യുഎഇയിലെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാലര ദിവസം ജോലി ചെയ്താൽ മതിയെന്ന പുതിയ തീരുമാനം വന്ന അതേ ആഴ്ചയിലാണ് ഇന്ത്യക്കാരന്റെ അമേരിക്കൻ ഫിൻടെക് (ഫിനാൻഷ്യൽ ടെക്നോളജി) കമ്പനി സൂം വിഡിയോകോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. രണ്ടു തൊഴിൽ സംസ്കാരങ്ങളുടെ, രണ്ടു സമീപനങ്ങളുടെ ഉദാഹരണമാണിവ. തൊഴിലാളി ക്ഷേമത്തോടൊപ്പം തൊഴിൽമൂല്യവും വർധിപ്പിക്കാനുതകുന്ന നടപടിയാണ് യുഎഇ നടപ്പാക്കുന്നതെങ്കിൽ ഐടി കമ്പനികൾ വർഷങ്ങളായി.UAE

യുഎഇയിലെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാലര ദിവസം ജോലി ചെയ്താൽ മതിയെന്ന പുതിയ തീരുമാനം വന്ന അതേ ആഴ്ചയിലാണ് ഇന്ത്യക്കാരന്റെ അമേരിക്കൻ ഫിൻടെക് (ഫിനാൻഷ്യൽ ടെക്നോളജി) കമ്പനി സൂം വിഡിയോകോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. രണ്ടു തൊഴിൽ സംസ്കാരങ്ങളുടെ, രണ്ടു സമീപനങ്ങളുടെ ഉദാഹരണമാണിവ. തൊഴിലാളി ക്ഷേമത്തോടൊപ്പം തൊഴിൽമൂല്യവും വർധിപ്പിക്കാനുതകുന്ന നടപടിയാണ് യുഎഇ നടപ്പാക്കുന്നതെങ്കിൽ ഐടി കമ്പനികൾ വർഷങ്ങളായി.UAE

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിലെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാലര ദിവസം ജോലി ചെയ്താൽ മതിയെന്ന പുതിയ തീരുമാനം വന്ന അതേ ആഴ്ചയിലാണ് ഇന്ത്യക്കാരന്റെ അമേരിക്കൻ ഫിൻടെക് (ഫിനാൻഷ്യൽ ടെക്നോളജി) കമ്പനി സൂം വിഡിയോകോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. രണ്ടു തൊഴിൽ സംസ്കാരങ്ങളുടെ, രണ്ടു സമീപനങ്ങളുടെ ഉദാഹരണമാണിവ. തൊഴിലാളി ക്ഷേമത്തോടൊപ്പം തൊഴിൽമൂല്യവും വർധിപ്പിക്കാനുതകുന്ന നടപടിയാണ് യുഎഇ നടപ്പാക്കുന്നതെങ്കിൽ ഐടി കമ്പനികൾ വർഷങ്ങളായി.UAE

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിലെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാലര ദിവസം ജോലി ചെയ്താൽ മതിയെന്ന പുതിയ തീരുമാനം വന്ന അതേ ആഴ്ചയിലാണ് ഇന്ത്യക്കാരന്റെ അമേരിക്കൻ ഫിൻടെക് (ഫിനാൻഷ്യൽ ടെക്നോളജി) കമ്പനി സൂം വിഡിയോകോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. രണ്ടു തൊഴിൽ സംസ്കാരങ്ങളുടെ, രണ്ടു സമീപനങ്ങളുടെ ഉദാഹരണമാണിവ. തൊഴിലാളി ക്ഷേമത്തോടൊപ്പം തൊഴിൽമൂല്യവും വർധിപ്പിക്കാനുതകുന്ന നടപടിയാണ് യുഎഇ ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നതെങ്കിൽ ഐടി കമ്പനികൾ വർഷങ്ങളായി നടത്തിവരുന്ന നിർദ്ദയമായ വെട്ടിനിരത്തലിന്റെ ഹീനമായ പ്രകടനമാണ് ഇന്ത്യൻ സിഇഒ പ്രകടിപ്പിച്ചത്.

900 ജീവനക്കാരെ കരുണയില്ലാത്ത ഭാഷയിൽ വീട്ടിലയച്ച കുപ്രസിദ്ധനായ സിഇഒയെ ‘ബെറ്റര്‍ ഡോട്ട് കോം’ കമ്പനി നിർബന്ധിത അവധി നൽകി പറഞ്ഞയച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവധി അവസാനിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, ജനുവരി ഒന്നു മുതലുള്ള തിങ്കളാഴ്ചകളിൽ യുഎഇയിലെ ജീവനക്കാർ കൂടുതൽ ഉന്മേഷത്തോടെ, കർത്തവ്യബോധത്തോടെ ഓഫിസുകളിലെത്തും. പുതിയ നിയമപ്രകാരം യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്ചയിൽ നാലര തൊഴിൽ ദിനങ്ങൾ മാത്രം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓഫിസിൽ നിന്നിറങ്ങിയാൽ പിന്നെ തിങ്കളാഴ്ച രാവിലെ വന്നാൽ മതി. രണ്ടര ദിവസം തുടർച്ചയായി അവധി. വാരാന്ത്യാവധിയിലെ ആഗോള ശൈലിക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായാണ് യുഎഇയിലെ ഈ മാറ്റം.

ADVERTISEMENT

ആഗോള ശരാശരി നോക്കിയാൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങളാണ് പൊതുവേ നിലവിലുള്ളത്. ഒരുപടി കൂടി മുന്നോട്ടു പോയി അതു നാലരയാക്കി ചുരുക്കിയതോടെ ലോകത്തെ തന്നെ ഏറ്റവും തൊഴിലാളി സൗഹൃദ രാജ്യങ്ങളിലൊന്നായി മാറുകയാണ് യുഎഇ. ഏറ്റവും കുറച്ച് ജോലി ചെയ്യുന്ന രാജ്യങ്ങളിൽ ആഴ്ചയിൽ 4 ദിവസം ജോലി 3 ദിവസം വിശ്രമം എന്നതാണ് പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. കൂടുതൽ രാജ്യങ്ങൾ ഈ മാതൃക സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്. കോവിഡിനെ തുടർന്നു തൊഴിൽ സംസ്കാരത്തിലുണ്ടായ മാറ്റം പരിഗണിക്കുമ്പോൾ ആഴ്ചയിൽ മൂന്നു ദിവസം വിശ്രമം എന്നത് തൊഴിലാളിയുടെ അവകാശമാണെന്ന ആശയത്തിനു സ്വീകാര്യത വർധിക്കുകയാണ്.

വാരാന്ത്യമൊക്കെ എന്നാ ഉണ്ടായെ?

വാരാന്ത്യം എന്ന സങ്കൽപവും ആഴ്ചയുടെ അവസാനത്തെ അവധിയുമൊക്കെ ചരിത്രാതീതകാലം മുതൽക്കേ ഉള്ളതാണ്. യഹൂദമതത്തിൽ സാബത്ത് ആചരിച്ചു തുടങ്ങിയ കാലം മുതൽ ആഴ്ചയിലൊരുദിനം വിശ്രമത്തിന്റെയും പ്രാർഥനയുടേതുമായിരുന്നു. യഹൂദമതത്തിനു സ്വാധീനമില്ലാതിരുന്ന പുരാതന റോമിൽ ഓരോ എട്ടുദിവസം കൂടുമ്പോഴും ഒരു ചന്തദിനം ഉണ്ടായിരുന്നു. ഈ ദിവസം കർഷർ കൃഷിസ്ഥലത്തു ജോലിക്കു പോകില്ല. വിദ്യാർഥികൾക്കു സ്കൂളിലും പോകേണ്ട. തങ്ങളുടെ വിളകൾ വിൽക്കാൻ ഈ ദിവസം കർഷകർ നഗരത്തിലേക്കു പോകും. ആരാധനാലയങ്ങൾ സന്ദർശിക്കാനുള്ള ദിവസവും ഈ എട്ടാം ദിനമായിരുന്നു.

1793 മുതൽ 1805 വരെ ഫ്രാൻസിൽ പ്രചാരത്തിലുണ്ടായിരുന്ന ഫ്രഞ്ച് റിപ്പബ്ലിക്കൻ കലണ്ടറിൽ 10 ദിവസമാണ് ഒരാഴ്ചയായി കണക്കാക്കിയിരുന്നത്. പത്താം ദിവസം വിശ്രമം.
വാരാന്ത്യം (Weekend) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1879ൽ ബ്രിട്ടിഷ് മാസികയായ നോട്ട്സ് ആൻഡ് ക്വറീസ് ആണ്. 'ഒരാൾ ആഴ്ചയിലെ ജോലി കഴിഞ്ഞ് ശനിയാഴ് വൈകുന്നേരവും ഞായറാഴ്ചയും ദൂരെയുള്ള സുഹൃത്തിനോടൊപ്പം ചെലവിടാൻ പോവുകയാണെങ്കിൽ അയാൾ തന്റെ വാരാന്ത്യം ചെലവിടാൻ പോവുകയാണെന്ന് പറയാം' എന്നായിരുന്നു വാരാന്ത്യം എന്ന വാക്ക് അവതരിപ്പിച്ചുകൊണ്ട് മാസിക എഴുതിയത്.

വർക്ക് ഫ്രം ഹോം പ്രതീകാത്മക ചിത്രം : മനോരമ
ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവത്തിന്റെ തുടർച്ചയായി സൃഷ്ടിക്കപ്പെട്ട ആശയമാണ് വാരാന്ത്യം. യൂറോപ്യൻ രാജ്യങ്ങളിൽ ഞായറാഴ്ച വിശുദ്ധ ദിനമായിരുന്നു. ക്രൈസ്തവാചാരപ്രകാരം ഞായറാഴ്ച ജോലികളൊന്നും ചെയ്യാതെ പ്രാർഥനയിൽ കഴിയണമെന്നാണെങ്കിലും ചിലരൊക്കെ ഞായറാഴ്ചകൾ അടിച്ചുപൊളിച്ചു. അക്കാലത്ത് തിങ്കൾ മുതൽ ശനി വരെ ആറു ദിവസമാണ് ജോലി. വേതനം ലഭിക്കുന്നത് ശനിയാഴ്ച വൈകിട്ട്. വീട്ടുചെലവുകൾ കഴിഞ്ഞ്, തിങ്കളാഴ്ച രാവിലെ മിക്കവരുടെയും കയ്യിൽ പണം ബാക്കിയുണ്ടാകും. ഈ പണം ചെലവഴിക്കാൻ ആളുകൾ തിങ്കളാഴ്ച ജോലി ഉപേക്ഷിച്ചു. അങ്ങനെ തിങ്കഴാഴ്ച ജോലിക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി.

വിശുദ്ധ ദിനത്തിന്റെ പിറ്റേന്ന് അവധിയെടുക്കുന്നവർക്കു തലേന്നത്തെ ഭക്തിയുടെ ആലസ്യം വിട്ടുമാറാത്തതാണെന്ന സങ്കൽപത്തിൽ ഈ തിങ്കളാഴ്ചകളെ സെയ്ന്റ് മൺഡേ അഥവാ വിശുദ്ധ തിങ്കൾ എന്നു വിശേഷിപ്പിച്ചു തുടങ്ങി. തിങ്കളാഴ്ച ജോലിക്കെത്താത്തത് സാധാരണയായി മാറിയതോടെ അത്തരക്കാരോടു ഫാക്ടറികളും കമ്പനികളും സഹിഷ്ണുത കാട്ടി. ചിലരാകട്ടെ ഫാക്ടറികൾ തുറക്കുന്നത് തിങ്കളാള്ച ഉച്ചയ്ക്കത്തേക്കു മാറ്റി. ഈ മാതൃക പൊതുവെ സ്വീകരിക്കപ്പെട്ടതോടെ ഞായറും തിങ്കളാഴ്ച ഉച്ചവരെയുമുള്ള ഒന്നര ദിവസത്തെ വാരാന്ത്യം ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ വന്നു.

വ്യവസായത്തോടൊപ്പം വാരാന്ത്യ വിപ്ലവം

വ്യവസായ വിപ്ലവത്തിനു ശേഷം യൂറോപ്പിലാകെ ഫാക്ടറികൾ മുളച്ചുപൊന്തിയപ്പോൾ തൊഴിലാളികളുടെ അവധികളും അവകാശങ്ങളുമൊക്കെ പ്രസക്തമായി. ഞായറാഴ്ച അവധി നിലവിലുണ്ടെങ്കിലും അതു ക്രിസ്ത്യാനികൾക്കു മാത്രം പ്രാധാന്യമുള്ള ദിവസമായിരുന്നു. വിശുദ്ധ തിങ്കൾ എന്ന അനൗദ്യോഗിക അവധിക്ക് സാർവദേശീയസ്വഭാവവുമില്ല. യുഎസിലെ തൊഴിൽമേഖലകളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർണായക ശക്തിയായിരുന്ന ജൂതന്മാരുടെ സാബത്ത് ദിനം ശനിയാഴ്ചയായിരുന്നു. വെള്ളിയാഴ്ച സന്ധ്യ മുതൽ ശനിയാഴ്ച സന്ധ്യവരെ നീളുന്ന, ആഴ്ചയിലെ ഏറ്റവും പരിശുദ്ധമായ ദിനം ജോലി ചെയ്യാൻ ജൂതന്മാർ തയാറായിരുന്നില്ല.

ADVERTISEMENT

1908ൽ ന്യൂ ഇംഗ്ലണ്ടിലെ ഒരു മിൽ ജൂതത്തൊഴിലാളികളെ പരിഗണിച്ച് അവരുടെ സാബത്ത് ദിനമായ ശനിയാഴ്ച കൂടി അവധി നൽകി. അങ്ങനെ ആഴ്ചയിലെ അവധികൾ രണ്ടായി, ശനിയും ഞായറും. ജൂതന്മാരെയും ക്രിസ്ത്യാനികളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഈ ശനി, ഞായർ അവധി സംവിധാനം വളരെ വേഗം മറ്റു മില്ലുകളും ഫാക്ടറികളും സ്വീകരിച്ചു. ഈ വാരാന്ത്യ അവധിയെ തൊഴിലാളികൾ ഏറെ സന്തോഷത്തോടെ സ്വീകരിച്ചതോടെ വാരാന്ത്യ അവധി എന്നത് വ്യാപകമായി പ്രചാരത്തിലായി.

കാർ നിർമാതാവായ ഹെന്റി ഫോർഡ് 1926ൽ തന്റെ കമ്പനിയിലെ എല്ലാ ജീവനക്കാർക്കും ശനിയും ഞായറും പൊതുഅവധിയായി പ്രഖ്യാപിച്ചു. ദിവസം എട്ടു മണിക്കൂർ വീതം ആഴ്ചയിൽ അഞ്ചു ദിവസം ജോലി എന്ന 40 മണിക്കൂർ ജോലി സംവിധാനം ഫോർഡ് അവതരിപ്പിച്ചു. സാബത്തും ഞായറും മാത്രമായിരുന്നില്ല ഫോർഡിന്റെ പരിഗണന. തൊഴിലാളികൾക്ക് തങ്ങളുടെ കൈവശമുള്ള പണം ചെലവാക്കാൻ രണ്ട് അവധി ദിവസങ്ങൾ നൽകുന്നതിലൂടെ ആ പണം വിപണിയിലേക്ക് എത്തുകയും അതു വാണിജ്യാന്തരീക്ഷത്തിന് ഊർജം പകരുകയും ചെയ്യുമെന്ന ധനശാസ്ത്ര ചിന്തയുടെ ആവിഷ്കാരമാണ് ഫോർഡ് നടപ്പാക്കിയത്.

യുഎസിൽ ആദ്യമായി അഞ്ചു പ്രവൃത്തിദിനങ്ങളുള്ള വാരം ആവശ്യപ്പെട്ടത് 1929ൽ യുണൈറ്റഡ് അമാൽഗമേറ്റഡ് ക്ലോത്തിങ് വർക്കേഴ്സ് ഓഫ് അമേരിക്ക യൂണിയനാണ്. ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. പിന്നാലെ, അമേരിക്കയിലെ മറ്റു സ്ഥാപനങ്ങളും ഇതേ ശൈലി പിൻതുടർന്നു. ബ്രിട്ടിഷ് മരുന്നുകമ്പനിയായ ബൂട്ട്സ് കോർപറേഷനിൽ 1933ൽ ഇതിനു നേരെ വിപരീതമായിരുന്നു സ്ഥിതി. ജീവനക്കാർ എല്ലാ ദിവസവും ജോലിക്കു വരുന്നതു മൂലം ഉൽപാദനം വർധിച്ചു. ആവശ്യത്തേക്കാളധികം ഉൽപാദനം വർധിച്ചതോടെ ഉൽപന്നങ്ങൾ കെട്ടിക്കിടക്കാൻ തുടങ്ങി. ഇതിനു പരിഹാരമായി കമ്പനി ഉടമ ജോൺ കണ്ടെത്തിയതും വാരാന്ത്യ അവധി തന്നെയായിരുന്നു.

ശനിയും ഞായറും അവധി നൽകിയെങ്കിലും ആരുടെയും ശമ്പളത്തിൽ കുറവൊന്നും വരുത്തിയില്ല. ഇത് ജീവനക്കാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. അവർ രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ഓരോ തിങ്കഴാഴ്ചയും കൂടുതൽ ഉന്മേഷത്തോടെ, കൂടുതൽ കർത്തവ്യബോധത്തോടെ ജോലിക്കെത്തി. 1934 മുതൽ ബൂട്ട്സ് കമ്പനിയും വാരാന്ത്യ അവധിക്രമം ഔദ്യോഗികമായി സ്വീകരിച്ചു.1940ൽ യുഎസ് ഫെയർ ലേബർ സ്റ്റാൻഡാർഡ്സ് ആക്ട് പ്രകാരം ആഴ്ചയിൽ 40 ദിവസം ജോലിയും ശനി, ഞായർ അവധി ദിനങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തൊട്ടാകെ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്നത്.

തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും വെള്ളി, ശനി അല്ലെങ്കിൽ ശനി, ഞായർ എന്നിങ്ങനെ വാരാന്ത്യ അവധി ക്രമീകരിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ലോകമെങ്ങും പ്രവൃത്തിദിവസങ്ങൾ ഒന്നു തന്നെയാവേണ്ടത് വിപണിയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമാണെന്നതാണ് അവധി ഏകീകരണത്തിന്റെ പ്രധാനനേട്ടം.

ആഴ്ചയിൽ പരമാവധി 48 മണിക്കൂർ

ഐഎൽഒ (ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ) നിഷ്കർഷിച്ചിരിക്കുന്നതനുസരിച്ച് ഒരാഴ്ച ഒരു തൊഴിലാളി പരമാവധി 48 മണിക്കൂർ ജോലി ചെയ്താൽ മതി. എന്നാൽ, സ്വകാര്യമേഖലയിൽ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഐടി, ഗിഗ് മേഖലകളിൽ പ്രത്യേകിച്ചും. ആഴ്ചയിൽ അഞ്ചു ദിവസം 8 മണിക്കൂർ ജോലി എന്നത് പൊതുവായി സ്വീകരിക്കപ്പെട്ടതോടെ വിവിധ മേഖലകളിൽ ഇത് 40 മണിക്കൂറാണ്. ബ്രസീൽ, മെക്സിക്കോ തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ ഇപ്പോഴും 48 മണിക്കൂർ ജോലിയാണ്.

ബ്രൂണെയ് മാത്രമാണ് അവധി ആഴ്ചയിൽ രണ്ടു വേറിട്ട ദിവസങ്ങളിൽ നൽകിയിട്ടുള്ളത്. വെള്ളിയും ഞായറും. ശനിയാഴ്ച ഇവിടെ പ്രവൃത്തിദിനമാണ്. ഇന്തൊനീഷ്യയിലെ അസേഹ് പ്രവിശ്യയും മലേഷ്യയിലെ സരവാക് സംസ്ഥാനവും ഇതേ മാതൃകയിൽ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചയും പ്രവൃത്തിദിനങ്ങളാക്കിയിട്ടുണ്ട്.
ആഴ്ചയിൽ 40 മണിക്കൂർ എന്നത് വികസിത രാജ്യങ്ങൾ പലതും ഇപ്പോൾ 32 മണിക്കൂർ ആക്കി കുറച്ചുകൊണ്ടിരിക്കുകയാണ്.

ഐസ്‍ലൻഡ്, ജപ്പാൻ, ന്യൂസീലൻഡ്, സ്കോട്ട്‍ലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് നിലവിൽ ആഴ്ചയിൽ 32 മണിക്കൂർ അല്ലെങ്കിൽ 8 മണിക്കൂർ വീതമുള്ള 4 പ്രവൃത്തിദിനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെയും സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ആവശ്യപ്രകാരം തൊഴിൽ മണിക്കൂറുകളിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. 5 പ്രവൃത്തി ദിനങ്ങളിൽ കുറഞ്ഞൊരു കാലയളവ് ആഴ്ചയിലെ ഔദ്യോഗിക തൊഴിൽദിനങ്ങളാക്കി ആദ്യമായി പ്രഖ്യാപിക്കുന്നത് യുഎഇയാണ്.

വർക്കഹോളിക്സ് അനോണിമസ്

വർക്ക് ഈസ് വർഷിപ് എന്ന തത്വം ആപ്തവാക്യമായി സ്വീകരിച്ച വർക്കഹോളിക്സ് എന്ന വിശേഷണത്തിനർഹരായവരാണ് പുതിയ 32 മണിക്കൂർ തൊഴിൽവാരങ്ങളിൽ ശ്വാസം മുട്ടാൻ പോകുന്നത്. ജോലിയുടെ നിലവാരത്തേക്കാൾ കൂടുതൽ സമയം ജോലിയിൽ മുഴുകുന്നതിലെ ആനന്ദവും സംതൃപ്തിയും മൂന്നു ദിന വാരാന്ത്യത്തിൽ ലഭിക്കില്ല. ആഴ്ചയിൽ മൂന്നു ദിവസം അവധി എന്നത് മൂന്നു ദിവസം വെറുതെ വീട്ടിൽ കിടന്നുറങ്ങാനല്ല, മറിച്ച് ഓരോ വ്യക്തികൾക്കും സ്വന്തം ജീവിതം കൂടുതൽ ആസ്വദിക്കാനും അർ‌ഥവത്താക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

4 ദിന തൊഴിൽവാരത്തിന്റെ മറ്റൊരു നേട്ടം മൂന്നു ദിവസത്തെ അവധി കഴിഞ്ഞെത്തുന്ന തൊഴിലാളികൾ അടുത്ത 4 ദിവസം കൂടുതൽ കാര്യക്ഷമതയോടെ ജോലി ചെയ്യുന്നു എന്നതാണ്. അതായത്, മണിക്കൂറുകൾ കുറഞ്ഞപ്പോൾ ജോലിയുടെ നിലവാരം വർധിച്ചു. സ്വാകാര്യാവശ്യങ്ങൾക്കു സമയം ഏറെ ലഭിക്കുന്നതിനാൽ തൊഴിലാളികളുടെ മാസികാരോഗ്യവും സംതൃപ്തിയും വർധിക്കുന്നതും തൊഴിലിനെയും തൊഴിൽസ്ഥലത്തെ അന്തരീക്ഷത്തെയും ഏറെ മെച്ചപ്പെടുത്തി.

അവധി വേണോ സേവനം വേണോ ?

4 ദിന തൊഴിൽവാരം തൊഴിലാളി സൗഹൃദമാണെന്നതിൽ സംശയമില്ല. സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. എന്നാൽ, 5 തൊഴിൽദിനങ്ങളിലേക്ക് ലോകം മാറിയതുപോലെ നാലു ദിന തൊഴിൽവാരത്തിലേക്ക് മാറുക അസാധ്യമാണ്. എല്ലാ ഓഫിസുകളും ആഴ്ചയിൽ മൂന്നു ദിവസം വീതം അടഞ്ഞുകിടക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലാകും. ഇതിനു പുറമേ ഈ ആശയം പ്രാവർത്തികമാക്കുമ്പോൾ സംഭവിക്കുന്ന പോരായ്മകൾ പലപ്പോഴും സ്ഥിതി പഴയതിനെക്കാൾ വഷളാക്കുന്നുമുണ്ട്.

3 ദിന വാരാന്ത്യം എന്ന ആശയം എല്ലാ കമ്പനികൾക്കും ഓഫിസുകൾക്കും നടപ്പാക്കാനാവില്ല എന്നതാണ് പ്രധാന പ്രശ്നം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാർക്ക് മൂന്നു ദിവസം അവധി നൽകി ഓഫിസ് പ്രവർത്തനം തുടരാൻ ശ്രമിച്ചാലും ജോലിക്രമം പങ്കിടുന്നത് ഭാരമേറിയ ദൗത്യമായിത്തീരും. ഇതിനു പുറമേ മികച്ച ഉപഭോക്തൃസേവനം നൽകേണ്ട 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 4 ദിന തൊഴിൽവാരമെന്ന ആശയം പ്രാവർത്തികമാക്കുക എളുപ്പമല്ല. 5 തൊഴിൽ ദിനങ്ങളിൽ നിന്ന് 4 തൊഴിൽദിനങ്ങളിലേക്കു മാറാൻ സാധിക്കുന്ന സ്ഥാപനങ്ങളിലും പ്രശ്നങ്ങളുയരും. ജീവനക്കാർ നേരത്തെ 5 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്ന ജോലികൾ ഇനി മുതൽ 4 ദിവസം കൊണ്ട് തീർക്കേണ്ടി വരുന്നത് ജോലി സമ്മർദ്ദം വർധിപ്പിക്കുകയാണ് ചെയ്യുക.

കെട്ടിക്കിടക്കുന്ന ജോലിയും വൈകുന്ന സേവനങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധി വേറെയും. ഏറ്റെടുക്കുന്ന പദ്ധതികൾ വൈകാനും നാലു ദിന തൊഴിൽവാരം കാരണമാകുമെന്ന് ഭയപ്പെടുന്ന കമ്പനികളുണ്ട്. നാലു ദിന തൊഴിൽവാരം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ സംതൃപ്തി വർധിക്കുമെന്നായിരുന്നു സങ്കൽപമെങ്കിലും ചിലയിടങ്ങളിലെങ്കിലും അതു കുറയുകയാണുണ്ടായത്. നാലു തൊഴിൽദിനങ്ങളിലായി 40 മണിക്കൂറുർ ജോലി വിഭജിച്ചതാണ് കാരണം. ദിവസേന 10 മണിക്കൂർ വീതം 4 ദിവസം ജോലി ചെയ്യേണ്ടി വന്ന ജീവനക്കാരുടെ തൊഴിൽനിലവാരവും മോശമായി. കസ്റ്റമർ സർവീസ് പോലെയുള്ള തൊഴിൽമേഖലകളിലെ 4 ദിന തൊഴിൽവാരം പ്രകടമായിത്തന്നെ സേവനങ്ങൾ വൈകിക്കാനും സാധ്യതയുണ്ട്.

English Summary: Extension of Weekend Hoildays and the Quality of Work; A Myth or Not?