ടാറ്റയുടെ ഒരു കമ്പനിയാണ് ഓഹരിവിപണിയിലെ നിലവിലെ ചൂടുള്ള താരം. ഏതാനും മാസങ്ങൾക്കു മുൻപു വരെ ആരും അത്ര ശ്രദ്ധിക്കാതെ കിടന്ന കമ്പനി ഇപ്പോൾ ദിവസവും അപ്പർ സർക്യൂട്ടിൽ തൊട്ടുനിൽക്കുന്നു; ദിവസവും 5 ശതമാനംവീതം വളർച്ച. ഡോകോമോയുമായി വന്ന് കൈപൊള്ളി വിപണിയിൽനിന്ന് വലിഞ്ഞുനിന്ന കമ്പനിയിൽ ടാറ്റ വീണ്ടും നിക്ഷേപം നടത്തി പുനരുജ്ജീവിപ്പിക്കുന്നുവെന്ന വാർത്തയാണ് വിപണി ആഘോഷിക്കുന്നത്. റിലയൻസുമായുള്ള പോരാട്ടത്തിൽ..Tata

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റയുടെ ഒരു കമ്പനിയാണ് ഓഹരിവിപണിയിലെ നിലവിലെ ചൂടുള്ള താരം. ഏതാനും മാസങ്ങൾക്കു മുൻപു വരെ ആരും അത്ര ശ്രദ്ധിക്കാതെ കിടന്ന കമ്പനി ഇപ്പോൾ ദിവസവും അപ്പർ സർക്യൂട്ടിൽ തൊട്ടുനിൽക്കുന്നു; ദിവസവും 5 ശതമാനംവീതം വളർച്ച. ഡോകോമോയുമായി വന്ന് കൈപൊള്ളി വിപണിയിൽനിന്ന് വലിഞ്ഞുനിന്ന കമ്പനിയിൽ ടാറ്റ വീണ്ടും നിക്ഷേപം നടത്തി പുനരുജ്ജീവിപ്പിക്കുന്നുവെന്ന വാർത്തയാണ് വിപണി ആഘോഷിക്കുന്നത്. റിലയൻസുമായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ട കമ്പനി ഡോകോമോയെ എയർടെല്ലിനു വിൽക്കുകയായിരുന്നു.

ഈ വർഷമാദ്യം എട്ടു രൂപയുടെ പരിസരത്തായിരുന്നു ടാറ്റാ ടെലി സർവീസസ് (മഹാരാഷ്ട്ര) ലിമിറ്റഡിന്റെ വിപണിവില. ഇന്നത് 200 രൂപയിലേക്ക് അടുക്കുന്നു. 2020 മാർച്ചിൽ കോവിഡ് വാർത്തകൾ വിപണിയെ തളർത്തിയപ്പോൾ കമ്പനിയുടെ ഓഹരിവില രണ്ടുരൂപയ്ക്കും താഴേയ്ക്കു പോയിരുന്നു. 2020 മാർച്ചിൽ വിപണി കൂപ്പുകുത്തിയപ്പോൾ 1.85 രൂപയായിരുന്നു വില. അന്ന് ഒരു ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വരുമാനം ഒരുകോടി രൂപയ്ക്കു മുകളിൽ!

ADVERTISEMENT

കോവിഡ്കാ‌ലത്തെ കുതിപ്പ് 

കോവിഡ്കാ‌ലത്തിനു ശേഷം മിക്ക ടാറ്റാ കമ്പനികളുടെയും ഓഹരികളുടെ കാര്യം ഇതുതന്നെയാണ്. പല കമ്പനികളുടെയും ഓഹരിവില ഇരട്ടിയും ഏഴിരട്ടിയുമൊക്കെയായി. കഴിഞ്ഞ  ഒരുവർഷത്തിനിടയിൽതന്നെ മിക്ക ടാറ്റാ കമ്പനികളുടെയും വിപണിവില ഇരട്ടിയും രണ്ടിരട്ടിയും മൂന്നിരട്ടിയുമൊക്കെയായി. 

മുംബൈയിൽനിന്നുള്ള കാഴ്‌ച. ചിത്രം: INDRANIL MUKHERJEE / AFP
ADVERTISEMENT

കോവിഡ് ഒന്നാം തരംഗത്തിൽ 70 രൂപ നിലവാരത്തിലെത്തിയ ടാറ്റാ മോട്ടോഴ്സ് ഇപ്പോൾ 470 രൂപ നിലവാരത്തിലാണുള്ളത്. 536 രൂപ വരെ എത്തിയതിനു ശേഷമാണ് ഒമിക്രോൺ ഭീതിയിൽ വില ഇടിഞ്ഞ് 500 രൂപയ്ക്ക് താഴേയ്ക്ക് എത്തിയത്. ടാറ്റാ മോട്ടോഴ്സ് ഡിവിആറിന്റെ വില ഈ വർഷം 298 രൂപവരെയെത്തി. കോവിഡ് കാലത്തെ 30 രൂപ നിലവാരത്തിലെത്തിയിടത്തുനിന്നായിരുന്നു തിരിച്ചുകയറ്റം. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന്റെ ഈ വർഷത്തെ ഉയർന്ന വില 889 രൂപ. ഈ വർഷത്തെ കുറഞ്ഞവില 551 രൂപ. കോവിഡ് കാലത്ത് 300 രൂപയ്ക്കു താഴെയെത്തിയ ഓഹരിയാണിത്. 

ടാറ്റാ എൽക്സി, ടാറ്റാ സ്റ്റീൽ, ടാറ്റാ കെമിക്കൽസ്, ടൈറ്റൻ, ടിസിഎസ്, ടാറ്റാ കോഫി തുടങ്ങി മറ്റു ടാറ്റാ ഗ്രൂപ് കമ്പനികളുടെ കാര്യവും വ്യത്യസ്തമല്ല. 6730 രൂപയാണ് ടാറ്റാ എൽക്സിയുടെ ഈ വർഷത്തെ ഉയർന്ന വില. താഴ്ന്ന വില 1460. ഓര്‍ക്കണം, 2020 മാർച്ചിൽ 440 നിലവാരത്തിലും താഴേയ്ക്കു പോയ ഓഹരിയാണിത്! 

ADVERTISEMENT

നിക്ഷേപകർക്ക് വലിയ നേട്ടം

കോവിഡ്കോ‌ലത്ത് 2020 മാർച്ചിൽ  250 രൂപ നിലവാരത്തിലെത്തിയ ടാറ്റാ സ്റ്റീൽ ഈ വർഷം 1534 രൂപ വരെയെത്തി. ടാറ്റാ കെമിക്കൽസിന്റെ ഈ വർഷത്തെ ഉയർന്ന വില 1158. കുറഞ്ഞവില 440 രൂപ. കോവിഡിൽ മാർച്ചിൽ 224 രൂപ വരെ എത്തിയതാണ്. ടാറ്റാ ഗ്രൂപ്പിന് ഏറ്റവുമധികം വരുമാനം സമ്മാനിക്കുന്ന ടിസിഎസിന്റെ വിലയിൽ ഗ്രൂപ്പിലെ മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ഏറ്റക്കുറച്ചിലില്ല. ടിസിഎസിന്റെ ഈ വർഷത്തെ കൂടിയ വില 3989 രൂപ, കുറഞ്ഞവില 2785. 2002 മാർച്ചിൽ വിപണി തകർന്നടിഞ്ഞപ്പോൾ 1824ൽ പിടിച്ചുനിന്നു. 

സെൻസെക്‌സ് പോയിന്റ് വ്യതിയാനങ്ങൾ വീക്ഷിക്കുന്ന നിക്ഷേപകർ. മുംബൈയിലെ കാഴ്‌ച. ചിത്രം:INDRANIL MUKHERJEE / AFP

ടാറ്റാ പവറാണ് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ച ടാറ്റാ കമ്പനികളിലൊന്ന്. ടാറ്റാ പവറിന്റെ ഈ വർഷത്തെ ഉയർന്ന വില 267 രൂപ. കുറഞ്ഞവില 66 രൂപ. 2020 മാർച്ചിൽ 30 രൂപയ്ക്കു താഴെ വാങ്ങാൻ അവസരമുണ്ടായിരുന്നു.  ടൈറ്റന്റെ ഈ വർഷത്തെ ഉയർന്ന വില 2677 രൂപ, കുറഞ്ഞവില 1396 രൂപ. കോവിഡിന്റെ വിപണി തകർച്ചയിൽ 2020 മാർച്ചിൽ 900 നിലവാരത്തിലേക്ക്എത്തിയിരുന്നു.

ടാറ്റാ കോഫിയും സമാന വളർച്ച ഈ കാലയളവിൽ കാണിച്ചു. ടാറ്റാ കോഫിയുടെ ഒരുവർഷത്തെ ഉയർന്നവില 254 രൂപ കുറഞ്ഞവില 98. കോവി‍ഡ് തകർച്ചയിൽ 54 രൂപവരെ എത്തിയിരുന്നു. ടാറ്റാ ഗ്രൂപ്പ് കമ്പനികൾ നിക്ഷേപകർക്കു മികച്ച നേട്ടമാണ് ഈ കാലയളവിൽ നൽകിയത്.ഓഹരിയിലെ വളർച്ചയായാലും ലാഭവിഹിതമായാലും ടാറ്റാ കമ്പനികൾ മികച്ച അവസരമാണ് നിക്ഷേപകർക്കു നൽകിയത്. 

English Summary: Tata Group Companies Earn Massive Profit in Covid Times; What is the Secret?