാണ് Kartarpur gurdwara​​, Pakistan, cigarette packaging, Kartarpur, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൃത്സർ ∙ കർതാർപുരിലെ ഗുരുദ്വാരയിൽ പ്രസാദ പാക്കറ്റിൽ സിഗരറ്റ് പരസ്യം. പാക്കിസ്ഥാൻ സിഖ് ഗുരുദ്വാര പർബന്ധക് കമ്മിറ്റി (പിഎസ്ജിപിസി) നൽകിവരുന്ന ഭക്തർക്കുള്ള പ്രസാദ പാക്കറ്റിലാണ് ‘ഗോൾഡ് സ്ട്രീറ്റ് ഇന്റർനാഷനൽ’ എന്ന സിഗരറ്റ് ബ്രാൻഡിന്റെ പരസ്യം ഉൾപ്പെടുത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തി.

പാക്ക് സർക്കാര്‍ സിഖ് സമുദായത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുകയാണെന്ന് ഭക്തർ ആരോപിച്ചു. എന്നാൽ ഗുരുദ്വാര ദർബാർ സാഹിബിൽ പ്രസാദം വിതരണം ചെയ്യാൻ അത്തരമൊരു പാക്കേജിങ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് പിഎസ്ജിപിസി മേധാവി അമീർ സിങ് പറ​ഞ്ഞു. കർതാർപുർ ഇടനാഴി ആരംഭിക്കരുതെന്ന് ആഗ്രഹിക്കുന്ന ചില സാമൂഹിക വിരുദ്ധരുടെ പ്രവർത്തനമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ADVERTISEMENT

പാക്ക് പ്രധാനമന്ത്രി വിഷയം ഗൗരവമായി കാണണമെന്നും ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്നും ബിജെപി നേതാവും മുൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ജീന്ദർ സിങ് സിർസ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം, കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ പാക്കിസ്ഥാൻ മോഡൽ സൗലേഹ ഫോട്ടോഷൂട്ട് നടത്തിയത് വിവാദമായിരുന്നു. ഇന്ത്യ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സൗലേഹ മാപ്പുപറയുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കുകയും ചെയ്തു.

ഗുരുദ്വാരയ്ക്കു മുന്നിൽ സൗലേഹയുടെ ഫോട്ടോഷൂട്ട്
ADVERTISEMENT

English Summary:Cigarette packaging used to distribute prasad at Kartarpur gurdwara: Report