തിരുവനന്തപുരം∙ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപെടേണ്ട Minister V. Sivankutty, School Closure, Rising Omicron Cases, Kerala News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റെക്സിൽ പരിശോധന നടത്തിയ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രസ്‍താവന മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. 

സ്കൂളുകളിൽ ഷിഫ്റ്റ്, ബാച്ച് നിയന്ത്രണങ്ങൾ നീക്കി പൂർണതോതിൽ ക്ലാസുകൾ നടത്തുന്നത് ഒമിക്രോൺ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷം മതിയെന്നു സർക്കാർ തീരുമാനിച്ചിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ പൂർണസമയ ക്ലാസുകൾ തുടങ്ങാൻ നേരത്തേ ആലോചനകളുണ്ടായിരുന്നു.

ADVERTISEMENT

അതേസമയം ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നുമുതൽ ആരംഭിക്കും. ഞായർ വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവുണ്ട്. 

രാത്രി 10 നു ശേഷമുളള പുതുവത്സരാഘോഷങ്ങൾക്കും ദേവാലയ ചടങ്ങുകൾക്കും നിയന്ത്രണം ബാധകമാണെന്നു ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്കു രാത്രി പുറത്തിറങ്ങുന്നവർ സ്വന്തം സാക്ഷ്യപത്രം കരുതണം. ‌

ADVERTISEMENT

English Summary: Minister V. Sivankutty on School Closure while rising Omicron Cases